Monday, February 12, 2024

ജനങ്ങൾ തീന്മേശക്ക് ചുറ്റും കാത്തുനിൽക്കുന്ന പട്ടികളും പൂച്ചകളും അല്ല.

കേന്ദ്രത്തിൻ്റെ തീന്മേശക്ക് ചുറ്റും, അല്ലെങ്കിൽ കേന്ദ്രത്തിൻ്റെ അടുക്കളപ്പുറത്ത്, കേന്ദ്രം എല്ലാം അനുഭവിച്ച് ബാക്കിയാക്കി തള്ളുന്ന എല്ലിനും മുള്ളിനും വേസ്റ്റിനും വേണ്ടി കാത്തുനിൽക്കുന്ന വെറും പട്ടികളും പൂച്ചകളും അല്ല ഇന്ത്യാരാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും. പ്രത്യേകിച്ചും ജനാധിപത്യത്തിന് ഉടമകളായ, നാടിനുടമകളായ ജനങ്ങൾ.

ഇത് ജനാധിപത്യവും ഫെഡറൽ സംവിധാനവും മനസ്സിലാക്കുന്ന ജനത ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. 

കേന്ദ്രം തരുന്ന ഒന്നും തന്നെ കേന്ദ്രത്തിൻ്റെയോ മാറ്റാരുടെയോ ഔദാര്യമായി ചിത്രീകരിക്കാൻ പാടില്ല. 

പകരം കേന്ദ്രവും ഭരണാധികാരികളും ജനങ്ങളുടെ ഔദാര്യമാണ് തിന്നുന്നതും അനുഭവിക്കുന്നതും.

ജനങ്ങളിൽ നിന്നും കിട്ടിയത് ജനങ്ങൾക്ക് നൽകേണ്ടത് പോലെ നൽകുക കേന്ദ്രത്തിൻ്റെ ഡ്യൂട്ടിയാണ്, ബാധ്യതയാണ്. 

നൽകേണ്ടത് നൽകാതിരിക്കുക കേന്ദ്രം ചെയ്യുന്ന, ഭരണകൂടവും ഭരണാധികാരികളും ചെയ്യുന്ന തെറ്റുമാണ്.

അറിയണം. കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും ഒന്നും സ്വന്തമായി ഉണ്ടാക്കിയും കൊണ്ടുവന്നു ആർക്കും ഒരു സംസ്ഥാനത്തിനും ജനങ്ങൾക്കും നൽകുകയല്ല. 

കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും സ്വന്തമായി എവിടെനിന്ന്, എന്തുണ്ടാക്കാൻ?

രാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും ഉണ്ടാക്കുന്നതല്ലാതെ ഈ രാജ്യത്ത് കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും വേറെ എവിടെനിന്ന് എന്തുണ്ടാവാൻ?

കേന്ദ്രവും കേന്ദ്രഭരണകൂടവും കേന്ദ്രഭരണാധികാരികളും എന്നത് വെറും സങ്കൽപമാണ്. 

സംസ്ഥാനങ്ങളും ജനങ്ങളും ഒരുമിച്ച് നിൽക്കാൻ വേണ്ടി ഉണ്ടായ സങ്കല്പം മാത്രം .കേന്ദ്രവും കേന്ദ്രഭരണകൂടവും കേന്ദ്രഭരണാധികാരികളും

സംസ്ഥാനങ്ങളും ജനങ്ങളും ആണ് യഥാർഥത്തിൽ ഉള്ളത്. 

സംസ്ഥാനം എന്നത് പോലും വേറൊരു തരത്തിൽ വെറും സങ്കല്പം മാത്രം. കേന്ദ്രത്തിനേക്കാൾ തെളിച്ചമുള്ള, കുറച്ചുകൂടി  അടുത്തുള്ള സങ്കല്പം. ഒരേ ഭാഷയുടെയും സംസ്കാരത്തിൻ്റെയും ന്യായവും കാരണവും ഉള്ള സങ്കല്പം

ജനങ്ങൾ മാത്രമാണ് യഥാർഥത്തിൽ ഉള്ളത്. ജനങ്ങളാണ് നാട്, നാടിനെ ഉണ്ടാക്കുന്നത്, 

അല്ലാതെ നാട് ജനങ്ങളെയല്ല ഉണ്ടാക്കുന്നത്.

ജനങ്ങൾക്ക് വേണ്ടിയാണ് നാടെന്ന സങ്കല്പം. 

അല്ലാതെ നാടിനു വേണ്ടി ജനങ്ങൾ എന്നതല്ല. 

ചെരുപ്പിനു വേണ്ടി നീയും ഞാനുമല്ല, എനിക്കും നിനക്കും സംരക്ഷണമേകാൻ ചെരുപ്പ്.

യഥാർഥത്തിൽ ഉള്ളത് ജനങ്ങൾ. 

യഥാർഥത്തിൽ ഉള്ളത് സങ്കല്പത്തിന് വേണ്ടി ഇല്ലാതാവുകയും കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകരുത്. സങ്കല്പം യഥാർഥത്തിൽ ഉള്ളതിനെ ഇല്ലാതാക്കരുത് നിഷേധിക്കരുത് 

യഥാർത്ഥത്തിലുള്ള ജനങ്ങളുടെ ജീവിതം സുഖകരമാകാൻ വേണ്ടി മാത്രമായിരിക്കണം എല്ലാ സങ്കല്പങ്ങളും. അത് രാജ്യമായാലും മതമായാലും 

ജനങ്ങൾ ഒരുമിച്ച് നിന്ന് സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും ജനങ്ങളും ഒരുമിച്ച് നിന്ന് അവർക്ക് വേണ്ടി ഉണ്ടാക്കിയ കേന്ദ്രവും എന്ന സങ്കൽപ്പമേ ഉള്ളൂ. 

ഭൂമിയിൽ നിന്നും ആകാശത്തേക്ക് പോകുന്നു നീരാവി ഭൂമിയിലേക്ക് മഴയായി താഴേക്ക് വരുന്നത് പോലെയേ ഉള്ളൂ കേന്ദ്രത്തിൽ നിന്നും ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും തിരിച്ചുകിട്ടുന്നത്. 

ഔദാര്യമല്ല. 

കൊടുത്തത് തിരിച്ചു നൽകുകയാണ്. 

അതും അങ്ങോട്ട് നൽകിയതിനെക്കാൾ വളരെ കുറച്ച് മാത്രം.

അതുകൊണ്ട് തന്നെ  സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കും നൽകുന്നത് ആരുടെയും വകയിലുള്ള, കേന്ദ്രത്തിൻ്റെ തന്നെയും ഔദാര്യമാ ആണെന്ന് വരുത്തരുത്, തെറ്റിദ്ധരിക്കരുത്. 

അങ്ങനെ വരുത്തുന്നതും മനസ്സിലാക്കുന്നതും തീർത്തും ജനാധിപത്യ വിരുദ്ധമാണ്, ജനവിരുദ്ധമാണ്, ഫെഡറലിസത്തിനു വിരുദ്ധമാണ്

സംസ്ഥാനങ്ങളും ജനങ്ങളും അങ്ങോട്ട് കേന്ദ്രത്തിന് നൽകുന്നതിൽ കേന്ദ്രത്തിൻ്റെ എല്ലാവിധ ആർഭാടങ്ങളും കഴിച്ച് ബാക്കി വരുന്നതിൽ നിന്നും ഒരു ചെറിയ വിഹിതം മാത്രം തിരിച്ചു നൽകുന്നതാണ്. 

സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശം മാത്രമാണ് കേന്ദ്രവും ഭരണകൂടവും നൽകുന്നത്. 

കേന്ദ്രവും കേന്ദ്രഭരണകൂടവും കൃത്യമായി നൽകാതിരിക്കുകയും  വിവേചനം കാണിച്ച് കുറച്ച് നൽകുന്നതുമാണ് യഥാർഥത്തിൽ തെറ്റ്. അത് വലിയ തെറ്റാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. 

അല്ലാതെ കേന്ദ്രത്തിൻ്റെ തീന്മേശക്ക് ചുറ്റും, അടുക്കകപ്പുറത്ത് ബാക്കി വന്ന് തള്ളുന്ന മുള്ളിനും വേസ്റ്റിനും വേണ്ടി കാത്തുനിൽക്കുന്ന വെറും പട്ടികളും പൂച്ചയും അല്ല ഇന്ത്യ രാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും.

1 comment:

Ranjith poomuttam said...

തീർച്ചയായും.
വിഗ്രഹം ഭക്തരുണ്ടാക്കുന്നതാണ്.

ഭക്തി കൂടി വിഗ്രഹത്തിന് വേണ്ടി മരിക്കുന്ന ജനമാണിന്ന് ഭരിക്കുന്നവരുടെ അർമാദിക്കലിന് കാരണം
.