നമ്മുടെ വ്യക്തിത്വവും സ്ഥാനവും ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ജോലിയുടെതാവരുത്... നല്ല മനുഷ്യൻ എന്നത് മാത്രമാവണം..
നമ്മുടെ വ്യക്തിത്വവും സ്ഥാനവും നല്ല ജീവിതത്തിൻ്റെത് മാത്രമാവണം
ജോലിയുടെ വ്യക്തിത്വവും മേൽക്കോയ്മയുമാവുമ്പോൾ അത് വേറൊരു കോലത്തിൽ ജാതിയുടെ സ്ഥാനവും മേൽക്കോയ്മയും പോലെ തന്നെ ആവും.
ഇന്ത്യയിൽ
ജോലിയാണല്ലോ ജാതി?
ജാതിയാണല്ലോ ജോലി?
അത് വേണ്ട.
നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും നല്ല മനുഷ്യർ എന്നതിൻ്റെത് മാത്രമാവട്ടെ.
നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും നല്ല സ്വസ്ഥമായ പൊരുത്തമുള്ള , സമാധാനപൂർണമായ ജീവിതത്തിൻ്റെതാവട്ടെ.
നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും പരസ്പരം ജീവിക്കുകയും ജീവിപ്പിക്കുകയും ചിരിക്കുകയും ചിരിപ്പിക്കുകയും സന്തോഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിൻ്റെതാവട്ടെ.
No comments:
Post a Comment