Thursday, February 29, 2024

ഏറ്റവും വലിയ ദുഃഖവും വേദനയും എന്താണെന്നറിയാമോ?

ഏറ്റവും വലിയ ദുഃഖവും വേദനയും നിസ്സഹായതയും ഏതാണ്? 

നാം ജീവിച്ചിരിക്കെ മക്കൾ മരിക്കുക, നാം ജീവിച്ചിരിക്കെ മക്കൾ രോഗം കൊണ്ട് വേദനിക്കുക. 

അതിനാൽ കൂടിയാവുമോ അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ മരിച്ചാൽ അവർക്ക് ചിതയൊരുക്കാത്തത്, അവരുടെ ശവം കത്തിക്കാത്തത്? 

അത്രക്കങ്ങ് ഇല്ലാതാവുന്നതും ഇല്ലാതാക്കാവുന്നതും അല്ല അച്ഛനമ്മമാരിൽ നിന്നും മക്കളെ എന്നല്ലേ അതിൻ്റെയർത്ഥം?

*******

അപ്രതീക്ഷിതമായി മക്കളൊന്നു തെന്നി വീണാൽ, അപകടപ്പെട്ടാൽ വെപ്രാളപ്പെട്ട് "എൻ്റെ മോനേ" "എൻ്റെ മോളേ" എന്നുള്ള അമ്മയുടെ വിളിയെക്കാൾ വലിയ ആഴവും പരപ്പുമുള്ള വിളിയും ശബ്ദവും പ്രപഞ്ചത്തിൽ എവിടെയും ഒന്നിലും ഇല്ല 

വിവരമില്ലാത്തവരുടെ ആയുധം അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ

വിവരമില്ലാത്തവരുടെ ആയുധം അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക. 

വിവരമില്ലാത്ത ജനങ്ങളിൽ രാഷ്ടീയനേതൃത്വം പരീക്ഷിച്ച് നടപ്പാക്കി വിജയിക്കുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ എന്നിവ വളർത്തിയും വെച്ചും മാത്രം. 

പിശാച് പിശാചാവുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക എന്നത് കൊണ്ട് മാത്രം.

******

അയൽവാസിയെ വെറുക്കലും കുറ്റംപറയലും പിന്നെ വീട്ടുകാരെ തമ്മിലടിപ്പിക്കലുമാണ് സ്വന്തം വീടിനോടുള്ള സ്നേഹം, സ്വന്തം വീട് ഭരണം എന്ന് വരരുത്. 

സ്വന്തം വീടിനെയും നാടിനേയും സ്നേഹിക്കുന്നവൻ അയൽവാസിയെ കൂടി സ്നേഹിക്കും, വീട്ടുകാരെ ഒന്നായി കൊണ്ടുനടക്കും. 

അകറ്റാതെ, പകരം എങ്ങിനെയും അടുപ്പിച്ച് സ്നേഹിച്ച് നിർത്തും.

********


ആളുകൾ കാര്യമായ തെളിവും വിവരവും ഇല്ലാതെ, വെറുപ്പ് വീണ്ടും വീണ്ടും ജനിപ്പിക്കും വിധം, വെറുപ്പ് ജനിപ്പിക്കുകയും വിതരണം ചെയ്യുകയും ഒരു ദൗത്യം പോലെ ഏറ്റെടുത്ത് എന്തൊക്കെയോ പറയുന്നു.

പാക്കിസ്ഥാനിൽ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായും കൂട്ടാമായി മതപരിവർത്തനം ചെയ്യപ്പെട്ടതായും ഒരു വിവരവും വാർത്തയും ഒരു മാധ്യമത്തിലൂടെയും ഇന്നിതുവരെ എവിടെയും കണ്ടില്ല. ഇവിടെ ഇന്ത്യയിൽ നിക്ഷിപ്ത തൽപര ഗ്രൂപ്പുകൾ അവരുടെ അജണ്ട നടപ്പാക്കാൻ വേണ്ടി പറയുന്നതും പ്രചരിപ്പിക്കുന്നതുമല്ലാതെ. 

അന്താരാഷ്ട്ര സമൂഹം എവിടെയും അങ്ങനെയൊന്ന് പറഞ്ഞില്ല, അംഗീകരിച്ചില്ല. 

ഇസ്ലാമിക തീവ്രവാദം ഉണ്ടെന്നും അപകടകരമാണെന്നും അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. 

ഈ ഇസ്ലാമിക തീവ്രവാദം കാരണം പാക്കിസ്ഥാനിൽ മുസ്‌ലിംകളെ കൊന്നത്ര പോലും ഹിന്ദുക്കളെ കൊന്നിട്ടില്ല.

അവിഭക്ത ഇന്ത്യയുടെ ഭാഗമായ പാക്കിസ്ഥാനിൽ താങ്കൾ പറഞ്ഞത് പോലെ ഹിന്ദുക്കൾ പതിനാറ് ശതമാനം ഉണ്ടായിരുന്നിരിക്കും. 

അവിഭക്ത ഇന്ത്യയിലെ മുസ്ലിംകളുടെ ശതമാനവും വിഭജനത്തിന് ശേഷമുള്ള ഇന്ത്യയിലെ ശതമാനം അല്ല. അതും കുറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് കുറഞ്ഞു? 

ഇന്ത്യയിലെ മുസ്ലിംകളിൽ വലിയ വിഭാഗം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിലെ ഹിന്ദുക്കളിലെ വലിയ വിഭാഗം ഇന്ത്യയലേക്കും വന്നു, പാലായനം ചെയ്തു. 

അല്ലാതെ എന്തോ ആരോ ചെയ്തത് കൊണ്ട് രണ്ട് ഭാഗത്തും ഹിന്ദുക്കളും മുസ്ലിംകളും കുറഞ്ഞതല്ല.

പിന്നെ വിഭജന സമയത്ത് നടന്ന ദുരന്തവും കൊലപാതകങ്ങളും രണ്ട് കൂട്ടരും ഒരുപോലെ അനുഭവിച്ചു. കണക്ക് പറയുമ്പോൾ രണ്ട് ഭാഗത്ത് നിന്നും പറയണം. വസ്തുതകൾ വെച്ച് പറയണം. 

മുസ്ലിംകൾ വിഭജനത്തിന് ശേഷം ഇന്ത്യയിൽ വെറും പതിനഞ്ചു ശതമാനത്തിനും താഴെയായി കുറഞ്ഞത് പോലെ പാക്കിസ്ഥാനിൽ ഹിന്ദുക്കളും കുറഞ്ഞു. 

ഹിന്ദുക്കൾ ഇന്ത്യയിലേക്കും മുസ്ലിംകൾ പാക്കിസ്ഥാനിലേക്കും പാലായനം ചെയ്തത് കാരണം.

********


Wednesday, February 28, 2024

തെമ്മാടിയാണ് യഥാർഥത്തിൽ സ്വതന്ത്രൻ, സ്വാഭാവികൻ.

തെമ്മാടി എന്ന് നാം പറയുന്നവനാണ് യഥാർഥത്തിൽ സ്വതന്ത്രൻ, സ്വാഭാവികൻ. 

നാട്യങ്ങളില്ലാത്തവൻ, നാട്യങ്ങൾ ആവശ്യമില്ലാത്തവൻ. 

നിർവ്വചനങ്ങൾ പൊട്ടിച്ചെറിഞ്ഞൻ. 

സ്വയമൊരു നിർവ്വചനമായവൻ. 

ഉപബോധമനസ്സിൻ്റെ തടവറയിൽ നിന്നും മുക്തിനേടിയവൻ. 

അവന് മാതൃക അവൻ മാത്രം.

അവനോട് മിക്കവർക്കും ഒളിച്ചുവെച്ച അസൂയനിറഞ്ഞ ബഹുമാനം മാത്രം.

********

ആരാണ് യഥാർത്ഥ തെമ്മാടി? 

നിസ്സഹായത കൊണ്ടും സമൂഹം അങ്ങനെയാക്കിയതും വിളിച്ചതും കൊണ്ടും തെമ്മാടിയായവനല്ല തെമ്മാടി. 

അവൻ കെണിഞ്ഞ് പോയവനും കുറ്റബോധം പേറുന്നവനും മാത്രം. 

താൽകാലികാഭിനിവേശത്തിൽ കുടുങ്ങിയത് കൊണ്ടുള്ള ശിക്ഷപേറുന്നവൻ. 

ഏതൊരു പുരോഹിതനെയും പോലെ. 

ഒന്നും ഒന്നുമല്ലെന്നും 

ഒന്നിലും ഒന്നുമില്ലെന്നും 

അറിഞ്ഞവനും, 

അതുവച്ച് സ്വതന്ത്രമായി ജീവിക്കുന്നവനുമാണ് 

യഥാർത്ഥ തെമ്മാടി.

Friday, February 23, 2024

ബിജെപി മാത്രമേ ഇന്ത്യക്കിനിയുള്ളൂ.

ബിജെപി മാത്രമേ ഇന്ത്യക്കിനിയുള്ളൂ. 

ബിജെപിയെ തന്നെ സഹിക്കുകയല്ലാത്ത മറ്റൊരു പോംവഴി ഇനിയങ്ങോട്ട് ഇന്ത്യക്കില്ല.

കാരണം, പ്രതിപക്ഷ ബിജെപി ഭരണത്തിലേതിനേക്കാൾ അപകടകാരിയാവും. 

അതുകൊണ്ടിനിയും ഭരണം ബിജെപിയെ തന്നെ മാത്രമേൽപിക്കുകയേ ഏക പരിഹാരമുള്ളൂ. 

കുറുക്കനെ തന്നെ കോഴിയുടെ സംരക്ഷണം ഏൽപ്പിക്കുന്നത് പോലെയെങ്കിലും ബിജെപിയെ തന്നെ ഇന്ത്യൻ ഭരണം ഇനിയങ്ങോട്ടും ഏൽപ്പിക്കണം. 

എങ്കിൽ, എറിയാൽ സംഭവിക്കാവുന്നതിൽ കൂടുതലൊന്നും ഇനി സംഭവിക്കില്ല. 

ഉണ്ടാകാവുന്ന അപകടം കുറയും, 

ഭരണത്തിലിരിക്കുന്ന ബിജെപിക്ക് അപകടം കൂട്ടാൻ സാധിക്കില്ല. 

മതവികാരവും വർഗ്ഗീയവികാരവും വെറുപ്പും വിഭജനവും വെച്ച് കളിക്കുന്ന പ്രതിപക്ഷ ബിജെപിയെ നിയന്ത്രിക്കാൻ മാത്രം ഇച്ഛാശക്തിയുള്ള മറ്റൊരു പാർട്ടിയും ഉദ്യോഗസ്ഥതലവും ബിജെപിയല്ലാതെ, ബിജെപിക്കല്ലാതെ ഇന്ത്യയിലില്ല.

Wednesday, February 21, 2024

മൂക്കാതെ പഴുക്കാതെ കൊഴിഞ്ഞുപോകുന്ന തളിരിലകളോ?

മരണം തരുന്ന വീട്: 

ഞാൻ നീ എന്ന ബോധമില്ലാത്ത നിത്യത എന്ന സർവ്വവുമായ വീട്.

********

മൂത്ത് പഴുത്തുണങ്ങി കൊഴിയുന്ന ഇലകൾ. 

ചുവന്നുതുടുത്ത അസ്തമയ സൂര്യന്മാർ തന്നെ. 

എന്ത് പറയാൻ? 

ഉയരാനും താഴാനും ഇനിയും ആകാശമില്ലാതെ.

നിർവ്വഹവുമില്ലാതെ വെറുമൊരനിവാര്യതയായി അസ്തമിക്കുക തന്നെ. 

പക്ഷേ, മൂക്കാതെ പഴുക്കാതെ  കൊഴിഞ്ഞുപോകുന്ന തളിരിലകളോ? 

ഉയരാനിനിയും ആകാശങ്ങൾ കുറേ ബാക്കിയിരിക്കെ, തുടക്കത്തിൽ തന്നെ, അല്ലേൽ എവിടെയോ വഴിക്ക് വെച്ച് അസ്തമിക്കുന്ന സൂര്യൻമാർ വേദനിപ്പിക്കും. 

ബാക്കിയാവുന്ന, ഒഴിഞ്ഞുകിടക്കുന്ന ആകാശങ്ങൾ ആരുടെയും വേദന മാത്രം. പേടി മാത്രം.

*******

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

Tuesday, February 20, 2024

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ മാത്രമേ ഉള്ളൂ.

നിലനിൽക്കാൻ ശ്രമിക്കുക, 

പരസ്പരം നിലനിൽപ്പിക്കാൻ ശ്രമിക്കുക. 


ജീവിക്കാൻ ശ്രമിക്കുക, 

പരസ്പരം ജീവിപ്പിക്കാൻ ശ്രമിക്കുക. 

മനുഷ്യനും സകലതും ആകെമൊത്തം മുഴുകിയിരിക്കുന്നത് ഇങ്ങനെ. 


മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ മുഴുവൻ ഇങ്ങനെ ഉണ്ടായത്, ഇതിന് വേണ്ടി ഉണ്ടായത്.

*******

അക്കരെ നോക്കുമ്പോഴുള്ള പച്ച. 

അത് മാറ്റിനിർത്തിയാൽ നാമറിയുന്ന ഒന്നിനുമല്ലാതെ നീങ്ങുന്നത് മാത്രം ജീവിതം.  

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ നോക്കുമ്പോൾ മാത്രം. 

നമ്മിൽ കൊതിയുണ്ടാക്കി ജീവിതം നമ്മെ കൈപിടിച്ച് നടത്തി ജീവിപ്പിക്കുന്നത് ഈ അക്കരപ്പച്ചയെ ആയുധമാക്കി മാത്രം.

********

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

Sunday, February 18, 2024

എല്ലാം ഒരുപോലെ ദൈവികം.

ഉണ്ടെങ്കിൽ ഉള്ള 

ദൈവവും ദൈവികതയും 

എന്തെന്ന് പറയേണ്ടതില്ല,

എന്തെന്ന് പറയാനറിയില്ല. 


പക്ഷേ ഒന്ന് പറയാം. 


നന്മയും തിൻമയും, 

ശരിയും തെറ്റും, 

ക്രമവും അക്രമവും, 

രോഗവും ആരോഗ്യവും, 

വൃത്തിയും വൃത്തികേടും, 

ഉള്ളും പുറവും 

എല്ലാം ഒരുപോലെ ദൈവികം, 

എല്ലാം ഒരുപോലെ ദൈവത്തിൽ നിന്ന്, 

എല്ലാം ഒരുപോലെ ദൈവത്തിൻ്റെ ഭാഗം.

********

ശുദ്ധി, പരിശുദ്ധി എന്നതൊക്കെ നമുക്ക് മാത്രം ബാധകമായ സംഗതികൾ. 

ശുദ്ധി, പരിശുദ്ധി എന്നതൊക്കെ നമ്മുടെ പ്രതലത്തിൽ മാത്രം തോന്നുന്ന കര്യങ്ങൾ. 

ഉണ്ടെങ്കിൽ ഉള്ള ദൈവം ഒരുപോലെ അശുദ്ധിയും ശുദ്ധിയുമായത്. രണ്ടും ബാധകമല്ലാതെ.

ഉണ്ടെങ്കിൽ ഉള്ള ദൈവം ഒരുപോലെ അശുദ്ധനും ശുദ്ധനുമായത്. രണ്ടും അല്ലാതെ.

ശുദ്ധി, അശുദ്ധി പ്രയോഗം വളരേ ആപേക്ഷികമായത്. 

ശുദ്ധി, അശുദ്ധി പ്രയോഗം ആത്യന്തികതയിൽ ബാധകമല്ലാത്തത്. 

ആത്യന്തികത ഒരുപോലെ അശുദ്ധിയും ശുദ്ധിയും ഉൾക്കൊള്ളുന്നത്. 

ആത്യന്തികത ഒരുപോലെ അശുദ്ധിയും ശുദ്ധിയും ഉടമപ്പെടുത്തുന്നത്.

*******

പിശാചും ദൈവവും ഒന്ന്.

പാപവും പുണ്യവും ഇല്ല.

നമ്മുടെ ആവശ്യവും അനാവശ്യവും ഉണ്ടാക്കുന്ന പാപവും പുണ്യവുമല്ലാതെ പാപവും പുണ്യവും ഇല്ല.

അതുകൊണ്ട് തന്നെ അതാത് പ്രതലത്തിൻ്റെ സാഹചര്യവും സാമൂഹ്യ സാംസ്കാരിക ചുറ്റുപാടും വ്യവസ്ഥിതിയും ഉണ്ടാക്കുന്ന, തോന്നിപ്പിക്കുന്ന പാപവും പുണ്യവും ശരിയും തെറ്റും മാത്രമേ ഉള്ളൂ.

ഏറിയാൽ പറയാവുന്നത് നമ്മുടെ ആവശ്യം നന്മ, അനാവശ്യം തിന്മ എന്ന് മാത്രം.

അപ്പോഴും യഥാർഥത്തിൽ തൻ്റെ ആവശ്യം ഏത് അനാവശ്യം ഏത് എന്ന് പലർക്കും തീരുമാനിക്കാൻ സാധിക്കാത്തിടത്ത് ആവശ്യം അനാവശ്യമാകും, അനാവശ്യം ആവശ്യമാകും.

അങ്ങനെ സംഗതി കലങ്ങി മറിയും.

ഒരു കൂട്ടർക്ക് ആവശ്യമായത് മറുകൂട്ടർക്ക് അനാവശ്യമാകുന്ന അവസ്ഥയും സംജാത്lമാകും. നേരെ മറിച്ചും

ചരിത്രത്തിൽ ഇസ്രായേൽ ഇല്ല; ഫലസ്തീൻ മാത്രമേ ഉള്ളൂ.

ചരിത്രത്തിൽ ഇസ്രയേലും ഫലസ്തീനും.

ആദ്യമായി ഒരു ചെറിയ തിരുത്ത് നടത്താൻ ശ്രമിക്കട്ടെ.

തിരുത്താൻ ശ്രമിക്കുന്നത് ഇവിടെ മേൽ എഴുതിയ വിഷയത്തെ തന്നെയാണ്. 

ചരിത്രത്തിൽ ഇസ്രായേൽ ഇല്ല.
ചരിത്രത്തിൽ ഫലസ്തീൻ മാത്രമേ ഉള്ളൂ, ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ ഈ വിഷയം വേണ്ടത് ചരിത്രത്തിൽ ഫലസ്തീൻ എന്നത് മാത്രമാണ്.

എന്തുകൊണ്ട് ഇങ്ങനെ പറയുന്നു?

നിങ്ങളിൽ ഓരോരുത്തർക്കും സംശയമുണ്ടാവും.

പ്രത്യേകിച്ചും ഇവിടെ മേൽപറഞ്ഞ വിഷയം പോലും തിരുത്തണം എന്ന് പറയുമ്പോൾ.

എന്തുകൊണ്ട് ചരിത്രത്തിൽ ഇസ്രയേൽ ഇല്ല ഫലസ്തീൻ മാത്രമേ ഉള്ളൂവെന്ന് ഇത്രക്ക് കണിശമായി ഇങ്ങനെ പറയേണ്ടി വരുന്നു.

മറ്റൊന്നും കൊണ്ടല്ല.

പകരം, ഇസ്രയേൽ എന്നത് 1948ന് ശേഷം മാത്രം ഉണ്ടായതാണ് എന്നത് കൊണ്ട് മാത്രം.

ഇസ്രയേൽ ഉണ്ടായത് 1948നു ഐക്യരാഷ്ട്രസഭ ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് എന്നത് കൊണ്ട് മാത്രം.

യഥാർഥത്തിൽ അമേരിക്കയും ബ്രിട്ടനും കൂടി ഐക്യരാഷ്ട്രസഭയെ കരുവാക്കി ഇസ്രായേൽ ഉണ്ടാക്കിയത് മുതൽ മാത്രം ഇസ്രായേൽ ചരിത്രത്തിൽ ഉണ്ടായി, ഈ അടുത്ത കാലത്ത് ചരിത്രത്തിൽ മാത്രം ഇസ്രയേൽ ഉണ്ടായി എന്നത് കൊണ്ട് മാത്രം.

1948നു മുൻപും അതുവരെയും ഫലസ്തീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് മാത്രം.

ഏതെങ്കിലും മതക്കാർ മാത്രം ജീവിച്ച, ഏതെങ്കിലും മതക്കാരുടെ മാത്രം ഫലസ്തീൻ അല്ല ഇവിടെ ഫലസ്തീൻ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പകരം, ഫലസ്തീൻകാർ കാലാകാലമായി ജീവിച്ചു പോന്ന ഫലസ്തീൻ എന്ന് മാത്രം.

ജനതികപരമായി ഫലസ്തീൻകാർ ജീവിച്ചുപോന്ന ഫലസ്തീൻ എന്ന് മാത്രം.

ഫലസ്തീൻകാർ വിശ്വാസം കൊണ്ട് ഒരുകാലത്ത് ജൂതന്മാരും ക്രിസ്ത്യാനികളും ആയിരുന്നിരിക്കാം. 

പിന്നീട് ഫലസ്തീൻകാർ ഒന്നടങ്കം മതം മാറി മുസ്ലിംകളും ആയിരിക്കാം... 

അത് ഇത്തരുണത്തിൽ നമുക്ക് വിഷയമല്ല, വിഷയമാവേണ്ടതില്ല.

ഫലസ്തീൻകാരുടെ മതം ഏതെന്നതല്ല നമ്മുടെ വിഷയം. 

മുസ്ലിംകളുടെ ഫലസ്തീൻ എന്നതുമല്ല നമ്മുടെ വിഷയം.

ഫലസ്തീൻകാർ ഏത് വിശ്വാസക്കാരനായാലും ഫലസ്തീൻ ഫലസ്തീൻകാരുടെ മാത്രം ഫലസ്തീനാണ് എന്നതാണ് നമ്മുടെ വിഷയം.

ഫലസ്തീൻകാരുടെ മതവും വിശ്വാസവും ഏതുമാവട്ടെ, ചരിത്രപരമായും ജനിതകപരമായും കാലാകാലങ്ങളായി ഫലസ്തീൻകാർ മാത്രം ജീവിച്ച ഇടമാണ് ഫലസ്തീൻ എന്നതാണ് ഇവിടത്തെ വിഷയം.

അല്ലാതെ ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഇസ്രായേൽ ഉണ്ടായിട്ടില്ല, ഉണ്ടായിരുന്നില്ല.

ഇസ്രായേൽ എന്ന പേരിൽ ഒരിടം 1948നു മുൻപ് അങ്ങനെയൊരിടത്തൂം മറ്റൊരിടത്തും ഉണ്ടായിരുന്നില്ല.

ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഇസ്രായേൽ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കും വിധം വിഷയവും തലക്കെട്ടും നൽകിക്കൊണ്ട് പോലും നാം തെറ്റിദ്ധരിക്കരുത്, നാം നമ്മെ തെറ്റിദ്ധരിപ്പിക്കരുത്.

ഇസ്രയേലിൻ്റെ ചരിത്രം 1948നു ശേഷം മാത്രമുണ്ടായ ചരിത്രം എന്നത് ഒരു സംശയത്തിനുമിട വരുത്താതെ അസന്നിഗ്ധമായി പറയാൻ സാധിക്കണം.

1948നു മുൻപും അതിന് ശേഷവും ഒരുപോലെ ഇന്ന് ഇസ്രയേൽ ഉള്ള പ്രദേശത്ത് ഉണ്ടായിരുന്നത് ഫലസ്തീൻ മാത്രമെന്നും,  ഫലസ്തീനിലെ ജനങ്ങൾ മാത്രമെന്നും ഒരുതരം സംശയത്തിനുമിട വരുത്താതെ അസന്നിഗ്ധമായി പറയാൻ സാധിക്കണം.

ഫലസ്തീനിനെ കുറിച്ചും ആ പ്രദേശത്തെ കുറിച്ചും പറയുമ്പോൾ ചരിത്രത്തിൽ ഫലസ്തീൻ മാത്രം എന്ന് കൃത്യമായും വ്യക്തമായും പറയണം, അങ്ങനെ തന്നെ പറയാൻ കഴിയണം.

എന്തുകൊണ്ട് ഇങ്ങനെ ഇത്ര കൃത്യമായും കണിശമായും പറയുന്നു എന്നത് ഒന്നുകൂടി വിശദമാക്കാം.

കാരണം മറ്റൊന്നുമല്ല.

ഒരു നാട്ടുകാർ കാലാകാലമായി താമസിച്ച് ജീവിച്ചുവരുന്ന നാടാണ് ആ നാട്.

ഏത് പോലെ?

ഇന്ത്യക്കാർ കാലാകാലമായി താമസിച്ച് ജീവിച്ചുവരുന്ന നാട് ഇന്ത്യയും, അമേരിക്കക്കാർ കാലാകാലമായി താമസിച്ച് ജീവിച്ചുവരുന്ന നാട് അമേരിക്കയും ആവുന്നത് പോലെ. ഇന്ത്യക്കാരും അമേരിക്കക്കാരും ഏത് മതവിശ്വാസക്കാരാണെന്ന വ്യത്യാസമില്ലാതെ

അതുകൊണ്ട് തന്നെ ഫലസ്തീൻ ദേശക്കാർ അവിടെ കാലാകാലമായി താമസിച്ച് ജീവിച്ചുവരുന്നു. അതുകൊണ്ട് മാത്രം ഫലസ്തീൻ ഫലസ്തീൻകാരുടെ മാത്രം ഭൂമി.

എങ്കിൽ വീണ്ടൂം ചോദ്യം വരും.

എങ്ങിനെ വന്നു ഇസ്രായേൽ എന്ന പേരും രാജ്യവും.

ശരിയാണ്. 

1948ൽ ഐക്യരാഷ്ട്രസഭ ഉണ്ടാക്കുന്നതിന് മുൻപും ഇസ്രായേൽ എന്ന പേരുണ്ട്. 

അങ്ങനെയൊരു ഇസ്രയേൽ എന്ന പേര് 1948ൽ ഐക്യരാഷ്ട്രസഭ ഇസ്രയേൽ ഉണ്ടാക്കുന്നതിന് മുൻപും ഉണ്ടായിരുന്നു.

പക്ഷേ അതൊരു രാജ്യവും രാജ്യത്തിൻ്റെ പേരും ആയിട്ടായിരുന്നില്ല.

പകരം, എന്താണ് എങ്ങനെയാണ് ചരിത്രത്തിൽ ഇസ്രായേൽ എന്ന പേരുണ്ടായിരുന്നത്.

ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും തന്നെ ഇതിന് വ്യക്തമായ ഉത്തരം പറയാൻ കഴിയണം.

ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുപോലെ അംഗീകരിക്കുന്നതാണല്ലോ ബൈബിൾ എന്ന ഗ്രന്ഥം. 

അവർക്കിടയിൽ മാത്രമാണല്ലോ ഈ തർക്കം ഉണ്ടാവുന്നത് എന്നതിനാൽ

പിന്നെ ഖുർആൻ മുസ്ലിംകളെ സംബന്ധിച്ചേടത്തോളമെങ്കിലും പ്രധാനമായതും എന്നതിനാൽ.

ബൈബിൾ ആയാലും ഖുർആൻ ആയാലും 1948നും നൂറ് കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള രേഖയും ഗ്രന്ഥങ്ങളും ആണല്ലോ.

ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും ഇസ്രായേൽ എന്നത് ഒരു പ്രവാചകൻ്റെ പേര് മാത്രമായിരുന്നു.

യഅ്ഖൂബ് എന്ന് മുസ്ലിംകളും ജേക്കബ് എന്ന് ക്രിസ്ത്യാനികളും ജൂതന്മാരും കണക്കാക്കുന്ന പ്രവാചകൻ്റെ പേരാണ് ഇസ്രായേൽ.

മൂന്ന് വിഭാഗവും ഒരുപോലെ അംഗീകരിക്കുന്ന എബ്രഹാം എന്ന പ്രവാചകൻ്റെ മകൻ്റെ മകനാണ് ഇസ്രായേൽ എന്ന് പേരുള്ള യഅ്ഖൂബ് എന്ന ജേക്കബ്.

അഥവാ പ്രവാചകനായ ഇഷാഖിൻ്റെ മകനാണ് ഇസ്രായേൽ എന്ന് പേരുള്ള യഅ്ഖൂബ് എന്ന ജേക്കബ്.

എന്താണ് ഇസ്രായേൽ എന്ന പേരിൻ്റെ അർത്ഥം?

ദൈവത്തെ നിലനിർത്തിയവൻ അഥവാ ദൈവത്തിൻ്റെ പ്രബോധന പുത്രൻ എന്നാണ് ഇസ്രായേൽ എന്ന പേരിൻ്റെ അർത്ഥം.

യാക്കൂബ് നബിക്ക് ദൈവം തന്നെ അംഗീകാരമായി പേരിട്ട് വിളിച്ച പേരാണ് ഇസ്രായേൽ എന്ന പേര്.

യാക്കൂബ് എന്ന ഇസ്രായേലിൻ്റെ മക്കളാണ് ബനൂഇസ്രായേൽ (ഇസ്രയേൽ സന്തതികൾ) എന്ന് അറിയപ്പെട്ടത്. 

അവരാണ് പിന്നീട് ജൂതൻമാരും ക്രിസ്ത്യാനികളും മുസ്ലിംകളും ഒക്കെയായ ഫലസ്തീനികളായി അറിയപ്പെട്ടത്. ബനൂഇസ്രായേൽ (ഇസ്രയേൽ സന്തതികൾ) ആയി മാറിയത്.

തൻ്റെ അവസാനകാലത്ത് എല്ലാവരുടെയും എക്കാലത്തെയും നേതാവായ എബ്രഹാമും പിന്നീട് പ്രവാചകന്മാരായ ഇഷാഖും യഅ്ഖൂബും ദാവൂദും സോളമനും  മോശയും യേശുവും എല്ലാം ജീവിച്ചു മരിച്ച നാടാണ് ഈ ഫലസ്തീൻ.

ആ ഫലസ്തീൻകാർ ഭൂരിപക്ഷവും ക്രമേണ വിശ്വാസം കൊണ്ട് മുസ്ലിംകൾ ആയിപ്പോയി എന്നത് വേറെ തന്നെ കാര്യം.

യാക്കൂബ് നബിയുടെ പന്ത്രണ്ട് മക്കളാണ് പിന്നീട് ഇസ്രയേൽ സന്തതികളുടെ (അതിനാൽ  ജൂതന്മാരുടെയും) പന്ത്രണ്ട് ഗോത്രങ്ങൾ ആയത്. അഥവാ ഫലസ്തീനികളുടെ പന്ത്രണ്ട് ഗോത്രങ്ങൾ ആയത് എന്നർത്ഥം.

ഖുർആനും ബൈബിളും പറയുന്ന ചരിത്രത്തിൽ ഇസ്രായേൽ എന്നത് മൂന്ന് മതക്കാരുടെയും  പ്രവാചകനായ യഅ്ഖൂബ് നബിയുടെ പേര് മാത്രം.

ഇന്നത്തെ ഇസ്രായേലിൽ ബനീഇസ്രായേൽ എന്ന ഇസ്രായേൽ സന്തതികൾ അല്ല ഉള്ളത്. 

പകരം, ഇന്നത്തെ ഇസ്രായേലിൽ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും കുടിയേറി വന്ന ജൂത മതവിശ്വാസികൾ മാത്രമാണ് ഉള്ളത്.

ഇസ്രായേൽ എന്ന യഅ്ഖൂബിൻ്റെ മക്കളായ ബനീഇസ്രായേൽ എന്ന ഇസ്രയേൽ വശജർ  ഇന്നത്തെ ഫലസ്തീനികൾ ആണ്.

ബനീഇസ്രായേൽ എന്ന ഇസ്രയേൽ വശജർ പിന്നീട് വിശ്വാസം കൊണ്ട് മുസ്ലിംകൾ ആയിപ്പോയി എന്നത് വിശ്വാസപരമായ പ്രശ്നം മാത്രം. വിശ്വാസം മാറിയത് കൊണ്ട് ആരുടെയും വേരും വംശവും മാറില്ല.

അതുകൊണ്ട് തന്നെ ചരിത്രത്തിൽ ഫലസ്തീൻ മാത്രമെ ഉള്ളൂ, ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ ഫലസ്തീൻ എന്നത് ഫലസ്തീൻകാർക്ക് മാത്രം അവകാശപ്പെട്ട ഭൂപ്രദേശം

നമ്മുടെ വ്യക്തിത്വവും സ്ഥാനവും ചെയ്യുന്ന ജോലിയുടെതാവരുത്.

നമ്മുടെ വ്യക്തിത്വവും സ്ഥാനവും ചെയ്യുന്ന, ചെയ്യേണ്ടിവരുന്ന ജോലിയുടെതാവരുത്... നല്ല മനുഷ്യൻ എന്നത് മാത്രമാവണം..


നമ്മുടെ വ്യക്തിത്വവും സ്ഥാനവും നല്ല ജീവിതത്തിൻ്റെത് മാത്രമാവണം 


ജോലിയുടെ വ്യക്തിത്വവും മേൽക്കോയ്മയുമാവുമ്പോൾ അത് വേറൊരു കോലത്തിൽ ജാതിയുടെ സ്ഥാനവും മേൽക്കോയ്മയും പോലെ തന്നെ ആവും.


ഇന്ത്യയിൽ 

ജോലിയാണല്ലോ ജാതി?


ജാതിയാണല്ലോ ജോലി?


അത് വേണ്ട.


നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും നല്ല മനുഷ്യർ എന്നതിൻ്റെത് മാത്രമാവട്ടെ. 


നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും നല്ല സ്വസ്ഥമായ പൊരുത്തമുള്ള , സമാധാനപൂർണമായ  ജീവിതത്തിൻ്റെതാവട്ടെ.


നമ്മുടെ എല്ലാവരുടെയും നന്മയും വ്യക്തിത്വവും സ്ഥാനവും പരസ്പരം ജീവിക്കുകയും ജീവിപ്പിക്കുകയും ചിരിക്കുകയും ചിരിപ്പിക്കുകയും സന്തോഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതിൻ്റെതാവട്ടെ.

Wednesday, February 14, 2024

പ്രതിബിംബനമാണ് സാക്ഷീഭാവം.

വെറുതേയിരിക്കുമ്പോഴും നടത്തുന്ന പ്രതിബിംബനമാണ് സാക്ഷീഭാവം. 

വെറുതേയിരിക്കുമ്പോഴും നടത്തുന്ന സാക്ഷീഭാവമാണ് പ്രതിബിംബനം.


വെറുതേയെന്ന് തോന്നുന്നത് വെറുതെ.

എല്ലാറ്റിലും കാര്യമുണ്ട്.

എന്തോ വലിയ കാര്യത്തിനാണെന്ന് തോന്നുന്നതും വെറുതെ.

ഒന്നിലും ഒരു കാര്യവുമില്ല.

സാക്ഷീഭാവത്തിൽ പ്രതിബിംബനം സ്വാഭാവികം.

പ്രതിബിംബനം സാക്ഷീഭാവമാകുന്നതും സ്വാഭാവികം.

ത്രാസിൻ്റെ സൂചി സാക്ഷീഭാവത്തിലാണ്. 

സ്വയമായി സ്വാർത്ഥത വെച്ച് ഒന്നും ചെയ്യുന്നില്ല ത്രാസിൻ്റെ സൂചി. 

ബോധപൂർവ്വം എന്ന് കരുതേണ്ടതില്ല ബോധപൂർവ്വമാകാൻ, എന്തെങ്കിലും ചെയ്യപ്പെടാൻ.

എന്നാലോ ബോധപൂർവ്വമല്ലാതെയും ഒരുതരത്തിലും മസിൽപിടിക്കാതെയും തന്നെ ശരിയുടെ ഭാഗത്ത് തൂങ്ങും. ശരി പറഞ്ഞുപോകും. ത്രാസിൻ്റെ സൂചി.

ഭാരം കൂടുതലുള്ള ഭാഗത്ത് തൂങ്ങാതിരിക്കാൻ ത്രാസിൻ്റെ സൂചിക്ക് സാധിക്കില്ല. 

കണ്ണാടിയും അപ്പടി.

അതുപോലെ കണ്ണാടിയുടെ പ്രതിബിംബനവും. 

മുൻപിലുള്ളത് പ്രതിബിംബിക്കാതിരിക്കാൻ കണ്ണാടിക്ക് സാധിക്കില്ല. 

വെറുതെ നിന്നാലും ചെയ്തുപോകുന്നത്. ചെയ്യാതിരിക്കാൻ സാധിക്കാത്തത്.

തൂങ്ങാത്ത ഭാഗം തെറ്റാണെന്ന് പറയാതെ പറയുകയും ചെയ്യും ത്രാസിൻ്റെ സൂചി.

പറഞ്ഞും പറയാതെയും ശരിയും തെറ്റും പറയും സാക്ഷീഭാവത്തിൽ ആരും, പിന്നെ ത്രാസിൻ്റെ സൂചിയും. 

ഒന്നും പറയാതിരിക്കുകയാണ് സാക്ഷീഭാവം എന്നത് അധികാരികൾ അവരുടെ കാര്യലാഭത്തിന് വേണ്ടി ഉണ്ടാക്കിയ നിർവ്വചനം. 

പ്രതികരിക്കുന്നവരെ സുഖിപ്പിച്ച് പ്രതികരിപ്പിക്കാതിരിക്കാനുള്ള, ആ വഴിയിൽ അധികാരം ഒരുനിലക്കും ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള കുടിലതന്ത്രം. 

സ്വാഭാവികമായും നടക്കുന്ന, തെറ്റ് തെറ്റാണെന്ന് കാണിച്ച്, പറഞ്ഞ് നടന്നുപോകുന്ന പ്രതിബിംബനവും സാക്ഷീഭാവവും തടയുന്ന കൃത്രിമ തന്ത്രം.

അല്ലാതെ പറയേണ്ടത് പറയാതിരിക്കലല്ല, പറഞ്ഞുപോകാതിരിക്കലല്ല ത്രാസിൻ്റെ സൂചിയുടെ സാക്ഷീഭാവം. കണ്ണാടിയുടെ ധർമ്മം.

മൗനം സ്വർണ്ണമാണെന്ന നിവ്വചനത്തിൽ കൂടുങ്ങി അഭിനയിച്ചു കഴിയലല്ല ത്രാസിൻ്റെയും കണ്ണാടിയുടെയും സാക്ഷീഭാവം.

പേടിയും അസ്വസ്ഥതയും സ്വാർത്ഥനിക്ഷിപ്ത താൽപര്യവും വെറുപ്പും ഉള്ളിൽ വെച്ച് മിണ്ടാതിരിക്കുന്നതല്ല സാക്ഷീഭാവം.

തനിക്ക് പറ്റിയ ഇടത്ത് മാത്രം മിണ്ടുന്നതും അല്ലാതിരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതുമല്ല സാക്ഷീഭാവം.

കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിനും സ്വീകാര്യതക്കും ബഹുമാനത്തിനും വേണ്ടി ബഹുമാനിക്കുന്നവൻ്റെയും അംഗീകരിക്കുന്നവൻ്റെയും അധികാരികളുടെയും നിർവചനത്തിൽ കുടുങ്ങി അഭിനയിച്ച് സ്വയം അടിമയായി സുഖിച്ചിരിക്കലല്ല ത്രാസിൻ്റെ സൂചിയുടെയും കണ്ണാടിയുടെയും സാക്ഷീഭാവം.

അധികാരികളുടെയും ബഹുമാനിക്കുന്നവരുടെയും നെറികേടുകളുടെ നേരെ മിണ്ടാതിരുന്ന് അവരെ സുഖിപ്പിക്കലുമല്ല ഒന്നിൻ്റെയും ആരുടെയും സാക്ഷീഭാവം.

തെളിഞ്ഞ വെള്ളത്തിലും കണ്ണാടിയിലും പ്രതിബിംബനം നടക്കും. 

എല്ലാ പ്രതിബിംബനവും ഒരു വിധത്തിൽ പ്രതികരണമാണ്.

കൊതുക് കടിച്ചാലും മുള്ള് തറച്ചാലും പ്രതികരിക്കുന്നതാണ് സാക്ഷീഭാവം. പ്രതികരിക്കാതിരിക്കുന്നതല്ല സക്ഷീഭാവം

പ്രതിബിംബംനം നടക്കുന്നത് കൊണ്ട് ആ വെള്ളം തെളിഞ്ഞവെള്ളമല്ല, ആ കണ്ണാടി കണ്ണാടിയല്ല എന്നല്ല പറയേണ്ടത്. 

അത് അധികാരികൾ അവരുടെ അധികാരത്തിൻ്റെ കുടിലതന്ത്രം വെച്ച് പറയുന്നതാണെന്നും മനസ്സിലാക്കലാണ് സാക്ഷീഭാവം

അസ്വസ്ഥപ്പെട്ട് കലങ്ങി നിൽക്കുന്നത് കൊണ്ട് പ്രതികരിക്കാതെയും പ്രതി lബിംബനം നടത്താതെയുമിരിക്കുന്നത് കണ്ണാടിയുടെ വെള്ളത്തിൻ്റെയും തെളിച്ചമല്ല, സാക്ഷീഭാവമല്ല. പകരം അവയുടെ കണ്ണാടിത്തവും തെളിമയും നഷ്ടപ്പെട്ട അവസ്ഥയാണത്. 

അതും അധികാരികൾ അവരുടെ അധികാരത്തിൻ്റെ കുടിലതന്ത്രം വെച്ച് പറയുന്നതാണെന്നും മനസ്സിലാക്കലാണ് സാക്ഷീഭാവം

ഉപബോധമനസ്സിൻ്റെ സ്വാധീനം കൊണ്ടും, നിക്ഷിപ്ത സ്വാർത്ഥ താൽപര്യങ്ങളുടെ ചളിപുരണ്ടത് കൊണ്ടും, മറവീണത് കൊണ്ടും പ്രതികരണവും പ്രതിബിംബനവും നടക്കാത്തതല്ല സാക്ഷീഭാവം.

 ചളിപുരണ്ടത് കൊണ്ടും, മറവീണത് കൊണ്ടും പ്രതികരണവും പ്രതിബിംബനവും നടക്കാത്തത് തെളിവായിക്കണ്ട്, അവരുടെ മൗനം കണ്ട്, വെളളവും കണ്ണാടിയും തെളിഞ്ഞതാണെന്നും പറയരുത്, പറയേണ്ടി വരരുത്.

കലങ്ങിയ വെള്ളത്തിലും മറവീണ കണ്ണാടിയിലും പ്രതിബിംബനം നടക്കാത്തതല്ല സാക്ഷീഭാവം, തെളിച്ചം, തിരിച്ചറിവ്, ബോധോദയം.

Tuesday, February 13, 2024

ദൈവത്തിന് കക്കൂസും കഞ്ഞിയും ഒന്ന്.

കഞ്ഞിയും കക്കൂസും ആപേക്ഷിക ലോകത്തെ ആപേക്ഷിക കര്യങ്ങൾ. 

ആത്യന്തികമായ ദൈവത്തിന് കക്കൂസും കഞ്ഞിയും ഒന്ന്. 

ശരിയും തെറ്റും നന്മയും തിൻമയും ഇല്ലാതെ ആത്യന്തികത. 

എല്ലാം ഒന്നാവുന്ന അവസ്ഥ ആത്യന്തികത. 

അവസ്ഥ എന്ന് പോലും വിളിക്കാൻ പറ്റാത്തത് ആത്യന്തികത.

********

അപ്പനും അളിയനും ആത്യന്തികതയിൽ ഇല്ല. 

അതൊക്കെ നമ്മുടെ ആപേക്ഷിക മാനത്തിൽ നിന്നുകൊണ്ടുള്ള വിശേഷണങ്ങൾ മാത്രം.

*******

ആപേക്ഷികതയിൽ നിൽക്കുമ്പോൾ ഭിന്നതയും അംഗീകരിക്കപ്പെടണം. 

ശരിയാണ്. 

പക്ഷേ, ആപേക്ഷിക ഭിന്നത ആത്യന്തികതയിലേക്ക് വിശേഷിപ്പിക്കുന്നതും ആരോപിക്കുന്നതുമെന്തിന്? 

ആ ഭിന്നതയിൽ  ദൈവത്തെ നിർവ്വച്ചിച്ച് തടവിലിട്ട്  തമ്മിലടിക്കുന്നതും എന്തിന്?

ആപേക്ഷികമായ നമ്മുടെ ജീവിതസന്ധാരണത്തിനു വേണ്ടി ഭിന്നതകൾ ഒക്കെയും നാം അംഗീകരിക്കുന്നുണ്ടല്ലോ പ്രയിഗിക്കുന്നുണ്ടല്ലോ?

അത്ര പോരെ.

********

എന്നിരിക്കെ, വിശുദ്ധമാല്ലാത്ത, ദൈവികമല്ലാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ? 

ഇല്ല. 

ഇല്ലെങ്കിൽ പിന്നെന്തിന് ഏതെങ്കിലും ചിലതിനും ഏതെങ്കിലും ചില ഇടങ്ങൾക്കും മാത്രം പ്രത്യേക ദൈവിക വിശുദ്ധ പരിവേഷം നൽകണം?

Monday, February 12, 2024

ജനങ്ങൾ തീന്മേശക്ക് ചുറ്റും കാത്തുനിൽക്കുന്ന പട്ടികളും പൂച്ചകളും അല്ല.

കേന്ദ്രത്തിൻ്റെ തീന്മേശക്ക് ചുറ്റും, അല്ലെങ്കിൽ കേന്ദ്രത്തിൻ്റെ അടുക്കളപ്പുറത്ത്, കേന്ദ്രം എല്ലാം അനുഭവിച്ച് ബാക്കിയാക്കി തള്ളുന്ന എല്ലിനും മുള്ളിനും വേസ്റ്റിനും വേണ്ടി കാത്തുനിൽക്കുന്ന വെറും പട്ടികളും പൂച്ചകളും അല്ല ഇന്ത്യാരാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും. പ്രത്യേകിച്ചും ജനാധിപത്യത്തിന് ഉടമകളായ, നാടിനുടമകളായ ജനങ്ങൾ.

ഇത് ജനാധിപത്യവും ഫെഡറൽ സംവിധാനവും മനസ്സിലാക്കുന്ന ജനത ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. 

കേന്ദ്രം തരുന്ന ഒന്നും തന്നെ കേന്ദ്രത്തിൻ്റെയോ മാറ്റാരുടെയോ ഔദാര്യമായി ചിത്രീകരിക്കാൻ പാടില്ല. 

പകരം കേന്ദ്രവും ഭരണാധികാരികളും ജനങ്ങളുടെ ഔദാര്യമാണ് തിന്നുന്നതും അനുഭവിക്കുന്നതും.

ജനങ്ങളിൽ നിന്നും കിട്ടിയത് ജനങ്ങൾക്ക് നൽകേണ്ടത് പോലെ നൽകുക കേന്ദ്രത്തിൻ്റെ ഡ്യൂട്ടിയാണ്, ബാധ്യതയാണ്. 

നൽകേണ്ടത് നൽകാതിരിക്കുക കേന്ദ്രം ചെയ്യുന്ന, ഭരണകൂടവും ഭരണാധികാരികളും ചെയ്യുന്ന തെറ്റുമാണ്.

അറിയണം. കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും ഒന്നും സ്വന്തമായി ഉണ്ടാക്കിയും കൊണ്ടുവന്നു ആർക്കും ഒരു സംസ്ഥാനത്തിനും ജനങ്ങൾക്കും നൽകുകയല്ല. 

കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും സ്വന്തമായി എവിടെനിന്ന്, എന്തുണ്ടാക്കാൻ?

രാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും ഉണ്ടാക്കുന്നതല്ലാതെ ഈ രാജ്യത്ത് കേന്ദ്രവും ഭരണകൂടവും ഭരണാധികാരികളും വേറെ എവിടെനിന്ന് എന്തുണ്ടാവാൻ?

കേന്ദ്രവും കേന്ദ്രഭരണകൂടവും കേന്ദ്രഭരണാധികാരികളും എന്നത് വെറും സങ്കൽപമാണ്. 

സംസ്ഥാനങ്ങളും ജനങ്ങളും ഒരുമിച്ച് നിൽക്കാൻ വേണ്ടി ഉണ്ടായ സങ്കല്പം മാത്രം .കേന്ദ്രവും കേന്ദ്രഭരണകൂടവും കേന്ദ്രഭരണാധികാരികളും

സംസ്ഥാനങ്ങളും ജനങ്ങളും ആണ് യഥാർഥത്തിൽ ഉള്ളത്. 

സംസ്ഥാനം എന്നത് പോലും വേറൊരു തരത്തിൽ വെറും സങ്കല്പം മാത്രം. കേന്ദ്രത്തിനേക്കാൾ തെളിച്ചമുള്ള, കുറച്ചുകൂടി  അടുത്തുള്ള സങ്കല്പം. ഒരേ ഭാഷയുടെയും സംസ്കാരത്തിൻ്റെയും ന്യായവും കാരണവും ഉള്ള സങ്കല്പം

ജനങ്ങൾ മാത്രമാണ് യഥാർഥത്തിൽ ഉള്ളത്. ജനങ്ങളാണ് നാട്, നാടിനെ ഉണ്ടാക്കുന്നത്, 

അല്ലാതെ നാട് ജനങ്ങളെയല്ല ഉണ്ടാക്കുന്നത്.

ജനങ്ങൾക്ക് വേണ്ടിയാണ് നാടെന്ന സങ്കല്പം. 

അല്ലാതെ നാടിനു വേണ്ടി ജനങ്ങൾ എന്നതല്ല. 

ചെരുപ്പിനു വേണ്ടി നീയും ഞാനുമല്ല, എനിക്കും നിനക്കും സംരക്ഷണമേകാൻ ചെരുപ്പ്.

യഥാർഥത്തിൽ ഉള്ളത് ജനങ്ങൾ. 

യഥാർഥത്തിൽ ഉള്ളത് സങ്കല്പത്തിന് വേണ്ടി ഇല്ലാതാവുകയും കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകരുത്. സങ്കല്പം യഥാർഥത്തിൽ ഉള്ളതിനെ ഇല്ലാതാക്കരുത് നിഷേധിക്കരുത് 

യഥാർത്ഥത്തിലുള്ള ജനങ്ങളുടെ ജീവിതം സുഖകരമാകാൻ വേണ്ടി മാത്രമായിരിക്കണം എല്ലാ സങ്കല്പങ്ങളും. അത് രാജ്യമായാലും മതമായാലും 

ജനങ്ങൾ ഒരുമിച്ച് നിന്ന് സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും ജനങ്ങളും ഒരുമിച്ച് നിന്ന് അവർക്ക് വേണ്ടി ഉണ്ടാക്കിയ കേന്ദ്രവും എന്ന സങ്കൽപ്പമേ ഉള്ളൂ. 

ഭൂമിയിൽ നിന്നും ആകാശത്തേക്ക് പോകുന്നു നീരാവി ഭൂമിയിലേക്ക് മഴയായി താഴേക്ക് വരുന്നത് പോലെയേ ഉള്ളൂ കേന്ദ്രത്തിൽ നിന്നും ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും തിരിച്ചുകിട്ടുന്നത്. 

ഔദാര്യമല്ല. 

കൊടുത്തത് തിരിച്ചു നൽകുകയാണ്. 

അതും അങ്ങോട്ട് നൽകിയതിനെക്കാൾ വളരെ കുറച്ച് മാത്രം.

അതുകൊണ്ട് തന്നെ  സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കും നൽകുന്നത് ആരുടെയും വകയിലുള്ള, കേന്ദ്രത്തിൻ്റെ തന്നെയും ഔദാര്യമാ ആണെന്ന് വരുത്തരുത്, തെറ്റിദ്ധരിക്കരുത്. 

അങ്ങനെ വരുത്തുന്നതും മനസ്സിലാക്കുന്നതും തീർത്തും ജനാധിപത്യ വിരുദ്ധമാണ്, ജനവിരുദ്ധമാണ്, ഫെഡറലിസത്തിനു വിരുദ്ധമാണ്

സംസ്ഥാനങ്ങളും ജനങ്ങളും അങ്ങോട്ട് കേന്ദ്രത്തിന് നൽകുന്നതിൽ കേന്ദ്രത്തിൻ്റെ എല്ലാവിധ ആർഭാടങ്ങളും കഴിച്ച് ബാക്കി വരുന്നതിൽ നിന്നും ഒരു ചെറിയ വിഹിതം മാത്രം തിരിച്ചു നൽകുന്നതാണ്. 

സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും അവകാശം മാത്രമാണ് കേന്ദ്രവും ഭരണകൂടവും നൽകുന്നത്. 

കേന്ദ്രവും കേന്ദ്രഭരണകൂടവും കൃത്യമായി നൽകാതിരിക്കുകയും  വിവേചനം കാണിച്ച് കുറച്ച് നൽകുന്നതുമാണ് യഥാർഥത്തിൽ തെറ്റ്. അത് വലിയ തെറ്റാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. 

അല്ലാതെ കേന്ദ്രത്തിൻ്റെ തീന്മേശക്ക് ചുറ്റും, അടുക്കകപ്പുറത്ത് ബാക്കി വന്ന് തള്ളുന്ന മുള്ളിനും വേസ്റ്റിനും വേണ്ടി കാത്തുനിൽക്കുന്ന വെറും പട്ടികളും പൂച്ചയും അല്ല ഇന്ത്യ രാജ്യത്തെ സംസ്ഥാനങ്ങളും ജനങ്ങളും.

Sunday, February 11, 2024

ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ലെന്ന നിനക്ക് മനസിലാവും. പക്ഷേ .....

പ്രാപഞ്ചികത വല്ലാതെ വലുതും മഹാവിസ്മയവും തന്നെ. 

ഭൂമിയും നമ്മളും വളരേ നിസ്സാരരും ചെറുതും തന്നെ. 

ഇതൊക്കെ ഏതൊരുത്തനും ബോധ്യപ്പെടുന്നുണ്ട്. 

പക്ഷേ ആ ബോധ്യത കൊണ്ടൊന്നും സ്വന്തം വേദനയും വിഷമവും ചോദ്യവും ഇല്ലാതാവില്ല, നിസ്സരമാവില്ല. 

എല്ലാവർക്കും അവനവൻ്റെ വേദനയും വിഷമവും ചോദ്യവും തന്നെ ഏറ്റവും വലുത്.

എല്ലാവരും അവനവൻ്റെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്നു.

*******

വേറൊരാളുടെ നാവിൽ വെക്കുന്ന പഞ്ചസാരക്ക് നമ്മുടെ നാവിലനുഭവിക്കുന്ന മധുരമാണോ എന്ന് പോലും അറിയില്ല. 

എന്നിരിക്കെയാണോ അങ്ങെവിടെയോ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ബുദ്ധനേയും മുഹമ്മദിനെയും യേശുവിനേയും കൃഷ്ണനെയും അവരുടെ ചിന്തകളെയും ഇങ്ങ് ദൂരേനിന്ന് മനസ്സിലാക്കണമെന്നും പിന്തുടരണമെന്നും നിർബന്ധിക്കുന്നത്?

*******

അല്ലെങ്കിലും ഏതോ ഭാഷയിലും ഗ്രന്ഥത്തിലും സ്ഥലത്തിലും വ്യക്തിയിലും കാലത്തിലും മാത്രമായി ചുരുങ്ങുന്നവനോ ദൈവം?

അങ്ങനെ ഏതെങ്കിലും ഏതോ പ്രത്യേക ഭാഷയിലും ഗ്രന്ഥത്തിലും സ്ഥലത്തിലും വ്യക്തിയിലും കാലത്തിലും പിറകോട്ട് വന്ന് കൊണ്ടുതന്നെ തന്നെ വന്നുകണ്ട് താനെന്ന ദൈവത്തെ മനസ്സിലാക്കണമെന്ന് വാശിപിടിക്കുന്ന ദൈവമോ?

********

പഞ്ചസാരയും അതിൻ്റെ മധുരവും ഒരുപമ മാത്രം.

അടുത്തിരിക്കുന്നവൻ അറിയുന്ന മധുരം മറ്റേയാൾ, സ്വന്തം ഭാര്യയും മക്കളും കാമുകിയും ആയിരുന്നാലും, അറിയാത്തത്ര ദൂരം എല്ലാവർക്കുമിടയിൽ ഉണ്ട്.


എന്നിരിക്കെ എന്നോ ആരോ പറഞ്ഞുവെന്ന്  പറഞ്ഞും പ്രചരിപ്പിച്ചും വിശ്വസിപ്പിച്ചും ആളുകളെ അതിൻ്റെ പേരിൽ കൂട്ടിയും സംഘടിപ്പിച്ചും നടക്കുന്ന മതങ്ങളുടെയും മാതവിശ്വാസികളുടെയും ഒരു കാര്യം....

*******

ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ല. 

അത് നിനക്ക് മനസിലാവും. 

പക്ഷേ, മരണത്തോടെ നീയില്ലാതാവും. 

അത് നിനക്ക്  ഉള്‍കൊള്ളാനാവില്ല. 

അഹങ്കാരം അതിനനുവദിക്കില്ല.

********

വിശ്വാസിയും വിശ്വാസകാര്യങ്ങളും അങ്ങനെയാണ്. 

99 ശതമാനം ജനങ്ങളും വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കും. 

ഉപബോധമനസ്സിനെ മാത്രം പിന്തുടരും. 

എന്ത് വന്നാലും കുട്ടിപ്രായത്തിൽ വിഴുങ്ങിയത് തുപ്പില്ല. 

എത്ര ന്യായമില്ലേലും വിശ്വാസം തിരുത്തില്ല.

*******

യാത്ര തുടങ്ങാൻ ഒരുപാട് പേരെ കൂടെ കിട്ടിയെന്നിരിക്കും. 

പക്ഷേ യാത്രയുടെ തുടർച്ചയിൽ കൂടെയുള്ളവരിലധികവും പിരിഞ്ഞുപോയിരിക്കും,  നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. 

അരിച്ചരിച്ചവസാനം നീ മാത്രമാവും. 

ഒടുക്കം നീ മാത്രം. 

നീയും നീയെന്ന തോന്നലും ഇല്ലാതാവുന്നത്രയും ഇല്ലാതാവുംവരെയും നീ മാത്രം.

*********

ജീവിതം ഇങ്ങനെയാണ്. 

മരണമെന്ന മെത്തയിലാണ് ജീവിതം കിടന്നുറങ്ങുന്നത്.



Thursday, February 8, 2024

ഈയുള്ളവൻ ദൈവത്തോട് നന്ദി പറയാറില്ല.

ഈയുള്ളവൻ ദൈവത്തോട് നന്ദി പറയാറില്ല.

കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള നന്ദിയാണ്.

നന്ദി പറയാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.

*******

ഈയുള്ളവൻ ദൈവത്തെ പ്രകീർത്തിക്കാറില്ല. 

കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള പ്രകീർത്തനമാണ്. 

പ്രകീർത്തിക്കാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.

*******

ഈയുള്ളവൻ ദൈവത്തോട് പ്രാർത്ഥിക്കാറില്ല.

കാരണം, ഈയുള്ളവൻ്റെ ജീവിതം തന്നെ ദൈവത്തിനുള്ള പ്രാർത്ഥനയാണ്. 

പ്രാർത്ഥിക്കാൻ മാത്രം വേറെ തന്നെയായ ഈയുള്ളവൻ ഇല്ല.

*******

ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ അഹങ്കാരവും പെരുമ്പറകൊട്ടലും എല്ലാം തന്നെ ഉണ്ടെങ്കിൽ ഉള്ള ദൈവത്തിനുള്ള പ്രകീർത്തനങ്ങളും സ്തുതികളും മഹത്വപ്പെടുത്തലുകളുമാണ്.

ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ  അഹങ്കാരവും പെരുമ്പറകൊട്ടലും എല്ലാം ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ തന്നെ മഹത്വവും വലുപ്പവുമാണ്.

ഉണ്ടെങ്കിൽ ഉള്ള ഈയുള്ളവൻ്റെ  അഹങ്കാരത്തിലൂടെയും പെരുമ്പറകൊട്ടലിലൂടെയും ഉണ്ടെങ്കിൽ ഉള്ള ദൈവം തന്നെ സ്വയം മഹത്വപ്പെടുന്നതാണ്.


ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. ആരും വേദനിക്കരുത്.

ബാധ്യത പോലെ, നിർബന്ധമായും ചെയ്തുതീർക്കേണ്ട കാര്യം പോലെ, എല്ലാവരും എങ്ങിനെയൊക്കെയോ കരഞ്ഞും കഷ്ടപ്പെട്ടും ജീവിതം ജീവിച്ചുതീർക്കുന്നു. 

കെണിഞ്ഞ് പോയത് പോലെ. 

കെണിയിലാണെന്ന് മനസ്സിലാകാത്ത വിധം ബോധം പോലും മാനം നിശ്ചയിച്ച കെണിയിലായത് പോലെ.

********

എന്തെല്ലാം അറിഞ്ഞാലും ആർക്കും മരണത്തെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഉള്ളതെന്ന് ധരിച്ചതൊക്കെ ഉണ്ടെന്നും ഉണ്ടാവണമെന്നും നിർബന്ധമുള്ളത് പോലെ. 

മകനായാലും അച്ഛനായാലും കരഞ്ഞും എന്തെന്നില്ലാതെ കഷ്ടപ്പെട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാനും പിടിച്ചുനിർത്താനും തന്നെ സർവ്വശ്രമങ്ങളും.

******

ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്. 

ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. 

ആരും വേദനിക്കരുത്. ആരെയും വേദനിപ്പിക്കരുത്. 

ഇത് ദൈവമായാലും സൂക്ഷിക്കേണ്ട മര്യാദ.

*******

എൻ്റെ അച്ഛൻ എൻ്റെ മകൻ.

എൻ്റെ ജീവിതം നിൻ്റെ ജീവിതം.

എത്രകാലമായി ഇത് തന്നെ ആവർത്തിക്കുന്നു?

ജീവിതത്തിന് എല്ലാ കാലത്തും ഒരേ സ്വഭാവം.

Tuesday, February 6, 2024

പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ. പക്ഷേ, പ്രവർത്തിക്കാനോ?

പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ.

നിങ്ങൾക്ക് ജനങ്ങൾ പ്രയാസമെന്നും രോഗമെന്നും വിചാരിക്കുന്നത് സംഭവിച്ചാൽ പ്രാർത്ഥിക്കാൻ ഒരു നൂറായിരം ആളുകൾ.

എന്നാൽ പ്രവൃത്തിക്കാനോ?

*******

പ്രത്യേകിച്ചും പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയാൻ ഒരു നൂറായിരം ആളുകൾ.

പക്ഷേ പ്രവൃത്തിക്കാനോ?

*******

യഥാർത്ഥത്തിൽ സാധിക്കുന്നത് പോലും ചെയ്യാൻ എത്ര ആളുകളുണ്ട്?

വളരേ വളരേ കുറവ്.

*******

വളരെ ലളിതമായി സാധിക്കുന്നത് പോലും ചെയ്യാതിരിക്കാൻ പ്രാർത്ഥന, പ്രാർത്ഥിക്കുന്നുണ്ട് എന്ന പുറംപൂച്ച് പറച്ചിൽ.

എന്നാലോ, ഇപ്പറഞ്ഞവിധം പ്രാർത്ഥിക്കുമോ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞവരൊക്കെയും? 

********

യഥാർഥത്തിൽ  പ്രാർത്ഥിക്കുന്നുണ്ടോ, പ്രാർത്ഥിക്കുമോ ആരെങ്കിലും? 

പ്രാർത്ഥിക്കുന്നുവൻ പ്രവൃത്തിക്കും. 

പ്രവൃത്തിക്കുന്നവൻ പ്രാർത്ഥിക്കും. 

സാധിക്കുന്നത് ചെയ്യുന്ന പ്രവൃത്തിയിൽ തന്നെയാണ് പ്രാർത്ഥന.

സത്യസന്ധതയിലും ആത്മാർഥതയിലും അതുണ്ടാക്കുന്ന ശ്രമങ്ങളിലും തന്നെയാണ് പ്രാർത്ഥന. 

യഥാർഥത്തിൽ പ്രയത്നിക്കുന്നവനും പ്രയത്നം തന്നെ പ്രാർത്ഥനയാക്കുന്നവനും പ്രാർത്ഥിക്കുന്നുണ്ടെന്ന് പേർത്തും പേർത്തും എടുത്തുപറയേണ്ടി വരില്ല 

*******

അറിയില്ല.

പിന്നെന്താണ് പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയാൻ ഒരു നൂറായിരം ആളുകൾ? 

ആത്മാർഥതയും സത്യസന്ധതയും തൊട്ടുതീണ്ടാത്ത കപടൻമാർക്ക് പ്രാർത്ഥിക്കുക എളുപ്പമാണോ, അതല്ലേൽ പ്രാർത്ഥിക്കുന്നുവെന്ന് പറയുക എളുപ്പമാണോ?

സാധിക്കുന്നത് പ്രവർത്തിക്കാതിരിക്കാനുള്ള ന്യായവും മറയുമാണോ പ്രാർത്ഥന, അഥവാ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുക?

സാധിക്കുന്നത് പ്രവൃത്തിക്കുന്നതിക്കാൾ, അല്ലെങ്കിൽ സാധിക്കുന്നത് പ്രവൃത്തിക്കാതിരിക്കാൻ എത്രയോ എളുപ്പമാണ് പ്രാർത്ഥന പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുക എന്നത് കൊണ്ടാണോ?

പ്രവൃത്തിക്കാൻ മാത്രം സത്യസന്ധതയും ആത്മാർത്ഥതയും അവർക്കില്ല എന്നത് കൊണ്ടാണോ പുറംപൂച്ച് പോലെ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയേണ്ടിവരുന്നത്, പറഞ്ഞുപോകുന്നത്?

പ്രാർത്ഥിക്കുന്നുണ്ടോ ഇല്ലേ എന്നത് ആർക്കും മനസ്സിലാവില്ല, ആർക്കും മനസ്സിലാവുന്ന കാര്യമല്ല എന്നത് കൊണ്ട് എളുപ്പം പ്രാർത്ഥിക്കുന്നുണ്ടെന്ന് പുറംപൂച്ച് പറയാം എന്നത് കൊണ്ടാണോ?

താനായി ഒന്നും ഒരു ഭാരവും ഏറ്റെടുക്കുന്നില്ല, ചെയ്യുന്നില്ല, 

എന്തെങ്കിലും ഏറ്റെടുക്കാനും ചെയ്യാനും താൻ തയ്യാറല്ല, 

എന്തെങ്കിലും ഏറ്റെടുക്കാനും ചെയ്യാനും മാത്രം സത്യസന്ധതയും ആത്മാർത്ഥതയും തനിക്കില്ല, 

അതിനാൽ എല്ലാറ്റിനും ഉത്തരവാദിയായ ദൈവം തന്നെ വേണമെങ്കിൽ എന്തെങ്കിലും ചെയ്യട്ടെ എന്നതാണോ പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുന്നവരുടെ ന്യായം? 

******

പ്രവൃത്തിക്കാൻ യഥാർഥത്തിൽ പ്രവർത്തിക്കുക തന്നെ വേണം, 

പ്രവൃത്തിക്ക് വെറും വാക്കുകൾ പോര. 

പ്രവൃത്തിക്കുന്നില്ലെങ്കിൽ എല്ലാവർക്കും മനസ്സിലാവും.  

എന്നതിനാൽ, 

എന്നതൊഴിവാക്കാൻ കപടന്മാരായ മഹാഭൂരിപക്ഷവും പ്രാർത്ഥിക്കുന്നുണ്ടെന്ന് പുറംപൂച്ച് പറയും.

ജനിച്ചു മരിച്ചു എന്ന് നമ്മൾ പറയുന്ന 'ഞാൻ' ഉണ്ടോ?

വന്നുപോകുന്നു (ജനിച്ചു മരിച്ചു) എന്ന് നമ്മൾ പറയുന്ന 'ഞാൻ' ഉണ്ടോ?

ആ ഞാൻ ആദ്യമേ, ജനിക്കുന്നതിന് മുൻപേ ഇവിടെയോ അല്ലെങ്കിൽ എവിടെയോ ഉണ്ടായിരുന്നുവോ? 

ആ ഞാൻ മരിച്ചതിനു ശേഷവും ഇവിടെയോ അല്ലെങ്കിൽ എവിടെയോ ബാക്കിയായി ഉണ്ടാവുമോ?

******

ഒരാൾ മരിച്ചു എന്ന് പറഞ്ഞാൽ ആ ഒരാൾ മരിച്ചു, ഇല്ലാതായി എന്ന് മനസിലാവുന്നുണ്ട്. 

പക്ഷേ, അതുപോലെ 'ഒരാൾ' ജനിച്ചു എന്ന് പറയാനാവുന്നുണ്ടോ? 

അതുപോലെ ഒരാൾ ജനിച്ചു എന്ന്  മനസ്സിലാക്കാനാവുന്നുണ്ടോ? 

അങ്ങനെ 'ഒരാൾ' ജനിക്കുന്നുണ്ടെങ്കിൽ ആ ജനിക്കുന്ന ആ 'ഒരാൾ' ആരാണ്? 

ആ നിലക്ക് ഒരാൾ എന്ന് പറയാനാവും വിധം വ്യക്തിത്വമുള്ള, ഞാൻബോധമുള്ള ഒരാളാണോ ജനിക്കുന്നത്?

********

സ്ഥിരമായ ഞാൻ അഥവാ ഞാൻ ബോധം എന്നത് ഇല്ല. 

ജനിക്കുന്നതിന് മുൻപും മരിച്ചതിന് ശേഷവും തുടരുന്ന ഞാൻ ഇല്ല. വ്യക്തി ഇല്ല, വ്യക്തിത്വബോധം ഇല്ല.

എല്ലാം എല്ലായിടത്തുമെന്ന പോലെ സംഭവിച്ചു. അത്രമാത്രം.

ഒന്നും ഒരു ബുദ്ധനും ജൈനനും (കഥാപാത്രം എന്നതിനപ്പുറം ഉണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്ന കൃഷ്ണനും രാമനും) ഭാരതീയമെന്നും ഭാരതീയരെന്നും ചിന്തിച്ചും വിചാരിച്ചും ആയതല്ല, അങ്ങനെ ഒന്നും പറഞ്ഞതല്ല.. 

ഒരു ഇതിഹാസവും പുരാണവും ഭാരതീയ ചിന്ത കൊണ്ടും, അത്തരം ഇടുങ്ങിയ (യഥാർഥത്തിൽ അപ്പോഴൊന്നും ഇല്ലാതിരുന്ന) ഭാരതീയ ചിന്ത വെച്ചും പറഞ്ഞും അവ്വിധം സ്വയം ഭാരതീയനാണെന്ന് തിരിച്ചറിഞ്ഞും എഴുതപ്പെട്ടതുമല്ല. 

എല്ലാം എല്ലായിടത്തുമെന്ന പോലെ സംഭവിച്ചു. 

അല്ലെങ്കിലും ലോകം തന്നെ തറവാട് എന്ന് പറയുന്നവർക്ക് എങ്ങിനെ ഭാരതം എന്ന വേറിട്ട വിഭജന ചിന്ത ഉണ്ടാവും?

ഈ പറയുന്നത് ഒരു തെറ്റായ വിവരമല്ലേ? കളവല്ലേ?

വിശ്വാസിയും വിശ്വാസകാര്യങ്ങളും അങ്ങനെയാണ്. 

99 ശതമാനം ജനങ്ങളും വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കും. 

ഉപബോധമനസ്സിനെ മാത്രം പിന്തുടരും. 

എന്ത് വന്നാലും കുട്ടിപ്രായത്തിൽ വിഴുങ്ങിയത് തുപ്പില്ല. 

എത്ര ന്യായമില്ലേലും വിശ്വാസം തിരുത്തില്ല.

*******

ചോദ്യം: ഈ പറയുന്നത് ഒരു തെറ്റായ വിവരമല്ലേ? കളവല്ലേ?

ശരിയാണ്. 

കളവാണ്.

എന്തുകൊണ്ട് കളവാണ്?

കാരണം ഒരു ശതമാനവും ഇല്ല ഇങ്ങനെയുള്ളവർ.

ഒരു ശതമാനത്തിൻ്റെ നൂറിലൊന്ന് പോലുമില്ല.

ആ നിലക്ക് അറിയാതെ സംഭവിച്ചത്, ഒരോളത്തിന് പറഞ്ഞത് തന്നെയാണ്.

കോടിയിൽ ഒന്ന് പോലും ഉണ്ടാവില്ല യഥാർഥത്തിൽ പൂർണമായും ഉപബോധമനസിനെ തകർത്ത് പുറത്ത് വന്നവർ. 

അങ്ങനെ പുറത്ത് വരിക എളുപ്പമല്ല. 

അങ്ങേയറ്റം അരക്ഷിതത്വം വിളിച്ചു ചോദിച്ചു കൊണ്ടുവരുന്ന പരിപാടിയാണത്.

അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ പറഞാൽ ബാക്കി ഒരു ശതമാനം പോലും ഇല്ല. 

0.001 ശതമാനം പോലും ഇല്ല. 

നൂറിൽ ഒരാൾ ഉണ്ടെന്ന് പറയുന്നതൊക്കെ ഒരുതരം പർവ്വതീകരണം മാത്രമാണ്. കളവാണ്.

ഒരോളത്തിൽ പറയാവുന്നത് മാത്രം. 

ജീവിതത്തിന് വേണ്ടി, സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടി സകല ചിന്തകളും പൊതുമദ്ധ്യത്തിൽ വേണ്ടെന്ന് വെച്ച് കൂട്ടത്തിൽ ഒരുമിച്ചു നടക്കുന്നവർ തന്നെയാണ് 99.999 ശതമാനവും അതിലധികം.

********


Saturday, February 3, 2024

താങ്കൾക്കെന്തിന് ഭരണാധികാരിയോട് വ്യക്തിപരമായ വെറുപ്പ്?

പ്രത്യേകിച്ച് എന്തിന് വ്യക്തിപരമായി നാട് ഭരിക്കുന്ന ആളെ ആരെങ്കിലും വെറുക്കണം?

നാട് അങ്ങനെ ഒരാളും വ്യക്തിപരമായി ഭരിക്കുന്നില്ലല്ലോ?

ആർക്കുണ്ട് ഭരണാധികാരിയുമായി അങ്ങനെ വ്യക്തിപരമായി വെറുക്കാൻ മാത്രം എന്തെങ്കിലും?

നിങൾ സാമാന്യയുക്തി വെച്ച് ചിന്തിച്ചുനോക്കൂ.

ജനാധിപത്യത്തിൽ ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഇല്ല. 

ജനാധിപത്യത്തിൽ ജനങ്ങളാണ് ജനങ്ങളുടെ ഭരണാധികാരി. 

ബാക്കിയുള്ളവർ മുഴുവൻ ജനങ്ങളിൽ നിന്ന് തന്നെയുള്ള ജനങ്ങളുടെ വേലക്കാർ മാത്രം.

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉണ്ടെന്ന് വരുത്തുന്നതും ഉണ്ടെന്ന് ധരിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉള്ളത് ഏകാധിപത്യത്തിലും രാജാധിപത്യത്തിലും ആണ്. 

വ്യക്തിപരമായ ഒരുതരം പരിചയവും ഈ നാട് ഭരിക്കുന്ന ആളുമായി പൊതുവേ ആർക്കും ഉണ്ടാവില്ല എന്നിരിക്കെ വ്യക്തിപരമായി ഭരണാധികാരിക്കെതിരെ സംസാരിക്കുന്നു എന്ന് പറയുന്നതും വരുത്തുന്നതും യഥാർഥത്തിൽ പറയുന്ന വിഷയത്തെ ഗൗരവത്തിലെടുക്കാതെ വഴിതെറ്റിപ്പിക്കലാണ്

എന്നിട്ടും അത്രയ്ക്ക് വിഷയത്തെ പലരും വ്യക്തിപരമായതാക്കി ചുരുക്കിക്കാണുന്നത് എന്തുകൊണ്ട്?

എന്നിട്ടും ചിലരെങ്കിലും എന്താണിങ്ങനെ മനസ്സിലാക്കുന്നത്?

ഇനി നാട് ഭരിക്കുന്ന ആൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അയാളോട് വ്യക്തിപരമായി എന്തെങ്കിലും ഉള്ളത് കൊണ്ടാണോ? 

ജനാധിപത്യത്തിൽ ഭരിക്കുന്ന ആൾ എന്ന ഒരു വ്യക്തി ഉണ്ടോ?

ഭരണാധികാരി പൊതുസ്വത്തല്ലേ? 

ഭരണാധികാരി ജനങ്ങൾ തന്നെയല്ലേ? 

എന്നതെന്ത് കൊണ്ട് ഇത്തരക്കാർക്ക് മനസ്സിലാവുന്നില്ല.

ഭരണാധികാരിയെ വിമർശിക്കുമ്പോൾ ജനങ്ങൾ ജനങ്ങളെ തന്നെ വിമർശിക്കുകയാണ്.

ജനങ്ങൾക്ക് വേണ്ടി അയാളെ വിമർശിക്കുന്നത് അയാൾ പൂർണമായും ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് തൊന്നുമ്പോഴാണ്.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ എന്ത് പറഞ്ഞാലും, അത് നാടിനെയും നാട്ടിലെ ജനങ്ങളെയും സ്നേഹിക്കുന്നത് കൊണ്ട് മാത്രം.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ ആരെന്ത് പറഞ്ഞാലും അത് ഒരുതരം നിക്ഷിപ്തതാൽപര്യങ്ങളും ഇല്ലാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തുന്നത് കൊണ്ട് മാത്രം.

എന്നതെന്ത് കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

സ്വന്തം നാടിനെയും നാട്ടിലെ ജനാധിപത്യത്തിന് പാകമാകാത്ത ഒന്നും തിരിയാത്ത ജനങ്ങളെയും സ്വന്തം അധികാരതാല്പര്യത്തിനും തെറ്റായ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനും വേണ്ടി ആരെങ്കിലും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചെയ്യേണ്ട, ചെയ്തുപോകുന്ന ധർമ്മബോധം മാത്രം അയാളെ വിമർശിക്കുന്നത്. 

ന്യായമായ സന്ദർഭോചിതമായ പ്രതികരണം മാത്രമാണത്.

എന്നത് എന്ത്കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

കൃഷ്ണനായാലും രാമനും യേശുവും ബുദ്ധനും മുഹമ്മദും ആയാലും അതാത് സന്ദർഭത്തിലും കാലത്തിലും ചെയ്തുപോകുന്ന, കാണിച്ചുപോകുന്ന അതേ ധർമ്മബോധം, പ്രതികരണം മാത്രമത്.

എന്നിട്ടും വ്യക്തിപരമായ വിരോധവും വെറുപ്പും ജനങ്ങളിൽ ആർക്കെങ്കിലും ഭരണാധികാരിയോട് ഉണ്ടെന്ന് പറയിപ്പിക്കുന്നുണ്ടെങ്കിൽ അത് നിങൾ തന്നെയും അറിയാതെ അകപ്പെട്ടുപോയ അതേ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യേശാസ്ത്രത്തോടുള്ള അടിമത്തവും  അന്ധതയും മാത്രം.

സ്വന്തത്തിൽ നിറഞ്ഞത് മറ്റുള്ളവരിൽ പ്രതിബിമ്പിച്ച് കാണുന്നത് മാത്രം.

അല്ലാതെ, നിങ്ങളും എന്തറിയുന്നു ഈ ഭരണാധികാരിയെ കുറിച്ച് വ്യക്തിരമായി എന്തെങ്കിലും.

അങ്ങനെ വ്യക്തിപരമായ വെറുപ്പ് ഉണ്ടാവാനുള്ള ഒരു ന്യായവും സാധ്യതയും ജനങ്ങളിൽ ആർക്കും പ്രത്യേകിച്ച് ഇല്ലെന്ന് സാമാന്യയുക്തി വെച്ച് ചിന്തിച്ചാൽ മനസ്സിലാകും എന്നിരിക്കെയും നിങൾ പോലും ഇങ്ങനെ വ്യക്തിപരമെന്ന് ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിച്ചുപോകാൻ മാത്രം അത്തരമൊരു വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യയശാസ്ത്രവുമായി അന്ധമായ പ്രേമത്തിൽ നിങ്ങളും എന്തൊക്കെയോ സംഗതികൾ വശാൽ അകപ്പെട്ടുപോയത് കൊണ്ട്എ മാത്രനെന്നത് നിങ്ങളുമൊന്ന് ചിന്തിക്കണം?

ജനാധിപത്യം വ്യക്തികേന്ദ്രീകൃതമല്ലല്ലോ?

ജനാധിപത്യത്തിൽ ഇയാൾ അയാൾ എന്നതുണ്ടോ?

വ്യക്തികേന്ദ്രീകൃതമല്ലല്ലോ ജനാധിപത്യം?

ജനാധിപത്യം ജനങ്ങളിൽ കേന്ദ്രീകൃതമല്ലേ? 

ഏതെങ്കിലും വ്യക്തിയെ ഇങ്ങനെയങ്ങനെ എന്നുപറഞ്ഞ് ഉയർത്തിക്കാണിക്കുന്നത് തന്നെ ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യത്തിൽ നാം പരാജയപ്പെടുന്നത് കൊണ്ടാണ്.

******

രാഷ്ട്രീയ തിമിരം വിളമ്പുക മാത്രമാകരുത് നമ്മുടെ മറുപടി.

******

പച്ചക്കളവും അതുപോലെ പിന്നെ എന്തും എങ്ങിനെയും പറയുകയല്ല ജനാധിപത്യത്തിൽ ആരുടെയും യോഗ്യത.

*******

ഒന്നിനും കൊള്ളാത്തൊരാൾ വരെ, കൊടുംക്രൂരൻ വരെ ഭരണാധികാരിയാവും, മഹത്വവൽക്കരിക്കപ്പെടും. 

അതാണ് ജനാധിപത്യം ഈ ഇന്ത്യാമഹാരാജ്യത്തിനു നൽകുന്ന വലിയൊരു പാഠം. 

കൈമുതലായി കുറേ പെരുംനുണകളും വാചകക്കസർത്തും തരികിടകളും മാത്രം മതി.

*******

തീർത്തും ഉള്ളുപൊളളയായ, ഒന്നിനും കൊള്ളാത്ത ഒരാൾ തൻ്റെ വിടുവായിത്തം മാത്രം ആയുധമാക്കി ഒരു നാടിനെ നയിക്കുന്നു, നാട് ഭരിക്കുന്നു, വഞ്ചിക്കുന്നു എന്നിടത്താണ് ആ നാട്ടിലെ മൊത്തം ജനങ്ങളുടെ നിലവാരമില്ലയ്മ ബോധ്യപ്പെടുന്നത്, ഭയപ്പെടുത്തുന്നത്.

********

ആരെയെങ്കിലും ഉയർത്തി കാണിക്കുമ്പോൾ അയാളെ വാസ്തവം പറഞ്ഞ്  താഴ്ത്തിക്കാണിക്കേണ്ടി വരും.

പ്രത്യേകിച്ചും വെറും പൊള്ളയായ വാക്കുകൾ നൽകി ജനങ്ങളെ പറ്റിക്കുക മാത്രമാണ് ആ ഉയർത്തി ക്കാണിച്ച ആൾ ചെയ്യുന്നതെങ്കിൽ.

എല്ലാറ്റിനും പരിഹാരമായി വെറുപ്പും വിഭജനവും മാത്രമുണ്ടാക്കി ജനങ്ങളെ പറ്റിക്കുന്നത് കൊണ്ട്.

*******

ഇങ്ങനെ ഉയർത്തിക്കാണിക്കപ്പെടുന്ന ഒരാൾ വെറും ഒരാളല്ലല്ലോ? 

അങ്ങനെ എവിടെനിന്നോ വരുന്ന ഒരാളായി ഒറ്റക്കല്ലല്ലോ അയാളുടെ വരവ്?

അയാൾ മഞ്ഞുമലയുടെ മേലെ കാണുന്ന ഒരറ്റം മാത്രം.

വെറുപ്പും വിഭജനവും മാത്രം വഴിയാക്കിയ ഒരു വലിയ സംഘത്തിൻ്റെയും പ്രത്യയശാസ്ത്രത്തിൻ്റെയും ഒരറ്റം മാത്രം

പലരുടെയും ശ്രദ്ധയിൽ അത് പെടുന്നില്ല എന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്.

******

പ്രത്യേകിച്ച് എന്തിന് വ്യക്തിപരമായി നാട് ഭരിക്കുന്ന ആളെ ആരെങ്കിലും വെറുക്കണം?

ആർക്കും അയാൾക്കും ഇടയിൽ അങ്ങനെ വ്യക്തിപരമായി വെറുക്കാൻ മാത്രം എന്തുണ്ട്?

നിങൾ സാമാന്യയുക്തി വെച്ച് ചിന്തിച്ചുനോക്കൂ.

ജനാധിപത്യത്തിൽ ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഇല്ല. 

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉണ്ടെന്ന് വരുത്തുന്നതും ഉണ്ടെന്ന് ധരിക്കുന്നതും ജനാധിപത്യ വിരുദ്ധമാണ്.

ഭരണാധികാരി എന്ന ഒരൊറ്റ ഒരാൾ ഉള്ളത് ഏകാധിപത്യത്തിലും രാജാധിപത്യത്തിലും ആണ്. 

വ്യക്തിപരമായ ഒരുതരം പരിചയവും ഈ നാട് ഭരിക്കുന്ന ആളുമായി പൊതുവേ ആർക്കും ഉണ്ടാവില്ല എന്നിരിക്കെ വ്യക്തിപരമായി ഭരണാധികാരിക്കെതിരെ സംസാരിക്കുന്നു എന്ന് പറയുന്നതും വരുത്തുന്നതും യഥാർഥത്തിൽ പറയുന്ന വിഷയത്തെ ഗൗരവത്തിലെടുക്കാതെ വഴിതെറ്റിപ്പിക്കലാണ്

എന്നിട്ടും അത്രയ്ക്ക് വിഷയത്തെ പലരും വ്യക്തിപരമായതാക്കി ചുരുക്കിക്കാണുന്നത് എന്തുകൊണ്ട്?

എന്നിട്ടും ചിലരെങ്കിലും എന്താണിങ്ങനെ മനസ്സിലാക്കുന്നത്?

ഇനി നാട് ഭരിക്കുന്ന ആൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അയാളോട് വ്യക്തിപരമായി എന്തെങ്കിലും ഉള്ളത് കൊണ്ടാണോ? 

ജനാധിപത്യത്തിൽ ഭരിക്കുന്ന ആൾ എന്ന ഒരു വ്യക്തി ഉണ്ടോ?

ഭരണാധികാരി പൊതുസ്വത്തല്ലേ? 

ഭരണാധികാരി ജനങ്ങൾ തന്നെയല്ലേ? 

എന്നതെന്ത് കൊണ്ട് ഇത്തരക്കാർക്ക് മനസ്സിലാവുന്നില്ല.

ഭരണാധികാരിയെ വിമർശിക്കുമ്പോൾ ജനങ്ങൾ ജനങ്ങളെ തന്നെ വിമർശിക്കുകയാണ്.

ജനങ്ങൾക്ക് വേണ്ടി അയാളെ വിമർശിക്കുന്നത് അയാൾ പൂർണമായും ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് തൊന്നുമ്പോഴാണ്.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ എന്ത് പറഞ്ഞാലും, അത് നാടിനെയും നാട്ടിലെ ജനങ്ങളെയും സ്നേഹിക്കുന്നത് കൊണ്ട് മാത്രം.

അതുകൊണ്ട് തന്നെ അയാൾക്കെതിരെ ആരെന്ത് പറഞ്ഞാലും അത് ഒരുതരം നിക്ഷിപ്തതാൽപര്യങ്ങളും ഇല്ലാതെ മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തുന്നത് കൊണ്ട് മാത്രം.

എന്നതെന്ത് കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

സ്വന്തം നാടിനെയും നാട്ടിലെ ജനാധിപത്യത്തിന് പാകമാകാത്ത ഒന്നും തിരിയാത്ത ജനങ്ങളെയും സ്വന്തം അധികാരതാല്പര്യത്തിനും തെറ്റായ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനും വേണ്ടി ആരെങ്കിലും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചെയ്യേണ്ട, ചെയ്തുപോകുന്ന ധർമ്മബോധം മാത്രം അയാളെ വിമർശിക്കുന്നത്. 

ന്യായമായ സന്ദർഭോചിതമായ പ്രതികരണം മാത്രമാണത്.

എന്നത് എന്ത്കൊണ്ട് ഇത്തരം ചിലർക്ക് മനസ്സിലാവുന്നില്ല?

കൃഷ്ണനായാലും രാമനും യേശുവും ബുദ്ധനും മുഹമ്മദും ആയാലും അതാത് സന്ദർഭത്തിലും കാലത്തിലും ചെയ്തുപോകുന്ന, കാണിച്ചുപോകുന്ന അതേ ധർമ്മബോധം, പ്രതികരണം മാത്രമത്.

എന്നിട്ടും വ്യക്തിപരമായ വിരോധവും വെറുപ്പും ജനങ്ങളിൽ ആർക്കെങ്കിലും ഭരണാധികാരിയോട് ഉണ്ടെന്ന് പറയിപ്പിക്കുന്നുണ്ടെങ്കിൽ അത് നിങൾ തന്നെയും അറിയാതെ അകപ്പെട്ടുപോയ അതേ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യേശാസ്ത്രത്തോടുള്ള അടിമത്തവും  അന്ധതയും മാത്രം.

സ്വന്തത്തിൽ നിറഞ്ഞത് മറ്റുള്ളവരിൽ പ്രതിബിമ്പിച്ച് കാണുന്നത് മാത്രം.

അല്ലാതെ, നിങ്ങളും എന്തറിയുന്നു ഈ ഭരണാധികാരിയെ കുറിച്ച് വ്യക്തിരമായി എന്തെങ്കിലും.

അങ്ങനെ വ്യക്തിപരമായ വെറുപ്പ് ഉണ്ടാവാനുള്ള ഒരു ന്യായവും സാധ്യതയും ജനങ്ങളിൽ ആർക്കും പ്രത്യേകിച്ച് ഇല്ലെന്ന് സാമാന്യയുക്തി വെച്ച് ചിന്തിച്ചാൽ മനസ്സിലാകും എന്നിരിക്കെയും നിങൾ പോലും ഇങ്ങനെ വ്യക്തിപരമെന്ന് ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അങ്ങനെ ചിന്തിച്ചുപോകാൻ മാത്രം അത്തരമൊരു വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും പ്രത്യയശാസ്ത്രവുമായി അന്ധമായ പ്രേമത്തിൽ നിങ്ങളും എന്തൊക്കെയോ സംഗതികൾ വശാൽ അകപ്പെട്ടുപോയത് കൊണ്ട്എ മാത്രനെന്നത് നിങ്ങളുമൊന്ന് ചിന്തിക്കണം?

Friday, February 2, 2024

ഭാരതീയമെന്നതില്ല. എല്ലാം എല്ലായിടത്തുമെന്ന പോലെ സംഭവിച്ചു.

ഒന്നും ഒരു ബുദ്ധനും ജൈനനും (കഥാപാത്രം എന്നതിനപ്പുറം ഉണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്ന കൃഷ്ണനും രാമനും) ഭാരതീയമെന്നും ഭാരതീയരെന്നും ചിന്തിച്ചും വിചാരിച്ചും ആയതല്ല, അങ്ങനെ ഒന്നും പറഞ്ഞതല്ല.. 

ഒരു ഇതിഹാസവും പുരാണവും ഭാരതീയ ചിന്ത കൊണ്ടും, അത്തരം ഇടുങ്ങിയ (യഥാർഥത്തിൽ അപ്പോഴൊന്നും ഇല്ലാതിരുന്ന) ഭാരതീയ ചിന്ത വെച്ചും പറഞ്ഞും അവ്വിധം സ്വയം ഭാരതീയനാണെന്ന് തിരിച്ചറിഞ്ഞും എഴുതപ്പെട്ടതുമല്ല. 

എല്ലാം എല്ലായിടത്തുമെന്ന പോലെ സംഭവിച്ചു. 

അല്ലെങ്കിലും ലോകം തന്നെ തറവാട് എന്ന് പറയുന്നവർക്ക് എങ്ങിനെ ഭാരതം എന്ന വേറിട്ട വിഭജന ചിന്ത ഉണ്ടാവും?

നന്മയെ negativity കൊണ്ട് നേരിട്ടാൽ നന്മ തിന്മയായി മാറും.

നന്മയെ negativity കൊണ്ട് നേരിട്ടാൽ നന്മ തിന്മയായി മാറും.

നേരേ മറിച്ച് തിന്മയെ positivity കൊണ്ട് നേരിട്ടാൽ തിന്മ നന്മയായും മാറും.

പാലിനെ പുളിയോ ഉപ്പോ കൊണ്ട് നേരിട്ടാൽ ആ പാൽ ചുരുങ്ങിയത് പാൽ അല്ലാതായി മാറുന്നത് പോലെ.

അത്രയേ ഉള്ളൂ നന്മതിന്മകളുടെ കാര്യം.

തിരിച്ചും മറിച്ചും മാറി വരും. പൂവ് ചളിയാവും, ചളി പൂവാവും.

നാം അകപ്പെട്ട ഫ്രെയിമിൽ നിന്ന് നമ്മൾ പുറത്ത് വന്ന് നോക്കിയാൽ നാം തെറ്റെന്ന് വിചാരിച്ച പലതും ശരിയാവും, ശരിയെന്ന് വിചാരിച്ച പലതും തെറ്റുമാവും.

പരിഹാരമെന്ന് കരുതി എടുക്കുന്ന ചില നിലപാടുകൾ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാക്കും.

അല്ലെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പരിഹാരം അപ്രത്യക്ഷമാകണം. 

പ്രശ്നം പരിഹരിക്കപ്പെട്ടതിന് ശേഷവും ബാക്കിയായി നിൽക്കുന്ന പരിഹാരമാണ് യഥാർഥത്തിൽ വലിയ പ്രശ്നം. 

അങ്ങനെ സന്ദർഭവും സാഹചര്യവും തെറ്റി ബാക്കിയായി നിന്ന പരിഹാരമാണ് വലിയ പ്രശ്നങ്ങളായി, തീവ്രവാദവും അസഹിഷ്ണുതയും ഒക്കെയായി മാറിയ വിശ്വാസങ്ങളും മതങ്ങളും

പരിഹാരം സ്വയം പ്രശ്നങ്ങളായി മാറും.

നിന്നിടം കുഴിച്ച് സ്വയം കുഴിയിലാവും.

നിന്നിടം വല നെയ്ത് സ്വയം വലയിൽ കുരുങ്ങും.

അങ്ങനെ വരുമ്പോൾ, നാം സ്വയം ചെയ്തതാണെന്ന് നാം സ്വയം അറിയാതിരിക്കുമ്പോൾ, അല്ലെങ്കിൽ സ്വയമത് നാം അംഗീകരിക്കാതിരിക്കുമ്പോൾ,  ആരൊക്കെയോ കുഴിയുണ്ടാക്കി നമ്മെയതിൽ തള്ളിയതാണെന്ന് സ്വയം (ആശ്വസിപ്പിക്കാൻ) നമുക്ക് തോന്നും, നാം അങ്ങനെ ആരോപിക്കും. നാം ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ അഭിരമിക്കും

അത്തരം തോന്നലുകൾ സ്വയംരക്ഷക്ക് വേണ്ടി, ന്യായീകരണമായി നമ്മുടെ മനസ്സ് തന്നെ ഉണ്ടാക്കും.

ആരൊക്കെയോ കൂടി വലയുണ്ടാക്കി നമ്മെയതിൽ കുരുക്കിയതാണെന്നും ഇതുപോലെ തന്നെ തോന്നും, സ്വയം ആരോപിക്കും.

വിഷയം പരിഹരിക്കുകയാണല്ലോ മുഖ്യം?

സമാധാനം കൊണ്ടുവരികയുമാണല്ലോ മുഖ്യം.

നമ്മൾ നമ്മുടെ തന്നെ തടവറയിലാകുന്നത് കൊണ്ട് യഥാർത്ഥ പ്രശ്നം മനസ്സിലാവില്ല. 

നമ്മളാണ് നമ്മുടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും മനസ്സിലാവില്ല. 

അത് കൊണ്ടാണ്, ചിലപ്പോൾ നമ്മിലേക്ക് ചൂണ്ടി അങ്ങനെ ചില കാര്യങ്ങൾ പലർക്കും പറയേണ്ടി വരുന്നത്.

Thursday, February 1, 2024

നമ്മൾ ഓമനപ്പേരിൽ വിളിക്കുന്ന ഭാരതീയ സംസ്കാരം ഉണ്ടോ?

സംസ്കാരം, അഥവാ കൾച്ചർ.

നാം അഭിമാനിക്കുന്ന, അഥവാ ഒന്നും മനസ്സിലാവാതെ വെറും വെറുതെ നാം കാല്പനികതയിൽ ലയിച്ച് ദുരഭിമാനം കൊള്ളുന്ന സംസ്കാരം. 

ഭാരതീയരായ നമ്മൾ ഭാരതീയ സംസ്കാരം എന്ന് ഓമനപ്പേരിൽ വിളിക്കുന്ന സംസ്കാരം.

അങ്ങനെയൊന്നുണ്ടോ, അങ്ങനെയൊന്നുണ്ടായിരുന്നോ?

അങ്ങനെയൊന്നില്ല, അങ്ങനെയൊന്നുണ്ടായിരുന്നില്ല.

ഇന്നതാണ്, ഇങ്ങനെയാണ് എന്ന് വസ്തുനിഷ്ഠമായി മൂർത്തമായി കാണിച്ച് പറയാവുന്ന ഒന്ന് സംസ്കാരമായി, ഭാരതീയ സംസ്കാരമായി എവിടെയും ഉണ്ടായിരുന്നില്ല. 

പലതും പലതും സ്ഥിരസ്വഭാവമില്ലാതെ മാറി മാറി ആയിത്തീർന്നതല്ലാതെ ഒന്നും എവിടെയും ഉണ്ടായിരുന്നില്ല.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും അതാത് പ്രദേശത്തെ മനുഷ്യരുടെ ജീവിതം.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും അതാത് കാലവും സ്ഥലവും ജീവിതസാഹചര്യവും പോലെ മാറ്റി മാറ്റി ഉണ്ടാക്കിയെടുത്തത്. 

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും എപ്പോഴും മാറ്റിക്കൊണ്ടിരുന്നത്, 

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും എപ്പോഴും സ്വയം മാറിക്കൊണ്ടിരുന്നത്.

ഉണ്ടെങ്കിൽ ഉള്ളതും ഉണ്ടായിരുന്നതും ഒരിക്കലും സ്ഥിരമായി നിന്നിട്ടില്ലാത്ത വെറും ജീവിതസംസ്കാരം മാത്രം. അഥവാ മനുഷ്യസംസ്കാരം മാത്രം.

സംസ്കാരം , അഥവാ കൾച്ചർ എന്ന വാക്ക് തന്നെ ഇംഗ്ലീഷിലായാലും മലയാളത്തിലായാലും കൃത്യമായ അർത്ഥം സൂചിപ്പിക്കുന്നു.

മാറ്റത്തിന് വിധേയമാകും വിധം ഓരോ പ്രാവശ്യവും ശുദ്ധീകരിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതും സംസ്കാരം, അഥവാ കൾച്ചർ. 

ഓരോ പ്രാവശ്യവും ശുദ്ധീകരിക്കപ്പെടേണ്ടതും സംസ്കരിക്കപ്പെടേണ്ടതും സംസ്കാരം, അഥവാ കൾച്ചർ. 

എന്നുവെച്ചാൽ സ്ഥിരമായ ഒന്ന് സംസ്കാരം എന്ന പേരിൽ ഇല്ലെന്നർത്ഥം. 

ഇത് അത് എന്ന നിലക്ക് സംസ്കാരമായി കാണിക്കാൻ ഒന്നില്ലെന്നർത്ഥം. 

മാറ്റം മാത്രമാണ് സംസ്കാരമായി നമുക്ക് കാണിക്കാനുണ്ടാവുന്ന ഒരേയൊരു കാര്യം എന്നർത്ഥം.

അതുകൊണ്ട് തന്നെ സ്ഥിരമായ (constant ആയ) ഒരു സംസ്കാരം (culture) വസ്തുനിഷ്ഠമായ അർത്ഥത്തിൽ എവിടെയും ഉണ്ടായിട്ടില്ല, ഉണ്ടായിരുന്നിട്ടില്ല. 

സംസ്കാരം എന്ന് പറഞാൽ തന്നെ സ്ഥിരമായ ഒന്നല്ല, സ്ഥിരമായ ഒന്നില്ല എന്നർത്ഥം.

സ്ഥിരമായി നിൽക്കാത്തതിനെ മാത്രമേ കൾച്ചർ അഥവാ സംസ്കാരം എന്ന് പറയൂ, പറയാൻ പാടുള്ളൂ എന്നർത്ഥം.

അഥവാ മാറ്റവും മാറാനുള്ള സന്നദ്ധതയും മാത്രമാണ് സംസ്കാരം അഥവാ കൾച്ചർ എന്നർത്ഥം.

അല്ലാതെ, 

സ്ഥിരമായി (constant ആയി) നിലനിന്ന സംസ്കാരമില്ല. അത് ഭാരതീയ സംസ്കാരമായാലും സനാതന ധർമ്മമായാലും. 

മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിന്ന സംസ്കാരമില്ല. 

മാറ്റങ്ങൾക്ക് വിധേയമാകേണ്ടതില്ലാതെ നിലനിന്ന സംസ്കാരമില്ല.

അങ്ങനെ നിലനിന്നിരുന്നെന്ന് നാം ഇന്ന് ദുരഭിമാനം കൊള്ളാൻ വേണ്ടി ഉണ്ടാക്കിപ്പറയുന്ന ഒരു കൾച്ചർ (സംസ്കാരം) ലോകത്തെവിടെയും, പിന്നെ ഇങ്ങ് ഇന്ത്യയിലും ഉണ്ടായിരുന്നില്ല, നിലനിന്നിരുന്നില്ല.

ഓരോ പ്രാവശ്യവും ഉണ്ടായിരുന്നത് തിരുത്തിത്തിരുത്തി വന്നത് മാത്രം സംസ്കാരം, അഥവാ കൾച്ചർ. 

അതുകൊണ്ട് തന്നെ ഇനിയും തിരുത്താനുള്ളതും മാറാനുള്ളതും സംസ്കാരം, ഭാരതീയ സംസ്കാരം.

അങ്ങനെ തിരുത്തിത്തിരുത്തി വന്നതിനെയും തുരുത്തിത്തിരുത്തി വരുന്നതിനെയും, അങ്ങനെയുണ്ടാവുന്ന മാറ്റത്തിനെയുമാണ് കൾച്ചർ അഥവാ സംസ്കാരമെന്ന് പറയുക. അഥവാ ഭാരതീയ സംസ്കാരമെന്ന് പറയുക.

കൾച്ചറിംഗിന് (അഥവാ ശുദ്ധീകരണത്തിന്) വിധേയമാകുന്നതും അങ്ങനെ കൾച്ചറിങ്ങിന് (സംസ്കരണത്തിന്) വിധേയമായി മാറിമാറി വരുന്നതുമാണ് കൾച്ചർ, അഥവാ സംസ്കാരം.

അങ്ങനെ പണ്ടുണ്ടായിരുന്ന പലതും മാറിമാറി വന്നാണ് ഇന്നുണ്ടായത്. 

കാരണം ചലനവും പുരോഗതിയും മുന്നോട്ടാണ്. പിറകോട്ടല്ല. 

നിന്നിടം വിടാതെ നടത്തം സാധ്യമല്ല. നടക്കുന്നവൻ നിന്നിടം വിടും. 

നിന്നിടത്ത് തന്നെ നിൽക്കുന്നവൻ നടക്കുന്നില്ല. 

നിന്നിടത്ത് തന്നെ നിൽക്കുന്നത് സംസ്കാരമല്ല. 

നിന്നിടം നിൽക്കുന്നത് ഭാരതീയമെന്ന് നാം ഊറ്റംകൊള്ളുന്ന സംസ്കാരമായാലും സംസ്കാരമല്ല. 

വെറുതെ പേരിട്ട് വിളിച്ചത് കൊണ്ട് തടഞ്ഞുനില്പ് നടത്തമാവില്ല 

അങ്ങനെ പണ്ടുണ്ടായിരുന്ന പലതും മാറിമാറി വന്നാണ് ഇന്നത്തെ അവസ്ഥയും ജീവിതരീതികളും ഉണ്ടായത്. ജാതീയതയും സതിയും ശൈശവ വിവാഹവും ഒക്കെ തിരുത്തപ്പെട്ടതും തിരുത്തപ്പെടുന്നതും അങ്ങനെയാണ്. സംസ്കാരത്തിൻ്റെയും സംസ്കരണത്തിൻ്റെയും ഭാഗമായി. നിന്നിടം വിട്ട് മുന്നോട്ട് നടന്നുകൊണ്ട്.

അല്ലാതെ, ഇക്കാലത്ത് അപ്പടി നടപ്പാക്കേണ്ട പഴയ ഒരു സംഗതിയും പഴയ ഭാരതീയതയിലും അറേബ്യയിലും ഇല്ല, ഉണ്ടായിരുന്നില്ല.