നിങൾ വെറുതേ നൽകുന്നു എന്നത് ശരിയാണ്.
നിങൾ നൽകുന്നു എന്നത് കൊണ്ട് ഒരാൾ വാങ്ങുന്നവൻ ആയിക്കൂടല്ലോ?
വെറുതേ കിട്ടുന്നു എന്നത് വെറുതേ വേണമെന്ന് ആഗ്രഹിക്കാനുള്ള, വെറുതേ വാങ്ങാനുള്ള, നേടാനുള്ള ന്യായമല്ല.
വേണ്ടെങ്കിൽ വേണ്ട.
വെറുതേ കിട്ടുമെങ്കിലും വേണ്ട.
എന്നത് തന്നെയാണ് ശരി, ആർജവം, സത്യസന്ധത, സുതാര്യത.
നിങ്ങളുടെ തന്നെ തീൻമേശയിലും പാത്രത്തിലും തന്നെ ഭക്ഷണം ഏറെ ബാക്കിയാവുന്നു.
എന്നിട്ടും നിങ്ങൾക്ക് വേണ്ടെങ്കിൽ നിങൾ വേണ്ടെന്ന് തന്നെ വേക്കുന്നില്ലെ?
അതുപോലെ തന്നെ
വേണ്ടെങ്കിൽ വേണ്ട.
എത്ര കിട്ടുമെങ്കിലും വേണ്ടെങ്കിൽ വേണ്ട.
കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായവും എത്ര അധികമുണ്ടെങ്കിലും ആവശ്യത്തിന് മാത്രമെടുത്ത് ബാക്കി വേണ്ടെന്ന് വെക്കുന്നില്ലേ?
******
തരുന്നവരുടെ കൈകൾ മുകളിലാണ്.
പക്ഷേ, വാങ്ങുന്നവൻ്റെ കയ്യോ?
അതെപ്പോഴും താഴെയാവും.
താഴെയിരുന്ന് വാങ്ങുന്നതിൻ്റെ വൃത്തികെട്ട സുഖം പിടിച്ചവൻ മെല്ലെ മെല്ലെ ഒരു അദ്ധ്വാനവും ഉത്തരവാദിത്ത ഭാരവും ഇല്ലാതെ എപ്പോഴും താഴെ തന്നെയിരുന്ന് തന്നെ വാങ്ങുന്നവനാവാൻ ക്രമേണ ആഗ്രഹിക്കും.
ക്രമേണ അവൻ്റെ ഉളുപ്പ് നഷ്ടപ്പെടും.
ഉളുപ്പ് നഷ്ടപ്പെട്ടാൽ പിന്നെ എന്തുമാകാം എന്ന അവസ്ഥയിലെത്തും അവനും ആരും.
പിന്നെപ്പിന്നെ തന്ത്രപൂർവ്വം പലവിധത്തിൽ അതിനെയവർ അവരുടെ ആയുധമാക്കും, വിദ്യയാക്കും, അവകാശവുമാക്കും.
പുരോഹിതരും കൈക്കൂലി വാങ്ങുന്നവരും രാഷ്ട്രീയനേതൃത്വവും ഇക്കാലമത്രയും ആയതും ചെയ്തതും ഇപ്പോഴും ആവും പോലെയൊക്കെ ചെയ്യുന്നതും ഇതുപോലെ.
മറ്റുള്ളവരുടെ വിവരക്കേട് മുതലെടുത്ത് മുകളിലാണെന്ന് തോന്നിപ്പിച്ചു തന്നെ അവർ താഴെയിരുന്ന് എല്ലാം സൗജന്യമായി നടത്തിയെടുക്കും, അനുഭവിക്കും.
കാരണം വെറുതേ വാങ്ങുക, വെറുതേ കിട്ടാൻ ആഗ്രഹിക്കുക, പിന്നെ ആ കിട്ടുന്നതിനെ അവകാശമാക്കുക എന്നത് വല്ലാത്തൊരു ലഹരിപിടിപ്പിക്കുന്ന ശീലമാണ്.
******
കിട്ടുന്നത് ദാനമായാലും ഔദാര്യമായാലും സഹായമായാലും ശീലമാകും ക്രമേണ അവകാശമാക്കും.
അങ്ങനെ കൈമൈയ് മറന്ന് നൽകുന്നവരുടെ മനസ്സിനെ ബഹുമാനിക്കുന്നു.
എന്നത് കൊണ്ട് മാത്രം വെറുതേ വാങ്ങുന്നവൻ്റെ മനസ്സിനെ ഉൾകൊള്ളാൻ സാധിക്കില്ല. അത് ഈയുള്ളവൻ തന്നെയായാലും.
നിങൾ വെറുതേ നൽകുമായിരിക്കും.
പക്ഷേ വെറുതേ നൽകുന്നത് നൽകുന്നവൻ്റെ മഹത്വം. വാങ്ങുന്നവൻ്റെ മഹത്വമല്ല.
വെറുതേ വാങ്ങുന്നവൻ ബോധപൂർവ്വം വേണ്ടെന്ന് വെച്ച് തടയുന്നില്ലെങ്കിൽ അവനത് മെല്ലെ മെല്ലെ ശീലമാകും.
ആ ശീലം മെല്ലെ മെല്ലെ, അവൻ തന്നെ ബോധപൂർവ്വം ഉണ്ടാക്കുന്ന മുറിവ് കെട്ടുന്ന മരുന്നാകും, ആവശ്യമാകും, ആഗ്രഹമാവും.
പിന്നെപ്പിന്നെ നിങൾ വെറുതേ നൽകുന്നതിനെ അവൻ ആവശ്യപ്പെടുന്നത് പോലെയാകും.
ക്രമേണ ക്രമേണ നിങൾ നൽകുക എന്നത് വാങ്ങുന്നവൻ അവൻ്റെ അവകാശമാക്കി മാറ്റും.
അതിനനുസരിച്ച് അവൻ്റെ പുതിയ പുതിയ കണക്കുകൂട്ടലും പദ്ധതികളും പരിപാടികളും ഉണ്ടാക്കും. രാഷ്ടീയ മത പൗരോഹിത്യ നേതൃത്വമൊക്കെ ചെയ്യുന്നത് പോലെ.
എത്ര തന്നാലും കിട്ടിയാലും പോര എന്ന അവസ്ഥ വാങ്ങുന്നവന് ക്രമേണ സംജാതമാവും.
ക്രമേണ അവൻ അവൻ്റെ ഒളിഞ്ഞുനടത്തുന്ന ആർഭാട ജീവിതത്തിലൂടെ എത്ര നൽകിയാലും കിട്ടിയാലും പോര എന്ന അവസ്ഥ സംജാതമാക്കും
അങനെ നിങൾ നൽകിയില്ലെങ്കിൽ അവൻ ചോദിച്ച് വാങ്ങുന്നവനുമാകും. പലവിധേന, പല ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊണ്ട്.
കൈക്കൂലിയും പൗരോഹിത്യ ചൂഷണവും ഒക്കെ ക്രമേണ അധികാരത്തോടെയുള്ള അവകാശപ്പെടലായി മാറിയതിൻെറ വഴി ഇതാണ്.
*****
അത്യാവശ്യ സന്നിഗ്ധ ഘട്ടത്തിൽ ഒഴികെ തന്നാലും വാങ്ങരുത്. അതും വേണ്ടെങ്കിൽ ഉപയോഗിക്കാതെ.
വെറും അപവാദം പോലെ വെറുതേ വന്നാലും തന്നാലും വാങ്ങുക.
മറ്റാർക്കും മനസ്സിലാവാത്ത നിൻ്റെ അത്യാവശ്യ സന്നിഗ്ധ ഘട്ടമെന്ന സംഗതിയെ നീ വെറുതേ ഉണ്ടാക്കി അവതരിപ്പിക്കുകയും ചെയ്യരുത്.
വെറുതേ കിട്ടും എന്ന ഒരൊറ്റക്കാരണം വെച്ച്.
അത് നിനക്ക് ശീലവും ലഹരിയുമായി മാറും എന്നാകയാൽ
No comments:
Post a Comment