വിശ്വാസവും നിഷേധവും യുക്തിക്ക് ബോധ്യപ്പെടാത്തത് കൊണ്ട്.
ബോധ്യപ്പെടുന്നില്ലെന്നത് ഇല്ലെന്നതിനും ഉണ്ടെന്നതിനും ന്യായമല്ല.
ബോധ്യപ്പെടാത്തത് വിശ്വസിക്കേണ്ടതില്ല എന്ന് മാത്രം.
ഇല്ലെന്നും ഉണ്ടാവില്ലെന്നും അർത്ഥമുള്ളത് കൊണ്ടല്ല.
മനസ്സിലാവില്ലെന്ന് മനസ്സിലാക്കുന്ന ആത്യന്തികൻ ആ ഒരു ന്യായവും ഒഴികഴിവും വിശ്വാസത്തിനും അവിശ്വാസത്തിനും ഒരുപോലെ നൽകും.
******
തീവ്രത വേറെ, ഭീകരത വേറെ.
തീവ്രത എല്ലാവരിലും അറിഞ്ഞും അറിയാതെയും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇസ്ലാമും ഭീകരതയും തമ്മിൽ ഒരു ബന്ധവുമില്ല.
ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഭീകരത കാട്ടിയവർ മുസ്‌ലിംകളും ഇസ്ലാമും ആയിരുന്നില്ല.
********
എങ്ങനെയെല്ലാം കഷ്ടപ്പെടുന്നു, ശ്രമിക്കുന്നു?
എന്തിന്?
അതിജീവിക്കാൻ.
എന്തിന് അതിജീവിക്കണം?
ജീവിക്കാൻ.
എന്തിന് ജീവിക്കണം?
ചോദിക്കരുത്.
ഒരു പിടുത്തവുമില്ല.
അതിനുമാത്രം ഒരു കുന്തവും
ജീവിതത്തിൽ കാണുന്നുമില്ല.
എന്നാലും ജനിച്ചവർ മുഴുവൻ
ജീവിക്കാൻ തന്നെ പാടുപെടുന്നു.
എന്തിനെന്നറിയാതെ.
******
രുചിയും ലൈംഗിക തൃഷ്ണയും അവസാനിക്കുന്ന പ്രായം ആയാലും ജീവിക്കാൻ തന്നെ ശ്രമിക്കുന്നു.
എന്തിന്?
ഒരു പിടുത്തവും ഇല്ല.
മിക്കവാറും മരിക്കാനുള്ള പേടി കാരണം.
എന്തുകൊണ്ട് മരിക്കാനുള്ള പേടി?
മരണം വേദനാജനകമാണ്, മരണാനന്തരം എന്തോ ഭീകരത തന്നെ കാത്തിരിക്കുന്നു എന്ന ഉപബോധമനസ്സിൽ നിറഞ്ഞ രണ്ട് തരം പേടികൾ കാരണം.
******
അറിവിനെ നിഷേധിച്ചു.
തൻ്റെ അറിവിനപ്പുറമുള്ള അറിവിനെ അസൂയയും അഹങ്കാരവും ധിക്കാരവും വെച്ച് നേരിട്ടു.
അറിവിന് മുൻപിൽ മുട്ട് മടക്കിയില്ല.
അതാണ് മാലാഖയെ പോലും പിശാചായി മാറ്റിയത്.
എങ്കിൽ മുഴുവൻ വിശ്വാസിസമൂഹത്തിൻ്റെയും കാരൃം എന്തായിരിക്കും?
ഇതേകോലത്തിൽ എപ്പോഴേ അവരും പിശാചുക്കളായി മാറിയിട്ടുണ്ടാവും?
No comments:
Post a Comment