എന്തെല്ലാമായാലും
എന്തെല്ലാം പറഞ്ഞാലും,
തലച്ചോറിനെ പിളർത്തിയും മറികടന്നുമുള്ള
സ്നേഹവും കാരുണ്യവും സാധിക്കുന്നില്ല.
തലച്ചോറിലെ രസതന്ത്രം
എങ്ങിനെയോ അങ്ങനെ
എല്ലാ ഇഷ്ടവും അനിഷ്ടവും,
വെറുപ്പും കാരുണ്യവും.
*******
പ്രതീക്ഷ തന്ന് പെരുവഴിയിലിടാൻ
ചിലർ മിടുക്കന്മാരാണ്.
പ്രതീക്ഷിച്ച നിങൾ
വഴിയറിയാതെ കുടുങ്ങും.
നിങ്ങളെ പെരുവഴിയിൽ ഇട്ടവർക്ക്
കുറ്റബോധം ഉണ്ടാവില്ല.
കാരണം അവർക്കത് ശീലമാണ്.
അവർ മനസ്സാക്ഷിയെ വിറ്റവരും
മനസ്സാക്ഷിയെ കറുപ്പിച്ചവരുമാണ്.
അവർ
പുരോഹിതന്മാരെ പോലെ ആയവരാണ്.
മനസ്സിൽ ഉദ്ദേശിക്കാതെ
നാവ് പോലും തൊടാതെ
സംസാരിക്കാൻ അറിയുന്നവർ.
Diplomacy എന്ന പേരിൽ
ശുദ്ധ hipocracy കൊണ്ടു നടക്കുന്നവർ.
*******
ചിലരെ കണ്ടാൽ,
ചിലത് കണ്ടാൽ
നിങ്ങൾക്ക് ഇഷ്ടപ്പെടില്ല.
നിങ്ങളുടെ കുറ്റമല്ല.
എത്ര കൃത്രിമമായി
ഇഷ്ടപ്പെടാൻ ശ്രമിച്ചാലും,
ഇഷ്ടമുണ്ടെന്ന് വരുത്തിയാലും
നിങ്ങൾക്ക് ചിലരെ
അല്ലെങ്കിൽ ചിലതിനെ ഇഷ്ടമാവില്ല.
നിങ്ങളിൽ
അയിത്തമുള്ളത് കൊണ്ടല്ല.
നിങൾ
അയിത്തം കാണിക്കുന്നത് കൊണ്ടും
അയിത്തം കാണിക്കാൻ
ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല.
നിങൾ ഏതെങ്കിലും നിലക്ക്
ബോധപൂർവ്വം
വിവേചനം നടത്തുന്നത് കൊണ്ടും
വിവേചനം നടത്താൻ
ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല..
പകരം,
തലച്ചോറുണ്ടാക്കുന്ന
രസതന്ത്രം മാത്രം.
നിങ്ങളുടെതെന്ന് തോന്നുന്ന
നിങ്ങൾക്ക് പോലും
തെരഞ്ഞെടുക്കാൻ സാധിക്കാത്ത
രസതന്ത്രം.
തലച്ചോറിൻ്റെ രസതന്ത്രം.
സ്നേഹവും ഇഷ്ടവും
ഒക്കെയായി മാറുന്ന
വെറും തലച്ചോറിൻ്റെ രസതന്ത്രം.
നിങ്ങൾക്ക് പോലും
രക്ഷപ്പെടാൻ സാധിക്കാത്ത
നിങ്ങളുടെ തലച്ചോറിൻ്റെ രസതന്ത്രം.
No comments:
Post a Comment