വിരോധാഭാസം മറ്റൊന്നാണ്.
ജൂതന്മാരെ കൂട്ടമായി കൊന്നൊടുക്കിയ ഹിറ്റ്ലറെ പിന്തുണക്കുന്നവർ,
ഹിറ്റ്ലർ ചെയ്തത് തന്നെ പല കോലത്തിൽ പലരോടും ചെയ്യാൻ ഉദ്ദേശിക്കുന്നവർ
ഇപ്പോൾ എന്തെന്നില്ലാതെ ഫലസ്തീൻ വിഷയത്തിൽ ജൂതന്മാരെ പിന്തുണക്കുന്നു .
ആത്മാർത്ഥതയും മനുഷ്യസ്നേഹവും കൊണ്ടല്ല;
പകരം, അവർക്ക് വേണ്ട ഇരയാണ് അപ്പുറത്തുള്ളത് എന്നതുകൊണ്ട്.
******
അങ്ങനെയുള്ള ചിലർ സനാതനധർമ്മം പറയുന്നത് അഭിസാരിക ചാരിത്ര്യശുദ്ധി പറയുന്നത് പോലെ.
പിന്നേയും അവരത് പറയുന്നത് ഒന്നുകൂടി വെറുപ്പും വിഭജനവും ഉണ്ടാക്കാനുള്ള മറയും ന്യായവും ഉണ്ടാക്കാൻ മാത്രം.
*******
സനാതന ധർമ്മം
ഒന്നിനെയും വെറുക്കാത്ത
പ്രകൃതിധർമ്മമാണ്.
അതിനെ പിടിച്ച്
എല്ലാറ്റിനെയും വെറുക്കുന്ന,
എല്ലാറ്റിനെയും വെറുക്കാനുള്ള
പ്രകൃതിവിരുദ്ധ ധർമ്മമാക്കരുത്.
********
കാട്ടിലുള്ള ഒരായിരം അപകടകാരികളായ പാമ്പുകളെയും മൃഗങ്ങളെയും കുറിച്ച് വാതോരാതെ പറഞ്ഞ് നാട്ടിൽ തൊട്ടുമുൻപിൽ കടിക്കാൻ ഓങ്ങിനിൽക്കുന്ന വിഷപ്പാമ്പിനെ അവഗണിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയവും ജനതയും ഇപ്പോൾ നേരിടുന്ന ശരിയായ പ്രശനവും ചെയ്യുന്ന അബദ്ധവും.
*******
ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ ഒരുമിക്കുന്നതിന് ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്ന് പേര് വന്നാൽ എന്താണ് കുഴപ്പം?
*******
തീവ്രവാദി ആരാണെന്ന് ഓരോരുത്തരും അവരവരുടെ ആവശ്യവും രാഷ്ട്രീയവും അധികാര താൽപര്യവും പോലെ നിശ്ചയിക്കുന്നതിലും പ്രശ്നമുണ്ട്.
കൃത്യമായ നിർവ്വചനം ഇല്ലാതെ.
യഥാർത്ഥ തീവ്രവാദികൾ ഭരിക്കുന്ന നാട്ടിൽ മിതവാദികൾ തീവ്രവാദികൾ ആവും.
അറിയണം, ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ ആരോക്കെയായിരുന്നു തീവ്രവാദികളും ഭീകരവദികളും രാജ്യദ്രോഹികകളും ഒക്കെയായി തുറുങ്കിൽ അടക്കപ്പെട്ടത്?
അത്രയേ ഉള്ളൂ, അങ്ങനെയേ ഉള്ളൂ ഇതിൻ്റെയൊക്കെ നിർവ്വചനം.
ഭരണകൂട പാർട്ടിയും ആളുകളും ചെയ്യുന്നത്, എത്ര മോശമായാലും നല്ലത് മാത്രം എന്ന് പറയപ്പെടുകയും ചെയ്യും.

.jpg)
No comments:
Post a Comment