Sunday, October 15, 2023

മുസ്ലിംകൾ ഇരകൾ അല്ലെന്നോ?

ഒരു നല്ല സുഹൃത്ത് ഇങ്ങനെ പറഞ്ഞു.

"യഥാർത്ഥ ഇരകളായ ദലിതർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ ദലിത് പ്രേമം നടിച്ച് തട്ടിയെടുക്കുന്നവർ.... മുസ്ലിംകൾ?"

ഇത് ശരിയാണോ?

ഒട്ടും ശരിയല്ല.

ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തിൽ തീരേ ശരിയല്ല.

ഇങ്ങനെ വരെ പറയാൻ തോന്നുന്ന കോലത്തിൽ തെറ്റിദ്ധാരണകൾ പരക്കുന്നു, പരത്തുന്നു. വാസ്തവം നേരെ വിപരീതം എന്നിരിക്കെ പോലും. 

ആടിനെ പട്ടിയാക്കി പട്ടിയെ തല്ലിക്കൊല്ലുന്ന അതേ രീതി ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ആവിഷ്കരിച്ച് നടപ്പാകുന്നതിൻ്റെ നേർചിത്രം പോലുള്ളത് മേൽപറഞ്ഞ ആരോപണം, ചോദ്യം 

******

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ആശയപരമായ എതിർപ്പ് ശരി തന്നെ.

പക്ഷേ അത് എല്ലാവരെയും പോലെ ജന്മം കൊണ്ട് ആയിപ്പോയ ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് പ്രശ്നം. 

മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചാൽ ഭരണം നേടാമെന്ന അവസ്ഥ വരെ സംജാതമായിരിക്കുന്നു ഇന്ന് ഇന്ത്യയിൽ. 

അത്രക്ക് ഇരകളായിക്കൊണ്ടിരിക്കുന്നവർ ഇന്നത്തെ മുസ്‌ലിംകൾ, ഇന്നത്തെ ഇന്ത്യയിൽ.

*******

സർക്കാർ രേഖകൾ തന്നെ പരിശോധിച്ച് നോക്കൂ.

മുസ്ലിംകൾ സർക്കാർ തലത്തിൽ ഒന്നും നേടാത്തവരും എല്ലാം നഷ്ടപെട്ടവരും മാത്രം. കേരളത്തിൽ പോലും. ഇന്ത്യയുടെ മൊത്തം കാരൃം പറയാനേ ഇല്ല.

എന്നിട്ടല്ലേ മുസ്‌ലിംകൾ ദളിതൻ്റെത് കൂടി നേടിയെടുക്കുന്ന കാര്യം വരുന്നത്.

മുസ്‌ലിംകൾക്ക് കിട്ടേണ്ടതിൻെറ നാലിലൊന്ന് പോലും മുസ്‌ലിംകൾക്ക് ഇതുവരെയും ഇൻഡ്യയിൽ എവിടെയും കിട്ടിയിട്ടില്ല. എല്ലാ സംവരണ നിയമങ്ങളും ഇക്കാര്യത്തിൽ ഏട്ടിലെ പശു മാത്രം. പുല്ല് തിന്നാതെ.

ഇരുപത് ശതമാനം ഉണ്ടായിട്ടും അഞ്ച് ശതമാനം വരെ പ്രാതിനിധ്യം ഇന്ത്യൻ പാർലമെൻ്റിലും സംസ്ഥാനങ്ങളുടെ അസബ്ലികളിലും ഇല്ല.

എല്ലാവരുടെയും എല്ലാം അടിച്ചുകൊണ്ടുപോയത് ഉയർന്ന ജാതിക്കാരാണ്. കണക്കുകൾ കൃത്യമായി പറഞ്ഞുതരും. കേരളത്തിൽ ക്രിസ്ത്യാനികളും...

എവിടെ നിന്ന് കിട്ടുന്നു മറ്റ് കണക്കുകൾ എന്ന് ഈയുള്ളവനറിയില്ല.

സംവരണ ആനുകൂല്യം ഏറ്റവും കുറവ് കിട്ടിയ വിഭാഗമാണ് മുസ്‌ലിംകൾ. സംവരണമെന്ന ഉമ്മാക്കി ഉളളത് കൊണ്ട് ജനറൽ കാറ്റഗറിയിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ വഞ്ചിക്കപ്പെട്ടും. 

കണക്കുകൾ എടുത്തു നോക്കൂ.

മുസ്ലിംകൾ കരയുന്നുണ്ട്. ശരിയാണ്.

മറ്റുള്ളവരാണ് കൊണ്ടുപോകുന്നത്. 

പേര് മുസ്‌ലിംകൾക്ക്,

അനുഭവിക്കുന്നത് മറ്റുള്ളവർ.

കേരളത്തിൽ വരെ നോക്കൂ. 

ലീഗ് മന്ത്രിമാരുടെ എണ്ണം മാത്രം നോക്കിയിട്ട് പറയരുത്. ലീഗിന് കിട്ടുന്ന മന്ത്രിമാരിൽ ഒതുങ്ങുന്നു, ഒതുക്കുന്നു കാര്യങ്ങൾ മിക്കപ്പോഴും. നേരത്തെ സംവരണത്തിൻ്റെ കാര്യം പറഞ്ഞത് പോലെ. പിന്നീട് ജനറൽ കാറ്റഗറിയിൽ പരിഗണിക്കപ്പെടാതെ വഞ്ചിക്കപ്പെട്ടു കൊണ്ട് 

മന്ത്രിപദവി പോലും ക്രിസ്ത്യാനികൾക്കും ഈഴവൻമാർക്കും കിട്ടുന്നതിൻ്റെ പകുതി പോലും ആനുപാതികമായി മുസ്‌ലിംകൾക്ക് ഇവിടെ കേരളത്തിലും ഇന്ത്യയിൽ എവിടെയും കിട്ടുന്നില്ല. 

ആനുപാതികപ്രാതിനിധ്യം മുസ്‌ലിംകൾക്ക് ഒരിക്കലും എവിടെയും ഒരു കാര്യത്തിലും കിട്ടാറില്ല. ഉത്തരേന്ത്യൻ മുസ്ലികളുടെ കാര്യത്തിൽ തീരേ കഷ്ടമാണ്.

എട്ടുകാലി മമ്മൂഞ്ഞ് പോലെ എല്ലാം മുസ്ലിംകളുടെ പേരിൽ വരും, മുസ്ലിംകളുടെ പേരിലിടും എന്ന് മാത്രം. 

അങ്ങനെ വെറുപ്പും ശത്രുതയും നേടുന്നവർ മാത്രം മുസ്‌ലിംകൾ ആവും. മുസ്ലിംകളോട് എന്തോ പ്രീണനം നടത്തുന്നു എന്ന പ്രചാരണം അങ്ങനെ കൊഴുക്കുന്നു. 

മുസ്‌ലിം വിരുദ്ധത പറഞ്ഞ് മാത്രം ഇന്ത്യയിൽ ഭരണം നേടാം എന്ന അവസ്ഥ വരെ വർത്തമാന ഇന്ത്യയിൽ സംജാതമായിരിക്കുന്നു. 

അടി കൊള്ളാൻ ചെണ്ട (മുസ്‌ലിംകൾ), പണം വാങ്ങാൻ മാരാർ (മറ്റെല്ലാവരും) എന്ന അവസ്ഥ തന്നെ അക്ഷരാർഥത്തിൽ. 

ഇതെങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ മുസ്ലിംകളും.

അഖിലേന്ത്യ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ ഒന്നും നേടാത്തവരാണ്. 

താങ്കൾ ഈ ചോദ്യത്തിൽ കാണിച്ചത് പോലെ ശത്രുത ചോദിച്ചുവാങ്ങുന്ന ഇരകൾ മാത്രമവർ. 

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ആശയപരമായ എതിർപ്പ് ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് അവരവരറിയാതെയും പലരെയും നയിക്കുന്നത്.

മുസ്‌ലിംകളെ  ശത്രുക്കളായി കാണിച്ചാൽ ഇന്ത്യയിൽ ഭരണം വരെ നേടാമെന്ന അവസ്ഥ സംജാതമാകുന്നത്ര ഇരകളായിക്കൊണ്ടിരിക്കുന്നവർ മുസ്‌ലിംകൾ. 

മുസ്ലിംകളുടെ തന്നെ വിവരക്കേട് കൊണ്ട് കൂടി ഇത്. 

മുഖ്യധാരയിൽ നിൽക്കാതെ മാറിനിൽക്കുന്ന വിശ്വാസപരമായ കാരണങ്ങൾ കൊണ്ട് കൂടി. വെള്ളത്തിൽ എണ്ണ പോലെ മാറി നിൽക്കുന്നു. പൂർണമായും ചേരാതെ.

അത് മുതലാക്കാൻ തക്കം പാർത്തിരിക്കുന്നവർ ഇന്ത്യ ഭരിക്കുന്ന ഭരണകൂട പാർട്ടി വരെ.

******

ഇൻഡ്യയിൽ മുഴുക്കെ മുസ്‌ലിംകൾ നല്ല അവസ്ഥയിൽ എന്ന് പറഞ്ഞുകൂടാ...

കേരളത്തിൽ എന്ന് വേണമെങ്കിൽ ഏറിയാൽ പറയാം... 

കേരളത്തിലെ മുസ്‌ലിംകളെ കണ്ടുകൊണ്ടാണ് താങ്കളും മേൽസംശയം തെറ്റായ രീതിയിലും ഉന്നയിച്ചത്.

ഇൻഡ്യയിൽ മൊത്തത്തിൽ പ്രധാനപ്പെട്ട മേഖലകളിൽ മുസ്‌ലിംകൾ എവിടെയെന്ന് താങ്കൾ കാണിക്കൂ.

തീരേ ഇല്ല.

പാർലമെൻ്റിൽ പോലും ഇല്ല. 

പട്ടാളത്തിൽ തീരെ ഇല്ല. 

സർക്കാർ മേഖലകളിൽ ജനസംഖ്യാനുപാതത്തിനും എത്രയോ വളരേ താഴെ. 

മുസ്‌ലിംകൾക്ക് ജനാധിപത്യപരമായി ആനുപാതികമായി കിട്ടേണ്ട ഒന്നും ഇതുവരെ കിട്ടിയിട്ടും ഇല്ല. 

ഉത്തരേന്ത്യൻ മുസ്ലിംകളുടെ കാരൃം തീരേ പോക്കാണ്.

കേരളത്തിൽ ശരിയാണ്. 

ഗവൺമെൻ്റ് തസ്തികകളിൽ അല്ല. 

പകരം ഗൾഫ് കൊണ്ടും അവർ നടത്തുന്ന കച്ചവട സാധ്യതകൾ കൊണ്ടും.

*******

കച്ചവടത്തിലും വിദേശത്ത് പോകുന്നത് കൊണ്ടും ആരെങ്കിലും വളരുന്നതും തകരുന്നതും പുറമെയുള്ള ആരുടെയും മിടുക്കും പിന്തുണയും കൊണ്ടല്ല.

ഈയുള്ളവൻ ചോദ്യം ചെയ്തത് മറ്റൊന്നാണ്. 

മുസ്ലിംകൾ എന്തോ കൂടുതൽ ആനുകൂല്യമായി ഇന്ത്യയിൽ അനുഭവിക്കുന്നു എന്ന് പറഞ്ഞതിനെയാണ് ചോദ്യം ചെയ്തത്. 

എന്നതും വിട്ട് മറ്റുള്ളവരുടെത് കൂടി മുസ്‌ലിംകൾ അടിച്ചെടുക്കുന്നു എന്നുകൂടി പറഞ്ഞതിനെയാണ് ചോദ്യം ചെയ്തത്

സംവരണം വിട്ടേക്കുക. 

അത് വേണ്ട. 

ശരി തന്നെ.

നിലവിൽ ആനുപാതികമായി കിട്ടേണ്ടതും അർഹതപ്പെട്ടതും തന്നെ ഏട്ടിലെ പശു പുല്ല് തിന്നാത്തത് പോലെ നിൽക്കുമ്പോൾ അമിതമായി അനർഹമായി മുസ്‌ലിംകൾ അനുഭവിക്കുന്നു എന്ന് പറഞ്ഞത് മാത്രം തിരുത്താൻ ശ്രമിച്ചു. അത്രയേ ഉള്ളൂ. 

മുസ്‌ലിംകൾക്ക് പലതും കിട്ടാത്തത്, താങ്കൾ കൂടി സൂചിപ്പിച്ചത് പോലെ അവരുടെ തന്നെ കുറ്റം കൊണ്ടായിരിക്കാം. നിലപാടുകളുടെയും വിശ്വാസത്തിൻ്റെയും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും കൊണ്ട്.

അത് സമ്മതിക്കുന്ന താങ്കൾ തന്നെ ആ പറഞ്ഞതിന് നേർവിപരീതമായി മുസ്ലിംകൾ അമിതമായി അനർഹമായി അനുഭവിക്കുന്നു, ദളിതുകളുടെത് കൂടി മീണ്ടി അനുഭവിക്കുന്നു എന്ന് പറയുന്നതിലെ വൈരുദ്ധ്യവും വിരിധാഭാസവും മാത്രം ചൂണ്ടിക്കാണിക്കുന്നത് എന്തിനാണ്?

അങ്ങനെ അനർഹമായും അമിതമായും അതനുഭവിക്കുന്നത് ഉയർന്ന ജാതിക്കാരും കേരളത്തിൽ ക്രിസ്ത്യാനികളും മറ്റ് ജാതിക്കാരുമാണ് എന്ന് എന്തുകൊണ്ട് തുറന്നു പറയുന്നില്ല, സമ്മതിക്കുന്നില്ല.

********

സത്യം സത്യമായി നിഷ്പക്ഷമായി പറയാൻ സാധിക്കണമല്ലോ? 

ആരോടെങ്കിലും എന്തോ കാരണം കൊണ്ടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാനും അവർക്കെതിരെ അനീതിയും അസത്യവും പറയാനും കാരണമാകരുതല്ലോ?

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ന്യായമായ ആശയപരമായ എതിർപ്പ് എല്ലാവരെയും പോലെ ജന്മം കൊണ്ട് ആയിപ്പോയ ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് പലരുടെയും പ്രശ്നം.

മുസ്ലിംകളും യഥാർഥത്തിൽ ഇന്ത്യക്കാർ മാത്രമാണ്. 

എല്ലാവരെയും പോലെ മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് മാതാപിതാക്കൾ കൊണ്ടുനടക്കുന്ന വിശ്വാസത്തിലും ജാതിയിലും മതത്തിലും പെട്ടുപോയവർ മുസ്ലിംകളും.

എന്നിരിക്കെ വെറും ഇന്ത്യക്കാർ മാത്രമായ മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചാൽ ഭരണം നേടാമെന്ന അവസ്ഥ സംജാതമാകുന്നത് എങ്ങിനെ?

അത്രക്ക് ഇന്ത്യയിൽ നിലവിൽ ഇരകളായിക്കൊണ്ടിരിക്കുന്നവർ മുസ്‌ലിംകൾ എന്നല്ലേ അതിനർത്ഥം?

അരിയും തിന്ന് ആശാരിയെയും കടിച്ച് പിന്നേയും നായ മുന്നോട്ട് എന്ന അവസ്ഥയിലാണ് മുസ്ലിംകളോടുള്ള ഇന്ത്യയിൽ നടക്കുന്ന സമീപനം.

No comments: