ഒരു ചികിത്സയും മരിക്കാതിരിക്കാനല്ല.
ജീവിക്കുവോളം വേദനിക്കാതിരിക്കാനും വേദന കുറയ്ക്കാനും മാത്രം.
എങ്ങനെയെല്ലാം കഷ്ടപ്പെട്ട് അതിജീവിക്കുന്നതും അവസാനം മരിച്ചുപോകാൻ തന്നെ.
******
എന്തെല്ലാം തകർരാറുകൾ ഉണ്ടെങ്കിലും ഒരു തെളിവോടെ ലാബിൽ പരീക്ഷിച്ചു വിജയിച്ചതിന് ശേഷം മാത്രം നടപ്പാക്കുന്ന വൈദ്യശാസ്ത്ര ശാഖ അലോപ്പതി മാത്രമാണ്.
നിർണായക ഘട്ടത്തിൽ ആശ്രയിക്കാൻ സാധിക്കുന്ന നിലവിലെ ഏക ശാഖ അലോപ്പതി മാത്രമാണ്.
തകരാറുകൾ ഉണ്ട്.
അലോപ്പതി അത് അംഗീകരിച്ച് തിരുത്താൻ ശ്രമിക്കുന്നുമുണ്ട്.
തിരുത്തുന്നത്ര വളരുന്നതും വളരുന്നത്ര തിരുത്തുന്നതുമാണ് അലോപ്പതി.
സുതാര്യതയും ആഗോളതലത്തിൽ എല്ലായിടത്തും ഒരുപോലെ എന്നതും അതിന് പ്രത്യേകതകളാണ്.
ന്യുമോണിയ വന്ന ഒരാളെ അലോപ്പതി ഇല്ലാതെ രക്ഷപ്പെടുത്തി എടുക്കൽ പ്രയാസമാണ്.
*******
എന്തായാലും ഒന്ന് മനസ്സിലാക്കുക.
ടീബിയും മന്തും പോളിയോയും വസൂരിയും പോലുള്ള സുഖക്കേടുകൾ നിയന്ത്രിക്കാൻ കഴിഞ്ഞത് എങ്ങിനെയാണ്?
ചില പ്രത്യേക മുറിവും പഴുപ്പും വന്നാൽ ചികിത്സ എവിടെയാണ്?
കാൻസറിന് എന്തെങ്കിലും പ്രതിവിധിയുണ്ട് എന്ന് വരുന്നത് എവിടെയാണ്?
പൂർണ്ണതയില്ല.
പക്ഷേ, ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഇതുവരെ മനുഷ്യനില്ലാത്ത പൂർണത അവൻ കണ്ടെത്തിയ ചികിത്സാരീതികൾക്കും പ്രതീക്ഷിച്ചുകൂടല്ലോ?
ഓർക്കുന്നുണ്ടോ, ഷെല്ലിയും കീറ്റ്സും ചങ്ങമ്പുഴയും മരിച്ചത് വളരേ ചെറിയ പ്രായത്തിലായിരുന്നു.
എന്തുകൊണ്ട്?
ടീബി പോലുള്ള അസുഖത്തിന് അക്കാലത്ത് ചികിത്സ ഇല്ലാതിരുന്നത് കൊണ്ട്.
തകരാറുകൾ ഉണ്ട്.
മനുഷ്യൻ വളർന്നിടത്തോളം തന്നെയല്ലേ അവൻ്റെ വിദ്യയും വളരൂ.
അതിനാൽ അലോപ്പതിയും.
ചില തകരാറുകളുണ്ട് എന്നത് അതിനേക്കാൾ മെച്ചപ്പെട്ടത് ഉണ്ട് എന്നതിന് തെളിവില്ല.
********
No comments:
Post a Comment