Monday, October 30, 2023

ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രുക്കളാണ് ജൂതൻമാർ.

ക്രിസ്ത്യാനിയുടെ എക്കാലത്തെയും ഏറ്റവും വലിയ ശത്രുക്കളാണ് ജൂതൻമാർ. മുസ്ലിംകളുടെതല്ല. 


മുസ്ലിംകളുടെ വേരും ചരിത്രവുമാണ് ജൂതർ. ഒപ്പം ക്രിസ്ത്യാനികളുടെതും.


വേരും ചരിത്രവുമായിട്ടും ജൂതന്മാർ ക്രിസ്ത്യാനികളുടെ ശത്രുക്കളാവാൻ നേരിട്ട് തന്നെയുള്ള കാരണങ്ങളും ഏറെയുണ്ട്.


യേശുവിനെ വേശ്യാപുത്രൻ എന്ന് വിളിച്ചു ജൂതന്മാർ. 


ഇപ്പോഴും അങ്ങനെ തന്നെ വിളിക്കുന്നു, കരുതുന്നു.


യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ചു ജൂതന്മാർ.


യേശുവിനെ ക്രൂരമായി അപമാനിച്ച്, നഗ്നനായി തെരുവിലൂടെ നടത്തി, കള്ളന്മാരോടൊപ്പം കുരിശിൽ തറച്ച് കൊന്നു. 


അതുകൊണ്ട് തന്നെ ജൂതന്മാരെ ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം പീഡിപ്പിച്ചതും കൊന്നതും ക്രിസ്ത്യാനികൾ മാത്രമായിരുന്നു. അല്ലെങ്കിൽ ക്രിസ്ത്യൻ നാമധാരികൾ മാത്രമായിരുന്നു.


മുസ്‌ലിംകൾ ജൂതന്മാരെ ഒരിക്കലും ചരിത്രത്തിൽ എവിടെയും പീഡിപ്പിക്കുകയോ കൂട്ടക്കൊല നടത്തുകയോ ചെയ്തിട്ടില്ല. ഏറെക്കുറെ സംരക്ഷണം നൽകുക മാത്രമല്ലാതെ.


മുസ്ലിംകളുമായി ജൂതൻമാർക്കും ജൂതന്മാരുമായി മുസ്‌ലിംകൾക്കും രാജ്യതർക്കത്തിൻെറ പേരിൽ ഈയടുത്ത കാലത്ത് മാത്രം ഉണ്ടായ കലഹം മാത്രമേ ഉള്ളൂ. 


വളരേ സ്വാഭാവികമായും ആരും ഉണ്ടാക്കുന്നത്. ആരും വിട്ടുകൊടുക്കാത്തത്. 


പ്രത്യേകിച്ചും രാജ്യസ്നേഹം മാത്രം പറയുന്ന, രാജ്യസ്നേഹം പറഞ്ഞ് മാത്രം അധികാരം നേടുന്ന ബിജെപിയും ആർഎസ്എസും പോലുള്ള സംഘടനകൾ ഇത് എളുപ്പം മനസ്സിലാക്കേണ്ടതാണ്. അവരും വിട്ടുകൊടുക്കില്ല. രാമജന്മഭൂമി വരെ കഥ പറഞ്ഞ് തിരിച്ചു പിടിക്കാൻ പ്രക്ഷോഭം നടത്തിയതും തിരിച്ചു പിടിച്ചതും ഇക്കാര്യത്തിൽ ഓർമ്മവെച്ചാൽ നല്ലത്


ഫലസ്ഥിനിനുള്ളിൽ ഇസ്രയേൽ എന്ന രാജ്യം അമേരിക്കയും ബ്രിട്ടനും സമ്മർദ്ദം ചെലുത്തി ഐക്യരാഷ്ട്രസഭയെ കൊണ്ട് ഉണ്ടാക്കിയത്തിന് ശേഷം മാത്രം ഉണ്ടായതാണ്, ഉണ്ടാക്കിയതാണ്  ജൂതൻ മാരും മുസ്ലിംകളും തമ്മിൽ ഇപ്പോൾ ഈ കാണുന്ന ഈ ശത്രുത.


ഐക്യരാഷ്ട്രസഭയുടെ ആ തീരുമാനം ഉൾക്കൊള്ളാതെ മുസ്‌ലിംകൾ പ്രതികരിച്ചപ്പോഴും പ്രതിരോധിച്ചപ്പോഴും ആ പ്രതിരോധം ആക്രമണം ആയപ്പോഴും മാത്രം ഉണ്ടായ കലഹം, ശത്രുത. കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും പോലെ നടത്തുന്നത് പോലുള്ള കലഹം, ശത്രുത. ഇവിടെ പിന്നീട് അധിനിവേശം തുടർന്നില്ല എന്നത് കൊണ്ട് അത്യാവശ്യം നിയന്ത്രിക്കപ്പെട്ടു എന്ന് മാത്രം. 


ഇക്കാര്യത്തിൽ ആരും ഐക്യരാഷ്ടരസഭയെ വിലവെക്കാതെ തന്നെ. ഇന്ത്യയും ഇസ്രായേലും പാക്കിസ്ഥാനും അടക്കം. 


ഇന്ത്യക്ക് വേണ്ടി ഇതുപോലെ തന്നെ ഒരുകുറെ വീറ്റോപവർ റഷ്യ ഐക്യരഷ്ട്രസഭയിൽ ഉപയോഗിച്ചതാണ്. കാശ്മീർ വിഷയത്തിൽ. ഇപ്പോൾ അമേരിക്ക ഇസ്രയേലിന് വേണ്ടി ഉപയോഗിക്കുന്നത് പോലെ. 


ഇക്കാര്യത്തിൽ ഏതൊരു രാജ്യക്കാരും ചെയ്യുന്നതും ചെയ്തു പോകുന്നതും മാത്രം ഫലസ്തീനികളും ചെയ്യുന്നു. 


ഇവിടെ അതിൽ മതവിശ്വാസവും കൂടിക്കലർന്ന മട്ടിൽ എന്ന വ്യത്യസം മാത്രം. ഇൻഡ്യയിൽ രാജ്യ വിഷയത്തിൽ ഇപ്പോൾ ബിജെപി ചെയ്യുന്ന അതേ മതംകലർത്തൽ. 


പ്രത്യേകിച്ചും ജറുസലേമും പലസ്തീനും ജൂതർക്കും ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും അവരുടെയൊക്കെയും വേരും ചരിത്രവും വിശ്വാസവും ഒരുപോലെ ചേർന്ന്നിൽക്കുന്ന സ്ഥലമാണ് എന്നതിനാൽ. 


ഈ മൂന്ന് മതക്കാരുടെയും വിശ്വാസവും ചരിത്രവും വേരും യഥാർഥത്തിൽ ഒന്ന് തന്നെയാണ് എന്നതിനാൽ, ഇവിടെ ഇതേ സ്ഥലത്ത് തന്നെയാണ് വന്നുചേർന്നു നിൽക്കുന്നത് എന്നതിനാൽ.

Saturday, October 28, 2023

സുരേഷ് ഗോപിയിൽ ആണധികാരം ആരോപിക്കുന്നവരിൽ ചിലരെങ്കിലും:

സുരേഷ് ഗോപിയിൽ ആണധികാരവും അതിൻ്റെ ധാർഷ്ട്യവും ആരോപിക്കുന്നവരിൽ ചിലരെങ്കിലും (മഹാഭൂരിപക്ഷം എന്ന് ബോധപൂർവ്വം പറയാതെ തന്നെ).

(അങ്ങനെയുള്ള ചിലർ സുരേഷ് ഗോപിയിലെ ആണധികാരത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ).

അവർ സ്വയം:

1. ആണധികാരത്തിൻെറ ഉച്ചകോടിയിൽ നിൽക്കുന്നവർ. 

2. സ്ത്രീയെ ഒരു ഭോഗവസ്തുവായി മാത്രം കണ്ട് പൊതിഞ്ഞുകെട്ടുന്നവർ. 

3. സ്ത്രീ വെറും ലൈംഗികഉപകരണം മാത്രമെന്ന് ചിന്തിക്കുന്നവർ. 

4. സ്ത്രീ ലൈംഗികതക്കും കുഞ്ഞുങ്ങളെ പ്രസവിക്കാനും വേണ്ടി മാത്രം എന്ന് ഉറച്ചുവിശ്വസിക്കുന്നവർ.

5. സ്ത്രീ കൃഷിയിറക്കാൻ വേണ്ട വെറും കൃഷിയിടമാവേണ്ടവൾ എന്ന് കരുതുന്നവർ. 

6. സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാനോ കാര്യങ്ങൾ ചെയ്യാനോ നേതൃത്വം കൊടുക്കാനോ പാടില്ലെന്ന് വിശ്വസിക്കുന്നവർ. 

******

സുരേഷ് ഗോപിയിൽ നിന്ന് ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്...

ആത്മനിഷ്ഠമാണ് സുരേഷ് ഗോപിയുടെയും ആ സ്ത്രീയുടെയും തോന്നലുകൾ.. 

ആർക്കും അക്കാര്യത്തിൽ വസ്തുനിഷ്ഠമായും വസ്തുതാപരമായും ഒന്നും തെളിയിച്ചുപറയാൻ കഴിയില്ല. 

എന്നിരിക്കേ മൂന്നേ മൂന്ന് കാര്യങ്ങൾ പരിശോധിക്കുക ഇക്കാര്യത്തിൽ നമുക്ക് സഹായകമാകും. 

1. സുരേഷ് ഗോപിയെ കുറിച്ചുള്ള ഇത്തരം കാര്യങ്ങളിലുള്ള പൊതുഅഭിപ്രായം. ഇതുവരെ ഇക്കാലമത്രയും കൂടെ ഉണ്ടായിരുന്നവരിൽ നിന്നും കൂടെ ജീവിച്ചവരിൽ നിന്നും പ്രവൃത്തിച്ചവരിൽ നിന്നും അറിയാവുന്നത്.

2. സുരേഷ് ഗോപിയുടെ തന്നെ ഇത്തരം കാര്യങ്ങളിലുള്ള ഭൂതകാലം.

3. സുരേഷ് ഗോപി അയാളിൽ ആരോപിക്കപ്പെട്ട കാരൃം ചെയ്ത സന്ദർഭം, സാഹചര്യം. 

അവയൊക്കെയും വെച്ച് നോക്കുമ്പോൾ അദ്ദേഹത്തെ കുറിച്ച് വലിയ തെറ്റ് പറയാൻ സാധിക്കില്ല.

ശരിയാണ്, സുരേഷ് ഗോപിക്ക് ചില അബദ്ധങ്ങൾ ഉണ്ട്, പറ്റിയിട്ടുണ്ട്..

പക്ഷേ ബോധപൂർവമായ ഒന്നും ഇക്കാര്യത്തിൽ സ്ത്രീവിരുദ്ധമായി ഇല്ല.

ഉദ്ദേശരഹിതമായ ഒരബദ്ധം എന്നതിനപ്പുറം അതിൽ ഒന്നും തോന്നിയില്ല.

പിന്നെ, സ്നേഹവും അടുപ്പവും കാണിച്ച് പ്രതിയോഗികളെ വീഴ്ത്തുക എന്നതും ഉണ്ട്. തന്ത്രപൂർവ്വം മേൽക്കോയ്മ സ്ഥാപിച്ചുകൊണ്ട്.

അഹിംസയെ ഒരു രീതിയായി സ്വീകരിച്ചത് പോലെ തന്നെയായ ഒരു രീതി എന്ന് വേണമെങ്കിൽ പറയാവുന്നത്.

അതിനപ്പുറം ബലൂൺ ഊതി വീർപ്പിച്ചത് പോലെ മാത്രം ഈ വിഷയം. 

സുരേഷ് ഗോപിയോടൊപ്പം.

സുരേഷ് ഗോപിയോടൊപ്പം. 

സുരേഷ് ഗോപിയുടെ രാഷ്ടീയവുമായും വിശ്വാസവുമായും ആർക്കും യോജിക്കാം, വിയോജിക്കാം. 


പക്ഷേ, ആരുടെയും രാഷ്ട്രീയപരവും വിശ്വാസപരവുമായ യോജിപ്പും വിയോജിപ്പും സുരേഷ് ഗോപിയിലെയെന്നല്ല ആരിലെയും പച്ചയായ നല്ല മനുഷ്യനെ കാണാതെ പോകുന്നത്ര അന്ധത വരുത്തരുത്, കാഴ്ച നഷ്ടപ്പെടുത്തരുത്.


ശരിക്ക് പറഞാൽ, സുരേഷ് ഗോപിയുടെ ആ സ്പർഷത്തിൽ ഒന്നും തോന്നിയില്ല.


എന്തെങ്കിലും തോന്നണമെങ്കിൽ അത്തരമൊന്ന് നാം ഉള്ളിൽ ആദ്യമേ സൂക്ഷിച്ചിരിക്കണം. 


നാം യഥാർഥത്തിൽ എപ്പോഴും ചിന്തിക്കുന്നത് നാം പുറത്തു കാണുന്നു, പറയുന്നു. അത്രമാത്രം.


അതുകൊണ്ട് തന്നെ, ആ ഒരു സ്പർഷത്തിൽ ലൈംഗികത കണ്ടവരുടെ ഉള്ളിലെ വൃത്തികേട് ഒന്ന് ചിന്തിച്ചുനോക്കൂ. 


അത് അവനവൻ്റെ വൃത്തികേട് മാത്രം.


അത് കുടില രാഷ്ടീയ നിക്ഷിപ്ത താല്പര്യവും വിരോധവും മാത്രം.


******


ആരോടെങ്കിലുമുള്ള വിശ്വാസ രാഷ്ടീയവിരോധം പ്രതിയോഗിയായ അയാളെ കുറിച്ച് എന്തും പറയാനും ചെയ്യാനുമുള്ള അനുമതിപത്രം ആയിക്കൂടാ. 


ആരോടെങ്കിലുമുള്ള ആശയപരമായ വെറുപ്പും വിരോധവും അയാളോട് എന്ത് ക്രൂരതയും അനീതിയും ചെയ്യാൻ ആരെയും പ്രേരിപ്പിച്ചുകൂടാ. 


*******


സുരേഷ് ഗോപിയെ കുറിച്ചുള്ള ഈ ആരോപണം നടത്തുന്നവർ ഒന്നറിയണം. 


അവരുടെ ആരോപണം അവരെ തന്നെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.


യഥാർഥത്തിൽ അവരെന്തെന്നും എവിടെ നിൽക്കുന്നു എന്നും.


അവർ വെറും കോളാമ്പി പോലെയെന്ന്.


പുറമേ മാത്രം ഭംഗി. 

ഉള്ളിൽ തീർത്തും വൃത്തികേട്.


ഉള്ളിലുള്ള അവരുടെ തന്നെ ആ വൃത്തികേട് അവർ എവിടെയും ആരുടെ മുമ്പിലും ആർക്കെതിരെയും വിളമ്പുന്നു.


ലൈംഗികദാരിദ്ര്യവും കപടസദാചാരബോധവും കാരണം മാത്രം അടക്കി ഒളിപ്പിച്ചുനിർത്തിയത്, എന്നാൽ ഉളളിൽ എപ്പോഴും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും മറച്ചുവെക്കുന്നതും, മറ്റുള്ളവരിൽ എളുപ്പം കാണുന്നു, ആരോപിക്കുന്നു.


പൊതുജനമദ്ധ്യത്തിൽ വെച്ച് നടത്തുന്ന, വളരേ ഉദ്ദേശരഹിതമായതെന്ന് കാണുന്ന ആർക്കും മനസ്സിലാവുന്ന, ഒരു സ്പർശനത്തിൽ വരെ വൃത്തികേട് കാണുന്ന നമ്മുടെ മനസ്സും ആരോപണവും വേശ്യകളുടെ മനസ്സും വേശ്യകൾ നടത്തുന്ന ചാരിത്ര്യപ്രസംഗവും പോലെ തന്നെ.


നാട്ടിലെ ഏറ്റവും വലിയ തെമ്മാടികളും ദുർമാർഗികളും തന്നെ ഏറ്റവും വലിയ മാന്യൻമാരും പുരോഹിതൻമാരും സദാചാര വാദികളും സദാചാര നടത്തിപ്പുകാരും ആവുന്നത് പോലെ. 


അങ്ങനെ മാത്രം തോന്നി ഈ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചവരെയും അത് ഊതിവീർപ്പിച്ച് കൊണ്ടുനടക്കുന്നവരെയും കണ്ടപ്പോൾ.


Friday, October 27, 2023

ഒരു കുന്തവും ജീവിതത്തിലില്ല.

അറിയായ്കയെ 

അറിയായ്‌കയായി മനസ്സിലാക്കി 

അറിയില്ലെന്നറിയുന്ന, 

അറിയില്ലെന്ന് പറയുന്ന 

അറിവേ എനിക്കുള്ളൂ. 


അതിനെ നിങൾ 

വിവരക്കേടെന്ന് വിളിച്ചാലും 

ബോധോദയമെന്ന് വിളിച്ചാലും 

ഒരു വ്യത്യാസവുമില്ല. 

******

മരിക്കും. 

ഉറപ്പാണ്. 

എന്നാലും മരിക്കാൻ തയ്യാറല്ല, 

പേടിയാണ്. 

ഒരു കുന്തവും ജീവിതത്തിലില്ല. 

എന്നാലും ജീവിക്കാൻ തന്നെയാണ് ത്വര. 

വെറുതേ തിന്നും ഉറങ്ങിയും 

ജോലി ചെയ്തും വിസാർജിച്ചും 

വാശിപിടിച്ച് ജീവിക്കുക തന്നെ.

******

കടൽക്കരയിൽ മണൽ കൊണ്ട് 

പണിയുന്ന വീട് പോലെ 

എന്തെല്ലാം വേഷങ്ങളും വ്യക്തിത്വങ്ങളും 

നാം ഉണ്ടാക്കി, ഉണ്ടാക്കാൻ ശ്രമിച്ചു. 

എല്ലാം തിരമാലകൾ വിഴുങ്ങിക്കൊണ്ടുപോയി. 

കടലും തിരമാലകളും കരയും 

അപ്പടി ബാക്കി. 

ജീവിതമായ്.

*****


വിശ്വാസവും നിഷേധവും 

യുക്തിക്ക് ബോധ്യപ്പെടാത്തത് കൊണ്ട്. 


ബോധ്യപ്പെടുന്നില്ലെന്നത് 

ഇല്ലെന്നതിനും ഉണ്ടെന്നതിനും ന്യായമല്ല. 


ബോധ്യപ്പെടാത്തത് 

വിശ്വസിക്കേണ്ടതില്ല എന്ന് മാത്രം. 

ഇല്ലെന്നും ഉണ്ടാവില്ലെന്നും അർത്ഥമുള്ളത് കൊണ്ടല്ല. 


മനസ്സിലാവില്ലെന്ന് മനസ്സിലാക്കുന്ന ആത്യന്തികൻ 

ആ ഒരു ന്യായവും ഒഴികഴിവും 

വിശ്വാസത്തിനും അവിശ്വാസത്തിനും 

ഒരുപോലെ നൽകും.

******

എന്നെ ഞാനെന്ന് വിളിക്കാനുള്ള അധികാരവും അറിവും വ്യക്തതയും എനിക്കില്ല. 

എന്നിട്ടാണോ നിന്നെ നീയെന്ന് വിളിക്കാനുള്ള അധികാരവും വിവരവും വ്യക്തതയും എനിക്കുണ്ടാവുന്നത്?

നീയെന്ന് വിളിക്കാനുള്ള മടിയും പേടിയുമാണ് എൻ്റെ വിശ്വാസം.

നിന്നെ നീയെന്ന് വിളിക്കാനുള്ള മടിയും പേടിയുമാണ് എൻ്റെ വിശ്വാസം.

എന്നെ ഞാനെന്ന് വിളിക്കാനുള്ള മടിയും പേടിയുമാണ് എൻ്റെ നിഷേധം.

നീ എനിക്ക് തന്നു, എന്നെ നീ സഹായിച്ചു, അനുഗ്രഹിച്ചു എന്നൊക്കെ പറയാനും കരുതാനും തോന്നുന്നില്ല. 

പ്രത്യേകിച്ചും....., 

നീ സ്വതന്ത്രാസ്തിത്വമുള്ള ദൈവമെങ്കിൽ.

നിനക്ക് മാത്രമേ സ്വതന്ത്രാസ്തിത്വമുള്ളൂവെങ്കിൽ,

സ്വതന്ത്രാസ്തിത്വമുള്ള ഞാൻ ഇല്ലെങ്കിൽ,

ഞാൻ തന്നെയായ ഞാൻ ഇല്ലെങ്കിൽ,

ഞാൻ തന്നെ ഉത്തരവാദപ്പെട്ടുണ്ടാക്കിയ ഞാനില്ലെങ്കിൽ....

നീയല്ലാത്ത ഞാൻ വേറെ ഇല്ലെങ്കിൽ,

നീ ഉണ്ടാക്കിയതല്ലാത്ത ഞാൻ ഇല്ലെങ്കിൽ,

ഞാൻ വേറെ തന്നെയായ ഒരസ്തിത്വം ഉണ്ടെന്ന് കരുതാനും....., 

നീ വേറെ തന്നെയായ ഒരസ്തിത്വം ഉണ്ടെന്ന് കരുതാനും......, 

അങ്ങനെ നീ എനിക്ക് എന്തോ നൽകുന്നു എന്ന് കരുതാനും....,

സാധിക്കുന്നില്ലെങ്കിൽ.

അതിനാൽ തന്നെ ദൈവമേ നിന്നെ നീയെന്നും അവനെന്നും പറയാൻ പേടി. 

"നീയെന്നും" "അവനെന്നും" പറയുമ്പോൾ വേറിട്ടകലെയായി നിൽക്കുന്ന വേറെ വേറെ അസ്തിത്വങ്ങൾ എന്ന് വരുന്നത് പോലെ ഒരു പേടി. 

പരസ്പരം അകലെയെന്നർത്ഥം വരുത്തുന്നതിലുള്ള പേടി. 

എന്നെ ഞാനെന്ന് വിളിക്കാനും പേടി. 

നിന്നിൽ നിന്നും വേറിട്ടകന്ന് നിൽക്കുന്ന, അതിന് മാത്രം വേറിട്ടസ്തിത്വമുള്ള ഞാൻ, ഞാൻ മൂലമുണ്ടായ ഞാൻ ഉണ്ടെന്ന് കരുതാനും പേടി.

Friday, October 20, 2023

എന്തിന് അതിജീവിക്കണം? ജീവിക്കാൻ. എന്തിന് ജീവിക്കണം? ചോദിക്കരുത്.

വിശ്വാസവും നിഷേധവും യുക്തിക്ക് ബോധ്യപ്പെടാത്തത് കൊണ്ട്. 

ബോധ്യപ്പെടുന്നില്ലെന്നത് ഇല്ലെന്നതിനും ഉണ്ടെന്നതിനും ന്യായമല്ല. 

ബോധ്യപ്പെടാത്തത് വിശ്വസിക്കേണ്ടതില്ല എന്ന് മാത്രം. 

ഇല്ലെന്നും ഉണ്ടാവില്ലെന്നും അർത്ഥമുള്ളത് കൊണ്ടല്ല. 

മനസ്സിലാവില്ലെന്ന് മനസ്സിലാക്കുന്ന ആത്യന്തികൻ ആ ഒരു ന്യായവും ഒഴികഴിവും വിശ്വാസത്തിനും അവിശ്വാസത്തിനും ഒരുപോലെ നൽകും.

******

തീവ്രത വേറെ, ഭീകരത വേറെ. 

തീവ്രത എല്ലാവരിലും അറിഞ്ഞും അറിയാതെയും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. 

ഇസ്ലാമും ഭീകരതയും തമ്മിൽ ഒരു ബന്ധവുമില്ല. 

ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഭീകരത കാട്ടിയവർ മുസ്‌ലിംകളും ഇസ്ലാമും ആയിരുന്നില്ല.

********

എങ്ങനെയെല്ലാം കഷ്ടപ്പെടുന്നു, ശ്രമിക്കുന്നു? 

എന്തിന്? 

അതിജീവിക്കാൻ. 

എന്തിന് അതിജീവിക്കണം? 

ജീവിക്കാൻ. 

എന്തിന് ജീവിക്കണം? 

ചോദിക്കരുത്. 

ഒരു പിടുത്തവുമില്ല. 

അതിനുമാത്രം ഒരു കുന്തവും 

ജീവിതത്തിൽ കാണുന്നുമില്ല. 

എന്നാലും ജനിച്ചവർ മുഴുവൻ 

ജീവിക്കാൻ തന്നെ പാടുപെടുന്നു. 

എന്തിനെന്നറിയാതെ.

******

രുചിയും ലൈംഗിക തൃഷ്ണയും അവസാനിക്കുന്ന പ്രായം ആയാലും ജീവിക്കാൻ തന്നെ ശ്രമിക്കുന്നു. 

എന്തിന്? 

ഒരു പിടുത്തവും ഇല്ല. 

മിക്കവാറും മരിക്കാനുള്ള പേടി കാരണം. 

എന്തുകൊണ്ട് മരിക്കാനുള്ള പേടി?

മരണം വേദനാജനകമാണ്, മരണാനന്തരം എന്തോ ഭീകരത തന്നെ കാത്തിരിക്കുന്നു എന്ന ഉപബോധമനസ്സിൽ നിറഞ്ഞ രണ്ട് തരം പേടികൾ കാരണം.

******

അറിവിനെ നിഷേധിച്ചു. 

തൻ്റെ അറിവിനപ്പുറമുള്ള അറിവിനെ അസൂയയും അഹങ്കാരവും ധിക്കാരവും വെച്ച് നേരിട്ടു. 

അറിവിന് മുൻപിൽ മുട്ട് മടക്കിയില്ല. 

അതാണ് മാലാഖയെ പോലും പിശാചായി മാറ്റിയത്. 

എങ്കിൽ മുഴുവൻ വിശ്വാസിസമൂഹത്തിൻ്റെയും കാരൃം എന്തായിരിക്കും? 

ഇതേകോലത്തിൽ എപ്പോഴേ അവരും പിശാചുക്കളായി മാറിയിട്ടുണ്ടാവും?


Monday, October 16, 2023

Words are mostly a formality. Friends are the windows.

No words to express...

In the same way all our original and natural feelings can't be put in words.

Words are mostly a formality

Words fail like all the formalities fail when the aspect of reality and spirituality comes in and takes the place.

So, I too do fail herein with my words.

You have taken the initiative and have lead from the front without anyone's pressure or compulsion, going beyond all the words of formalities.

Very sure I am that there are many others with you (behind you hidden).

Any word in this instance I would utter will be insufficiently insufficient and would only belittle and limit what you have tried to do and express and what I really feel and want to tell you all about you all at this particular time.

Those who come in need with their deeds are those who come indeed (real friendship comes in when formalities and its pretensions goes away).

In all our relationship, even otherwise we should find and inject an aspect of friendship of informalities so that anything at anytime can be shared and exchanged to each other with nothing to fear about.

Friends are the windows to look outside from the world of pretensions and formalities we happened to be confined in and suphocating for the reasons beyond our control.

The simple informal touch or a pat or word a friend would give in such crisis scenario will have the power and effect of saving the life in such crisis.

Hence, I don't thank any one of you because the real friendship doesn't stand and wait for thanks....

What all you have done is as if I have done to and for myself. I don't thank myself.

Hence, thanking, I consider, is a kind of limiting what you have done from beyond limits or cutting all the limits.

Thanking is a kind of closing the account that cannot be closed and that needs to be kept always open and active. Because that account is the life's own account, ever flowing and continuing, needing each other.

Thanking is formal. Formal willl perish easily and will be taken off or peeled off if we really want to enjoy and experience the real core and kernal inside.

Thanking may come outwardly mostly without meaning it.

Thanking in words would would mostly come out without the knowledge of heart or tongue.

Thanking is mostly uttered just mechanically and robotically, which we all can easily feel when it is said.

Hence I don't thank any of you, just as I can't thank myself...

After all life is same for all. Eating, drinking, sleeping and doing all necessary to ensure all those are are met uninterrupted. That's why we all try to ward the diseases and sickness off...

Those who come forward in such needs (though I am not not now in such a dare need) are those who really come in deed (hence, the phrase friend in need is a friend indeed)

Sunday, October 15, 2023

മുസ്ലിംകൾ ഇരകൾ അല്ലെന്നോ?

ഒരു നല്ല സുഹൃത്ത് ഇങ്ങനെ പറഞ്ഞു.

"യഥാർത്ഥ ഇരകളായ ദലിതർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ ദലിത് പ്രേമം നടിച്ച് തട്ടിയെടുക്കുന്നവർ.... മുസ്ലിംകൾ?"

ഇത് ശരിയാണോ?

ഒട്ടും ശരിയല്ല.

ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തിൽ തീരേ ശരിയല്ല.

ഇങ്ങനെ വരെ പറയാൻ തോന്നുന്ന കോലത്തിൽ തെറ്റിദ്ധാരണകൾ പരക്കുന്നു, പരത്തുന്നു. വാസ്തവം നേരെ വിപരീതം എന്നിരിക്കെ പോലും. 

ആടിനെ പട്ടിയാക്കി പട്ടിയെ തല്ലിക്കൊല്ലുന്ന അതേ രീതി ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ആവിഷ്കരിച്ച് നടപ്പാകുന്നതിൻ്റെ നേർചിത്രം പോലുള്ളത് മേൽപറഞ്ഞ ആരോപണം, ചോദ്യം 

******

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ആശയപരമായ എതിർപ്പ് ശരി തന്നെ.

പക്ഷേ അത് എല്ലാവരെയും പോലെ ജന്മം കൊണ്ട് ആയിപ്പോയ ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് പ്രശ്നം. 

മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചാൽ ഭരണം നേടാമെന്ന അവസ്ഥ വരെ സംജാതമായിരിക്കുന്നു ഇന്ന് ഇന്ത്യയിൽ. 

അത്രക്ക് ഇരകളായിക്കൊണ്ടിരിക്കുന്നവർ ഇന്നത്തെ മുസ്‌ലിംകൾ, ഇന്നത്തെ ഇന്ത്യയിൽ.

*******

സർക്കാർ രേഖകൾ തന്നെ പരിശോധിച്ച് നോക്കൂ.

മുസ്ലിംകൾ സർക്കാർ തലത്തിൽ ഒന്നും നേടാത്തവരും എല്ലാം നഷ്ടപെട്ടവരും മാത്രം. കേരളത്തിൽ പോലും. ഇന്ത്യയുടെ മൊത്തം കാരൃം പറയാനേ ഇല്ല.

എന്നിട്ടല്ലേ മുസ്‌ലിംകൾ ദളിതൻ്റെത് കൂടി നേടിയെടുക്കുന്ന കാര്യം വരുന്നത്.

മുസ്‌ലിംകൾക്ക് കിട്ടേണ്ടതിൻെറ നാലിലൊന്ന് പോലും മുസ്‌ലിംകൾക്ക് ഇതുവരെയും ഇൻഡ്യയിൽ എവിടെയും കിട്ടിയിട്ടില്ല. എല്ലാ സംവരണ നിയമങ്ങളും ഇക്കാര്യത്തിൽ ഏട്ടിലെ പശു മാത്രം. പുല്ല് തിന്നാതെ.

ഇരുപത് ശതമാനം ഉണ്ടായിട്ടും അഞ്ച് ശതമാനം വരെ പ്രാതിനിധ്യം ഇന്ത്യൻ പാർലമെൻ്റിലും സംസ്ഥാനങ്ങളുടെ അസബ്ലികളിലും ഇല്ല.

എല്ലാവരുടെയും എല്ലാം അടിച്ചുകൊണ്ടുപോയത് ഉയർന്ന ജാതിക്കാരാണ്. കണക്കുകൾ കൃത്യമായി പറഞ്ഞുതരും. കേരളത്തിൽ ക്രിസ്ത്യാനികളും...

എവിടെ നിന്ന് കിട്ടുന്നു മറ്റ് കണക്കുകൾ എന്ന് ഈയുള്ളവനറിയില്ല.

സംവരണ ആനുകൂല്യം ഏറ്റവും കുറവ് കിട്ടിയ വിഭാഗമാണ് മുസ്‌ലിംകൾ. സംവരണമെന്ന ഉമ്മാക്കി ഉളളത് കൊണ്ട് ജനറൽ കാറ്റഗറിയിൽ പലപ്പോഴും പരിഗണിക്കപ്പെടാതെ വഞ്ചിക്കപ്പെട്ടും. 

കണക്കുകൾ എടുത്തു നോക്കൂ.

മുസ്ലിംകൾ കരയുന്നുണ്ട്. ശരിയാണ്.

മറ്റുള്ളവരാണ് കൊണ്ടുപോകുന്നത്. 

പേര് മുസ്‌ലിംകൾക്ക്,

അനുഭവിക്കുന്നത് മറ്റുള്ളവർ.

കേരളത്തിൽ വരെ നോക്കൂ. 

ലീഗ് മന്ത്രിമാരുടെ എണ്ണം മാത്രം നോക്കിയിട്ട് പറയരുത്. ലീഗിന് കിട്ടുന്ന മന്ത്രിമാരിൽ ഒതുങ്ങുന്നു, ഒതുക്കുന്നു കാര്യങ്ങൾ മിക്കപ്പോഴും. നേരത്തെ സംവരണത്തിൻ്റെ കാര്യം പറഞ്ഞത് പോലെ. പിന്നീട് ജനറൽ കാറ്റഗറിയിൽ പരിഗണിക്കപ്പെടാതെ വഞ്ചിക്കപ്പെട്ടു കൊണ്ട് 

മന്ത്രിപദവി പോലും ക്രിസ്ത്യാനികൾക്കും ഈഴവൻമാർക്കും കിട്ടുന്നതിൻ്റെ പകുതി പോലും ആനുപാതികമായി മുസ്‌ലിംകൾക്ക് ഇവിടെ കേരളത്തിലും ഇന്ത്യയിൽ എവിടെയും കിട്ടുന്നില്ല. 

ആനുപാതികപ്രാതിനിധ്യം മുസ്‌ലിംകൾക്ക് ഒരിക്കലും എവിടെയും ഒരു കാര്യത്തിലും കിട്ടാറില്ല. ഉത്തരേന്ത്യൻ മുസ്ലികളുടെ കാര്യത്തിൽ തീരേ കഷ്ടമാണ്.

എട്ടുകാലി മമ്മൂഞ്ഞ് പോലെ എല്ലാം മുസ്ലിംകളുടെ പേരിൽ വരും, മുസ്ലിംകളുടെ പേരിലിടും എന്ന് മാത്രം. 

അങ്ങനെ വെറുപ്പും ശത്രുതയും നേടുന്നവർ മാത്രം മുസ്‌ലിംകൾ ആവും. മുസ്ലിംകളോട് എന്തോ പ്രീണനം നടത്തുന്നു എന്ന പ്രചാരണം അങ്ങനെ കൊഴുക്കുന്നു. 

മുസ്‌ലിം വിരുദ്ധത പറഞ്ഞ് മാത്രം ഇന്ത്യയിൽ ഭരണം നേടാം എന്ന അവസ്ഥ വരെ വർത്തമാന ഇന്ത്യയിൽ സംജാതമായിരിക്കുന്നു. 

അടി കൊള്ളാൻ ചെണ്ട (മുസ്‌ലിംകൾ), പണം വാങ്ങാൻ മാരാർ (മറ്റെല്ലാവരും) എന്ന അവസ്ഥ തന്നെ അക്ഷരാർഥത്തിൽ. 

ഇതെങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ മുസ്ലിംകളും.

അഖിലേന്ത്യ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ ഒന്നും നേടാത്തവരാണ്. 

താങ്കൾ ഈ ചോദ്യത്തിൽ കാണിച്ചത് പോലെ ശത്രുത ചോദിച്ചുവാങ്ങുന്ന ഇരകൾ മാത്രമവർ. 

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ആശയപരമായ എതിർപ്പ് ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് അവരവരറിയാതെയും പലരെയും നയിക്കുന്നത്.

മുസ്‌ലിംകളെ  ശത്രുക്കളായി കാണിച്ചാൽ ഇന്ത്യയിൽ ഭരണം വരെ നേടാമെന്ന അവസ്ഥ സംജാതമാകുന്നത്ര ഇരകളായിക്കൊണ്ടിരിക്കുന്നവർ മുസ്‌ലിംകൾ. 

മുസ്ലിംകളുടെ തന്നെ വിവരക്കേട് കൊണ്ട് കൂടി ഇത്. 

മുഖ്യധാരയിൽ നിൽക്കാതെ മാറിനിൽക്കുന്ന വിശ്വാസപരമായ കാരണങ്ങൾ കൊണ്ട് കൂടി. വെള്ളത്തിൽ എണ്ണ പോലെ മാറി നിൽക്കുന്നു. പൂർണമായും ചേരാതെ.

അത് മുതലാക്കാൻ തക്കം പാർത്തിരിക്കുന്നവർ ഇന്ത്യ ഭരിക്കുന്ന ഭരണകൂട പാർട്ടി വരെ.

******

ഇൻഡ്യയിൽ മുഴുക്കെ മുസ്‌ലിംകൾ നല്ല അവസ്ഥയിൽ എന്ന് പറഞ്ഞുകൂടാ...

കേരളത്തിൽ എന്ന് വേണമെങ്കിൽ ഏറിയാൽ പറയാം... 

കേരളത്തിലെ മുസ്‌ലിംകളെ കണ്ടുകൊണ്ടാണ് താങ്കളും മേൽസംശയം തെറ്റായ രീതിയിലും ഉന്നയിച്ചത്.

ഇൻഡ്യയിൽ മൊത്തത്തിൽ പ്രധാനപ്പെട്ട മേഖലകളിൽ മുസ്‌ലിംകൾ എവിടെയെന്ന് താങ്കൾ കാണിക്കൂ.

തീരേ ഇല്ല.

പാർലമെൻ്റിൽ പോലും ഇല്ല. 

പട്ടാളത്തിൽ തീരെ ഇല്ല. 

സർക്കാർ മേഖലകളിൽ ജനസംഖ്യാനുപാതത്തിനും എത്രയോ വളരേ താഴെ. 

മുസ്‌ലിംകൾക്ക് ജനാധിപത്യപരമായി ആനുപാതികമായി കിട്ടേണ്ട ഒന്നും ഇതുവരെ കിട്ടിയിട്ടും ഇല്ല. 

ഉത്തരേന്ത്യൻ മുസ്ലിംകളുടെ കാരൃം തീരേ പോക്കാണ്.

കേരളത്തിൽ ശരിയാണ്. 

ഗവൺമെൻ്റ് തസ്തികകളിൽ അല്ല. 

പകരം ഗൾഫ് കൊണ്ടും അവർ നടത്തുന്ന കച്ചവട സാധ്യതകൾ കൊണ്ടും.

*******

കച്ചവടത്തിലും വിദേശത്ത് പോകുന്നത് കൊണ്ടും ആരെങ്കിലും വളരുന്നതും തകരുന്നതും പുറമെയുള്ള ആരുടെയും മിടുക്കും പിന്തുണയും കൊണ്ടല്ല.

ഈയുള്ളവൻ ചോദ്യം ചെയ്തത് മറ്റൊന്നാണ്. 

മുസ്ലിംകൾ എന്തോ കൂടുതൽ ആനുകൂല്യമായി ഇന്ത്യയിൽ അനുഭവിക്കുന്നു എന്ന് പറഞ്ഞതിനെയാണ് ചോദ്യം ചെയ്തത്. 

എന്നതും വിട്ട് മറ്റുള്ളവരുടെത് കൂടി മുസ്‌ലിംകൾ അടിച്ചെടുക്കുന്നു എന്നുകൂടി പറഞ്ഞതിനെയാണ് ചോദ്യം ചെയ്തത്

സംവരണം വിട്ടേക്കുക. 

അത് വേണ്ട. 

ശരി തന്നെ.

നിലവിൽ ആനുപാതികമായി കിട്ടേണ്ടതും അർഹതപ്പെട്ടതും തന്നെ ഏട്ടിലെ പശു പുല്ല് തിന്നാത്തത് പോലെ നിൽക്കുമ്പോൾ അമിതമായി അനർഹമായി മുസ്‌ലിംകൾ അനുഭവിക്കുന്നു എന്ന് പറഞ്ഞത് മാത്രം തിരുത്താൻ ശ്രമിച്ചു. അത്രയേ ഉള്ളൂ. 

മുസ്‌ലിംകൾക്ക് പലതും കിട്ടാത്തത്, താങ്കൾ കൂടി സൂചിപ്പിച്ചത് പോലെ അവരുടെ തന്നെ കുറ്റം കൊണ്ടായിരിക്കാം. നിലപാടുകളുടെയും വിശ്വാസത്തിൻ്റെയും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും കൊണ്ട്.

അത് സമ്മതിക്കുന്ന താങ്കൾ തന്നെ ആ പറഞ്ഞതിന് നേർവിപരീതമായി മുസ്ലിംകൾ അമിതമായി അനർഹമായി അനുഭവിക്കുന്നു, ദളിതുകളുടെത് കൂടി മീണ്ടി അനുഭവിക്കുന്നു എന്ന് പറയുന്നതിലെ വൈരുദ്ധ്യവും വിരിധാഭാസവും മാത്രം ചൂണ്ടിക്കാണിക്കുന്നത് എന്തിനാണ്?

അങ്ങനെ അനർഹമായും അമിതമായും അതനുഭവിക്കുന്നത് ഉയർന്ന ജാതിക്കാരും കേരളത്തിൽ ക്രിസ്ത്യാനികളും മറ്റ് ജാതിക്കാരുമാണ് എന്ന് എന്തുകൊണ്ട് തുറന്നു പറയുന്നില്ല, സമ്മതിക്കുന്നില്ല.

********

സത്യം സത്യമായി നിഷ്പക്ഷമായി പറയാൻ സാധിക്കണമല്ലോ? 

ആരോടെങ്കിലും എന്തോ കാരണം കൊണ്ടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാനും അവർക്കെതിരെ അനീതിയും അസത്യവും പറയാനും കാരണമാകരുതല്ലോ?

ഇസ്ലാമിനോട് ഉണ്ടായേക്കാവുന്ന ന്യായമായ ആശയപരമായ എതിർപ്പ് എല്ലാവരെയും പോലെ ജന്മം കൊണ്ട് ആയിപ്പോയ ഒന്നുമറിയാത്ത മുസ്ലിംകളോട് വർഗീയമായ വെറുപ്പായി കൊണ്ടുനടക്കുന്നതാണ് പലരുടെയും പ്രശ്നം.

മുസ്ലിംകളും യഥാർഥത്തിൽ ഇന്ത്യക്കാർ മാത്രമാണ്. 

എല്ലാവരെയും പോലെ മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് മാതാപിതാക്കൾ കൊണ്ടുനടക്കുന്ന വിശ്വാസത്തിലും ജാതിയിലും മതത്തിലും പെട്ടുപോയവർ മുസ്ലിംകളും.

എന്നിരിക്കെ വെറും ഇന്ത്യക്കാർ മാത്രമായ മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചാൽ ഭരണം നേടാമെന്ന അവസ്ഥ സംജാതമാകുന്നത് എങ്ങിനെ?

അത്രക്ക് ഇന്ത്യയിൽ നിലവിൽ ഇരകളായിക്കൊണ്ടിരിക്കുന്നവർ മുസ്‌ലിംകൾ എന്നല്ലേ അതിനർത്ഥം?

അരിയും തിന്ന് ആശാരിയെയും കടിച്ച് പിന്നേയും നായ മുന്നോട്ട് എന്ന അവസ്ഥയിലാണ് മുസ്ലിംകളോടുള്ള ഇന്ത്യയിൽ നടക്കുന്ന സമീപനം.

Saturday, October 14, 2023

ഹിറ്റ്ലറിനെ പോലെ ബ്രാഹ്മണരും ജൂതന്മാരുടെ ശത്രുക്കളാവും.

ഖുർആനിൽ ഒരു അധ്യായത്തിൻ്റെ പേര് തന്നെ ബനീ ഇസ്രയേൽ (ഇസ്രയേൽ സന്തതികൾ  എന്നർത്ഥം) എന്നാണ്. ഇസ്റാഅ് എന്ന അദ്ധ്യായം ബനിഇസ്രായേൽ എന്ന് കൂടി വിളിക്കപ്പെടുന്നു. ആ അധ്യായത്തിൻ്റെ ആദ്യ കാല പേര് ബനീ ഇസ്റാഈൽ എന്നായിരുന്നു.

ഇസ്രയേലികൾ എന്ന ജൂതന്മാർ ഒരിനിലക്കും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾ അല്ല, പകരം ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും ചരിത്രവും വേരുമാണ് ഇസ്രയേലികൾ എന്ന ജൂതന്മാർ.

ഇസ്രയേലികൾ എന്ന ജൂതന്മാരിൽ നിന്നു വന്നത് മാത്രമേ ഇസ്ലാമിൽ ഉള്ളൂ. 

ബാക്കി എന്തെങ്കിലും പുതുതായി എന്ന് തോന്നുന്നത് ഉണ്ടെങ്കിൽ ജൂതൻമാരിൽ സംഭവിച്ച വിശ്വാസപരമായ  തെറ്റുകൾ തിരുത്തും വിധം എന്നത് ഇസ്‌ലാം അവകാശപ്പെടുന്നതും.

ഇന്നത്തെയും എന്നത്തെയും ഇസ്രയേൽ എന്ന പേര് യാക്കോബിൻ്റെ (യഅ്ഖൂബ് എന്ന പ്രവാചകൻ്റെ) പേരാണ്. 

ആരാണ് യാക്കോബ് എന്ന ഇസ്രായേൽ?

ഇബ്രാഹീമിൻ്റെ മകനായ ഇഷാഖിൻ്റെ മകനാണ് യാക്കോബ് എന്ന ഇസ്രായേൽ.

ബൈബിൾ പ്രകാരവും ഖുർആനികമായും യാക്കോബിന് ദൈവം തന്നെ നൽകിയ പേരാണ് ഇസ്രായേൽ. 

"ദൈവത്തിൻ്റെ സ്വന്തം", "ദൈവത്തിൻ്റെ മകൻ" , "പ്രബോധന പുത്രൻ", "ദൈവത്തിന് വേണ്ടി പോരടിക്കുന്നവൻ" എന്നൊക്കെ അർത്ഥം വരുന്നു ഇസ്രായേൽ എന്ന പേരിന്. 

ഇസ്രയേൽ എന്ന യാക്കോബിൻ്റെ മക്കളാണ് പിന്നീട്  ഇസ്രയേലായും ബനീഇസ്രയേലായും ഖുർആനിലടക്കം അറിയപ്പെട്ടത്.  

യാക്കോബിൻ്റെ പന്ത്രണ്ട് മക്കളിലൂടെയാണ് പിന്നീട് ജൂതന്മാരിലെ പന്ത്രണ്ട് ഗോത്രങ്ങൾ ഉണ്ടായത്. 

ഈ പന്ത്രണ്ട് ജൂതഗോത്രങ്ങളും ഉള്ളതായി ഖുർആൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. 

എന്ന് മാത്രമല്ല മോസസ് തൻ്റെ വടി കൊണ്ടടിച്ച് പന്ത്രണ്ട് അരുവികൾ ഈ പന്ത്രണ്ട് ഗോത്രങ്ങൾക്കും വേണ്ടി വേറെ വേറെ തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്നത് വരെ ഖുർആനിൽ പറയുന്നു.

ഇസ്രയേൽ എന്ന യാഖോബിന് ദൈവം നൽകിയ പേരിൻ്റെ ചുവട് പിടിച്ചാണ് മറ്റൊരർഥത്തിൽ ജൂതന്മാർ തങ്ങൾ ദൈവത്തിന് ഇഷ്ടപ്പെട്ടവരും, തങ്ങൾ ദൈവം തെരഞ്ഞെടുത്തവരും, തങ്ങൾ ദൈവത്തിൻ്റെ മക്കളും എന്ന് വരെ കരുതുന്നവരായത്. 

"നഹ്നു അബ്നാഉല്ലാഹി വ അഹിബ്ബാഉഹു" (ഖുർആൻ)

"ഞങ്ങൾ ദൈവത്തിൻ്റെ മക്കളും ഇഷ്ടപ്പെട്ടവരും" എന്ന് ജൂതന്മാർ അവരെക്കുറിച്ച് വീമ്പ് പറയുന്നതായി ഖുർആൻ തന്നെ എടുത്തു പറയുന്നുണ്ട്.

അങ്ങനെ തങ്ങൾ ഏറ്റവും ശ്രേഷ്ഠമായ ഒരു വിഭാഗം എന്ന് കരുതുന്നത് വരെ ഈ പേരും അതുവച്ചുള്ള കരുതലും പോയി. 

മറ്റൊരർഥത്തിൽ ഇൻഡ്യയിലെ ബ്രാഹ്മണൻമാർ അവരെ കുറിച്ച് കരുതുന്നത് പോലെ തന്നെ ഒരു കരുതൽ ജൂതൻമാരുടെതും. ശ്രേഷ്ഠൻമാർ, ഉന്നതർ.

ഒരർഥത്തിൽ ആര്യൻ മേധാവത്വത്തിൽ വിശ്വസിച്ച ഹിറ്റ്‌ലറിന് ജൂതന്മാരോടുണ്ടായ ശത്രുതക്കും വെറുപ്പിനും കാരണമായിട്ടുണ്ടാവുക ജൂതന്മാരുടെ തങ്ങളാണ് ഏറ്റവും ശ്രേഷ്ഠർ എന്ന വാദമായിരിക്കും. 

ജൂതന്മാരുടെ ഈ അവകാശവാദം നിഷേധിക്കാനും ആര്യൻ മേധാവിത്തം ഉറപ്പിക്കാനും കൂടിയായിരിക്കണം അത് ചോദ്യം ചെയ്യുന്ന വിധം ജൂതൻമാരെ കൂട്ടമായി കൊന്നു കൈകാര്യം ചെയ്തത്. 

മറ്റൊരർഥത്തിൽ പറഞാൽ ഹിറ്റ്ലറിനെ പോലെ തന്നെ ബ്രാഹ്മണർ ജൂതന്മാരുടെ നേർവിപരീത ശക്തിയും ശത്രുക്കളും ആവും. നേർക്കുനേർ വന്നാൽ. കൊമ്പുകോർക്കും. 

ഇന്ത്യയിലെ ബ്രാഹ്മണ്യത്തിനും അതിൻ്റെ മേൽക്കൊയ്മ വാദത്തിനും വലിയ വെല്ലുവിളിയാവും ജൂതന്മാർ.

അതേ ആര്യൻ മേൽക്കോയ്മ അവകാശപ്പെടുന്ന ബ്രാഹ്മണൻമാരും ജൂതന്മാരും തമ്മിൽ മേൽക്കോയ്മ അവകാശവാദത്തിൻ്റെ പേരിൽ ഹിറ്റ്ലറുമായും ഹിറ്റ്‌ലറിൻ്റെ ആശയവും സംഘവുമായും ഉണ്ടായത് പോലുളള അതേ സംഘർഷവും ശത്രുതയും നേർക്കുനേർ വരുമ്പോൾ ഉണ്ടാവും എന്നർത്ഥം.

പിന്നീട് ജൂതവിശ്വാസികൾ മൊത്തവും ഇസ്രായേല്യർ എന്നറിയപ്പെട്ടു.

ഖുർആനിലുടനീളം കൂടുതലും കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ഇസ്രയേലും ജൂതന്മാരും. 

ഇസ്രയേൽ എന്ന യാക്കോബിൻ്റെ മകൻ്റെ കഥ പറയാനായി മാത്രം ഒരദ്ധ്യായം ഖുർആനിൽ ഉണ്ട്. യൂസഫ് അഥവാ ജോസഫ് എന്നാണ് ആ അധ്യായത്തിൻ്റെ പേര്.

ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഒരുപൊലെ അംഗീകരിക്കപ്പെടുന്ന നേതാവും പ്രപിതാവും ആയ (യാ ക്കോ ബ് എന്ന ഇസ്രയേലിൻ്റെ മുത്തച്ഛൻ (വല്യച്ഛൻ)ആയ എബ്രഹാമിൻ്റെ പേരിലും ഒരധ്യായം ഖുർആനിൽ ഉണ്ട്. 

നാമറിയാതെ നാം പിശാചുക്കളാവുന്നുവോ?

നാമറിയാതെ നാം പിശാചുക്കൾ ആവുന്നുവോ? 

പള്ളിയിലും അമ്പലത്തിലും ചർച്ചിലും പോകുന്നു, പ്രാർത്ഥിക്കുന്നു, ആരാധനകൾ ചെയ്യുന്നു എന്നത് പിശാചുക്കളാവാതിരിക്കാൻ ന്യായമല്ല.

പള്ളിയിലും അമ്പലത്തിലും ചർച്ചിലും പോയും പ്രാർത്ഥിച്ചും ആരാധനകൾ ചെയ്തും തന്നെ ഏതൊരാൾക്കും പിശാചാവാം. 

******

അതുകൊണ്ട് തന്നെ പ്രാർത്ഥനകളുടെ വല്ലാത്ത ബഹളം കേൾക്കുന്നു. 

സാധിക്കുമെന്നിരിക്കെയും നാം ചെയ്യാത്തതും നൽകാത്തതും, പിന്നെ നാം പറയുന്നതിനും ചെയ്യുന്നതിനും വിപരീതമായ കാര്യങ്ങൾ ദൈവം ചെയ്യാനും നൽകാനും നാം നടത്തുന്ന അല്പത്തത്തിൻ്റെ, നമ്മുടെ പിശുക്കിനെയും കാപട്യത്തെയും മറച്ചുപിടിക്കുന്ന പ്രാർത്ഥന.

നമുക്ക് ചെയ്യാൻ പേടിയുള്ള ക്രൂരതകൾ, അല്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന, എന്നാൽ പലത് കൊണ്ടും നമുക്ക് ചെയ്യാൻ സാധിക്കാത്ത ക്രൂരതകൾ, ദൈവം ചെയ്യാൻ വേണ്ടി നാം ദൈവത്തോട് പ്രാർത്ഥിക്കുന്നു. ക്രൂരത നിറഞ്ഞ, പ്രാർത്ഥനാവേളയിൽ പോലും നിർമലരാവാൻ തയ്യാറില്ലാത്ത പ്രാർത്ഥന.

വിശ്വാസ വ്യത്യാസം ഒന്നുകൊണ്ട് മാത്രം നമ്മുടെ ശത്രുക്കൾ എന്ന് നാം ഏകപക്ഷീയമായി കണക്കാക്കുന്നവരെ നശിപ്പിക്കാൻ നമുക്ക് സാധിക്കാത്തത് കൊണ്ട് നാമത് ദൈവത്തോട് ചെയതുതരാൻ പ്രാർത്ഥിക്കുന്നു. എത്ര കപടമായ പ്രാർത്ഥന?

എന്നിട്ടോ? 

പുറമേ നമ്മൾ സമാധാനവാദികളും സഹിഷ്ണുതാവാദികളും മതേതരവാദികളും ഒക്കെയാവുന്നു.

കുഞ്ഞുങ്ങളായാലും മറ്റാരായാലും മരിച്ചുവീഴുന്നത് ദൈവം സ്വയം കാണില്ല, അറിയില്ല എന്നത് പോലെയാകുന്നു നമ്മുടെ പ്രാർത്ഥന.

ആരൊക്കെയോ പ്രാർത്ഥിച്ച് കേൾപ്പിച്ച് തന്നെ ദൈവം സംഗതി അറിയേണ്ടതുണ്ട്, കാണേണ്ടതുണ്ട് എന്ന് പറയുന്നത് പോലുളള പ്രാർത്ഥന.

സ്വയം പരിഹരിക്കാനറിയാത്ത ദൈവത്തിന് മറ്റാരൊക്കെയോ പരിഹാരം ഉണർത്തിക്കൊടുക്കണം എന്ന് തോന്നിപ്പിക്കുന്ന പ്രാർത്ഥന.

*******

എപ്പോഴും പിശാചിനെ കുറിച്ച് സംസാരിക്കുന്ന നമ്മൾ,

എപ്പോഴും പിശാചിനെ പേടിക്കുന്ന നമ്മൾ,

എപ്പോഴും പിശാചിനെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കുന്ന നമ്മൾ,

അതേ നമ്മൾ അറിയാതെ സ്വയം പിശാചുക്കൾ ആയി മാറിയോ, മാറുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കണം, പരിശോധിക്കണം.

അതറിയാൻ എന്താണ് പിശാച്, എങ്ങിനെയാണ് പിശാച് പിശാചായത് എന്നറിയണം. 

പിശാചിനെ കുറിച്ച് പറയുന്ന ഖുർആൻ വെച്ച് തന്നെ നമുക്കത് വേണമെങ്കിൽ പറയാം.

എങ്ങിനെയാണ്, എന്തെല്ലാം വിശേഷണങ്ങൾ വെച്ചാണ് നാം എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന, പേടിക്കുന്ന, പേടിപ്പിക്കുന്ന പിശാചിനെ വ്യംഗ്യമായി ഖുർആൻ നിർവ്വചിച്ചത്? 

നമുക്കത് നോക്കാം.

ആ വിശേഷണങ്ങൾ ഒക്കെയും അറിയാതെയോ അറിഞ്ഞോ നമുക്ക് (മുസ്‌ലിംകൾക്കും അതുപോലെ മറ്റേതൊരു സമുദായത്തിനും) ബാധകമായോ, ബാധകമാകുന്നുണ്ടോ എന്നത് നാം പരിശോധിക്കണം. 

പ്രത്യേകിച്ചും ഉത്തമ-മധ്യമ സമുദായം എന്ന അവകാശവാദം നടത്തുന്ന ഒരു സമുദായം എന്ന നിലക്ക് കൂടി.

1. പിശാച് എന്നാൽ നിരാശൻ, നിരാശപ്പെട്ടവൻ എന്നർത്ഥം. 

ഇബ്‌ലീസ് എന്നതിൻ്റെ നേരെ അറബിഭാഷാ വാക്കർത്ഥം നിരാശൻ, നിരാശപ്പെട്ടവൻ എന്ന്.

മറ്റൊരർഥത്തിൽ പറഞാൽ നിരാശ ആരെയും പിശാചാക്കും എന്നർത്ഥം.

നിരാശ ആരെയും പൈശാചിക ചിന്തയിലേക്കും പ്രവൃത്തിയിലേക്കും കൊണ്ടുചെന്നെത്തിക്കും, നിരാശപ്പെട്ടവൻ ഫലത്തിൽ പിശാചിനെ പോലെയാവും എന്നർത്ഥം.

പിശാചിന് വേണ്ടി മറ്റെവിടെയും നോക്കേണ്ടതില്ല; പകരം ഓരോ നിരാശനിലേക്കും നിരാശപ്പെട്ടവനിലക്കും പോയി നോക്കിയാൽ മതി എന്നർത്ഥം. 

പിശാചിനുണ്ടെന്ന് നാം കരുതുന്ന ഗുണവിശേഷങ്ങൾ നിരാശപ്പെട്ട ഏതൊരുത്തനിലും സമൂഹത്തിലും ഉണ്ടാവും എന്നർത്ഥം.

പിശാചിനെ നേരിട്ട് കാണാൻ ഓരോ നിരാശരായ, നിരാശപ്പെട്ടവരായ സമൂഹത്തിലേക്കും നോക്കിയാൽ മതി എന്നർത്ഥം. 

പിശാചിനെ നേരിട്ട് കാണാൻ ഓരോ തീവ്രവാദവും ഭീകരവാദവും നടത്തുന്ന വ്യക്തിയിലേക്കും സമൂഹത്തിലേക്കും നോക്കിയാൽ മതി എന്നർത്ഥം.

നിരാശനും നിരാശപ്പെട്ടവനും പൈശാചികമെന്ന് നാം കരുതുന്ന തീവ്രവാദത്തിലേക്കും ഭീകരവാദത്തിലെക്കും പുണ്യമെന്ന് കരുതിത്തന്നെ ചെന്നെത്തും എന്നർത്ഥം.

ഒരുപക്ഷേ, നിരാശയിലാണ്ട മുസ്ലിംസമുദായം ലോകാടിസ്ഥാനത്തിൽ തന്നെ ഇവ്വിധം പല കോലത്തിൽ പൈശാചികത പൂകുന്നുവോ എന്നൊരു സംശയം.

*******

ആദമെന്ന മനുഷ്യൻ്റെ വളർച്ചയിലും ഉയർച്ചയിലും നിരാശപ്പെട്ടവൻ പിശാചായി. 

അല്ലാതെ, നാം നമ്മുടെ നിർവ്വചനം വെച്ച് കാണുന്ന ഒരു തെറ്റും കുറ്റവും പാപവും ബഹുദൈവവിശ്വാസവും ദൈവനിഷേധവും ഒന്നും നടത്തിയിട്ടല്ല പിശാച് പിശാചായത്. ഖുറാൻ വെച്ച് പറഞാൽ പോലും. 

എങ്ങിനെ എല്ലാ നല്ല കാര്യങ്ങൾ ചെയ്തും ആരാധനകളും പ്രാർത്ഥനകളും പ്രകീർത്തനങ്ങളും മാത്രം ചെയ്തും തന്നെയായിരുന്നിട്ടും പിശാച് പിശാചായി. 

പറയാം.

2. നിരാശനിൽ അസൂയ ഉണ്ടാവുന്നു. 

നിരാശയാണ് അസൂയയുടെ ഉറവിടം, കാരണം. 

അസൂയയാണ് നല്ലൊരു മാലാഖയെ പിശാചാക്കി മാറ്റിയത്. 

നിരാശ ഉണ്ടാക്കിയ അസൂയ. 

അറിവുള്ള മനുഷ്യനോട് മാലാഖക്ക് തോന്നിയ നിരാശയിൽ നിന്നുളള അസൂയ. 

അറിവുള്ള മനുഷ്യൻ്റെ ഉയർച്ചയിലും വളർച്ചയിലും തോന്നിയ അസൂയ. 

മുസ്ലിം സമൂഹം ഇന്നും ആ അസൂയയിൽ തന്നെയോ? 

ആരോടുള്ള അസൂയ?

പഠിച്ചുയർന്ന, വളർന്ന യൂറോപ്യൻ, അമേരിക്കൻ സമൂഹത്തോട് തോന്നുന്ന അസൂയ. അത്തരം സമൂഹത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന അസൂയ.

അതുകൊണ്ടുള്ള എതിർപ്പ്, ധിക്കാരം. 

പിശാച് ആദമിനോട് കാണിച്ചത് പോലെ തന്നെ. 

അങ്ങനെ സ്വയമറിയാതെ പിശാച് ആവുക.

നിരാശ അസൂയ ഉണ്ടാക്കി.

അസൂയ പിന്നെ എന്തുണ്ടാക്കും, എന്ത് ചെയ്യിപ്പിക്കും?

3. അസൂയ നിഷേധിപ്പിക്കും. 

ഏതൊരു ആളോടും സമൂഹത്തോടും അസൂയ വെക്കുന്നുവോ ആ ആളും വിഭാഗവും ചെയ്യുന്ന എല്ലാറ്റിനെയും അസൂയ ചെറുതായി കാണിക്കും, 

അങ്ങനെ എങ്ങനെയെങ്കിലും അതിനെ നിഷേധിപ്പിക്കും അസൂയ. 

തങ്ങളുടെ സ്വന്തം മേൽക്കോയ്മയെ മുൻപിൽ വെച്ചുതന്നെ, മുകളിൽ വെച്ചുതന്നെ അസൂയ അത് ചെയ്യിപ്പിക്കും. 

മാലാഖ തന്നെയായിരുന്ന പിശാച് ചെയ്തതും അത് തന്നെയാണ്. 

ഇപ്പോൾ നമ്മൾ വ്യക്തികളായും വിശ്വാസിസമൂഹമായും ചെയ്യുന്ന അതേ കാര്യം.

ആദാമിനോടുള്ള അസൂയയെ ഉള്ളിലോളിപ്പിച്ച് ആദാമിൻ്റെ അറിവിനെ നിഷേധിക്കുക, അതിനെ ചെറുതായി കാണിക്കുക.

പിശാച് ആകയാൽ ചെയ്തു എന്ന് പറയുന്ന തെറ്റ് ആദാമിൻ്റെ അറിവിനെ നിഷേധിക്കുക എന്നതാണ്.

അറിവിനെ നിഷേധിക്കുന്നതോടെ മാത്രമാണ് (അതോടെ അത് കാരണം മാത്രമായുണ്ടായ ധിക്കാരവും അഹങ്കാരവും കൈമുതലാക്കിയ മാലാഖ (അതുവരെ മാലാഖയായിരുന്നവൻ)) പിശാചായി മാറിയത്. 

ഏറെക്കുറെ പഴയതിൽ കുരുങ്ങി നിൽക്കുന്ന മുസ്ലിംസമുദായത്തിന് ലോകാടിസ്ഥാനത്തിൽ സംഭവിക്കുന്നത് തന്നെ

എന്നിട്ടോ?

4. ആദാമിൻ്റെ അറിവ് കൊണ്ടുള്ള മേൽക്കോയ്മ അംഗീകരിക്കാതെതിരിക്കുക. 

യൂറോപ്പിൻ്റെയും അമേരിക്കയുടെയും അറിവ് കൊണ്ടുള്ള മേൽക്കോയ്മ അംഗീകരിക്കാൻ മുസ്ലിംസമുദായം ലോകാടിസ്ഥാനത്തിൽ മടിക്കുന്ന അതേ സംഗതി.

ആദാമിൻ്റെ അറിവിൻ്റെ മുൻപിൽ മുട്ട്മടക്കാതിരിക്കുക. സാഷ്ടാംഗം നമിച്ച് കീഴടങ്ങാതിരിക്കുക. മുസ്ലിം സമുദായവും മൊത്തത്തിൽ മനുഷ്യരിൽ ഭൂരിപക്ഷവും ചെയ്യുന്നത്. പ്രത്യേകിച്ചും വിശ്വാസികളായ ഭൂരിപക്ഷവും ചെയ്യുന്നത്. 

അറിവിന് മുൻപിൽ സമസ്ത പ്രാപഞ്ചിക ചാലക ശക്തികളും മുട്ട് മടക്കും, മുട്ട് മടക്കണം. പക്ഷേ നാമത് ചെയ്യില്ല, ഒരു കുറേകാലം ചെയ്തില്ല. 

എന്നത് മനുഷ്യൻ ഘട്ടംഘട്ടമായി തെളിയിച്ചുകൊണ്ടിരിക്കുന്നത്. നമ്മളും. 

എന്താര് കണ്ടെത്തിയാലും അംഗീകരിക്കാതെ, ഉൾക്കൊള്ളാതെ.

അതംഗീകരിക്കാതിരിക്കാൻ പ്രാപഞ്ചിക ചാലകശക്തി തന്നെയായ ഒരു മാലാഖ ശ്രമിച്ചു, ആ ശ്രമം ആ മാലാഖയെ പിശാചാക്കി.

5. നിരാശപ്പെട്ടവൻ, അങ്ങനെ അസൂയ മൂത്തവൻ, ആ അസൂയയും നിരാശയും മറച്ചുവെച്ച്, അപ്പുറത്തെ നന്മകളെ നിഷേധിച്ച് പിന്നെ ചെയ്യുന്നത് എന്താവും?

സ്വയം മെച്ചപ്പെട്ടവരാണെന്ന്, നല്ലവരാണെന്ന് പറഞ്ഞ് അഹങ്കരിക്കുക. മുസ്ലിം സമുദായം ലോകാടിസ്ഥാനത്തിൽ ചെയ്യുന്നത്. എന്തൊക്കെയോ വ്യാഖ്യാനങ്ങൾ പഴയതിന് ഉണ്ടാക്കിക്കൊണ്ട്.

ഒരുപക്ഷേ, ഓരോ വിശ്വാസിസമൂഹത്തിനും, ഒപ്പം ഏകസത്യാവാദവും അവസാനവാദം പറയുന്ന മുസ്ലിം സമൂഹത്തിനും പറ്റുന്ന അതേ കാര്യം. 

പിശാചായ മാലാഖയിലും സംഭവിച്ചത് അത് തന്നെ. 

അവൻ അഹങ്കരിച്ചു. 

അഹങ്കാരം അവനെ പിശാചാക്കി.

6. അഹങ്കാരം മൂത്താൽ പിന്നെന്താണ് സംഭവിക്കുക?

മറ്റാര് എന്ത് ചെയ്താലും നിഷേധിക്കുക, 

മറ്റാരുടെ എന്ത് നല്ല തീരുമാനങ്ങളെയും ധിക്കരിക്കുക. 

പിശാച് ചെയ്തത് തന്നെ. പിശാച് പിശാചായി തീർന്ന അതേ സംഗതി തന്നെ, രീതി തന്നെ നമ്മളും നിത്യേന നടപ്പാക്കുന്നു.

ലോകം നേടിക്കൊണ്ടിരിക്കുന്നതും ലോകത്തെ മാറ്റിക്കൊണ്ടിരിക്കുന്നതും അറിവ്.

നാം പരമാവധി വേണ്ടെന്ന് വെക്കുന്നതും, എല്ലാം നമ്മുടെ അടുക്കൽ ആദ്യമേ ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുന്നതും അതേ അറിവ്. 

നമ്മുടെ വിശ്വാസങ്ങളെ കീറിമുറിച്ചുകളയുമെന്ന് പേടിക്കുന്ന അറിവ്.

നിഷേധിച്ച് ധിക്കരിച്ച് മാലാഖയെ പിശാചാക്കിയ അതേ അറിവ്. 

അതേ അറിവിൻ്റെ നിഷേധം. 

അറിവിൻ്റെ മുൻപിൽ മുട്ടുമടക്കാൻ തോന്നാത്ത, വിശ്വാസം തോന്നിപ്പിക്കുന്ന, വിനയം എന്ന് തോന്നിപ്പിക്കുന്ന അഹങ്കാരം, ധിക്കാരം.

Friday, October 13, 2023

പ്രതിരോധത്തിൻ്റെ ഭാഗമായ ആക്രമണം. ആക്രമണത്തിൻെറ ഭാഗമായ പ്രതിരോധം

ആക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും ഇടയിൽ മാന്യത അഭിനയിച്ചു നിൽക്കുന്നതും നിഷ്പക്ഷത പറയുന്നതും ശുദ്ധ അക്രമമാണ്, ശുദ്ധ കാപട്യവും കൂടിയാണ്. 

അക്രമി ചെയ്യുന്നതിനേക്കാൾ വലിയ അക്രമമാണ് അത്തരം നിഷ്പക്ഷത.  

അക്രമി ആരാണ് ആക്രമിക്കപ്പെടുന്നവൻ ആരാണ് എന്ന് മനസ്സിലാകാത്തത് ഒരു കുറ്റമല്ല. 

പലപ്പോഴും നിർവ്വചനത്തിൻ്റെയും കിട്ടിയ വിവരത്തിൻ്റെയും പ്രശനം അക്രമി ആരാണ് ആക്രമിക്കപ്പെടുന്നവൻ ആരാണ് എന്ന് മനസ്സിലാക്കുന്നതിൽ ഉണ്ടാവും. 

പിന്നെ ആക്രമണമാണോ പ്രതിരോധമാണോ എന്നതും മനസ്സിലാവാത്ത പ്രശ്ണമുണ്ടവും.

ഓരോ അക്രമിക്കുന്നവനും പറയാനുള്ള വിശദീകരണം പോലേയുണ്ടാവും ആക്രമണമാണോ പ്രതിരോധമാണോ എന്നത്.

ചിലർ പ്രതിരോധത്തിൻ്റെ ഭാഗമായി ആക്രമിക്കും. 

ചിലർ ആക്രമണത്തിൻെറ ഭാഗമായി പ്രതിരോധിക്കും.

ലോകത്തെ ന്യൂനപക്ഷമായ ഇസ്രയേലി സമൂഹത്തിന് (ജൂതൻമാർക്ക്) അങ്ങനെയൊരു വാദമുണ്ടാവും. പ്രതിരോധത്തിൻ്റെ ഭാഗമായി ആക്രമിക്കുന്നു എന്ന വാദം.

ഇസ്രയേലിനെ പ്രതിരോധിക്കാൻ ആക്രമിക്കുന്നു എന്ന വാദം ഹമാസിനുമുണ്ടാവും. 

Wednesday, October 11, 2023

ചിലർ സനാതനധർമ്മം പറയുന്നത് അഭിസാരിക ചാരിത്ര്യപ്രസംഗം പോലെ.

വിരോധാഭാസം മറ്റൊന്നാണ്. 

ജൂതന്മാരെ കൂട്ടമായി കൊന്നൊടുക്കിയ ഹിറ്റ്ലറെ പിന്തുണക്കുന്നവർ, 

ഹിറ്റ്ലർ ചെയ്തത് തന്നെ  പല കോലത്തിൽ പലരോടും ചെയ്യാൻ ഉദ്ദേശിക്കുന്നവർ 

ഇപ്പോൾ എന്തെന്നില്ലാതെ ഫലസ്തീൻ വിഷയത്തിൽ ജൂതന്മാരെ പിന്തുണക്കുന്നു . 

ആത്മാർത്ഥതയും മനുഷ്യസ്നേഹവും കൊണ്ടല്ല; 

പകരം, അവർക്ക് വേണ്ട ഇരയാണ് അപ്പുറത്തുള്ളത് എന്നതുകൊണ്ട്. 

******

അങ്ങനെയുള്ള ചിലർ സനാതനധർമ്മം പറയുന്നത് അഭിസാരിക ചാരിത്ര്യശുദ്ധി പറയുന്നത് പോലെ. 

പിന്നേയും അവരത് പറയുന്നത് ഒന്നുകൂടി വെറുപ്പും വിഭജനവും ഉണ്ടാക്കാനുള്ള മറയും ന്യായവും ഉണ്ടാക്കാൻ മാത്രം.

*******

സനാതന ധർമ്മം 

ഒന്നിനെയും വെറുക്കാത്ത 

പ്രകൃതിധർമ്മമാണ്. 


അതിനെ പിടിച്ച് 

എല്ലാറ്റിനെയും വെറുക്കുന്ന, 

എല്ലാറ്റിനെയും വെറുക്കാനുള്ള 

പ്രകൃതിവിരുദ്ധ ധർമ്മമാക്കരുത്.

********

കാട്ടിലുള്ള ഒരായിരം അപകടകാരികളായ പാമ്പുകളെയും മൃഗങ്ങളെയും കുറിച്ച് വാതോരാതെ പറഞ്ഞ് നാട്ടിൽ തൊട്ടുമുൻപിൽ കടിക്കാൻ ഓങ്ങിനിൽക്കുന്ന വിഷപ്പാമ്പിനെ അവഗണിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയവും ജനതയും ഇപ്പോൾ നേരിടുന്ന ശരിയായ പ്രശനവും ചെയ്യുന്ന അബദ്ധവും.

*******

ഇന്ത്യയിലെ എല്ലാ മനുഷ്യരും, വിശ്വാസവ്യത്യാസം പ്രശ്നവും മാനദണ്ഡവും തടസവും ആവാതെ ഒരുമിക്കുന്നതിന് ഹിന്ദു, ഹൈന്ദവം, ഭാരതീയം എന്ന് പേര് വന്നാൽ എന്താണ് കുഴപ്പം?

*******

തീവ്രവാദി ആരാണെന്ന് ഓരോരുത്തരും അവരവരുടെ ആവശ്യവും രാഷ്ട്രീയവും അധികാര താൽപര്യവും പോലെ നിശ്ചയിക്കുന്നതിലും പ്രശ്നമുണ്ട്. 

കൃത്യമായ നിർവ്വചനം ഇല്ലാതെ. 

യഥാർത്ഥ തീവ്രവാദികൾ ഭരിക്കുന്ന നാട്ടിൽ മിതവാദികൾ തീവ്രവാദികൾ ആവും. 

അറിയണം, ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ ആരോക്കെയായിരുന്നു തീവ്രവാദികളും ഭീകരവദികളും രാജ്യദ്രോഹികകളും ഒക്കെയായി തുറുങ്കിൽ അടക്കപ്പെട്ടത്? 

അത്രയേ ഉള്ളൂ, അങ്ങനെയേ ഉള്ളൂ ഇതിൻ്റെയൊക്കെ നിർവ്വചനം. 

ഭരണകൂട പാർട്ടിയും ആളുകളും ചെയ്യുന്നത്, എത്ര മോശമായാലും നല്ലത് മാത്രം എന്ന് പറയപ്പെടുകയും ചെയ്യും.

ഒരു ചികിത്സയും മരിക്കാതിരിക്കാനല്ല.

ഒരു ചികിത്സയും മരിക്കാതിരിക്കാനല്ല.

ജീവിക്കുവോളം വേദനിക്കാതിരിക്കാനും വേദന കുറയ്ക്കാനും മാത്രം. 

എങ്ങനെയെല്ലാം കഷ്ടപ്പെട്ട് അതിജീവിക്കുന്നതും അവസാനം മരിച്ചുപോകാൻ തന്നെ.

******

എന്തെല്ലാം തകർരാറുകൾ ഉണ്ടെങ്കിലും ഒരു തെളിവോടെ ലാബിൽ പരീക്ഷിച്ചു വിജയിച്ചതിന് ശേഷം മാത്രം നടപ്പാക്കുന്ന വൈദ്യശാസ്ത്ര ശാഖ അലോപ്പതി മാത്രമാണ്. 

നിർണായക ഘട്ടത്തിൽ ആശ്രയിക്കാൻ സാധിക്കുന്ന നിലവിലെ ഏക ശാഖ അലോപ്പതി മാത്രമാണ്. 

തകരാറുകൾ ഉണ്ട്. 

അലോപ്പതി അത് അംഗീകരിച്ച് തിരുത്താൻ ശ്രമിക്കുന്നുമുണ്ട്. 

തിരുത്തുന്നത്ര വളരുന്നതും വളരുന്നത്ര തിരുത്തുന്നതുമാണ് അലോപ്പതി. 

സുതാര്യതയും ആഗോളതലത്തിൽ എല്ലായിടത്തും ഒരുപോലെ എന്നതും അതിന് പ്രത്യേകതകളാണ്. 

ന്യുമോണിയ വന്ന ഒരാളെ അലോപ്പതി ഇല്ലാതെ രക്ഷപ്പെടുത്തി എടുക്കൽ പ്രയാസമാണ്.

*******

എന്തായാലും ഒന്ന് മനസ്സിലാക്കുക.

ടീബിയും മന്തും പോളിയോയും വസൂരിയും പോലുള്ള സുഖക്കേടുകൾ നിയന്ത്രിക്കാൻ കഴിഞ്ഞത് എങ്ങിനെയാണ്? 

ചില പ്രത്യേക മുറിവും പഴുപ്പും വന്നാൽ ചികിത്സ എവിടെയാണ്?

കാൻസറിന് എന്തെങ്കിലും പ്രതിവിധിയുണ്ട് എന്ന് വരുന്നത് എവിടെയാണ്?

പൂർണ്ണതയില്ല. 

പക്ഷേ, ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

ഇതുവരെ മനുഷ്യനില്ലാത്ത പൂർണത അവൻ കണ്ടെത്തിയ ചികിത്സാരീതികൾക്കും പ്രതീക്ഷിച്ചുകൂടല്ലോ?

ഓർക്കുന്നുണ്ടോ, ഷെല്ലിയും കീറ്റ്സും ചങ്ങമ്പുഴയും മരിച്ചത് വളരേ ചെറിയ പ്രായത്തിലായിരുന്നു. 

എന്തുകൊണ്ട്? 

ടീബി പോലുള്ള അസുഖത്തിന് അക്കാലത്ത് ചികിത്സ ഇല്ലാതിരുന്നത് കൊണ്ട്.

തകരാറുകൾ ഉണ്ട്. 

മനുഷ്യൻ വളർന്നിടത്തോളം തന്നെയല്ലേ അവൻ്റെ വിദ്യയും വളരൂ. 

അതിനാൽ അലോപ്പതിയും. 

ചില തകരാറുകളുണ്ട് എന്നത് അതിനേക്കാൾ മെച്ചപ്പെട്ടത് ഉണ്ട് എന്നതിന് തെളിവില്ല.

********

"പോട്ടെടാ..", "നീ വാടാ...", "വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം"

രണ്ട് കാര്യത്തിൽ കളവില്ല.

അഥവാ കളവെന്ന് മറ്റുള്ളവർക്ക് തോന്നുന്നത് ചെയ്തും ആ രണ്ട് കാര്യങ്ങളും നേടാം.

ഒന്ന് അറിവ്.

മറ്റൊന്ന് നല്ല സൗഹൃദം.

ഈ ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം തീർച്ചയായും നല്ല സുഹൃത്തുക്കൾ തന്നെയാണ്. 

നല്ല സുഹൃത്തുക്കൾ എന്ന് പറയുമ്പോൾ അതിന് വല്ലാത്ത അർത്ഥതലങ്ങളുണ്ട്. 

ഒരായിരം കല്ലുകൾക്കിടയിൽ വൈരം പോലെ കൃത്യമായും വ്യക്തമാവും നല്ല സുഹൃത്ത് തെളിയും, തെളിഞ്ഞ് നിൽക്കും.

എന്തെല്ലാം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നല്ല സുഹൃത്തുക്കൾ കുറച്ചുണ്ട്, ചിലതുണ്ട്.

നമ്മളെ നമ്മളായിത്തന്നെ കാണുന്ന, അവരുദ്ദേശിക്കുന്ന പോലെ കാണാൻ നിർബന്ധം പിടിക്കാത്ത നല്ല സുഹൃത്തുക്കൾ.

ഒരേ വീട്ടിലും ഒരേ നാട്ടിലും ഒരേ ക്ലാസ്സിലും ഒരേ സ്കൂളുകളിലും ഒരുമിച്ചായിരുന്നത് കൊണ്ട് ആരും പരസ്പരം നല്ല സുഹൃത്തുക്കളാവില്ല, നല്ല സുഹൃത്തുക്കളാവണമെന്നില്ല.

ഏറിയാൽ പരിചയക്കാരാവാം. 

പരസ്പരം ഒരു പുതുമയും ആവശ്യവും തോന്നാത്ത പരിചയക്കാർ. 

തെരഞ്ഞെടുപ്പ് സാധിക്കാത്ത നിസ്സഹായത കൊണ്ട് പരിചയക്കാരായവർ.

മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് കൂടെയായവർ, കൂടെയാവുന്നവർ.

അത്തരം പരിചയക്കാരിൽ അധികവും അസൂയക്കാർ, അസൂയയോടെ. ഉള്ളിൽ വെറുപ്പോടെ നോക്കിക്കാണുന്നവർ. വല്ല വിധേനയും തോറ്റ് കാണാൻ ആഗ്രഹിക്കുന്നവർ.

നല്ല ആത്മാർത്ഥ സൗഹൃദം വീണുകിട്ടുന്നതാണ്. 

അത് വിത്താണ് മുളക്കും, വൃക്ഷമാകും. പരസ്പരം പൂക്കളും പഴങ്ങളും തണലും നൽകും.

പരസ്പരം വെളിച്ചമേകുന്നത്രയാണ് നല്ല ആത്മാർത്ഥ സൗഹൃദം.

സൗഹൃദത്തിന് വേണ്ടി  മാത്രം സ്വയം കത്താൻ, അങ്ങനെ വെളിച്ചമാകാൻ തയ്യാറാവുന്നത് നല്ല സൗഹൃദം.

നല്ല സൗഹൃദം വിലമതിക്കാനാവാത്ത നേട്ടമാണ്. 

നല്ല സൗഹൃദത്തിനെ കച്ചവടത്തിൽ കൂടെക്കൂട്ടരുത്, ലാഭനഷ്ടങ്ങൾക്കിടയിൽ ശ്വാസംമുട്ടിച്ച് നഷ്ടപ്പെടുത്തരുത്.

നല്ല സൗഹൃദം ഇടപാടിൽ കാപട്യമേതും ഇല്ലാത്തവർക്കിടയിൽ സംഭവിക്കുന്നത്. 

നല്ല സൗഹൃദം സുഹൃത്തുക്കളാവാൻ പറ്റുന്ന ചിലർക്കിടയിൽ മാത്രം നടക്കുന്നത്. 

പരസ്പരം വഴികാട്ടികൾ ആവുന്നവർക്കിടയിൽ സംഭവിക്കുന്നത്.

കണക്കില്ലാതെ നൽകാനും നഷ്ടപ്പെടാനും തയ്യാറാവുന്നവർക്കിടയിൽ സംഭവിക്കുന്നത്. 

നല്ല സൗഹൃദം തൊലിയും പഴവും പോലെ, വെള്ളവും പാത്രവും പോലെ. 

പരസ്പരം ഒട്ടി, പരസ്പരം സംരക്ഷിച്ച്, സ്വയം നഷ്ടപ്പെടാൻ തയ്യാറായി.

നല്ല സൗഹൃദം പരസ്പരം അസൂയയോടെ കണക്ക് പറഞ്ഞ്ട ഇപെടുന്നവർക്കിടയിൽ സംഭവിക്കാത്തത്. പകരം പരസ്പരം വളർത്തുന്നത്.

എന്തും പറയാവുന്നിടം നല്ല സുഹൃത്ത്. 

നീ നനഞ്ഞ് കുളിച്ച് കയറുന്ന സ്ഥാനം സുഹൃത്ത്.

നല്ല സൗഹൃദം അടഞ്ഞ മുറിയിൽ കിട്ടുന്ന ജനാല. 

പുറത്തുള്ള ലോകം തരിക മാത്രമല്ല, അടഞ്ഞ മുറിയിലേക്ക് വെളിച്ചവും പുതിയ വായുവും അതെത്തിക്കുകയും ചെയ്യും. 

നല്ല സുഹൃത്തിൻ്റെ ഒരു വാക്ക് മാത്രം മതി, ജീവിതം രക്ഷിക്കാൻ. 

നല്ല സുഹൃത്തിന് മാത്രം പറയാനാവുന്ന ചില വാക്കുകളുണ്ട്. ഉള്ളരിഞ്ഞ്, ഉള്ളുതോട്ട് പറയുന്ന ചില വാക്കുകൾ

ആത്മഹത്യയിൽ നിന്ന് വരെ രക്ഷപ്പെടുത്താൻ ഉതകുന്ന വാക്കുകൾ. 

"പോട്ടെടാ", 

"നീ വാടാ...", 

"വാ, നമുക്ക് പോയി ഒരു ചായ കുടിക്കാം" 

എന്നിങ്ങനെ പറയുന്ന നല്ല സുഹൃത്തിൻ്റെ വെറുതേ എന്ന് തോന്നുന്ന ചില്ലറ വാക്കുകൾ. 

വല്ലാത്ത ഭാരം തൂങ്ങുന്ന വാക്കുകൾ. 

ഗീതയും ഖുർആനും ബൈബിളും തോറ്റുപോകുന്ന വാക്കുകൾ. 

യഥാർത്ഥ സുഹൃത്തിൻ്റെ വാക്കുകൾ. 

ജീവൻ്റെ വിലയുള്ള വാക്കുകൾ. 

നല്ല സുഹൃത്തിന് മാത്രം പറയാൻ സാധിക്കുന്ന വാക്കുകൾ. 

*******

അതേ...

ഈയുള്ളവൻ്റെ ജീവിതം തന്നെ ചില നല്ല സുഹൃത്തുക്കളുടെതാണ്.


Monday, October 9, 2023

ഞങ്ങളുടെ മതം എന്നതുണ്ടോ?

ഞങ്ങളുടെ മതം എന്നതുണ്ടോ?

ഉണ്ടെങ്കിൽ ഉള്ള മതവും ദൈവവും എല്ലാവരുടേയും അല്ലേ?

പ്രത്യേകിച്ചും തത്വമസിയും അഹംബ്രഹ്മാസ്മിയും പുറംപൂചിന് മാത്രമല്ലാതെ പറയുന്ന ഒരു വലിയ ആകാശം പോലുള്ള ദർശനധാരക്ക്. സമർപ്പണം എന്നർത്ഥം വരുന്ന ഇസ്‌ലാം പോലുള്ള ജീവിത വഴിക്ക് 

ഞങ്ങളുടെ മതം നമ്മൾ നോക്കിക്കൊള്ളും എന്നതുണ്ടോ?

പ്രാപഞ്ചിക വ്യവസ്ഥിതിക്ക് സമർപ്പിക്കാൻ പറയുന്ന ഇസ്ലാമിനും വസുധൈവ കുടുംബംകവും ലോകാ സമസ്താ സുഖിനോ ഭവന്തുവും പറയുന്ന ഹൈന്ദവതക്കും അങ്ങനെ നമ്മുടെ മതം നമ്മൾ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് ഒഴിയാൻ പറ്റുമോ?

അല്ലെങ്കിലും ഏതാണ് എന്താണ് നമ്മുടെ മതം? 

എങ്ങിനെ എവിടെ വെച്ച് ആരുണ്ടാക്കി ഹിന്ദു എന്ന മതം?

ഹിന്ദു എന്നത് ഒരു മതം അല്ലല്ലോ?

മതമല്ല എന്നതാണല്ലോ ഹൈന്ദവതയുടെ പ്രത്യേകത?

ഇങ്ങനെ മതം എന്ന് കരുതി വികാരം കൊള്ളുന്നവരാണ് എല്ലാം ദുഷിപ്പിക്കുംന്നത്.

എന്തോ ധരിച്ച് മറ്റുള്ളവരെ എന്തും പറഞ്ഞ് ആക്ഷേപിക്കുന്ന ഇത്തരക്കാർ ഏത് മതത്തിലും സമൂഹത്തിലും വിഷം മാത്രം ചീറ്റുന്നു.

വേണ്ടെങ്കിൽ വേണ്ട. വെറുതേ കിട്ടുമെങ്കിലും വേണ്ട.

നിങൾ വെറുതേ നൽകുന്നു എന്നത് ശരിയാണ്. 

നിങൾ നൽകുന്നു എന്നത് കൊണ്ട് ഒരാൾ വാങ്ങുന്നവൻ ആയിക്കൂടല്ലോ?

വെറുതേ കിട്ടുന്നു എന്നത് വെറുതേ വേണമെന്ന് ആഗ്രഹിക്കാനുള്ള, വെറുതേ വാങ്ങാനുള്ള, നേടാനുള്ള ന്യായമല്ല.


വേണ്ടെങ്കിൽ വേണ്ട.

വെറുതേ കിട്ടുമെങ്കിലും വേണ്ട.  

എന്നത് തന്നെയാണ് ശരി, ആർജവം, സത്യസന്ധത, സുതാര്യത.


നിങ്ങളുടെ തന്നെ തീൻമേശയിലും പാത്രത്തിലും തന്നെ ഭക്ഷണം ഏറെ ബാക്കിയാവുന്നു.

എന്നിട്ടും നിങ്ങൾക്ക് വേണ്ടെങ്കിൽ നിങൾ വേണ്ടെന്ന് തന്നെ വേക്കുന്നില്ലെ? 

അതുപോലെ തന്നെ

വേണ്ടെങ്കിൽ വേണ്ട. 

എത്ര കിട്ടുമെങ്കിലും വേണ്ടെങ്കിൽ വേണ്ട. 

കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായവും എത്ര അധികമുണ്ടെങ്കിലും ആവശ്യത്തിന് മാത്രമെടുത്ത് ബാക്കി വേണ്ടെന്ന് വെക്കുന്നില്ലേ?

******

തരുന്നവരുടെ കൈകൾ മുകളിലാണ്. 

പക്ഷേ, വാങ്ങുന്നവൻ്റെ കയ്യോ? 

അതെപ്പോഴും താഴെയാവും.

താഴെയിരുന്ന് വാങ്ങുന്നതിൻ്റെ വൃത്തികെട്ട സുഖം പിടിച്ചവൻ മെല്ലെ മെല്ലെ ഒരു അദ്ധ്വാനവും ഉത്തരവാദിത്ത ഭാരവും ഇല്ലാതെ എപ്പോഴും താഴെ തന്നെയിരുന്ന് തന്നെ വാങ്ങുന്നവനാവാൻ ക്രമേണ ആഗ്രഹിക്കും. 

ക്രമേണ അവൻ്റെ ഉളുപ്പ് നഷ്ടപ്പെടും. 

ഉളുപ്പ് നഷ്ടപ്പെട്ടാൽ പിന്നെ എന്തുമാകാം എന്ന അവസ്ഥയിലെത്തും അവനും ആരും.

പിന്നെപ്പിന്നെ തന്ത്രപൂർവ്വം പലവിധത്തിൽ അതിനെയവർ അവരുടെ ആയുധമാക്കും, വിദ്യയാക്കും, അവകാശവുമാക്കും. 

പുരോഹിതരും കൈക്കൂലി വാങ്ങുന്നവരും രാഷ്ട്രീയനേതൃത്വവും ഇക്കാലമത്രയും ആയതും ചെയ്തതും ഇപ്പോഴും ആവും പോലെയൊക്കെ ചെയ്യുന്നതും ഇതുപോലെ. 

മറ്റുള്ളവരുടെ വിവരക്കേട് മുതലെടുത്ത് മുകളിലാണെന്ന് തോന്നിപ്പിച്ചു തന്നെ അവർ താഴെയിരുന്ന് എല്ലാം സൗജന്യമായി നടത്തിയെടുക്കും, അനുഭവിക്കും.

കാരണം വെറുതേ വാങ്ങുക, വെറുതേ കിട്ടാൻ  ആഗ്രഹിക്കുക, പിന്നെ ആ കിട്ടുന്നതിനെ അവകാശമാക്കുക എന്നത് വല്ലാത്തൊരു ലഹരിപിടിപ്പിക്കുന്ന ശീലമാണ്. 

******

കിട്ടുന്നത് ദാനമായാലും ഔദാര്യമായാലും സഹായമായാലും ശീലമാകും ക്രമേണ അവകാശമാക്കും. 

അങ്ങനെ കൈമൈയ് മറന്ന് നൽകുന്നവരുടെ മനസ്സിനെ ബഹുമാനിക്കുന്നു.

എന്നത് കൊണ്ട് മാത്രം വെറുതേ വാങ്ങുന്നവൻ്റെ മനസ്സിനെ ഉൾകൊള്ളാൻ സാധിക്കില്ല. അത് ഈയുള്ളവൻ തന്നെയായാലും.

നിങൾ വെറുതേ നൽകുമായിരിക്കും.

പക്ഷേ വെറുതേ നൽകുന്നത് നൽകുന്നവൻ്റെ മഹത്വം. വാങ്ങുന്നവൻ്റെ മഹത്വമല്ല. 

വെറുതേ വാങ്ങുന്നവൻ ബോധപൂർവ്വം വേണ്ടെന്ന് വെച്ച് തടയുന്നില്ലെങ്കിൽ അവനത്  മെല്ലെ മെല്ലെ ശീലമാകും.

ആ ശീലം മെല്ലെ മെല്ലെ, അവൻ തന്നെ ബോധപൂർവ്വം ഉണ്ടാക്കുന്ന മുറിവ് കെട്ടുന്ന മരുന്നാകും, ആവശ്യമാകും, ആഗ്രഹമാവും. 

പിന്നെപ്പിന്നെ നിങൾ വെറുതേ നൽകുന്നതിനെ അവൻ ആവശ്യപ്പെടുന്നത് പോലെയാകും. 

ക്രമേണ ക്രമേണ നിങൾ നൽകുക എന്നത് വാങ്ങുന്നവൻ അവൻ്റെ അവകാശമാക്കി മാറ്റും.

അതിനനുസരിച്ച് അവൻ്റെ പുതിയ പുതിയ കണക്കുകൂട്ടലും പദ്ധതികളും പരിപാടികളും ഉണ്ടാക്കും. രാഷ്ടീയ മത പൗരോഹിത്യ നേതൃത്വമൊക്കെ ചെയ്യുന്നത് പോലെ.

എത്ര തന്നാലും കിട്ടിയാലും പോര എന്ന അവസ്ഥ വാങ്ങുന്നവന് ക്രമേണ സംജാതമാവും.

ക്രമേണ അവൻ അവൻ്റെ  ഒളിഞ്ഞുനടത്തുന്ന ആർഭാട ജീവിതത്തിലൂടെ എത്ര നൽകിയാലും കിട്ടിയാലും പോര എന്ന അവസ്ഥ സംജാതമാക്കും 

അങനെ നിങൾ നൽകിയില്ലെങ്കിൽ അവൻ ചോദിച്ച് വാങ്ങുന്നവനുമാകും. പലവിധേന, പല ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കിക്കൊണ്ട്.

കൈക്കൂലിയും പൗരോഹിത്യ ചൂഷണവും ഒക്കെ ക്രമേണ അധികാരത്തോടെയുള്ള അവകാശപ്പെടലായി മാറിയതിൻെറ വഴി ഇതാണ്.

*****

അത്യാവശ്യ സന്നിഗ്ധ ഘട്ടത്തിൽ ഒഴികെ തന്നാലും വാങ്ങരുത്. അതും വേണ്ടെങ്കിൽ ഉപയോഗിക്കാതെ. 

വെറും അപവാദം പോലെ വെറുതേ വന്നാലും തന്നാലും വാങ്ങുക.

മറ്റാർക്കും മനസ്സിലാവാത്ത നിൻ്റെ അത്യാവശ്യ സന്നിഗ്ധ ഘട്ടമെന്ന സംഗതിയെ നീ വെറുതേ ഉണ്ടാക്കി അവതരിപ്പിക്കുകയും ചെയ്യരുത്. 

വെറുതേ കിട്ടും എന്ന ഒരൊറ്റക്കാരണം വെച്ച്. 

അത് നിനക്ക് ശീലവും ലഹരിയുമായി മാറും എന്നാകയാൽ

ഫലസ്തീൻ ഇസ്രായേൽ വിഷയം കാണേണ്ടത് വേറെ കോണിലൂടെ

ഫലസ്തീൻ ഇസ്രായേൽ: 

കണ്ടും കേട്ടും പഠിക്കാത്തവൻ കൊണ്ടതിന് ശേഷം മാത്രം എന്തെങ്കിലും പഠിക്കും എന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. അപ്പോഴും അവൻ എന്തെങ്കിലും മാത്രം പഠിക്കും. പലതും തെറ്റായി ആരോപിച്ചും ആക്ഷേപിച്ചും. ഉപകരണത്തെ കുറ്റം പറയുന്ന മോശം ആശാരിയെ പോലെ.

******

എന്തുകൊണ്ടാണ് ഫലസ്തീനികളും അറബ് ലോകവും സാമാന്യയുക്തിയും വിവേകവും വെച്ച് പക്വതയോടെ, സാമാന്യേന സഹിഷ്ണുതയോടെ സംഗതികൾ ഇതുവരെയും മനസ്സിലാക്കാതിരുന്നത്, ചെയ്യാതിരുന്നത്? ഇക്കാര്യത്തിൽ ആദ്യം മുതലേ അതായിരുന്നു വേണ്ടിയിരുന്നത്.

യഥാർഥത്തിൽ തെറ്റിദ്ധാരണകളും മുൻധാരണകളും മാറ്റിവെച്ച് ഒന്ന് മാറിയിരുന്നു ചിന്തിച്ചാൽ മാത്രം കാര്യം മനസ്സിലാക്കാവുന്നതും ചെയ്യാവുന്നതുമാണ്.

അങ്ങനെ ചെയ്യാത്തത് കൊണ്ട് മാത്രം മറ്റുള്ളവർക്കെതിരെ എന്ന് കരുതി അവർ ചെയ്യുന്നത് മുഴുവൻ അവർക്കെതിരെ തന്നെ ചെയ്യുന്നതാകുന്നു. 

സംരക്ഷിക്കുന്നു എന്ന തോന്നലോടെ അവർ ഉള്ളതും നശിപ്പിക്കുന്നു. 

പ്രതിരോധിക്കുന്നു എന്ന് വരുത്തി ഉള്ളതും നശിപ്പിച്ച് സ്വയം കൂടുതൽ ആക്രമണം നേരിടുന്നു. പോരാത്തതിന് എല്ലാ ഭാഗത്ത് നിന്നും ആക്ഷേപങ്ങളും.

അവിടെയാണ്, അങ്ങനെയാണ് 1948ൽ ഏതോ നിലക്ക് യു എൻ മുഖാന്തിരം ഉണ്ടായ ചെറിയ ഇസ്രയേൽ വലുതായത്.  

കണക്കനുസരിച്ച്, ഇസ്രയേലിനോടൊപ്പം തന്നെ ഉണ്ടായിരുന്ന വലിയ ഫലസ്തീൻ ക്രമേണക്ക്രമേണ ചെറുതായി മാറിയതും അങ്ങനെ തന്നെ. 

അനുവദിച്ചു കിട്ടിയ ചെറിയ ഭൂപ്രദേശമായ ഇസ്രയേൽ മുസ്ലിം ലോകവും ഫലസ്തീനികളും കാലാകാലങ്ങളിൽ ഇട്ടുകൊടുത്തുകൊണ്ടിരുന്ന ഓരോരോ കയറിൽ കയറിക്കയറിപ്പിടിച്ച് ബാക്കി ഭാഗങ്ങളും ആക്രമിച്ച് കീഴടക്കി. 

ഫലത്തിൽ ഫലസ്തീൻ ഇല്ലാതാവും വിധം ഇസ്രായേൽ വലുതാവുകയും, ഇസ്രയേൽ വലുതാകും വിധം ഫലസ്തീൻ തീരേ ഇല്ലാതായിപ്പോകുകയും ചെറുതായിത്തീരുകയും ചെയ്യുന്ന അവസ്ഥ അങ്ങുനിന്നിങ്ങോളം ഉണ്ടായി, സംജാതമായി.

ഫലസ്തീൻ്റെ കാര്യത്തിൽ മുസ്ലിംലോകം പ്രതിരോധിക്കാനെന്ന് വിചാരിച്ച് നടത്തിയ ഓരോ നീക്കവും ആക്രമണ രീതിയും ഫലസ്തീന് മാത്രം നഷ്ടമുണ്ടാക്കി. മുസ്‌ലിംകളെ മാത്രം പ്രതിക്കൂട്ടിലാക്കി. 

വൈകാരികത വെച്ചുപുലർത്തി നോക്കുമ്പോൾ ശരിയാണെന്ന് മുസ്ലിം ഭൂരിപക്ഷത്തിന് ഈയടുത്ത കാലത്ത് തോന്നുന്ന ഹമാസ് പോലുള്ള സംഘടനകൾ വരെ ചെയ്യുന്നത് അത് തന്നെ. 

അങ്ങനെ അതാത് കാലങ്ങളിൽ മുസ്‌ലിംകൾ നടത്തിയ തെറ്റായ പ്രതിരോധ രീതികൾ ഇസ്രയേലിന് കൂടുതൽ കൂടുതൽ കടന്നാക്രമിച്ച് ഫലസ്തീനെ കൂടുതൽ കൂടുതൽ ചുരുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തുകൊണ്ടേയിരുന്നു.

ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സമൂഹത്തിൻ്റെയും തീരുമാനം അംഗീകരിക്കാനുള്ള സഹിഷ്ണുതയും വിശാലതയും കാണിക്കാതിരുന്ന മുസ്ലിംലോകവും ഫലസ്തീനും ഫലത്തിൽ അങ്ങനെ ഫലസ്തീനെ ഒന്നുമല്ലാത്ത ഇന്നത്തെ ഫലസ്തീനാക്കി മാറ്റി.

അവിവേകി ശരി ചെയ്യുന്നു എന്ന് ധരിച്ച് തെറ്റുകൾ മാത്രം ചെയ്യുന്നു. 

അവിവേകി നേട്ടമുണ്ടാക്കുന്നു എന്ന ധാരണ വെച്ച് നഷ്ടങ്ങൾ മാത്രം കൊയ്തുകൂട്ടുന്നു.

വിവേകി ചുറ്റുമുള്ളവർ അബദ്ധം എന്ന് കരുത്തിപ്പോകും വിധം സുബദ്ധം ചെയ്യും. നഷ്ടപ്പെട്ടു, തോറ്റ് കൊടുത്തു, പരാജയപ്പെട്ടു എന്ന് തോന്നിപ്പിക്കും വിധം വിജയിക്കും.

*******

എന്താണ്, എവിടെയാണ് ഫലസ്തീൻ പ്രശ്നത്തിൻ്റെ നാരായ വേരും പരിഹാരവും?

ഈ ചോദ്യത്തിന് സാമാന്യയുക്തി മാത്രം വെച്ച്, ഏവർക്കും മനസ്സിലാവും വിധം വിഷയങ്ങൾ കാണണം, ഉത്തരം നൽകണം. 

വെറും വിശ്വാസവും അതുണ്ടാക്കുന്ന വികാരവും രാഷ്ട്ര രാഷ്ടീയ ആധിപത്യ അധിനിവേശ താൽപര്യവും മാത്രം വെച്ച് അന്ധത പൂകി, ഗൂഢാലോചന സിദ്ധാന്തം ആരോപിച്ച് നോക്കരുത്.

അങ്ങനെ നോക്കിയാൽ വസ്തുതകളും വാസ്തവങ്ങളും മാറിമറിഞ്ഞ് കാണും. ഉത്തരങ്ങൾ മാറും, അവ ചോദ്യങ്ങളാവും. ഒരുb കൊമ്പും ഇല്ലാത്ത മുയലിന് നാല് കൊമ്പുണ്ടെന്ന് വരെ വരും. 

*******

അഭിപ്രായങ്ങൾ ഉണ്ടാക്കുമ്പോഴും പറയുമ്പോഴും നാം ത്രാസിലെ സൂചി പോലെ മദ്ധ്യത്തിൽ നിന്ന് പറയണം. പ്രായോഗികതയും യാഥാർത്ഥ്യബോധവും വെച്ച് കൂടി പറയണം. ഒരു പക്ഷത്തും നിൽക്കാതെ ആവുന്നത്ര ശരിയുടെ പക്ഷത്ത് മാത്രം ചാരി നിന്ന്, താഴ്ന്നുനിന്ന് തന്നെ പറയണം.

അന്ധമായ വിശ്വാസങ്ങളും അതുണ്ടാക്കുന്ന വികലമായ കാഴ്ചകളും വികാരങ്ങളും വെച്ച്, എപ്പോഴും എന്തെങ്കിലും ഗൂഢാലോചന സിദ്ധാന്തങ്ങളിൽ അഭിരമിച്ച്, എല്ലാവരും നമുക്കേതിരെ എന്ന് ധരിച്ച്, ഇല്ലാത്ത ശത്രുവിനെയും പ്രശ്നങ്ങളെയും ഉണ്ടെന്ന് സങ്കല്പിച്ച്, യഥാർത്ഥ പ്രശ്നത്തിൽ നിന്നും അതിനുള്ള സാധ്യമായ പരിഹാരത്തിൽ നിന്നും നാം കുതറിമാറിപ്പോകരുത്.

ജൂതന്മാർ: എല്ലാവരാലും കാലങ്ങളിലൂടെ പീഡിപ്പിക്കപ്പെട്ട സമൂഹം, കാലത്തിലൂടനീളം വംശനാശത്തിന് വിധേയമാക്കപ്പെട്ട വിഭാഗം, സ്വന്തമായ നാടില്ലതെ പോയ സമുദായം, ലോകത്തെ ഏറ്റവും വലിയ ന്യൂനാൽ ന്യൂനപക്ഷം. എന്നിങ്ങനെയുള്ള വിഷയങ്ങൾ മുന്നിൽ കണ്ട് തന്നെ വിഷയങ്ങളെ കാണണം. ജൂതന്മാരെ ആര് അങ്ങനെ ചെയ്തു, ഇത്തരമൊരവസ്ഥയിൽ ആക്കി എന്ന ചോദ്യവും ഉത്തരവും പറഞ്ഞ് തർക്കിക്കാതെ വിഷയത്തെ കുറച്ച് കൂടി മയത്തിലും മാനുഷിക പരിഗണനയോടെയും കാണണം. 

********

അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് മാനുഷികമായി തീരുമാനിച്ചതാണ് ജൂതന്മാരെ അധിവസിപ്പിക്കാൻ ഫലസ്തീനിൽ ഒരു ഭാഗം നൽകുക എന്നതെന്ന സാമാന്യമായ വസ്തുതതയും വാസ്തവവും നാം മനസ്സിലാക്കണം. 

ജൂതന്മാർക്ക് ജറുസലേം ദേശത്ത് കൃത്യമായ വിശ്വാസപരമായ, ബൈബിളും ഖുർആനും ഒരുപോലെ അംഗീകരിക്കുന്ന അവകാശവും ഓർമ്മകളും ഉണ്ടെന്നത് ഓർക്കണം.

ജൂതന്മാർ ഫലസ്തീൻ പ്രദേശത്തിൻ്റെ തന്നെ സംഭാവനയാണ് എന്നത് ഖുർആനും ബൈബിളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് എന്നതും നാം മനസ്സിലാക്കണം.

അതങ്ങനെ തന്നെ നാം മനസ്സിലാക്കാതെ പോകരുത്.

അല്ലാതെ ജൂതന്മാർ ഫലസ്തീനിൽ ആക്രമിച്ച്, അല്ലെങ്കിൽ ആരുമറിയാതെ അതിർത്തികൾ ഭേദിച്ച് ഒളിച്ച് കയറിവന്ന് കുടിയേറി അധിനിവേശം നടത്തിയതല്ല. 

1948ഓടെ അവർ അന്താരാഷ്ട്ര സമൂഹം അറിഞ്ഞ്, അനുവദിച്ച്, സമ്മതിച്ച് തന്നെ അവിടെ വന്നതാണ്.

അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് ഇന്നത്തെ ഇസ്രയേൽ രാജ്യത്തെ ഫലസ്തീനിൽ കൊടുക്കാൻ തീരുമാനിച്ചതിൽ തെറ്റും ശരിയും ഉണ്ടാവാം. പ്രത്യേകിച്ചും ഫലസ്തീൻ എന്തിന് വിലകൊടുക്കണം എന്ന ചോദ്യം ചോദിക്കുന്നവർക്ക്.

അങനെയുള്ള എല്ലാ തെറ്റും ശരിയും മനസ്സിലാക്കി തന്നെയാണ് നാം ആ പ്രശ്നത്തെ കാണേണ്ടതും ആ പ്രശ്‌നത്തോട് പേരുമാറേണ്ടതും ആ പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കേണ്ടതും. 

പ്രശ്നത്തിൻ്റെ നാരായ വേരും പ്രശ്നത്തിനുള്ള പരിഹാരവും തേടേണ്ടത് അങ്ങനെ അവിടെ നോക്കിയാണ്, അവിടെ പോയാണ്.

അന്താരാഷ്ട്ര സമൂഹം ചെയ്തത് തെറ്റാണെങ്കിൽ തിരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞ് തന്നെയാണ്. അല്ലാതെ, ഇസ്രയേലിലുള്ള പാവങ്ങളായ ജനങ്ങളോട് ഏറ്റുമുട്ടിയിട്ടല്ല, അവർക്കെതിരെ അക്രമം നടത്തിയിട്ടല്ല.

വളവും വെള്ളവും വേരിൽ തന്നെ പോകണം, ശാഖയിൽ പോകരുത്.

എത്ര കാലമായിട്ടും, അങ്ങനെ വേരിൽ നിന്ന് കണ്ട് നേരിടാതെ എത്ര ശാഖയിൽ കിടന്ന് ഏറ്റുമുട്ടിയിട്ടും അക്രമം നടത്തിയിട്ടും ഒരു പരിഹാരം കുറുക്കുവഴിയിൽ നേടാൻ ആർക്കും സാധിക്കുന്നുമില്ല എന്നും മനസ്സിലാക്കണം. കുറേ വേദനിക്കുന്നതും നഷ്ടപ്പെടുന്നതും മാത്രമല്ലാതെ.

അതുകൊണ്ട് തന്നെ, സാധിക്കുമെങ്കിൽ ചെയ്യേണ്ടത് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ട് അത് തിരുത്താൻ, സാധ്യമായ, ലഭ്യമായ നേരായ വഴിയിൽ ശ്രമിക്കുക എന്നത് മാത്രം തന്നെയാണ്. 

അത് സാധ്യമല്ലെങ്കിൽ, പകരം നടത്തുന്ന, നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ അക്രമ ആക്രമണ ശ്രമങ്ങളും ഉപേക്ഷിച്ച് സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും വഴി സ്വീകരിക്കുക എന്നതാണ്. അതിഥികളെ പോലെ കണ്ട് സ്വീകരിക്കുന്ന, ഉൾകൊള്ളുന്ന വഴി കൊണ്ടുനടക്കുക എന്നതാണ്.

********

എല്ലാവരും എല്ലായിടത്തും നമ്മളെ ഉൾക്കൊള്ളണം എന്ന് നാം ആഗ്രഹിക്കുന്നില്ലേ? ഉണ്ടെങ്കിൽ നാമും അതേ സംഗതി ചെയ്ത് കാണിക്കണം. വിട്ടുവീഴ്ച ആഗ്രഹിക്കുന്നവൻ സ്വയം തൻ്റെയിടത്തിൽ വിട്ടുവീഴ്ച കാണിക്കണം.

എന്നിരിക്കെ, എന്തുകൊണ്ട് മുസ്ലിം സമൂഹത്തിന് 75 കൊല്ലമായിട്ടും ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ജൂത വിഭാഗത്തെ അവിടെ ഉൾകൊള്ളാൻ സാധിച്ചില്ല? 

എന്തുകൊണ്ട് തങ്ങളുടെ മൊത്തം ജനസംഖ്യയുടെ നൂറിലൊന്ന് പോലുമില്ലാത്ത ജൂതന്മാരെയും ഇസ്രയേലികളെയും തങ്ങളുടെ ഇടത്തിൽ, അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് എടുത്ത തീരുമാനം എന്ന സ്ഥിതിക്ക് അംഗീകരിച്ച്, ഉൾകൊള്ളാൻ സാധിക്കുന്നില്ല? ചുറ്റുവട്ടത്ത് തങ്ങളുടെ തന്നെ മുപ്പതോളം വിശാലമായ മറ്റ് രാജ്യങ്ങൾ ഉണ്ടായിരിക്കെ പ്രത്യേകിച്ചും. 

ശരിയായിരിക്കാം. ജൂതന്മാരെയും ചരിത്രത്തിൽ എവിടെയും കൊന്നൊടുക്കിയതും ആട്ടിയോടിച്ചതും വംശനാശം നടത്താൻ ശ്രമിച്ചതും മുസ്‌ലിംകൾ അല്ല. 

അതുകൊണ്ട് തന്നെ ജൂതന്മാർക്ക് പ്രായശ്ചിത്തമായി ഭൂമി കൊടുക്കേണ്ടത് മുസ്‌ലിംകൾ അല്ല എന്നത് ന്യായവുമായിരിക്കാം. 

പക്ഷേ, അത്തരം കണക്കുകൾ പറയുന്നതിന് പകരം കുറച്ച് കൂടി വിട്ടുവീഴ്ചയോടെയും വിശാലതയോടെയും ചിന്തിക്കാമായിരുന്നു. പ്രത്യേകിച്ചും അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് തീരുമാനിച്ച് ജൂതന്മാർക്ക് ഒരു ചെറിയ ഇടം പല ന്യായങ്ങകളും സാധ്യതകളും നോക്കി പരിഗണിച്ചതിന് ശേഷം നൽകുമ്പോൾ. 

അങ്ങനെ നൽകിയിട്ട് 75 കൊല്ലങ്ങളായിട്ടും ലോകത്തെ ഏറ്റവും ചെറിയ ന്യനപക്ഷമായ ഒരു വിഭാഗത്തെ ഒരു നിലക്കും ഉൾകൊള്ളാൻ തയ്യാറാവാത്തത് മൂലം കുറേ വേണ്ടാത്ത ദുഷിച്ച പേരും വിശേഷണങ്ങളും മാത്രം വാങ്ങുകയാണ് അറബികളും മുസ്ലിംകളും വെറുതേ ഇക്കാലമത്രയും ചെയ്തത്. 

ചരിത്രമറിയാത്ത പുതിയ കാലത്തെ ഒറ്റക്കാഴ്ചയിൽ കണ്ട് മനസ്സിലാക്കുന്ന വലിയ ജനവിഭാഗത്തിന് മുന്നിൽ ജൂതന്മാരുടെ ശത്രുക്കളാണ് മുസ്‌ലിംകൾ എന്ന് ഇത്തരം നിലപാട് വരുത്തി. 

ചരിത്രത്തിലുടനീളം ജൂതൻമാരെ പീഡിപ്പിച്ചത് മുസ്‌ലിംകളാണ് എന്ന തോന്നൽ ഇതുണ്ടാക്കി. 

അത്തരമൊരു തോന്നലാണ് ഫലത്തിൽ ജൂതന്മാർരെ അവിടെ ഒരുനിലക്കും ഉൾകൊള്ളാൻ തയ്യാറാവാത്ത മുസ്ലിംകളുടെ പ്രകൃതവും പ്രതിരോധവും ലോകമനസ്സിന് മുൻപിൽ ഉണ്ടാക്കിക്കൊടുത്തത്. 

ആദ്യമേ, 1948 മുതൽ തന്നെ വിവേകവും പക്വതയും സ്നേഹവും സഹിഷ്ണുതയും കാണിച്ച് അന്താരാഷ്ട്രസമൂഹം ഒന്നായൊരുമിച്ച് തീരുമാനിച്ചത് പോലെ അവിടെ ഉൾകൊണ്ടിരുന്നുവെങ്കിൽ ജൂതൻമാരുമായി ഒരിക്കലും ശത്രുക്കൾ അല്ലാതെ കഴിഞ്ഞുകൂടാൻ സാധിക്കുമായിരുന്നു. 

അങ്ങനെയായിരുന്നുവെങ്കിൽ ഇസ്രയേൽ ഇക്കണ്ടത് പോലെ ആക്രമിച്ച് വളരില്ലായിരുന്നു. ഇന്ന് ഈ കാണുന്ന ദുരന്തങ്ങളും ദുരിതങ്ങളും സംഘർഷങ്ങളും ഉണ്ടാവില്ലായിരുന്നു. പ്രതിരോധിച്ച് പ്രതിരോധിച്ച് മുസ്‌ലിംകൾ നഷ്ടം മാത്രം നേട്ടമാക്കില്ലായിരുന്നു.

ഒരു ജനതയെ എന്നത്തേയും ശത്രുക്കളാക്കുക വഴി ലോകത്തിന് മുഴുവൻ തീർത്തും തെറ്റായ മാതൃക കാണിച്ച് വെറുപ്പും ശത്രുതയും തെറ്റിദ്ധാരണയും മാത്രം വാങ്ങിവെക്കുകയും ചെയ്തു ഫലത്തിൽ മുസ്ലിംകളും ഫലസ്തീൻ ജനതയും. മാത്രവുമല്ല മറ്റൊരു ജനതയെ, മുസ്‌ലിംകളെ ഏറ്റവും മോശമാക്കി കാണിക്കുകയും ചെയ്തു.

തങ്ങൾ എല്ലായിടത്തും ചോദിച്ച് അവകാശപ്പെട്ട് വാങ്ങുന്ന അതേ സഹിഷ്ണുതയും സ്നേഹവും ഉൽകൊള്ളലും ആദ്യമേ ഇസ്രായേലിനോട് കാണിച്ച് ഉൾകൊണ്ടിരുന്നുവെങ്കിൽ ഇപ്പോൾ ഇതുവരെ നഷ്ടപെട്ടതൊന്നും നഷ്ടപ്പെടുമായിരുന്നില്ല.

*******

1948 മുതൽ ഇതുവരെ ഇസ്രയേലിനെ ഇല്ലാതാക്കാൻ സാധിക്കാത്തത് ഇനിയും അക്രമം കൊണ്ട്  സാധിക്കുമെന്ന് ഹമാസ് പോലുള്ള സംഘടനകൾ കരുതുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്? 

1967ൽ അങ്ങനെയൊരു കൂട്ടമായ ശ്രമം അറബ് രാഷ്ട്രങ്ങൾ നടത്തി തോറ്റതാണ്. അപ്പോൾ നഷ്ടപ്പെട്ട ഭൂമി പോലും തിരിച്ചുപിടിക്കാൻ തന്നെ മുസ്ലിം അറബ് ലോകത്തിന് ഇതുവരെയും സാധിക്കാത്തത് കാണുന്നില്ലേ? 

1967ൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ പോലും എത്രമാത്രം കരയേണ്ടിയും പറയേണ്ടിയും വരുന്നു ഇപ്പോൾ അതേ അറബ് ലോകത്തിന്? അന്ന് ഇസ്രയേലിനെ ഒറ്റയടിക്ക് കൂട്ടമായി ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിച്ച അതേ അറബ് മുസ്ലീം സമൂഹത്തിന്?

ഇന്ന് ഹമാസ് ചെയ്യുന്നതും വേറൊരർഥത്തിൽ അത് തന്നെ. അതേ അബദ്ധം തന്നെ. ചോദിച്ചുവാങ്ങുന്ന നഷ്ടങ്ങൾ, തിരിച്ചടികൾ.

അതും ലോക പിന്തുണയുള്ള, അതിബുദ്ധിമാൻമാർ കൂടിയായ മല്ലൻമാരെ വെറുതേ നടുറോഡിൽ ചെന്ന് എല്ലാവരും കാൺകെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തോണ്ടിയും ചൊറിഞ്ഞും അതിനേക്കാൾ പതിന്മടങ്ങ് വലിയ തിരിച്ചടികൾ വാങ്ങിക്കൊണ്ട്. 

എന്നിട്ട് കിടന്ന് കരഞ്ഞും നിലവിളിച്ചും കൊണ്ട്. 

ഇരവാദവും ഗൂഡാലോചന സിദ്ധാന്തവും പറഞ്ഞ്, അതിൽ അഭിരമിച്ചു കൊണ്ട്. 

ഇസ്ലാമോഫോബിയ എന്ന ഒറ്റ വാക്കിൽ എല്ലാറ്റിനും ആശ്വാസം നേടിക്കൊണ്ട്. 

യഥാർഥത്തിൽ തങ്ങൾ എല്ലാറ്റിനെയും എല്ലാവരെയും ഉള്ളിൽ സ്വയം തന്നെ വെറുത്തും പേടിച്ചും ശത്രുക്കളായി കണ്ടുകൊണ്ടുമിരിക്കേ, എല്ലാവർക്കുമെതിരെ മുഴുവൻ സമയവും പ്രാർത്ഥിച്ചുകൊണ്ടിരിക്കെ.

നോക്കിനിൽക്കുന്ന എല്ലാവരുടെയും മനസ്സിൽ ഭീകരവാദികൾ എന്ന അഭിപ്രായം വരിനിറച്ചു കൊണ്ട്, വെറുപ്പ് ചോദിച്ച് വാങ്ങിക്കൊണ്ട്. 

*******

എന്തുകൊണ്ട് മുസ്ലിംകളും അറബികളും മനസ്സിലാക്കുന്നില്ല ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും ജൂതൻമാരും അവരുടെ പ്രവാചകൻമാരും ജീവിച്ച നാട് കൂടി തന്നെയാണ് ഫലസ്തീനും ചുറ്റുപാടുള്ള ഭൂവിഭാഗവും എന്നത്?

ആ നിലക്കും അന്താരാഷ്ട്രസമൂഹം അവർക്ക് വേണ്ടി ആ ഭൂമി നൽകാൻ തീരുമാനിച്ചത് ഒരുവലിയ തെറ്റല്ല എന്നത് സാമാന്യയുക്തി വെച്ച് മനസ്സിലാക്കേണ്ടതല്ലെ? 

ഇപ്പോഴത്തെ ഇസ്രയേലിലെ ജൂതന്മാർ അവിടത്തുകാർ അല്ലല്ലോ, അങ്ങുനിന്നും ഇങ്ങുനിന്നും വന്നവരല്ലെ എന്ന ന്യായമൊന്നും അക്കാര്യത്തിൽ ന്യായമല്ല. അതേ അവർക്ക് സ്വന്തമായ ഒരിടമില്ലാത്ത വിധം അവരെ പീഡിപ്പിച്ച് ചിതറിപ്പിച്ചിരുന്നൂ

സമൂഹം മാറിക്കൊണ്ടിരിക്കും. ജൂതന്മാർ മാത്രമല്ല എല്ലാവരും പഴയ തല്ല. പകകോലത്തിൽ മാറി വന്നവരാണ്

വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ടവരും അറിയപ്പെടുന്നവരും മുഴുവൻ പിന്നെ അവരുടെ ജനിതകവും ചരിത്രവും വേരും നോക്കാതെ ആ ഒരു വിശ്വാസിസമൂഹമായി കണക്കാക്കപ്പെടും, സംഘടിക്കും. 

അതുപോലെ ഇന്നത്തെ ഇസ്രയേലിലെത്തിയ ജൂതൻമാരും. 

മുസ്‌ലിംകൾക്ക് മക്കയും മദീനയും പോലെയാണ്, കൃസ്ത്യാനികൾക്ക് വത്തിക്കാൻ പോലെയാണ്, ഹിന്ദുക്കൾക്ക് കാശിയും കൈലാസവും പോലെയാണ് ജൂതന്മാർക്ക് ജറുസലേം എന്നതും നാം മറന്നുകൂട.

എന്നിരിക്കെ അന്താരാഷ്ട്ര സമൂഹം ഒന്നായൊരുമിച്ച് അങ്ങനെയൊരു തീരുമാനം കാലങ്ങളായി പീഡിപ്പിക്കപ്പെട്ട, അന്യവൽക്കരിക്കപ്പെട്ട, അരികുവൽക്കരിക്കപ്പെട്ട, വംശനാശത്തിന് വിധേയരായ ഒരു സമൂഹത്തിന് വേണ്ടി എടുക്കുമ്പോൾ അത് സ്വീകരിക്കുകയും നടപ്പാക്കുകയും അതോടൊപ്പം നിൽക്കുകയുമല്ലേ മുസ്ലിം സമൂഹവും അറബികളും അന്ന് മുതലേ വേണ്ടിയിരുന്നത്, ചെയ്യേണ്ടിയിരുന്നത്?

******

അല്ലാതെ, മുസ്‌ലിംകളെ വെറുക്കുന്ന രാഷ്ട്രീയം ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ട് ഇസ്രയേലിനെ അനുകൂലിക്കുകയല്ല വേണ്ടത്. 

ജൂതന്മാരെ വെറുക്കുന്നു എന്നത് കൊണ്ട് ഫലസ്തീനിനെ അനുകൂലിക്കുകയുമല്ല വേണ്ടത്. 

വിഷയത്തെ തെളിച്ചത്തിൽ വിശദമായറിഞ്ഞ് ശരിയും നൻമയും നീതിയും പുലരാൻ വേണ്ടി മാത്രം നിലപാടെടുക്കണം.


Saturday, October 7, 2023

കെണിയും കെണിക്കുള്ളിലുള്ളതും കഴിവും കഴിവുകേടുമായി.

ഇങ്ങനെ ജനിച്ചത് കൊണ്ട്, 

ഇങ്ങനെയുള്ളതൊക്കെ ആവശ്യമായി 

ഇങ്ങനെയൊക്കെ ജീവിക്കുന്നു. 

തെരഞ്ഞെടുപ്പെന്നും 

അനുഗ്രഹമെന്നും 

പറയാനില്ലാതെ. 

വെറുമൊരു 

കെണിയിലകപ്പെട്ടെന്ന പോലെ. 

കെണിയും 

കെണിക്കുള്ളിലുള്ളതും 

കഴിവും കഴിവുകേടുമായി.

******

കാട്ടിലുള്ള ഒരായിരം അപകടകാരികളായ പാമ്പുകളെയും മൃഗങ്ങളെയും കുറിച്ച് വാതോരാതെ പറഞ്ഞ് നാട്ടിൽ തൊട്ടുമുൻപിൽ കടിക്കാൻ ഓങ്ങിനിൽക്കുന്ന വിഷപ്പാമ്പിനെ അവഗണിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയവും ജനതയും ഇപ്പോൾ നേരിടുന്ന ശരിയായ പ്രശനവും ചെയ്യുന്ന അബദ്ധവും.

*******

ജീവിതം സാക്ഷി: 
ഒരേ ഗർഭപാത്രത്തിൽ നിന്ന് 
ജനിച്ചുവെന്നത് 
പ്രത്യേകിച്ച് ഒരടുപ്പവും ഉണ്ടാക്കുന്നില്ല. അവകാശവാദത്തിലും 
ഉപചാരത്തിലും 
അഭിനയത്തിലും അല്ലാതെ. 
നല്ല സുഹൃത്തിനോളം വരുന്നില്ല 
ഒരു രക്തബന്ധവും. 
സുഹൃത്ത് ബോധപൂർവ്വം, 
രക്തബന്ധം ഉപചാരപൂർവ്വം.

Thursday, October 5, 2023

ചിലരെ കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളുടെ കുറ്റമല്ല.

എന്തെല്ലാമായാലും 

എന്തെല്ലാം പറഞ്ഞാലും, 

തലച്ചോറിനെ പിളർത്തിയും മറികടന്നുമുള്ള 

സ്നേഹവും കാരുണ്യവും സാധിക്കുന്നില്ല. 

തലച്ചോറിലെ രസതന്ത്രം 

എങ്ങിനെയോ അങ്ങനെ 

എല്ലാ ഇഷ്ടവും അനിഷ്ടവും, 

വെറുപ്പും കാരുണ്യവും.

*******

പ്രതീക്ഷ തന്ന് പെരുവഴിയിലിടാൻ 

ചിലർ മിടുക്കന്മാരാണ്. 


പ്രതീക്ഷിച്ച നിങൾ 

വഴിയറിയാതെ കുടുങ്ങും. 


നിങ്ങളെ പെരുവഴിയിൽ ഇട്ടവർക്ക് 

കുറ്റബോധം ഉണ്ടാവില്ല. 


കാരണം അവർക്കത് ശീലമാണ്.

അവർ മനസ്സാക്ഷിയെ വിറ്റവരും 

മനസ്സാക്ഷിയെ കറുപ്പിച്ചവരുമാണ്.


അവർ 

പുരോഹിതന്മാരെ പോലെ ആയവരാണ്.


മനസ്സിൽ ഉദ്ദേശിക്കാതെ 

നാവ് പോലും തൊടാതെ 

സംസാരിക്കാൻ അറിയുന്നവർ.


Diplomacy എന്ന പേരിൽ 

ശുദ്ധ hipocracy കൊണ്ടു നടക്കുന്നവർ. 

*******

ചിലരെ കണ്ടാൽ, 

ചിലത് കണ്ടാൽ 

നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. 


നിങ്ങളുടെ കുറ്റമല്ല.


എത്ര കൃത്രിമമായി 

ഇഷ്ടപ്പെടാൻ ശ്രമിച്ചാലും, 

ഇഷ്ടമുണ്ടെന്ന് വരുത്തിയാലും 

നിങ്ങൾക്ക് ചിലരെ

അല്ലെങ്കിൽ ചിലതിനെ ഇഷ്ടമാവില്ല. 


നിങ്ങളിൽ 

അയിത്തമുള്ളത് കൊണ്ടല്ല.


നിങൾ 

അയിത്തം കാണിക്കുന്നത് കൊണ്ടും 

അയിത്തം കാണിക്കാൻ 

ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല.


നിങൾ ഏതെങ്കിലും നിലക്ക് 

ബോധപൂർവ്വം 

വിവേചനം നടത്തുന്നത് കൊണ്ടും 

വിവേചനം നടത്താൻ 

ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല.. 


പകരം, 

തലച്ചോറുണ്ടാക്കുന്ന 

രസതന്ത്രം മാത്രം. 


നിങ്ങളുടെതെന്ന് തോന്നുന്ന 

നിങ്ങൾക്ക് പോലും 

തെരഞ്ഞെടുക്കാൻ സാധിക്കാത്ത 

രസതന്ത്രം. 

തലച്ചോറിൻ്റെ രസതന്ത്രം.


സ്നേഹവും ഇഷ്ടവും

ഒക്കെയായി മാറുന്ന

വെറും തലച്ചോറിൻ്റെ രസതന്ത്രം.


നിങ്ങൾക്ക് പോലും 

രക്ഷപ്പെടാൻ സാധിക്കാത്ത 

നിങ്ങളുടെ തലച്ചോറിൻ്റെ രസതന്ത്രം.

Wednesday, October 4, 2023

ഒഴിവാക്കുന്നതിൻെറ സുന്ദരനാമം മാത്രം ശവസംസ്കാരം, ഖബറടക്കം.

മരിച്ച ശരീരത്തെ 

ഒരു വേസ്റ്റായി കണ്ട് 

നാം ഒഴിവാക്കുക തന്നെയാണ്. 


അത് ജീർണിക്കുന്നതും 

നാറുന്നതും 

കണ്ടനുഭവിച്ച് സഹിക്കാൻ 

നമുക്ക് സാധിക്കില്ല 

എന്നത് കൊണ്ട് 

നാമതിനെ ദൂരത്തും 

ആഴത്തിലും കത്തിച്ചും 

ഒഴിവാക്കുന്നതിൻെറ 

സുന്ദരനാമം മാത്രം 

ശവസംസ്കാരം, 

ഖബറടക്കം.

******

പ്രതീക്ഷ തന്ന് പെരുവഴിയിലിടാൻ 

ചിലർ മിടുക്കന്മാരാണ്. 


പ്രതീക്ഷിച്ച നിങൾ 

വഴിയറിയാതെ കുടുങ്ങും. 


നിങ്ങളെ പെരുവഴിയിൽ ഇട്ടവർക്ക് 

കുറ്റബോധം ഉണ്ടാവില്ല. 


കാരണം അവർക്കത് ശീലമാണ്.

അവർ മനസ്സാക്ഷിയെ വിറ്റവരും 

മനസ്സാക്ഷിയെ കറുപ്പിച്ചവരുമാണ്.


അവർ 

പുരോഹിതന്മാരെ പോലെ ആയവരാണ്.


മനസ്സിൽ ഉദ്ദേശിക്കാതെ 

നാവ് പോലും തൊടാതെ 

സംസാരിക്കാൻ അറിയുന്നവർ.


Diplomacy എന്ന പേരിൽ 

ശുദ്ധ hipocracy കൊണ്ടു നടക്കുന്നവർ. 

*******

ചിലരെ കണ്ടാൽ, ചിലത് കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. 

എത്ര കൃത്രിമമായി ഇഷ്ടപ്പെടാൻ ശ്രമിച്ചാലും, ഇഷ്ടമുണ്ടെന്ന് വരുത്തിയാലും നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. 

നിങ്ങളിൽ അയിത്തമുള്ളത് കൊണ്ടല്ല.

നിങൾ അയിത്തം കാണിക്കുന്നത് കൊണ്ടും അയിത്തം കാണിക്കാൻ ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല.

നിങൾ ഏതെങ്കിലും നിലക്ക് ബോധപൂർവ്വം വിവേചനം നടത്തുന്നത് കൊണ്ടും വിവേചനം കാണിക്കാൻ ഉദ്ദേശിക്കുന്നത് കൊണ്ടുമല്ല.. 

പകരം തലച്ചോറുണ്ടാക്കുന്ന രസതന്ത്രം മാത്രം. 

നിങ്ങളുടെതെന്ന് തോന്നുന്ന നിങ്ങൾക്ക് പോലും തെരഞ്ഞെടുക്കാൻ സാധിക്കാത്ത രസതന്ത്രം. 

നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കാത്ത നിങ്ങളുടെ തലച്ചോറ്.



പ്രാർത്ഥന: പ്രതിഷേധം തന്നെ. കുറ്റം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുക തന്നെ

അനേകായിരം കോടി 

സംഗതികളും ഘടകങ്ങളും 

അൽഭുതകരമാം വിധം 

സംഘടിച്ചും പ്രവത്തിച്ചുമാണ്  

ഈ ശരീരവും ജീവിതവും എന്നത് 

ജീവിതത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നില്ല. 

തിന്നും കുടിച്ചും ഉറങ്ങിയും 

വിസർജിച്ചും ഇണതേടിയും ഉള്ള  

ജീവിതത്തിന് മറ്റൊരർത്ഥം ഉണ്ടാക്കിത്തരുന്നില്ല.

*******

ലോകവും ലോകത്തുള്ളതും

വലിയ വലിയ കാര്യങ്ങളാണ് 

എന്നത് കൊണ്ട്

നിൻ്റെ ജീവിതം എങ്ങനെ

അർത്ഥമുള്ളതാവും?

******

ജീവിതം എന്തോ വലിയ സംഗതിയാണെന്ന് 

നമ്മൾ വെറുതേ മേനിപറയുകയാണ്. 


നഗ്നനായ രാജാവിൻ്റെ 

വസ്ത്രത്തിൻ്റെ മേനിപറയും പോലെ. 


ചുരുങ്ങിയത് രാജാവിൻ്റെ നഗ്നത 

പറയാത്തത് പോലെ.

******

ഇത്രയെല്ലാം കഷ്ടപ്പെട്ട്, 

അധ്വാനിച്ച്, വേദനിച്ച് രണ്ടറ്റം മുട്ടിച്ച് 

ജീവിക്കേണ്ടിവരുന്ന 

ഒന്നിനും കൊള്ളാത്ത ജീവിതം തന്ന 

ദൈവത്തിൻ്റെ മുൻപിൽ, 

ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ മുൻപിൽ, 

ചുരുങ്ങിയത് മുഴുവൻ മനുഷ്യരും 

പ്രതിഷേധിക്കേണ്ടതാണ്. 

ഈ ജീവിതം വേണ്ടെന്ന് വെച്ച് 

പ്രതിഷേധിക്കേണ്ടതാണ്.


ഓരോ പ്രാർത്ഥനയും 

ഫലത്തിൽ 

ഒരർത്ഥവുമില്ലാത്ത ജീവിതം 

ദുരിതപൂർണമായി 

എന്തിനെന്നറിയാതെ 

ജീവിക്കുന്നതിൻ്റെ, 

ജീവിക്കേണ്ടി വരുന്നതിൻ്റെ 

പ്രതിഷേധം തന്നെയാണ്. 


കുറ്റവും പോരായ്മയും ചൂണ്ടിക്കാട്ടി 

പ്രതിഷേധിച്ച് പറയുക തന്നെയാണ് 

പ്രാർത്ഥന.

*******

ബോധോദയം നേടാൻ, 

തിരിച്ചറിവ് കിട്ടാൻ 

അനേകവർഷങ്ങൾ 

കാട്ടിലും മലയിലും മാറിയിരുന്ന് 

തപസ്സിരിക്കണമെന്നാര് പറഞ്ഞു? 


ആശുപത്രി വരാന്തയിൽ 

ഒരു നിമിഷമിരുന്നാൽ മതി. 


ബുദ്ധൻ്റേയും കൃഷ്ണൻ്റെയും 

യേശുവിൻ്റെയും കാലത്ത് 

ആശുപത്രി വരാന്ത ഇല്ലാതെ പോയി.

Tuesday, October 3, 2023

മിന്നേറ് പോലൊരു പഴമൊഴി.

"വേണോ" എന്ന് ചോദിക്കുന്നവർ, "വേണമെങ്കിൽ പറയണേ" എന്ന് പറയുന്നവർ.....

അറബി ഭാഷയിൽ ഒരു പഴമൊഴിയുണ്ട്.

"മൻ ഷാവറ, മാ അത്വാ"

കാപട്യത്തെ നേർപകുതിയിൽ മുറിച്ച് ഉള്ളും പുറവും കാണിച്ചുതരുന്ന ഈ അറബിക് പഴമൊഴി കേട്ടപ്പോഴേ മനസ്സിൽ തറച്ചിരുന്നു. എപ്പോൾ കേട്ടോ അപ്പോൾ തന്നെ. 

മിന്നേറ് പോലൊരു പഴമൊഴി. 

കണ്ണും കാതും പൊള്ളിച്ച വാക്ക്.

മനുഷ്യബന്ധങ്ങളിലും ഇടപാടുകളിലും നിറഞ്ഞ് നിൽക്കുന്ന കാപട്യം തൊട്ടറിഞ്ഞ് പറഞ്ഞ പഴമൊഴി.

അത്രക്ക് അർത്ഥതലവും ആഴവും ഉൾക്കൊണ്ട പഴമൊഴിയായി പലപ്പോഴായി ഈ വളരേ ചെറിയ പഴമൊഴിയെ മനസ്സിലാക്കിയിരുന്നു. 

ഇപ്പോൾ ആശുപത്രി വരാന്തയിൽ ഒരായിരം ആവശ്യക്കാർ ആരോടും ഒന്നും പറയാതെ വെറും ആവശ്യക്കാരായിത്തന്നെ കഴിഞ്ഞുകൂടുന്നത് കാണുമ്പോൾ പ്രത്യേകിച്ചും ആ പഴമൊഴിക്ക് അർത്ഥവും ഭാരവും കൂടുന്നു.

ഉപചാരങ്ങളുടെയും ആചാരങ്ങളുടെയും വസ്ത്രങ്ങളൊന്നും പോരാത്തവാരായി ആശുപത്രി വരാന്തയിൽ അവർ നിൽക്കുമ്പോൾ. 

രാജാവും യാചകനും ഒരുപോലെയായി.

മതവും മതമില്ലായമയും ഒരുപോലെയായി.

വിശ്വാസവും അവിശ്വാസവും ഒന്നായി.

പ്രവർത്തിക്കാത്തതും പ്രവർത്തിക്കാൻ ഉദ്ദേശിക്കാത്തതും വെറും വെറുതെ സുന്ദരവാക്കുകളിൽ പറയുന്ന പലരെയും പലപ്പോഴായി കണ്ടപ്പോഴും കേട്ടപ്പോഴും ഒക്കെ വേറെയും ഈ ഉള്ളുപൊള്ളിക്കുന്ന പഴമൊഴിയുടെ അർത്ഥം തൊട്ടറിഞ്ഞിരുന്നു.

******

"വേണോ എന്ന് ചോദിക്കുന്നവൻ, എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ എന്ന് പറയുന്നവൻ യഥാർഥത്തിൽ ഒന്നും നൽകില്ല, തരില്ല. 

അവർ ഒന്നും നൽകാനും തരാനും ഉദ്ദേശിക്കുന്നില്ല."

ഇതാണ് മേൽപറഞ്ഞ അറബിക് പഴമൊഴിയുടെ അർത്ഥം.

ആവശ്യക്കാരൻ ചോദിക്കുന്നത് കാത്തുനിൽക്കാതെ,  അവൻ്റെ ആവശ്യം അങ്ങോട്ടറിഞ്ഞ് നൽകുകയും ചെയ്യുകയുമാണ് വേണ്ടത് എന്നർത്ഥം. 

അതിഥിയെ ദൈവവമായി കാണുമ്പോൾ ചെയ്യുന്നത് പോലെ. ചോദിക്കേണ്ടതില്ല. പകരം, പ്രീതിപ്പെടുത്താനുള്ള മുഴുവൻ സ്വയം അങ്ങോട്ട്റിഞ്ഞ് ചെയ്യുക. 

അങ്ങോട്ടറിഞ്ഞ് നൽകുന്നവനും ചെയ്യുന്നവനും മാത്രമേ അഭിനയിക്കുന്നത് പോലെയല്ലാതെ യഥാർഥത്തിൽ എന്തെങ്കിലും ചെയ്യൂ, ചെയ്യുന്നുള്ളൂ എന്നർത്ഥം. 

അങ്ങോട്ടറിഞ്ഞ് നൽകുന്നവനും ചെയ്യുന്നവനും ചെയ്യാനും നൽകാനും വേണ്ട ന്യായം ഒന്നാണെങ്കിൽ ഒന്ന് ഉണ്ടാക്കുന്നു, കണ്ടെത്തുന്നു. അവൻ ചെയ്യാതിരിക്കാനുള്ള ന്യായങ്ങൾ ഒരായിരം ഉണ്ടെങ്കിലും കണ്ടെത്തുന്നില്ല, ഉണ്ടാക്കുന്നില്ല.

അല്ലാതെ, ആവശ്യക്കാരൻ്റെ ആവശ്യം ആവശ്യക്കാരൻ തന്നെ താണുകേണ് പറഞ്ഞ് യാചിച്ച് ഇങ്ങോട്ട് വരട്ടെ എന്ന് കരുതുന്നവൻ നൽകുന്നവനും നൽകാൻ ഉദ്ദേശിക്കുന്നവനുമല്ല എന്നർത്ഥം. 

അവൻ ഏറെക്കുറെ ആവശ്യക്കാരനെ  ഇകഴ്ത്തിക്കെട്ടാൻ കൂടി വേറൊരർഥത്തിൽ കാത്തുനിൽക്കുന്നത് പോലെ.

മറ്റൊരർഥത്തിൽ പറഞാൽ, ആവശ്യക്കാരനെ ചോദിക്കുന്നവനാക്കി, യാചകനാക്കി മാറ്റരുത് എന്നർത്ഥം. 

ആവശ്യക്കാരൻ്റെ അപ്പപ്പോഴുള്ള അവശതയെ മുതലെടുത്ത് അവനെ താഴ്ത്തിക്കെട്ടരുത് എന്നർത്ഥം.

ആവശ്യക്കാരൻ്റെ, അവൻ അവന് വേണ്ടി സൂക്ഷിക്കുന്ന അഭിമാനത്തിനും പ്രതാപത്തിനും കോട്ടംതട്ടിക്കും വിധം അവനെക്കൊണ്ട് ചോദിപ്പിക്കരുത് എന്നർത്ഥം.

ആവശ്യക്കാരൻ വല്ലാതെ ദരിദ്രനാണെന്ന് വരുത്തും വിധം (അവൻ അവന് വേണ്ടി വെച്ച മറയും വസ്ത്രവും അഴിച്ചുകളയും വിധം) വിവസ്ത്രനാക്കരുത് എന്നർത്ഥം.

അവൻ അവന് വേണ്ടി മറച്ചുപിടിക്കുന്നത് നിങ്ങളും അവനുവേണ്ടി മറച്ചുപിടിക്കണം എന്നർത്ഥം.

അവൻ്റെ മാന്യത നിങ്ങളുടെ തന്നെ മാന്യതയാവണം, നിങ്ങളുടെ കൂടി മാന്യതയാവണം എന്നർത്ഥം.

അങ്ങനെ, അവൻ അവന് വേണ്ടി മറച്ചുപിടിക്കുന്നത് മറച്ചുപിടിക്കാൻ സാധിക്കുംവിധമാവണം നിങൾ അവനുമായി അങ്ങോട്ട് ചെന്ന് ഇടപെടുന്നത് എന്നർത്ഥം.

******

അല്ലാതെ, "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന് പറയുന്നത് യഥാർഥത്തിൽ ഒന്നും നൽകാനും  ചെയ്യാനും  ഉദ്ദേശിക്കാത്തത് പോലെ. വെറും ഉപചാരം മാത്രം.

അതുകൊണ്ടാണ് "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ പലപ്പോഴും പലരിൽ നിന്നും ഉണ്ടാവുന്നത് തന്നെ. 

പഴത്തിൻ്റെ കളയേണ്ട തൊലി പോലുള്ള പറച്ചിൽ.

********

ശരിയാണ്, ഒന്നുകിൽ നൽകാനും തരാനും മാത്രം കഴിവില്ലാത്തത് കൊണ്ടാവും പലരുടെയും ആ പറച്ചിൽ. 

അതിനവരെ കുറ്റം പറഞ്ഞുകൂടാ.

എന്നിരുന്നാലും, അറിയാതെ ആ പറച്ചിലിൽ പ്രതീക്ഷ വെക്കുന്നവൻ കുടുങ്ങിപ്പോകും. 

ശരിയാണ്, അങ്ങനെ പറയുന്നവർ അവരുടെ കഴിവുകേടിനെ മാന്യമായി മറച്ചുവെക്കുന്നതാവും. 

ചെയ്യണം, നൽകണം എന്നുണ്ടായിട്ടും ഒന്നും നൽകാനും ചെയ്യാനും സാധിക്കാത്ത അവരുടെ തന്നെ നിസ്സഹായതയെ മാന്യമായി മറച്ചുപിടിക്കുന്നതുമാവും അവർ. 

എന്നാലും ആ പറച്ചിലിൽ, സംഗതിയുടെ നിചസ്ഥിതി അറിയാതെ പ്രതീക്ഷവെക്കുന്നവൻ കുടുങ്ങിപ്പോകും.

പിന്നൊരു കൂട്ടർ. 

നൽകാനും ചെയ്യാനും സാധിക്കുമെന്നിരിക്കെ ഒഴികഴിവായി വെറും വെറുതെ,  ഉദ്ദേശിക്കാതെ പറയും : 

"വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ.

ശുദ്ധ കാപട്യം.

വെറും ഉപചാരം. 

ശുദ്ധകാപട്യത്തെ മറച്ചുപിടിക്കൽ.

വായുനിറച്ച ബലൂൺ പോലുള്ള വാക്കുകൾ. 

യാഥാർത്ഥ്യത്തിൻ്റെ നേരെ പൊട്ടിത്തകർന്ന് പോകും. 

അവരങ്ങനെ പറയുന്നത്, അല്ലെങ്കിൽ അവർക്കങ്ങനെ പറയേണ്ടിവരുന്നത് യഥാർഥത്തിൽ നൽകാനും ചെയ്യാനും ഉദ്ദേശിക്കാത്തത് കൊണ്ട് മാത്രം. 

അവരങ്ങനെ പറഞ്ഞത് അവർ പോലും മറന്നുപോകും വിധം മാത്രം. 

വെറും വെറുതേ പറയുന്നത് ഈയുള്ളവനായാലും അങ്ങനെ തന്നെ. 

ശുദ്ധ കാപട്യം. 

വെറും ഉപചാരം. 

ശുദ്ധകാപട്യത്തെ മറച്ചുപിടിക്കൽ.

ബലൂണിനെ വൻവൃക്ഷമായി കാണിക്കൽ.

****** 

നൽകുന്നവൻ നൽകും.

ചെയ്യുന്നവൻ ചെയ്യും.

ഇടവും വലവും നോക്കാതെ.

പെരുമ്പറ കൊട്ടാനില്ലാതെ.

പുഴ വെളളം നൽകുന്നത് പോലെ.

ആർക്ക് എന്ന് നോക്കാതെ.

വൃഷങ്ങൾ പഴവും തണലും നൽകുന്നത് പോലെ.

ആർക്ക് എന്ന് നോക്കാതെ.

തന്നെ വെട്ടി നശിപ്പിക്കുന്നവന് വരെ.

പക്ഷേ , മനുഷ്യന് ഇത് ചെയ്യുമ്പോൾ ബോധം ചെലുത്തേണ്ടതുണ്ട്.

അതേ, അവൻ്റെ ബോധമാണ് ഇതിന് പലപ്പോഴും കൃത്രിമമായ ന്യായങ്ങൾ ഉണ്ടാക്കി തടസ്സം സൃഷ്ടിക്കുന്നത്. 

ബോധം ഉണ്ടാക്കുന്ന ആ തടസ്സമാണ് അവനേക്കൊണ്ട് പറയിപ്പിക്കുന്നത് "വേണോ", "എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ" എന്ന പറച്ചിൽ.

********

അല്ലാതെ ആവശ്യമുണ്ടെങ്കിൽ ആവശ്യക്കാരൻ ഒരു യാചകനായി ചെന്ന് ചോദിക്കാനും മറ്റും അവർ ആവശ്യപ്പെടില്ല, ആവശ്യപ്പെട്ട് പറയില്ല.

അങ്ങനെ ആരെങ്കിലും ആവശ്യക്കാരൻ ഒരു യാചകനായി ചെന്ന് ചോദിക്കാനും മറ്റും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യപ്പെട്ട് പറയുന്നുണ്ടെങ്കിലും അവരത് അങ്ങനെ പറയുന്നത് അവരെ സ്വയം തന്നെ തൃപ്തിപ്പെടുത്താൻ മാത്രം, ചെയ്യാതിരിക്കാൻ വേണ്ട ന്യായം കണ്ടെത്താൻ മാത്രം, ആ വഴിയേ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവായിക്കിട്ടുന്ന ആശ്വാസം നേടാൻ മാത്രം 

ഒന്നും ചെയ്യാതെ തന്നെ, ഒന്നും ചെയ്യാൻ ഉദ്ദേശിക്കാതെ തന്നെ എന്തൊക്കെയോ ഉദ്ദേശിച്ചു, ഉദ്ദേശിക്കുന്നു, ചെയ്തു, ചെയ്യുന്നു, ചെയ്യും എന്ന് വരുത്തിത്തീർക്കാൻ.

******

ഇതാണ് ഈ അറബിക് പഴമൊഴിയുടെ നേരർത്ഥം.

അല്ലാതെ എന്തോ എന്തിനോ ചോദിക്കുന്നവർ മുഴുവൻ ചെയ്യില്ല, നൽകില്ല എന്നല്ല.

ആ നിലക്കുള്ള മറ്റുളള നിത്യജീവിതത്തിലെ അനേകം ചോദ്യങ്ങളെ ഉദ്ദേശിക്കുന്നതല്ല ഈ പഴമൊഴി.

വഴി ചോദിക്കുന്നവനും സുഖവിവരം അന്വേഷിക്കുന്നവനും ചോദിക്കുന്നവൻ തന്നെയാണ്. അവൻ തരില്ല, ചെയ്യില്ല എന്നല്ല ഈ പറയുന്നതിനർത്ഥം.

അവരൊന്നും നിങ്ങൾക്ക് ഒന്നും തരേണ്ടവരല്ല, നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യേണ്ടവരല്ല. പ്രത്യേകം അവരുടെ ചോദ്യങ്ങളുടെ സന്ദർഭവും ഉദ്ദേശവും അങ്ങനെയുള്ളതല്ല.

*******

വീട്ടിൽ വന്ന അതിഥിയോട് ചായ വേണോ, ചായ കുടിക്കുന്നോ എന്ന് ചോദിക്കുന്നവർ, അതും പലപ്പോഴും വന്ന അതിഥി ഇറങ്ങിപ്പോകാൻ നേരത്ത് വെറുംവെറുതെ ചായകുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവർ എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നവരല്ല എന്നതാണ് ഈ പഴമൊഴിയുടെ ആകെ സാരം.

ശരിക്കും കൊടുക്കുന്നവർ എടുക്കും, കൊടുക്കും. തള്ളിക്കൊടുക്കും.

******

അബ്രഹാമിൻ്റെ അതിഥികളുടെ കഥ പറഞ്ഞത് പോലെ. 

അറിയാത്ത രണ്ടാളുകൾ വന്നപ്പോൾ അതിഥികളായി കണക്കാക്കി,  ഉടനെ തന്നെ ഏറ്റവും നല്ല ഭക്ഷണം വിളമ്പി. 

അറിയാത്തവർ ആരുമാകാം. 

അവിശ്വാസി ആവാം, 

ശത്രു ആവാം, 

ചാരനാകാം. 

കള്ളനാകാം 

എന്നിട്ടും അതിഥികളായിക്കണ്ടു, ആരെന്ന് പോലും അറിയുന്നതിനും അറിയാൻ ശ്രമിക്കുന്നതിനും മുൻപ് ഭക്ഷണം വിളമ്പി. 

അവർക്ക് ഭക്ഷണം വേണ്ടതുണ്ടോ എന്ന അന്വേഷിക്കുക പോലും ചെയ്യാതെ ഭക്ഷണം വിളമ്പി. 

അതാണ് കൊടുക്കലും ചെയ്യലും. 

നാം ഉദ്ദേശിക്കുന്നത് നാം ചെയ്യുക. 

അപ്പുറത്ത് ആവശ്യം ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. 

അപ്പുറത്ത് ആവശ്യമുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ, ചോദിക്കാൻ നിൽക്കാതെ, ഒഴികഴിവുകൾക്ക് കാത്തുനിൽക്കാതെ തോന്നിയപടി ചെയ്യുക, നൽകുക. നിങ്ങളുടെ ധർമ്മം നിങൾ പൂർത്തിയാക്കുക. പ്രാപഞ്ചികതയുടെ മൊത്തം താളത്തിൽ ധർമ്മം നടക്കുന്നത് ഇങ്ങനെയാണ്.

*******

വിളമ്പിയ ശേഷം അതിഥികൾ ഭക്ഷണം കഴിക്കാത്തത് കണ്ടപ്പോൾ, കാര്യമന്വേഷിച്ചപ്പോൾ മാത്രമാണ് എബ്രഹാമും അറിയുന്നത് വന്ന അതിഥികൾ ഭക്ഷണം കഴിക്കാത്തവരായിരുന്നു എന്ന്, മാലാഖകൾ ആയിരുന്നുവെന്ന്. 

മാലാഖകൾ ആണെന്ന് ന്യായമായും മനസ്സിലാക്കി ഭക്ഷണം വിളമ്പാതിരിക്കാനുള്ള ന്യായത്തിന് വേണ്ടി അവരെ കുറിച്ചന്വേഷിച്ച് ഒഴികഴുവു കണ്ടെത്തിയില്ല എബ്രഹാം എന്നർത്ഥം. 

വന്ന അതിഥികൾ ആര്, എവിടെ നിന്ന് എന്തിന് വന്നു എന്നന്വേഷിക്കുന്നതിന് മുൻപ് ഭക്ഷണം ഒരുക്കാനും വിളമ്പാനും പോകുന്ന അതിഥിസൽക്കാരം, അങ്ങനെ നൽകാനും ചെയ്യാനുമുള്ള മനസ്സ്.

വീട്ടിൽ വന്ന അതിഥി പോകാൻ നോക്കുമ്പോൾ ചായ കുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവരുടെ നേർവിപരീതം

******

വീട്ടിൽ വന്ന അതിഥി പോകാൻ നോക്കുമ്പോൾ ചായ കുടിച്ച് പോകാമായിരുന്നു എന്ന് പറയുന്നവർ അത് കൊടുക്കാൻ ഉദ്ദേശിക്കുന്നവരല്ല. 

അവ വെറും ഊതിവലുതാക്കിയ സുന്ദരമായ ബലൂൺ പോലുള്ള വാക്കുകൾ. 

അവ വെയിലിലും മുള്ളിലും കല്ലിലും നിൽക്കാൻ സാധിക്കാത്ത ബലൂണുകൾ.

വേണോ എന്ന് ചോദിച്ചാൽ സാധാരണഗതിയിൽ ഒരതിഥിയും വേണമെന്ന് പറയില്ല എന്നറിഞ്ഞുള്ള വെറും പുറംപൂച്ച് വാക്കുകൾ.

വേണമെങ്കിലും വേണ്ടെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ഭക്ഷണശാലയിൽ നിന്നും ചായ കൂടിക്കുമെങ്കിലും ഭക്ഷണം കഴികുമെങ്കിലും പോലും ചായ വേണോ, ചായ എടുക്കട്ടെ എന്ന് ചോദിച്ചവരോട് അവൻ വേണമെന്ന് പറയില്ല. 

ഈ അതിഥിയുടെ മനശ്ശാസ്ത്രത്തെയാണ് പിശുക്കനായ ആതിഥേയൻ കൊടുക്കുന്നു എന്ന് വരുത്തും വിധം കൊടുക്കാതെ വെറും ഉപചാരം നടത്തി രക്ഷപ്പെടാൻ ഉപയോഗിക്കുന്നത്.

"വേണോ, വേണമെങ്കിൽ ചോദിക്കണേ, പറയണേ" എന്ന പറച്ചിൽ കേട്ടാൽ, അങ്ങനെ കേൾക്കുന്നവൻ തനിക്ക് വേണ്ടി എന്തോ ദൂരത്തുള്ളത് പോലെ കരുതിപ്പോകും. 

പക്ഷേ അത് വെറും തോന്നലാണ്. 

ദൂരേ നിന്നും മരീചിക കാണുന്നത് പോലെയേ ഉള്ളൂ ആ തോന്നൽ.

മരീചിക കണ്ട് തോന്നുന്നത് പോലെ തന്നെയുള്ള തോന്നൽ. 

അടുത്ത് ചെന്ന് ചോദിക്കുമ്പോൾ, നോക്കുമ്പോൾ അറിയാം കാര്യം. 

മരീചിക മാത്രമായിരുന്നു എന്ന്.

നൂറായിരം ഒഴികഴുവുകളുടെ മരീചിക.

******

തരുന്നവർ തരും.

തരാൻ ഉദ്ദേശിക്കുന്നവർ ഉന്തിയും തള്ളിയും തരും.

ചെയ്യുന്നവൻ ചെയ്യാനുള്ള നൂറായിരം ന്യായങ്ങൾ കാണും, ചെയ്യാനും നൽകാനും വേണ്ടി., 

ചെയ്യാതിരിക്കാനുള്ള ഒരു ന്യായത്തെ അവൻ നൂറായിരമാക്കി മാറ്റില്ല. 

അവസ്ഥ മനസ്സിലാക്കി, ചോദിപ്പിക്കാതെ അവൻ ചെയ്യും, തരും.

അപരൻ്റെ ആവശ്യം അവൻ അവൻറെത് പോലെ മനസ്സിലാക്കി ചെയ്യും, തരും.

******

അങ്ങോട്ട് ചെന്ന് ചോദിക്കാൻ പറയുന്നവൻ നിന്നെ യാചകനാക്കാനും യാചകനായി കാണാനും അവതരിപ്പിക്കാനും ശ്രമിക്കുന്നു.

അങ്ങനെ അവൻ്റെ നിന്നെ കേന്ദ്രീകരിച്ചുള്ള ക്രൂരവിനോദ മനസ്സിനെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നു.

Monday, October 2, 2023

നാടിനെ ഏറ്റവും കൂടുതൽ കട്ടുമുടിച്ച രാഷ്ടീയപാർട്ടി ഏത്?

നാടിനെ ഏറ്റവും കൂടുതൽ 

കട്ടുമുടിച്ച രാഷ്ടീയപാർട്ടി 

ഏതാണെന്നറിയാൻ 

ഒരൊറ്റ ചോദ്യം. 


ഇന്ന് ഇന്ത്യയിൽ 

സമ്പത്തും ആസ്തിയും കൊണ്ട് 

ഏറ്റവും വലിയ സമ്പന്നയായ 

രാഷ്ട്രീയപാർട്ടി ഏതാണ്? 


എവിടെ നിന്ന് വരുന്നു 

ആ പാർട്ടിക്ക് 

ഇത്രയും സമ്പത്ത്?

******

ഒരു പാർട്ടി 

ലോകത്തെ തന്നെ 

ഏറ്റവും വലിയ ആർഭാട ഓഫീസുള്ളള, 

എത്ര എംഎൽഎമാരെയും എംപിമാരെയും 

എന്ത് വിലകൊടുത്തും വാങ്ങി 

അധികാരവും രാജ്യവും 

പൈസ കൊടുത്തു വാങ്ങാൻ ശേഷിയുള്ളത്ര 

ഏറ്റവും വലിയ സമ്പന്ന പാർട്ടിയായാൽ 

ഒരു സംശയം ബാക്കി.  


എങ്ങിനെ?

******

നാടിൻ്റെ ചിലവിൽ മുഴുക്കെയും സൗജന്യമായി ജീവിച്ചു കൊണ്ട്,

കച്ചവടസ്ഥാപനം പോലുള്ള ചില പാർട്ടിയുടെ നേതാക്കളായി,

തലമുറകൾക്കുളളത് അധ്വാനിക്കാതെ പാർട്ടിയും അവരും കൂടി നാടിനെ കട്ടുമുടിച്ചു സമ്പാദിച്ചു. 

എന്നതിനപ്പുറം പല നേതാക്കളും ഒരു പാർട്ടിയും ഒന്നും ചെയ്തില്ല, 

ആരിലും അവർ യഥാർത്ഥമായ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. 

എത്ര ആലോചിച്ചിട്ടും അവരുടേത് എന്ന് പറയാവുന്ന സംഭാവനകൾ കാണുന്നുമില്ല. 

മികവാർന്ന പരാന്നഭോജികളായി എന്നത് മാത്രമല്ലാതെ.