നന്നായി. വളരെ സന്തോഷം. കുറച്ചു ഖുർആൻ സൂക്തങ്ങൾ ഇട്ടതിനു. പക്ഷെ അതിന്റെ അർത്ഥവും കൂടി ഇട്ടാൽ ജനങ്ങൾക് മനസ്സിലാക്കാമായിരുന്നു. എന്താണ് ആ സൂക്തം പറയുന്നതെന്ന്, അര്ഥമാക്കുന്നതെന്നു. അറബിയിലായത് കൊണ്ട് ഒന്നും പ്രത്യേകിച്ചു വലുതാവുകയും ചെറുതാവുകയും ഇല്ലല്ലോ?
ഇത്തരം ഖുർആൻ സൂക്തങ്ങൾ കുറെ ഉണ്ട്. നരകത്തെ കുറിച്ചു പറഞ്ഞു പേടിപ്പിക്കുന്നതും സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞു പ്രലോഭിപ്പിക്കുന്നതും. മാർക്കറ്റിങ് തന്നെ. നിരാശപ്പെട്ടു മാർക്കറ്റ് ചെയ്യുന്നു എന്ന് കാണിക്കുന്നത് ദൈവത്തെ ചുരുക്കലായിപ്പോകില്ലേ?
മതവും വിശ്വാസവും പേടിപ്പിച്ചു ആളെ പിടിച്ചു നിർത്താൻ തന്നെ ശ്രമിക്കുന്നു. മരണവും മരണാനന്തരവും പറഞ്ഞു പേടിപ്പിച്ചില്ലേൽ ഒരുവിധ മതങ്ങളൊന്നും ക്ലച്ചു പിടിക്കുകയെ ഇല്ല.
പെണ്ണുങ്ങളുടെയും കുട്ടികളുടെയും ഇടയിൽ ചിലവാകുന്ന ഏറ്റവും വലിയ സംഗതിയും ന്യായവും ഈ പേടിപ്പിക്കലും പ്രലോഭിപ്പിക്കലും തന്നെ. അടിച്ചേല്പിക്കാതെ അടിച്ചേല്പിക്കാനാവുന്ന ഒരു രീതി.
അല്ലാതെ മതങ്ങൾ പറയുന്നു എന്ന് ശേഷം നമ്മൾ വ്യാഖ്യാനിച്ചു അവകാശപ്പെടുന്ന എല്ലാ ന്യായങ്ങളും തത്വശാസ്ത്രങ്ങളും ആരും മനസിലാക്കുന്നേ ഇല്ല. മഹാ മഹാ ഭൂരിപക്ഷവും. ആരോ എന്തോ പറഞ്ഞത് പോലെയല്ലാതെ. എന്നിട്ടും ശിക്ഷിക്കാൻ ഒരു ദൈവം കെട്ടിപുറപ്പെടുന്നു. ഇതിന്റെ പേരിൽ മാത്രം സ്വർഗത്തിൽ ഇടാനും. വല്ലാത്ത ഒരു കഥയും ഗതിയും തന്നെ.

പക്ഷെ, ദൈവത്തെ ഇങ്ങനെ ശിക്ഷിക്കുന്നവനായി മോശമായി ചുരുക്കി കാണിക്കേണ്ടതുണ്ടോ? അതല്ലേലും രക്ഷയും ശിക്ഷയും ദൈവത്തിൽ നിന്നും ദൈവത്തിന്റേതും തന്നെ ആയിരിക്കെ. നന്മയും തിന്മയും ദൈവത്തിന്റേതു മാത്രം, ദൈവം തന്നെ ആയത് പോലെ.
ദൈവത്തിന് നമ്മുടെ വിശ്വാസം അത്രയ്ക്ക് ആവശ്യമുണ്ടോ? രാഷ്ട്രീയ നേതാക്കൾക്ക് വോട്ട് എന്ന പോലെ.
മനുഷ്യന് ദൈവത്തെ ആവശ്യം ഉണ്ടെങ്കിൽ അവൻ നിർബന്ധമായും അവന്റെ അടുക്കൽ എത്തില്ലേ? അന്വേഷണം അവനെ ദൈവത്തിൽ എത്തിക്കില്ലേ? എത്തിക്കുന്നില്ലേൽ മനുഷ്യൻ എന്ത് പിഴച്ചു? അതവന്റെ പരിധിയും പരിമിതിയും അല്ലെ?
അല്ലെങ്കിൽ മനുഷ്യനെ ദൈവത്തിങ്കൽ എത്തിക്കേണ്ട പണി ദൈവത്തിന്റേതു തന്നെയല്ലേ? മനുഷ്യന് അവനെ സ്വയം തന്നെയും പിന്നെ ദൈവത്തെയും മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് ദൈവം മനസിലാക്കില്ലേ? അങ്ങനെ മനസിലാക്കുകയല്ലേ ദൈവം വേണ്ടത്? അത്രയ്ക്ക് വലിയവൻ ദൈവവും അത്രയ്ക്ക് ചെറിയവൻ മനുഷ്യനും അല്ലെ? മനുഷ്യന്റെ തകരാറു എന്തെന്ന് മനുഷ്യനേക്കാൾ അറിയുന്നത് ദൈവം അല്ലെ? അവനുണ്ടാക്കിയ തകരാറല്ലെ മനുഷ്യനുള്ളത്? അപ്പോൾ പിന്നെ ശിക്ഷിക്കപ്പെടേണ്ടത് ദൈവം തന്നെ ആവില്ലേ?

എല്ലാവരിലൂടെയും എല്ലാം ചെയ്യുന്നത് ദൈവം തന്നെ. മാഷാ അള്ളാഹു കാൻ എന്ന് പറയുന്നതിന്റെ അർഥം അത് തന്നെ അല്ലെ? ദൈവം ഉദ്ദേശിച്ചത് മാത്രം നടക്കുന്നു, നടന്നു എന്ന്.
എന്നിരിക്കെ ഒന്നുമറിയാത്ത മനുഷ്യനെ ശിക്ഷിക്കുമെന്ന് പറഞ്ഞു ദൈവം ചുരുങ്ങുകയോ? അബു ലഹബിനെ രക്ഷിക്കേണ്ട ദൈവം അയാളെ ശപിക്കുന്നേടത്തു പരാജയപ്പെട്ട് ചുരുങ്ങിയെന്നു പറയേണ്ടി വരൂന്നത് സങ്കടകരമല്ലേ? അബു ലഹബിന്റെയും സക്കറിയുടെയും ബുദ്ധി സംവിധാനിച്ച ദൈവത്തിന് അതിന്റെ പരിധിയും പരിമിതിയും അവൻ തന്നെ ഉണ്ടാക്കിയതാണെന്ന് അറിയാതെ പോകുമോ? താനെന്തെന്നും ആരെന്നും വരെ അറിയാനാവാത്ത മനുഷ്യനെ ദൈവം ശപിക്കുക, ശിക്ഷിക്കുക എന്നാൽ ദൈവം കോച്ചാവുകയല്ലേ? അതും ആര് എത്ര അറിയിച്ചു കൊടുത്താലും മനസിലാവാത്ത മനുഷ്യനെ. ജീവിതം തന്നെ ഭാരമായി കൊണ്ട് നടക്കുന്ന മനുഷ്യനെ. ജീവിക്കാൻ തന്നെ സമയം പോരാത്ത മനുഷ്യനെ. വളരെ ചെറിയ മനുഷ്യനെ.
ഈ പ്രപഞ്ചത്തിൽ ഭൂമി എന്നത് നമുക്ക് മൺതരി എത്രയാണോ അത്ര പോലും ഇല്ല. അതിൽ മനുഷ്യനെന്നത് പിന്നെയും എത്രയോ ചെറുത്. എന്നിരിക്കെ ദൈവത്തെ ഇങ്ങനെ ഭൂമിയെ കേന്ദ്രീകരിച്ചു, മനുഷ്യനെ കേന്ദ്രീകരിച്ചു ചുരുങ്ങിപ്പോകുന്നവൻ ആക്കേണമോ? അറബിയിലും മക്കയിലും മുഹമ്മദിലും ഖുർആനിലും ആയിരത്തി നാനൂറു വർഷങ്ങൾക്കു മുൻപിലേക്കും ചുരുക്കേണമോ, നിർത്തേണമോ?
ശരിയാണ് ദൈവം മനുഷ്യൻ കൂടിയായി ചുരുങ്ങുന്നുണ്ട്. എല്ലാമായി ചുരുങ്ങാത് പോലെ. എല്ലാമായ് മാറുന്നത് പോലെ. എല്ലാമായ് വികസിക്കുന്നതിന്റെ ഭാഗമായ ചുരുങ്ങൽ. ദൈവം മാത്രമാണ്, ദൈവത്തിന്റേതു മാത്രമാണ് എല്ലാം എന്നതിനാൽ.
സക്കറിയുടെയും എന്റെയും ഞാനും എന്റേതും മരിക്കുന്നത് വരെയല്ലേ ഉള്ളൂ? മരിച്ചാൽ ഞാനും എന്റേതും ഇല്ലല്ലോ? മരിച്ചതിനു ശേഷവും ജനിക്കുന്നതിനു മുൻപും എന്താണോ ഉണ്ടായിരുന്നതും ഉള്ളതും അത് നിലനിൽക്കും. അതിനെ ദൈവം എന്ന് വിളിച്ചാലും ജീവിതം എന്ന് വിളിച്ചാലും.
ജീവിതത്തിന്റെ, അഥവാ ദൈവത്തിന്റെ, അതാത് സമയത്തു രൂപപ്പെടുന്ന ഞാൻ മാതമേ ആപേക്ഷിക ജീവിതത്തിൽ ഉള്ളൂ. വളരെ താത്കാലികമായി. പിന്നെ സ്ഥിരമായി ഉള്ള ഞാൻ ദൈവത്തിന്റെ അഥവാ ജീവിതത്തിന്റെ ഞാൻ മാത്രമാണ്. അതിൽ ഈ ഞാനും ഈ എന്റെ ജീവിതവും ഇല്ല. ഖബറും പാരത്രികവും പറഞ്ഞു അത് ഒരു പേടിസ്വപ്നം ആക്കി ജനങ്ങളെ അസ്വസ്ഥരാക്കേണ്ടതും ഭയപ്പെടുത്തേണ്ടതും ഇല്ല. എല്ലാ ഓരോ ജീവിതവും പാരത്രികം തന്നെ. മരണാനന്തരം തന്നെ. ഓരോ നിമിഷവും മരിക്കുന്നു, ഓരോ നിമിഷവും ജനിക്കുന്നു. ഞാൻ എന്നത് ഇപ്പോഴും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. സ്ഥിരമായ ഞാൻ ഇല്ല. ദൈവം അല്ലാതെ. ജീവിതം അല്ലാതെ.
ഇപ്പോഴുള്ള ഞാൻ എന്ന ബോധം മരിച്ചു കഴിഞ്ഞാലും അത് പോലെ തന്നെ തുടരുന്നില്ല. ജനിക്കുന്നതിനു മുൻപേ ഈ ഞാൻ എന്ന ബോധം ഇല്ലാതിരുന്നതു പോലെ.
അഥവാ ജനിക്കുന്നതിനു മുൻപേ ഇതേ ഞാൻ ഇതേ ഞാൻ ബോധവുമായി ഉണ്ടായിരുന്നു എന്ന വാദമുണ്ടെങ്കിൽ, ആ വാദം ശരിയാണെങ്കിൽ, മരിച്ചതിനു ശേഷവും അത് തുടരുന്നു എന്ന് പറയാം.
പക്ഷെ ജനിക്കുന്നതിനു മുൻപേ ഇതേ ഞാൻ ഇതേ ഞാൻ ബോധവുമായി ഉണ്ടായിരുന്നുവെങ്കിൽ ആ ബോധവുമായി തന്നെ താൻ ജനിക്കേണം, നിലകൊള്ളേണം, ജീവിക്കേണം. എങ്കിൽ സംശയം ഏതും ഉണ്ടാവില്ല.
എന്ന് വെച്ചാൽ ഞാനും ഞാൻ ബോധവും സ്ഥായിയായ ഒരു ബോധമായി നിലനിൽക്കും, നിലനിൽക്കണം എന്നർത്ഥം.
പക്ഷെ അങ്ങനെ തോന്നുന്നുണ്ടോ? ഇപ്പോഴുള്ള അതെ ഞാൻ ബോധവുമായി തന്നെയാണ് ജനിച്ചത് എന്ന്. അതെ ഞാൻ ബോധവുമായി ജനിക്കുന്നതിനു മുൻപും ഉണ്ടായിരുന്നു എന്ന്. അതിനാൽ മരിച്ചാലും അതെ ഞാൻ ബോധവുമായി ഉണ്ടാവുമെന്ന്. വെറും അവകാശ വാദം മാത്രമായല്ലാതെ? വെറുതെ ആളെ ചുറ്റിച്ചു പരീക്ഷണമാണെന്നു പറയാനുള്ള ഒരു വാദം മാത്രം ആയിക്കൂടല്ലോ? ദൈവത്തിന്റെ ഭാഗത്തു നിന്നെങ്കിലും.
യഥാർത്ഥത്തിൽ ഞാനും ഞാൻ ബോധവും തലച്ചോറിന്റേത് മാത്രം ആണ്. തലച്ചോറ് ഇല്ലാതാവുമ്പോൾ അതില്ലാതാവുന്നു. തലച്ചോറ് വെച്ച് ചിന്തിക്കാനാവുന്നതു കൊണ്ടുണ്ടാവുന്ന ഞാനേ ഉള്ളൂ. തലച്ചോറിന് ക്ഷതമേൽക്കുമ്പോൾ അതിനനുസരിച്ച ക്ഷതമേൽകുന്ന ഞാൻ. അത് കൊണ്ടാണ് ഓട്ടിസ്റ്റും ഭ്രാന്തനും ഒക്കെ അക്കോലത്തിൽ ആവുന്നത്. ജീവിക്കാനുള്ള കൂർത്തു മൂർപ്. ജീവ ബോധം. എല്ലാറ്റിലും എല്ലാവരിലും അതാതിന്റെ തോതനുസരിച്ചു അതിജീവനത്തിനു വേണ്ടി ഉണ്ടാവുന്ന അതിജീവന ബോധം.
അല്ലാത്ത ഞാൻ ജീവിതത്തിന്റെ ഞാൻ മാത്രം. ദൈവത്തിന്റെ ഞാൻ മാത്രം. അവശേഷിക്കുന്ന ഞാൻ. ഉണ്മ. ഇല്ലായ്മ. രണ്ടായാലും ഒന്നായാണ്. ഒന്നെന്നു പറയാനില്ലാത്തത്. പലതായാലും ഒന്ന്. ഒന്നായാലും പലത്.
അല്ലാത്ത ഞാൻ ജീവിതത്തിന്റെ ഞാൻ മാത്രം. ദൈവത്തിന്റെ ഞാൻ മാത്രം. അവശേഷിക്കുന്ന ഞാൻ. ഉണ്മ. ഇല്ലായ്മ. രണ്ടായാലും ഒന്നായാണ്. ഒന്നെന്നു പറയാനില്ലാത്തത്. പലതായാലും ഒന്ന്. ഒന്നായാലും പലത്.
ഞാൻ ബോധവും ഞാനും ആത്മാവ് ആണ് എന്ന വാദമുണ്ടെങ്കിൽ പിന്നെ ചിത്രം വീണ്ടും മാറും. ആത്മാവിനു ശോഷണവും ക്ഷീണവും വലുപ്പച്ചെറുപ്പവും ഇല്ല. പക്ഷെ എനിക്കും ഞാനെന്ന ബോധത്തിനും ശോഷണവും ക്ഷീണവും വലുപ്പച്ചെറുപ്പവും ഉണ്ട്.
ഞാൻ ആത്മാവ് ആണ്. ആത്മാവ് ദൈവത്തിൽനിന്നുള്ളതാണ്, ദൈവാംശം ആണ് (ദൈവത്തിൽ നിന്നുള്ളതല്ലാത്ത ദൈവാംശവും അല്ലാത്ത ഒന്നും പ്രാപഞ്ചികതയിൽ ഇല്ല, ഉണ്ടാവാൻ പാടില്ല എന്നത് വേറെ കാര്യം. കാരണം ദൈവവും ദൈവത്തിന്റേതും അല്ലാത്തത് ഇല്ലല്ലോ? ഉണ്ടെന്നു വെച്ചാൽ ദൈവത്തിൽ പങ്കു ചേർക്കൽ ആവില്ലേ? തൗഹീദിന് വിരുദ്ധമാവില്ലേ?) എന്ന് വന്നാൽ ഞാൻ ദൈവവും ദൈവാംശവും ആണെന്ന് വരും. എന്നെ ശിക്ഷിക്കുകയെന്നാൽ ആത്മാവിനെ ശിക്ഷിക്കുക എന്നാവും. എന്ന് വെച്ചാൽ ദൈവം ദൈവത്തെ തന്നെ ശിക്ഷിക്കുക എന്നാവും.
നിലനിക്കുന്നതും ശേഷിക്കുന്നതും ദൈവം മാത്രം. ഈ ഞാനും ഞാൻ ബോധവും ഇല്ലാത്ത ദൈവം. ദൈവത്തിന്റെ ഞാൻ. ദൈവത്തിന്റെ മാത്രം ഞാൻ. ഈ ഞാനും ഞാൻ ബോധവും വെറും താത്കാലികമായ ജീവ ബോധം. എല്ലാറ്റിലും അതാതിന്റെ വലുപ്പവും തോതും ആവശ്യവും അനുസരിച്ചു ഉണ്ടാവുന്ന ജീവ ബോധം. തലച്ചോറിന്റെ ബുദ്ധിപരമായ ബോധം.
1 comment:
Like the fishes in the oceans have never understood water....
Post a Comment