Sunday, July 15, 2018

മാങ്ങ നല്ലതാവാൻ ബാക്കിയെല്ലാ പഴങ്ങളും മോശമെന്ന് വരേണ്ടതുണ്ടോ, വരുത്തേണ്ടതുണ്ടോ?

ശരിയാണ്. എല്ലാവരും എന്തിലെങ്കിലും വിശ്വസിക്കും.
പക്ഷെ താൻ വിശ്വസിക്കുന്നതിനു വേണ്ടി, അതല്ലാത്ത ബാക്കിയെല്ലാം തെറ്റെന്നു വിശ്വസിക്കേണ്ടതുണ്ടോ
മാങ്ങ നല്ലതു തന്നെ
പക്ഷെ, മാങ്ങ നല്ലതാവാൻ ബാക്കിയെല്ലാ പഴങ്ങളും മോശമെന്ന് വരേണ്ടതുണ്ടോ, വരുത്തേണ്ടതുണ്ടോ?

ഒപ്പം ഇത് മാത്രം, ഇത് അവസാനത്തേത്, ഇതിനു ശേഷം ആര് വന്നാലും എന്ത് കൊണ്ട് വന്നാലും തെറ്റ് എന്ന് ആരും വിശ്വസിക്കില്ലല്ലോ

അങ്ങനെ വിശ്വസിക്കുമ്പോഴല്ലേ തീവ്രവാദവും അത് മൂലമുള്ള അസഹിഷ്ണുതയും വിശ്വാസപരമായി ഉണ്ടാവുക?

********

അവനവനും അവന്റേതും ശരിയെന്നു ആർക്കും തോന്നാം, കരുതാം, വിശ്വസിക്കാം
സ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഉണ്ടെന്നു മനസിലാക്കുക കൂടി ചെയ്താൽ തീർന്നില്ലേ പ്രശ്നം

ഒരുവൻ നന്നാവാനും ശരിയാവാനും വലിയവൻ ആവാനും മറ്റവൻ ചെറുതും മോശവും തെറ്റും ആവേണ്ടതില്ല. എല്ലാവർക്കും അവനവന്റെ വിതാനത്തിൽനിന്നും  കോണിൽനിന്നും ജീവിത സാഹചര്യത്തിൽ നിന്നും നോക്കുമ്പോഴുള്ള ശരിയല്ലേ ഉള്ളൂ? അങ്ങനെയുള്ള വലുപ്പവും നന്മയുമല്ലേ ഉള്ളൂ?

കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പോകുന്നവന് ഹരിയാനയിൽ നിന്നും പോകുന്നവന്റെ ദൂരവും ദിശയും ബാധകമല്ല. രണ്ടാളും ഒരേ സമയം  ശരിയും. വ്യത്യസ്തമായ വഴിയിലും ദൂരത്തിലും പോയിക്കൊണ്ടിരിക്കെ തന്നെ.

നീണ്ടവൻ കുറിയവന്റെ അത്ര തുള്ളേണ്ടി വരില്ല ഉയരം തൊടാൻ. ആനക്ക് ആനയുടെയും ഉറുമ്പിന് ഉറുമ്പിന്റെയും ശരിയും വിതാനവും ഉണ്ട്. രണ്ടും സമാന്തരമായി പോകേണ്ടതും പോകാവുന്നതും  ആണ്. 

അതിനാൽ തന്നെ എല്ലാം മുഹമ്മദിലും ഖുർആനിലും അവസാനിച്ചു, അപ്പറഞ്ഞതു പോലെയേ ഇനിയങ്ങോട്ട് പാടുള്ളൂ, അപ്പറഞ്ഞതല്ലാത്തതെല്ലാം തെറ്റ്, അപ്പറഞ്ഞതിനു ശേഷം വരുന്നതെല്ലാം തെറ്റ്, തിരുത്തപ്പെടേണം, കഴിയുമെങ്കിൽ ഉന്മൂലനം ചെയ്യപ്പെടേണം എന്ന് പറയേണ്ടതില്ല. അങ്ങനെ പറയുമ്പോഴല്ലേ അസഹിഷ്ണുതയുടെയും തീവ്രതയുടെയും പ്രശ്നം ഉള്ളൂ? അത് പരലോക വിജയത്തിനും സ്വർഗ്ഗ നരകത്തിനും കാരണമാണെന്ന് പറഞ്ഞു കൂടി അവതരിപ്പിക്കുമ്പോൾ

സ്വർഗ്ഗ നരകം കൂട്ടിക്കലർത്തിയിട്ടില്ലെങ്കിൽ വിശ്വാസത്തിൽ തീവ്രവാദവും അസഹിഷ്ണുതയും വരില്ല. ജിഹാദിന്റെ പ്രശനം ഉദിക്കില്ല

കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം എന്ന് പറഞ്ഞാൽ ഏതു വിശ്വാസിയാണ് തീവ്രവാദിയായി ജിഹാദ് ചെയ്യാതിരിക്കുക? ആരും തൊടാത്ത, തൂങ്ങി നിൽക്കാത്ത മുലകളുള്ള സൂക്ഷിക്കപ്പെട്ട മുത്തുകൾ പോലുള്ള മീനാക്ഷികളായ തരുണീമണികളുണ്ടെന്ന വാഗ്ദത്തം ജിഹാദിന് സ്വാർത്ഥതയുടെ മൂടുപടം കൂടി കൊടുക്കുമ്പോൾ. തങ്ങളുടെ സ്വാർത്ഥതയുടെ എക്സ്റ്റൻഷൻ കൗന്ററായി പരലോകത്തെയും സ്വർഗ്ഗത്തെയും കാണിച്ചു കൊടുത്താൽ പിന്നെ എങ്ങിനെയാണ് ഇത്തരം വിശ്വാസങ്ങൾ കൊണ്ട്  മനുഷ്യൻ തീവ്രവാദിയും അസഹിഷ്ണുവും ആവാതിരിക്കുക? 

അല്ലാതെ മുഹമ്മദ് അയാളുടെ സമയത്തു, അയാൾ ജീവിച്ച സാഹചര്യത്തിനനുസരിച്ചു പറഞ്ഞതും പ്രവർത്തിച്ചതും തെറ്റെന്നല്ല പറയുന്നത്അതിവിടെ നിലക്ക് വിഷയമാവേണ്ടതേ ഇല്ല

ആരും ആ നിലക്ക് തെറ്റാവില്ല ചെയ്യുന്നത്. എല്ലാം ദൈവം ചെയ്യുന്നതാകയാൽ. എല്ലാവരിലൂടെയും ദൈവം തന്നെ പറയുന്നു ചെയ്യുന്നു എന്നതിനാൽ. ഏല്ലാവരും ദൈവത്തിന്റെ കൈകൾ തന്നെ ആവുകയാൽ. കർഷകനും പ്രവാചകനും സാഹിത്യകാരനും സംഗീതജ്ഞനും ഒരു പോലെ തന്റേതായ മേഖലയിൽ ശരി ചെയ്യുന്നവർ, ദൈവത്തിന്റെ പ്രായോഗിക രൂപം കൊണ്ട് നടക്കുന്നവർ.

********

തീവ്രവാദവും (വാദം) അസഹിഷ്ണുതയും (വികാരം) എപ്പോഴും ഇപ്പോഴും ഉള്ളത്. അതിനു കണക്കുകൾ വേണ്ട. ഭീകരവാദം എന്നും ഭീകരപ്രവർത്തനമെന്നും അങ്ങിനെ പറയുമ്പോൾ അർഥം ഇല്ല.

തീവവാദത്തെയും അസഹിഷ്ണുതയെയും ഭീകരതായുമായി അറിയാതെ കൂട്ടി വായിച്ചും   ബന്ധപ്പെടുത്തിയും പോയെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഒന്ന് തന്നെയായി കണ്ട് പോയെങ്കിൽ അത് കണ്ടവന്റെ പ്രശ്നം ആണ്. രണ്ടും രണ്ടാണെന്നു മനസിലാക്കാതെ പോയ തെറ്റ്.

ഭീകരവാദം ഉണ്ടായിപ്പോകാം. അറിയാതെയും അറിഞ്ഞും. ഒരു പക്ഷെ, പ്രവർത്തനം ഉണ്ടെന്നു വരില്ല എന്ന് മാത്രംചെയ്യാൻ പറ്റാത്തത് കൊണ്ട്, നിസ്സഹായത കൊണ്ട്. സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ട്

അത് കൊണ്ടാണല്ലോ, തങ്ങൾക്കു പറ്റാത്ത ഭീകര പ്രവർത്തനം ദൈവത്തോട് തങ്ങൾക്കു വേണ്ടി ചെയ്യാൻ  പ്രാർത്ഥിക്കുന്നത്. മക്കയിൽ വെച്ച് വരെ ("അല്ലാഹുമ്മ ayizza അൽ ഇസ്ലാമ വാൾ മുസ്ലിമീൻ, വാ adhilla അൽ ശിർക വാൾമുശ്രികീൻ" എന്നിത്യാദി  പ്രാർത്ഥനകൾ ഉണ്ടാവുന്നത്അർഥം എന്താണെന്ന് ഒന്നറിഞ്ഞു നോക്കുക. ഇങ്ങനെ മറ്റേതെങ്കിലും മത വിശ്വാസികൾ അന്യവിശ്വാസത്തിനെതിരെ പ്രാർത്ഥിക്കുമോ, പ്രാർത്ഥിക്കുന്നുണ്ടോ എന്നും ആലോചിച്ചു നോക്കുക

ദൈവത്തിന്റെ അടുത്ത് നിർമലനായി, ആത്മീയമായി പോയി, നിഷ്കളങ്കമായി മാറുന്നതിനു പകരം അന്യവിശ്വാസങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയുമായ് പോകുകയും തങ്ങൾക്കു ചെയ്യാൻ കഴിയാത്ത ഭീകരത ദൈവത്തോട് ചെയ്യാൻ അപേക്ഷിക്കുകയും തന്നെ അല്ലെ ചെയ്യുന്നത്? പ്രാർത്ഥിക്കേണ്ടത് ഇതൊക്കെയാണോ? ദൈവത്തിന്റെ അടുത്ത പോകുമ്പോഴെങ്കിലും പകയും വിദ്വേഷവും ഒഴിവാക്കേണ്ടേ? അല്ലാതെ പിന്നെ എന്ത് ആത്മീയതയാണ് ഇതൊക്കെ?

ഇതിനേക്കാൾ പകടകരമായ അസഹിഷ്ണുതയെയും ഭീകരതയെയും വിളിച്ചോതുന്ന പ്രാർത്ഥനകൾ വേറെയും ഉണ്ട്. ഒട്ടനവധി. ("അല്ലാഹുമ്മ ഇഖ്ത്തുൽഹം ബധത, വാലാ തതൃക് മിന്ഹയും അഹ്ദ". "അല്ലാഹുമ്മ ധമ്മിർ ആധാന  വാ അആദാ അൽ ദീൻ", "അല്ലാഹുമ്മ സൽസിൽഹൂം മിൻ തഹത്തിൽ അർദ്"). ഖുനൂത് എന്ന ഓമനപ്പേരിട്ട് വിളിച്ചു നടത്തുന്ന പ്രാർത്ഥന തന്നെ ദൈവത്തെ നിലക്ക് സംഘർഷ ഘട്ടത്തിൽ സമീപിക്കാനാണ്. (സാമ്പ്രദായിക അർത്ഥത്തിൽ നടത്തുന്ന ഖുനൂത് അല്ല.) ഇതൊക്കെ അറബിയിൽ ആയതു കൊണ്ട് ആരും മനസിലാക്കുന്നില്ല എന്നെ ഉള്ളൂ. തികഞ്ഞ ഭീകരത തന്നെയാണ്. മക്കയിൽ വരെ നടത്തുന്ന ഖുനൂത് പ്രാർത്ഥനകൾ അങ്ങനെ ആണ്. ദൈവത്തോട് ഭീകരത തങ്ങൾക്കു വേണ്ടി ചെയ്യാൻ അപേക്ഷിക്കൽ


ഒന്നും നേരിട്ടറിയാത്ത, വിശ്വാസത്തിന്റെ ഉള്ളുകള്ളികൾ ഒന്നും അറിയാത്ത, നിഷ്കളങ്കയായ ഉമ്മാമ വരെ അറിയാതെ അസഹിഷ്ണുതയും തീവ്രവാദവും കാണിക്കുന്നത് കാണുന്നില്ലേ? അന്യവിശ്വാസങ്ങളുടെ നേരെ. മതം അടിച്ചേല്പിക്കുന്നതിൽ. തെറ്റും ശരിയും ഏകപക്ഷീയമായി പറയുന്നതിൽ. മറ്റുള്ള വിശ്വാസങ്ങളെല്ലാം തെറ്റെന്നും നരകത്തിലേക്കെന്നും കരുതിയും പറഞ്ഞും.

No comments: