Monday, July 16, 2018

അഭിഭാഷകർക്കു ജുഡീഷ്യറി വെറും ഒരു അഴുക്കുചാൽ

പണക്കാരനും രാഷ്ട്രീയക്കാരനും കോടതിയെ സ്വാധീനിക്കാം. ഒളിഞ്ഞും തെളിഞ്ഞും. പലതും കൊടുത്തും വാഗ്‌ദാനം ചെയ്തും. പക്ഷെ, അങ്ങിനെയൊക്കെ ആയിരുന്നാലും അല്ലേലും, കോടതിയെ ചോദ്യം ചെയ്യരുത്, വിമര്ശിക്കരുത്.  

കോടതിയുടെയും  ജുഡിഷ്യറിയുടെയും നഗ്‌ന കണ്ടും തൊട്ടും അറിയുന്നവാരാന് അഭിഭാഷകർ എന്ന് പേരുള്ളവർപക്ഷെ, അവർ കോടതിയെയും ജുഡിഷ്യറിയിയെയും തൊട്ടുകളിക്കില്ല, ചോദ്യം ചെയ്യില്ല. കാരണം ജുഡീഷ്യറി എന്ന അഴുക്കുചാലിന് ചുറ്റും പാറിയും  ഇഴഞ്ഞും നടക്കുന്ന ഈച്ചകളും കൊതുകുകളും പുഴുക്കളും മാത്രമാണവർ. ചളിയും ചലവും അഴുക്കും ഭക്ഷിക്കുന്നവർ. അതിലൂടെ അവരുടെ അന്നവും ആർഭാടവും ഉറപ്പിക്കുന്നവർ.

ഏതു രീതിയിലും അഭിഭാഷകർ കൊതുകുകളും ഈച്ചകളും പോലെ മാത്രം. കോടതിയെന്ന അഴുക്കുചാലിൽ അതിന്റെ ഓരം പറ്റി, ചളിയും അഴുക്കു വെള്ളവും കുടിച്ചവർ ജീവിക്കും. പിന്നെ കക്ഷികളുടെ വ്രണത്തിലെ ചോരയും ചലവും കുടിച്ചു, കക്ഷികളെ കൂടുതൽ കൂടുതൽ രോഗികളും പ്രശ്നമുള്ളവരുമാക്കി, അവർ തടിച്ചു കൊഴുത്തു വളരും  

ജുഡീഷ്യറി വെറും ഒരു അഴുക്കുചാൽ മാത്രമായിത്തന്നെ അവശേഷിക്കാൻ അഭിഭാഷകർ ആഗ്രഹിക്കുന്നുപരിശ്രമിക്കുന്നു. കക്ഷികൾ എപ്പോഴും പ്രശനമായ വ്രണമുള്ള രോഗികകളും . അവർക്കും, രാഷ്ട്രീയക്കാരെയും ജുഡിഷ്യറിയിലെ ഏമാന്മാരെ പോലെയും, അധികാരവും പണവും തന്നെ മുഖ്യം. അന്നവും ആർഭാടവും ഭദ്രമാക്കുക തന്നെ. അതിനു വേണ്ടി അവർ കോടതിയുമായും ജുഡിഷ്യറിയുമായും രഞ്ജിപ്പിലും ഒത്തു തീർപ്പിലുമാണ്

കോടതി എന്ത് താന്തോന്നിത്തം ചെയ്താലും അഭിഭാഷക സമൂഹത്തിനു ഒരു പ്രശ്നവുമില്ലഎല്ലാം ജനങ്ങളുടെ ചിലവിൽകേസും കൂലിയും അതും ജനങ്ങളുടെ ചിലവിൽപിന്നെന്തു പ്രശ്നംജുഡീഷ്യറി എന്ന വലിയ മറയുടെ ന്യായം ഉണ്ട്. പാപവും പുണ്യമെന്നു വാഴ്ത്തപ്പെടും

********


മഹാഭൂരിപക്ഷം അഭിഭാഷകർക്കും മുഖ്യം കോടതിയെ വെറുപ്പിക്കാതിരിക്കുക. തങ്ങളുടെ കക്ഷികളുടെ ചിലവിലായാലും നീതിയുടെ നിഷേധത്തിലായാലും ശരി. കക്ഷികളെ പറ്റിച്ചും, കക്ഷികളോട് അനീതി ചെയ്തും അവർ കോടതിയെ സുഖിപ്പിക്കുന്നു. കോടതിയുടെ മുൻപിൽ ഓച്ഛാനിക്കുന്നു. കക്ഷികൾ പാവങ്ങൾ എന്ന ഒരൊറ്റ ന്യായം വെച്ച്. 

കക്ഷികളെ പറ്റിക്കുന്ന കാര്യത്തിലും ജനങളുടെ പണം പിടുങ്ങുന്ന കാര്യത്തിലും അഭിഭാഷകർ പുരോഹിതന്മാരെയും രാഷ്ട്രീയക്കാരെയും പോലെ തന്നെ. പ്രതീക്ഷ മാത്രം നൽകുന്നു. 

പിന്നെ കിട്ടുന്ന നീതിയുടെ കാര്യം?

അതെന്തായാലും, അഭിഭാഷകൻ ഇല്ലെങ്കിലും, കിട്ടുന്ന നീതി മാത്രം. രണ്ടാലൊരു പക്ഷം എന്തായാലും ശരിയെന്ന ഒരൊറ്റ കാരണത്താൽ. അല്ലേലും ഒരു നീതി ഉണ്ടെന്നതിനാൽ, കിട്ടുമെന്നതിനാൽ. ഒരു വേള കുറെ അനീതികൾ നിലനിൽക്കാനും ചെയ്യപ്പെടാനുംൻ ഈ അഭിഭാഷക വിഭാഗം കാരണമാകുന്നു. 

പുരോഹിതന്മാർക്കു ദൈവവും സത്യവുമായി ഒരു ബന്ധവും ഇല്ല. എന്നത്  പോലെ തന്നെ അഭിഭാഷകരും. ന്യായവും നീതിയുമായും ഒരു ബന്ധവും അവർക്കില്ല. അവരുടെ തന്നെ താല്പര്യ സംരക്ഷണം അല്ലാതെ. 

സത്യത്തെയും ദൈവത്തെയും  പ്രാപിക്കാൻ പുരോഹിതന്റെ ആവശ്യമില്ല. എന്നത് പോലെ തന്നെ ന്യായവും നീതിയും തേടാനും നേടാനും, ഏറിയാൽ ഒരു ഏജന്റ് മാത്രമാകാവുന്ന, അഭിഭാഷകനും ആവശ്യമില്ല. 

പുരോഹിതന്മാർ സത്യത്തിനും ദൈവത്തിനും മറയും തടസവും നിൽക്കുന്നു. അഭിഭാഷകരും അപ്പടി. നീതിക്കും ന്യായത്തിനും മറയും തടസവും നിൽക്കുന്നു.  

സത്യവും ദൈവവും ജനങ്ങൾക് വെളിപ്പെട്ടാൽ തങ്ങളുടെ പണിയും കമ്മീഷനും നഷ്ടമാകുമെന്ന്  പുരോഹിതന്മാർ ഭയപ്പെടുന്നു. അതിനാൽ അവർ യഥാർത്ഥ സത്യത്തെയും ദൈവത്തെയും പുരോഹിതന്മാർ  നിഷേധിക്കുന്നു, ജനങ്ങൾക്കു തടയുന്നു,  ജനങ്ങളിൽനിന്നും മറക്കുന്നു.  അഭിഭാഷകരും അപ്പടി. നീതി നടപ്പായാൽ തങ്ങളുടെ പണിയും കമ്മീഷനും നഷ്ടപ്പെടുമെന്ന് അഭിഭാഷകനും ഭയക്കുന്നു. അതിനാൽ അവർ പ്രശ്നങ്ങളെയും വ്രണങ്ങളെയും ഇഷ്ടപ്പെടുന്നു.  യഥാർത്ഥ നീതിയും ന്യായവും ചികിത്സയും നിഷേധിക്കുന്നു. 

No comments: