Sunday, July 29, 2018

കൗമാരം. പട്ടമായ് ആകാശത്താവും; പക്ഷെ, എത്തിച്ച വിരലും നൂലും ശത്രു.

രാഷ്ട്രീയ നേതാവ് മരിച്ചാൽ ഉറപ്പിക്കുക
ഒരു കള്ളൻ മരിച്ചു.
പഞ്ചായത് മെമ്പറിനു മേലെ പോകേണമെങ്കിൽ
കളവും തരികിടയും തന്നെ വഴി

********

കാശ്മീരിലെ കുഞ്ഞുങ്ങളോട് ദയ.
സ്വന്തം കുട്ടി പിഴപ്പിച്ചുണ്ടായതിനോട്?
ജാരനെ വെറുക്കാം; പക്ഷെ കുഞ്ഞിനെ?
ജീവനും ജീവിതവും ഒന്നല്ലേ?

******** 

ഉറങ്ങാതെ ഉറങ്ങുന്നവർക്കാണ് പ്രശ്നം
അവർക്കു ഉറക്കത്തിന്റെയും ഉണർവിന്റെയും മാറ്റമില്ല.
യാന്ത്രികതയിൽ ആത്മസ്പർശം ഇല്ല. രുചിയറിയില്ല.  

*********

കൗമാരം. പട്ടമായ് ആകാശത്താവും;
പക്ഷെ, എത്തിച്ച വിരലും നൂലും ശത്രു.
സ്വാതന്ത്ര്യം വേണം; ഉത്തരവാദിത്തം പാടില്ല.
ചങ്ങാതിമാർ മാത്രം ദൈവങ്ങൾ.

*******

മാനങ്ങളും അവയുണ്ടാക്കുന്ന മാനദണ്ഡങ്ങളും
മാറി ഇല്ലാതാവണോ? ഒന്നുറങ്ങുക.
ശരിയും തെറ്റും മാറി ഇല്ലാതാവണോ?
ഒന്നുറങ്ങുക.

*********

സത്യസന്ധമായ വിശ്വാസം ഒരടയിരിപ്പു
കുറച്ചു കാലമേ വേണ്ടി വരൂ
കുഞ്ഞു വിരിഞ്ഞിരിക്കും
മുട്ട മുട്ടായല്ലാതായിരിക്കും

********

സത്യസന്ധമായ വിശ്വാസം 
നൂറായിരം മുട്ടകളിടും 
ഒരു നൂറു കുഞ്ഞുങ്ങളെ അത് 
വിരിയിക്കും, വളർത്തും. 

********

സത്യസന്ധമായ വിശ്വാസം 
ഒരു വോൾക്കാനിക്‌ അനുഭവം ഉണ്ടാക്കും. 
ഒറ്റയ്ക്ക് നടക്കുന്ന, പിന്നീട് 
നമ്മെ ഒറ്റക്കാക്കുന്ന ലാവാപ്രവാഹം.

******

No comments: