Saturday, August 11, 2018

ജനാധിപത്യം. അധികാരം മാത്രമല്ല; സമ്പത്തും ജനങ്ങളുടേത്, ജനങ്ങളിലേക്ക്.

പിശുക്കന് സമ്പത്തും വിശ്വാസവും ബന്ധങ്ങളും നഷ്ടം.
സമ്പന്നതയോ വിശ്വാസമോ 
അയൽവാസി-കുടുംബ-സുഹൃദ് ബന്ധങ്ങളെ
വിപരീതമായി ബാധിച്ചാൽ.

********

മാനങ്ങളുടെ തടവറയിൽ തന്നെ.
എന്നിട്ടും, വളരാനും മുറിക്കാനും തകർക്കാനും കത്തിക്കാനുമാവുന്നു?
ആത്യന്തികമാനമെന്ന വിരിപ്പിൽ കിടക്കുന്നതിനാൽ.

********

പണം താനെന്നു ധരിപ്പിക്കുന്ന മനസിന് പിശുക്ക്.
പിശുക്കന് സർവ്വം നഷ്ടം.
ആഘോഷിക്കാൻ കോടികൾ.
പക്ഷെ വിളിക്കേണ്ടവരെ വിളിക്കാൻ പിശുക്ക്

*********

കണ്ണാടിയിൽ കൊത്തുന്ന കിളിയോട് എന്ത് പറയാൻ?
അതൊന്നിനെയും കൊത്തുന്നില്ലെന്നോ?
അതങ്ങനെ കൊത്തട്ടെ.
ജീവിതത്തിന്റെ രസം അങ്ങിനെയും.

********

ഭരണാധികാരിയും സമ്പന്നനും ഏവരെയും പോലെ
ജീവിതത്തിന്റെ ഉപകരണങ്ങൾ
ജീവിതം അവരെയും പണിയെടുപ്പിക്കുന്നു.
ജീവിതം ഉണ്ടാവാൻ, സംരക്ഷിക്കാൻ.

********

സമ്പന്നനെ വിമർശിക്കേണ്ടത് അസൂയ കൊണ്ടല്ല.
പകരം, സമ്പത്ത് സമൂഹത്തിന്റേതെന്ന 
അറിവും ബോധവും തെളിവും വെച്ചാവണം.
അതവൻ അറിയുന്നില്ലേൽ.

********

സമ്പന്നരും സമൂഹത്തെ സഹായിക്കുന്നു.
കാവൽക്കാരും ഉപകരണങ്ങങ്ങളുമായ്.
ഭാരം പേറുന്നവരായ്.
അഹങ്കാരം എന്ന ആകർഷണത്തിൽ.

******

ശ്രമം എന്ന് പറഞ്ഞാൽ തന്നെ അപകടം.
പിന്നിൽ, തന്നിലും ലോകത്തിനും മുറിവുണ്ടാക്കുന്ന,
ആഗ്രഹം ഉണ്ട്
അതിനാൽ ക്ഷീണവും നിരാശയും

********

കാര്യകാരണങ്ങളുടെ ലോകത്തുനിന്ന് 
കാരണമില്ലാത്ത കാര്യത്തെയും ലോകത്തെയും കുറിച്ച്
നിഗമിക്കാനും മനസിലാക്കാനും ആവില്ല.
മാനങ്ങളുണ്ടാക്കുന്ന തടവറയുടെ പ്രശ്നമാണത്.

********

സമ്പത്ത്. വിഡ്ഢിക്കു തന്റേത്
അതിനാൽ അഹങ്കരിക്കും, മതിയാവില്ല
വിവേകിക്ക്; താൻ വെറും കാവൽക്കാരൻ
ബാധ്യത. മതിയാവും. ഒഴിവാക്കും.

**********

ജനാധിപത്യം.
അധികാരം മാത്രമല്ല; സമ്പത്തും 
ജനങ്ങളുടേത്, ജനങ്ങളിലേക്ക്.
സാമ്പത്തില്ലാതെ എന്തധികാരം?

*********

പണം നിങ്ങളുടെ നിലനിൽപിന് ആധാരം.
അത് വിഡ്ഢികളുടെ കയ്യിൽ കൊടുക്കരുത് (ഖുർആൻ).
അളവുകോൽ തകരും. അനുചിതം നടക്കും

********

എന്തേ ചരിത്രം സമ്പന്നനെ ഓർമിക്കാത്തത്?
കാരണം, സമ്പത്ത് ഒരാളുടേതല്ല; സമൂഹത്തിന്റേത്.
ഒരാളിന്റേതെന്നാൽ തെറ്റ്; ഉപകരണമായല്ലാതെ.

**********

രാഷ്ട്രീയ നേതാവ് മരിച്ചാൽ ഉറപ്പിക്കുക
ഒരു കള്ളൻ മരിച്ചു.
പഞ്ചായത് മെമ്പറിനു മേലെ പോകേണമെങ്കിൽ
കളവും തരികിടയും തന്നെ വഴി

********

കാശ്മീരിലെ കുഞ്ഞുങ്ങളോട് ദയ.
സ്വന്തം കുട്ടി പിഴപ്പിച്ചുണ്ടായതിനോട്?
ജാരനെ വെറുക്കാം; പക്ഷെ കുഞ്ഞിനെ?
ജീവനും ജീവിതവും ഒന്നല്ലേ?

******** 

ഉറങ്ങാതെ ഉറങ്ങുന്നവർക്കാണ് പ്രശ്നം
അവർക്കു ഉറക്കത്തിന്റെയും ഉണർവിന്റെയും മാറ്റമില്ല.

യാന്ത്രികതയിൽ ആത്മസ്പർശം ഇല്ല. രുചിയറിയില്ല.  

No comments: