Saturday, August 25, 2018

രാഷ്ട്രീയവും മതവുമില്ല. പ്രയാസത്തിൽ അവസരം കാണണം. അവസരത്തിൽ പ്രയാസം കാണരുത്.

കാലവർഷക്കെടുതി.
ജീവിതം കൊണ്ടുള്ള ജീവിതത്തിന്റെ  ഗുണനം, ഹരണം,
കൂട്ടൽ, കിഴിക്കൽ. കലാകാലമങ്ങനെ.
റിപ്പോർട്ട് ചെയ്യപ്പെട്ടാലുമില്ലേലും.



മഴക്ക് രാഷ്ട്രീയവും മതവുമില്ല.
മഴ ക്രൗര്യം കൊണ്ടിട്ടുമില്ല.
എന്നിട്ടും നമ്മൾക്ക് പൊള്ളി.
അത്രക്ക് നമ്മുടെ സ്വാർത്ഥത, കെടുകാര്യസ്ഥത



മഴക്കെടുതി.
ദുരിതാശ്വാസക്യാമ്പുകളും നഷ്ടപരിഹാരങ്ങളും
ശാഖയിൽ വളമിടുന്നത് പോലെ.
വേരിലെ പ്രശ്നം ആര് പരിഹരിക്കും?


മഴക്കെടുതി. സ്വാർത്ഥത കൊടികുത്തി
നാട് നശിക്കുമ്പോൾ ഓർത്തില്ല.
പ്രകൃതി ഒരു തെറ്റും ചെയ്തില്ല.
നമ്മുടെ കണക്കു കൂട്ടലാണ് തെറ്റിയത്.


മഴക്കെടുതി.
കള്ളൻ കയറി എല്ലാം മോഷണം പോയശേഷം
വാതിലടക്കാനുള്ള വിവേകവും 
രാഷ്ട്രീയ ഇച്ഛശക്തിയും മാത്രമേ നമുക്കുള്ളു.


മഴക്കെടുതി. ക്രൂരവിനോദം തന്നെ പഥ്യം.
ആദ്യം പ്രകൃതിയെ വ്യഭിചാരിച്ച്.
പിന്നെ പ്രകൃതി ക്ഷോഭിച്ചാൽ ചിത്രമെടുത്ത് 
മാക്സിമം ഷെയർ ചെയ്ത്


മഴക്കെടുതി വാതിൽ തുറന്നു ഉള്ളിൽ വരുന്നത് വരെ
കാത്തിരിക്കേണ്ടതില്ലായിരുന്നു
സന്ദർശക സ്ഥലങ്ങളെ ജനവാസയോഗ്യമാക്കരുത് എന്നറിയാൻ.


Deluge. Govt. is doing all possible.
This should be done in future too
To give the nature its stolen treasures back.


Deluge. Playing politics
Midst of crisis is cruel. 
Be it by centre or opposition. 
Help before the doom! 
Delayed means denied!


Deluge Lesson-For humans, 
Biggest value is to be a human. 
Survival is its basis and need. 
Humans save humans. 
Viruses save viruses


മഴക്കെടുതിയും നേർകാഴ്ചയും.
മനുഷ്യത്വം, സ്നേഹം, ആത്മാർപ്പണം.
കേരളീയൻ കൈമെയ്യ് മറന്നു.   
ദൈവം അവന്റെ കൈകളിലെ പരിഹാരമായി.



മഴക്കെടുതിയും നേർകാഴ്ചയും.
ജീവനും ജീവിതവും ഒന്നെന്ന പാഠം
ഒത്തുപിടുത്തം, ഇച്ഛാശക്തി
നാം പരസ്പരം അഭിനന്ദിക്കണം.



പ്രളയം. ജീവിതം ജീവിതത്തെ സ്നേഹിക്കും.
അതിനാൽ ഭയം, വെറുപ്പ്. ജീവിതം നമ്മൾ മാത്രമല്ല;
ബാക്ടീരിയയും വൈറസും തീയും വെള്ളവും കൂടി.



പ്രളയം. കുറ്റം പറയാനല്ല ഒരവസരവും.
കെടുകാര്യസ്ഥത ആരുടേതാണെങ്കിലും.
പ്രയാസത്തിൽ അവസരം കാണണം.
അവസരത്തിൽ പ്രയാസം കാണരുത്.


പ്രളയം. ന്യൂ ജെനെറേഷൻ
ശരിക്കും തെളിയിച്ചു.
മുൻപിൻ നോക്കാതെ ഓടിനടന്നു
പണിയെടുത്തു വായടപ്പിച്ചു അവർ.


പ്രളയം
നാമിനി ദൈവങ്ങളെ അന്വേഷിക്കേണ്ട.
കേരളത്തിലെ ഓരോരുവനിലുമുണ്ടത്
പ്രാർത്ഥനയല്ല; പ്രവർത്തി പുണ്യം എന്ന് പഠിപ്പിച്ച ദൈവങ്ങൾ.


പ്രളയം. ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥതയോ?
ഭരണമെന്നാൽ ഉദ്ദ്യോഗസ്ഥാധിപത്യമായതിന്റെ ദുരന്തമോ?
സത്യം പറയാൻ ആർക്കുണ്ടാവും ആർജവം?


പ്രളയം. പ്രകൃതി ദുരന്തമല്ല. പിന്നെ നമ്മളുണ്ടാക്കിയത്
ജലസംഭരണത്തിന് മാത്രം കൊടുത്ത മുൻഗണന?
ആര് ആരെ പറയാൻ? ആര് ആർക്കു മണി കെട്ടാൻ?


പ്രളയാനന്തരം ചെയ്യുന്നത് മഹത്തരം.
അത്പോലെ മഹത്തരമാകണം 
പ്രളയം ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടത്.
ദുരന്തം വീഴ്ചകളെ അതല്ലാതാക്കില്ല.



പ്രളയം. ദുരന്തമെന്നു പറയാം,
സഹതാപം നേടാം. ശരി. പക്ഷെ,
രോഗമായ് കണ്ട് ചികിൽസിക്കുന്നതാവും വിവേകം
കാരണത്തെ നേരിടാൻ ഇച്ഛാശക്തി വേണം.



പ്രളയം. രോഗവും കുറ്റവും അംഗീകരിക്കണം.
എങ്കിലേ തിരുത്തൂ, ചികിൽസിക്കൂ
ഭരണം മുട്ടുശാന്തിക്കല്ല;
തത്കാല നേട്ടം ദീർഘകാല നഷ്ടമാകരുത്.


No comments: