Sunday, August 26, 2018

അബ്രഹാം, ഇസ്ലാം, ഹജ്ജ് .

ഇത് ഹജ്ജ് കാലം. ഹജ്ജ് എന്നാൽ അബ്രഹാമിന്റെ വിളിക്കുള്ള ഉത്തരം. അബ്രഹാമിന്റെയും അയാൾ അനുഭവിച്ച, ചെയ്ത ത്യാഗങ്ങളുടെയും അനുസ്മരണവും പ്രതീകാത്മക അനുകരണവും. 

ഹജ്ജ് ഒരു സത്യാന്വേഷണ യാത്രയോ പ്രവൃത്തിയോ അല്ല. അതിനാൽ ഒരു തീര്ഥയാത്ര അല്ല. തീർത്തും ശാരീരികമായ അനുധാവനം ആണ് ഹജ്ജിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അന്വേഷിക്കലും അറിയലും ഇല്ല. അബ്രഹാം ചെയ്തതും അബ്രഹാമിനെ അനുസ്മരിക്കാനും അനുകരിക്കാനും ഉള്ളതും മാത്രം. 

അങ്ങനെയെങ്കിൽ ഹജ്ജ് എന്തിനെ പ്രതിനിധാനം ചെയ്യുന്നു?ഹജ്ജ് അബ്രഹാമിനെയും അയാൾ ഉയർത്തിപ്പിടിച്ചതിനെയും പ്രതിനിധീകരിക്കുന്നു. അബ്രഹാമിന്റെ ഹാജരായെന്ന അടിമയിൽ ഉണ്ടായ പരമ്പരയെ ഉയർത്തിപ്പിടിക്കുന്നു. മുഖ്യധാരയിൽ വരാത്ത വിഭാഗത്ത. സാറയെന്ന യഥാർത്ഥ ഭാര്യയിൽ ഉണ്ടായ ഇഷാഖിലൂടെ രൂപപ്പെട്ട മുഖ്യ ധാരയല്ല ഹജ്ജ് പ്രതിനിധാനം ചെയ്യുന്നത്.

മുഖ്യധാരാ ജൂതന്മാരുടെ ധാരയാണ്. അനേകം പ്രവാചകന്മാർ പരമ്പരയായി വന്ന ധാര. ഇസ്മായീൽ ധാരയിൽ പ്രവാചകന്മാരെ ഉണ്ടായിട്ടില്ല. സഹസ്രാബ്ദങ്ങൾക്കു ശേഷം മുഹമ്മദ്ഹാല്ലാതെ. മുഹമ്മദിനെയാണെങ്കിൽ മുഖ്യധാരക്കാർ പ്രവാചകനായി അംഗീകരിച്ചുമില്ല. മുഹമ്മദിന് മുഖ്യധാരക്കാർ പറയുന്നതിനേക്കാൾ വ്യത്യസ്തമായി ഒന്നും പറയാന് ഉണ്ടായിരുന്നില്ല. ആവർത്തിക്കുകയും അനുകരിക്കുകയും അല്ലാതെ. 

അങ്ങനെ വരുമ്പോൾ ആരാണ് അബ്രഹാം? എന്തായിരുന്നു അബ്രഹാം  ഉയർത്തിപ്പിടിച്ചത്?അതുകൊണ്ട് തന്നെ എന്താണ് ഹജ്ജ്? ഹജ്ജ് എന്തിനെ ഉയർത്തിപ്പിടിക്കുന്നു?

********* 

ഉർ അഥവാ ഇറാക്കിൽ ജീവിച്ചിരുന്ന ആടിനെ മേച്ചു ജീവിച്ചിരുന്ന ഒരു മനുഷ്യൻ. വ്യക്തി ജീവിതത്തിന്റെ വലിയ ചരിത്ര രേഖകൾ ഒന്നും ഇല്ല. പൊതുചരിത്രത്തിന്റെ ഭാഗമല്ല അബ്രഹാം. മതചരിത്രത്തിന്റെ പ്രധാന ഭാഗവും അല്ല. 

അബ്രഹാം എങ്ങിനെ ജീവിച്ചു എന്നും മറ്റും ariyan മതഗ്രന്ഥത്തെ മാത്രം ആശ്രയിക്കേണം. അങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതായാൽ തന്നെ.

അബ്രഹാം എന്നാൽ ധാരാളത്തിന്റെ (ജനങ്ങളുടെ) പിതാവ് എന്നർത്ഥം. ജൂത, ക്രിസ്തു, ഇസ്ലാം മതങ്ങളുടെ തലതൊട്ടപ്പൻ. ഏകദൈവത്വം പഠിപ്പിച്ച ആദ്യത്തെ ആൾ എന്ന് ബൈബിൾ കണക്കാക്കുന്നു. അതിനു മുൻപുണ്ടായിരുന്ന ഒരു ഗ്രന്ഥത്തെയും പിന്തുടരാതെ ഏകദൈവവിശ്വാസത്തിലേക്കു എത്തി എന്ന പ്രത്യേകത അബ്രഹാമിന് അവകാശപ്പെട്ടത്. തന്റെ ഏകദൈവ വിശ്വാസം പ്രഘോഷിക്കുന്നതിന്റെ ഭാഗമായ് സ്വന്തം പിതാവ് സൂക്ഷിച്ചതടക്കമുള്ള ഒട്ടനേകം ബഹുദൈവ വിഗ്രഹങ്ങൾ തകർത്തു ഈ അബ്രഹാം. അതിനു മുന്പുള്ളവർ  ഏറെക്കുറെ ബഹുദൈവ വിശ്വാസികൾ ആണെന്ന് സാരം. അത് ബൈബിൾ സമ്മതിക്കുന്നു. 

അബ്രഹാം അന്ധമായി വിശ്വസിച്ച ആൾ ആയിരുന്നില്ല. ദൈവത്തെയും ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. അബ്രഹാമിന്റെ ദൈവത്തിനുള്ള അനുസരണത്തിനും കഠിന വിശ്വാസത്തിനും പകരമായ് മൂന്നു പ്രധാന വാഗ്‌ദാനങ്ങൾ  ദൈവം നൽകിയതായി കാണുന്നു. (1) ഭൂമി, (2) പരമ്പര, (3) ദൈവവുമായുള്ള നേരിട്ടുള്ള ബന്ധം.

അബ്രഹാമിന്റെ പരമ്പരയാണ് ഇസ്ഹാഖിലൂടെ രൂപപ്പെട്ട ജൂത-ഇസ്രായീൽ പരമ്പരയും അതെ പോലെ തന്നെ യിശ്മായേലിലൂടെ രൂപപ്പെട്ട അറബ് ആഫ്രിക്കൻ പരമ്പരയും അവകാശപ്പെടുന്നത്. 

ഇഷാഖ് എന്നാൽ ചിരിക്കുന്നവൻ. സാറയുടെ മകൻ. ജൂത പരമ്പരയിലെ അബ്രഹാമിലൂടെയുള്ള ആദ്യത്തെ കണ്ണി.

ഇസ്മായിൽ എന്നാൽ ദൈവം കേൾക്കുന്നു എന്ന്. അടിമയായ ഹാജരായിലൂടെയുള്ള അറബ് വംശത്തിന്റെ അബ്രഹാമെന്ന ഇബ്രാഹിമിലൂടെയുള്ള ആദ്യത്തെ കണ്ണി.  


**************

1. ഇബ്രാഹിമിന്റെ വഴി 
ജൂത ക്രിസ്ത്യൻ ഇസ്ലാം മതങ്ങളുടേത്.
എങ്കിൽ ചോദ്യം
ചരിത്രത്തിൽ ഇബ്രാഹിം എവിടെ?
എന്തുകൊണ്ട് ഇയാൾ മഹാൻ?

*******

2. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.
ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുള്ള ഉത്തരം
എങ്കിൽ ചോദ്യം
ഹജ്ജ് ഉയർത്തിപ്പിടിക്കുന്നതെന്ത്?

*******

3. സർവർക്കും വഴിയാവാൻ മാത്രം
ഇബ്രാഹിമിന്റെ ഭൗതിക-ആത്മീയ ദർശനം എന്തായിരുന്നു?
ഖുർആനിലും ബൈബിളിലും ചിലതല്ലാതെ
ഒന്നും എഴുതപ്പെട്ടു കാണുന്നില്ല.

*********

4. അബ്രഹാം മരിച്ചിട്ട് 
നൂറോ ആയിരമോ വർഷത്തിനിടയിൽ 
അദ്ദേഹത്തിന്റെ ജീവചരിത്രമോ 
പാഠഭാഗങ്ങളോ രചിക്കപ്പെട്ടിട്ടില്ല

*******

5.  എങ്കിൽ, ഖുർആനിലും ബൈബിളിലും 
പറഞ്ഞത് വെച്ച് അബ്രഹാമിന്റെ 
മഹത്വവും ജീവിതവും പരിശോധിക്കാം.
അതിനാൽ ഹജ്ജിന്റെയും.

*******

6. അബ്രഹാം.
ഭാര്യ ഉണ്ടായിരിക്കെ അടിമസ്ത്രീയിൽ ഗർഭം.
എന്നാൽ അടിമയെ കൂടെ പൊറുപ്പിച്ചോഇല്ല.  
സ്ത്രീപക്ഷ മനുഷ്യപക്ഷ വായന എന്ത്?

*********

7. ഇബ്രാഹിംഭാര്യാ താല്പര്യം സംരക്ഷിക്കാൻ
അടിമയെയും കുഞ്ഞിനേയും ഇറാഖിൽനിന്നും 
മക്കാമരുഭൂമിയിൽ ഉപേക്ഷിച്ചു
അതിലെന്ത് പുണ്യംധർമം?

*******

8. ഇബ്രാഹിമിന്റെ മഹത്വം.
അടിമയെയും കുഞ്ഞിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചതിലെ
മാനുഷിക-ധാർമിക-സ്ത്രീപക്ഷ മൂല്യമെന്ത്? (തുടരും)

*******

9. ഇബ്രാഹിം-സ്വഭാര്യയിലുണ്ടായ കുഞ്ഞിന്റെ 
പരമ്പര സൂക്ഷിക്കാൻ അടിമയിലുണ്ടായ 
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോ
മാനുഷിക-ധാർമിക-സ്ത്രീ പക്ഷം?

*******

10. ഇബ്രാഹിം.
അമ്പലത്തിലെ ബിംബങ്ങൾ തകർത്തു
വലിയതിന്റെ കഴുത്തിൽ മഴുവിട്ടു.
ആര് ചെയ്തുവെന്നാരാഞ്ഞപ്പോൾ
വലിയ ബിംബത്തോടു ചോദിക്കാൻ പറഞ്ഞു.

******

11. ഇബ്രാഹിം പുനർജന്മത്തിൽ സംശയിച്ചു.
തെളിവ് നൽകാൻ ആവശ്യപ്പെട്ടു?
സംശയവും നിഷേധവും ഒരു തെറ്റല്ല
ബോധ്യപ്പെടുന്നത് വരെ ആവാമെന്നർഥം?

********

12. ഇബ്രാഹിം പറഞ്ഞ ന്യായം വെച്ച്
മുഴുവൻ പള്ളികളും തകർത്തു
ആരാണ് തകർത്തതെന്ന ചോദ്യത്തിന് 
അല്ലാഹുവോട് ചോദിക്കുക എന്ന് പറയാമോ?

*********

13. ജനങ്ങളാരും ഇല്ലാത്ത വേളയിൽ
അമ്പലത്തിലെ ബിംബങ്ങളെ തകർത്ത
ഇബ്രാഹിമിന്റെ നടപടി ജനാധിപത്യപരമാണോ?
മതസഹിഷ്ണുതാപരമോ?

*********

14. സംസാരിക്കാനാവാത്ത  ബിംബങ്ങൾ 
ദൈവമാകാൻ കൊള്ളില്ലെന്നു പറഞ്ഞിടത്തോ
ഇബ്രാഹിമിന്റെ മഹത്വം?
എന്നിട്ടു സംസാരിക്കുന്ന ദൈവത്തെ ഇബ്രാഹിം കൊടുത്തോ?

**********

15. അസ്തമിക്കുന്നതിനാൽ സൂര്യ-നക്ഷത്ര-ചന്ദ്രാദികൾ 
ദൈവം അല്ലെന്നു പറഞ്ഞേടത്തോ ഇബ്രാഹിമിന്റെ മഹത്വം?
(എന്നിട്ടു തെളിഞ്ഞു നിൽക്കുന്ന ദൈവത്തെ ഇബ്രാഹിം കാണിച്ചോ?)

********

16. എവിടെയാണ് ഇബ്രാഹിമിന്റെ മഹത്വം?
ദൈവത്തെയും പ്രവാചകത്വത്തെയും 
തന്റെ പരമ്പരയുടെ സ്വത്തവകാശമായി
നിലനിർത്തിയതോ?

*******

17. ഇസ്മായിൽ ആറ്റുനോറ്റു വളർന്ന കുഞ്ഞോഅല്ല.
ആറ്റുനോറ്റു വളർന്നത് സന്തോഷ വാർത്തയായി വന്ന ഇസ്ഹാഖ്
ഇസ്രായേൽ പരമ്പര ഇസ്ഹാഖ്-യാഖൂബിലൂടെ 

*******

18. ഇബ്രാഹിമിന്റെ വഴി മുഹമ്മദ്ഹന്റേത്.
ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുത്തരം.
എങ്കിൽ എന്താണ് ഹജ്ജ്
അടിമയോടുള്ള വെറുപ്പ്വിവേചനം?

********

19. എന്താണ് ഹജ്ജിലെ ബലി?
അടിമയിലെ കുഞ്ഞിനെ
സ്വഭാര്യയിലെ പരമ്പര സംരക്ഷിക്കാൻ,
കൊല്ലാൻ ശ്രമിച്ചതിന്റെ അനുകരണം.

********

20.  ഹജ്ജിലെ കല്ലേറ്.
അടിമയിലെ കുഞ്ഞിനെ കൊല്ലരുതെന്ന്
പറഞ്ഞവനോ പിശാച്
നല്ലവനെ കല്ലെറിയുകയോ പുണ്യം

*********

21. സഫ മർവ ഓട്ടം?
നിരാലംബയായ അടിമ സ്ത്രീയുടെ
വെള്ളവും അഭയവും തേടിയുള്ള ഓട്ടം.
അതെങ്ങിനെ ഹജ്ജിന്റെയും ഇബ്രാഹിമിന്റെയും മഹത്വം?

***********

22. ഹജ്ജ് ആത്മീയമാണോഅല്ല.
തീർത്ഥ യാത്രയാണോഅല്ല.
അന്വേഷണമാണോഅല്ല.
ഹജ്ജ് വെറും ശാരീരിക അനുകരണ കർമം.

**********

23. ജൂത ക്രിസ്ത്യൻ സ്വാധീനമായിരുന്നോ
അതല്ല സ്വീകാര്യത കിട്ടാൻ വേണ്ടി ആയിരുന്നോ
മുഹമ്മദും തന്റേത് ഇബ്രാഹിമിന്റെ വഴിയെന്ന് പറഞ്ഞത്?

*************

ഇത്രത്തോളം ചുരുങ്ങി ഇതൊക്കെയാണോ ദൈവം പ്ലാൻ ചെയ്തു നടപ്പാക്കേണ്ടത്?

ദൈവം ചുരുങ്ങും, ചുരുങ്ങണം. ശരിയാണ്. അതാണ് ജീവിതം. നാമോരോരുത്തരും.

പക്ഷെ എല്ലാവർക്കും എല്ലാവരിലൂടെയും അല്ലെ? ഇബ്രാഹിം പരമ്പര നിലനിർത്താൻ മാത്രമാണോ? അതൊരു അധിനിവേശം നടത്തുന്ന പരിപാടി അല്ലെ? ബാക്കിയുള്ളതിനെ ഇല്ലായ്‌മ ചെയ്യുക എന്ന അസഹിഷ്ണുതയും അല്ലെ? ദൈവ സൃഷ്ടി തന്നെയായവർക്കിടയിൽ അങ്ങനെ ഒരു വിവേചനം ദൈവം നടത്തുകയോ? 

ഒരു ദൈവം ആയാൽ ആർക്കാണ് പ്രശ്നം? പക്ഷെ ആർക്കും അത് ബോധ്യപ്പെടുന്നില്ലേൽ ദൈവം ഇങ്ങനെ മസിൽ പിടിക്കേണ്ടതുണ്ടോ? പരാജയപ്പെടുമാറ്. ഒരു ദൈവത്തിന് പല വേർഷൻസും വിശേഷണങ്ങളും ബിംബങ്ങളും ഉണ്ടായാൽ ദൈവത്തിനെന്തു ചേതം? ഓരോരുത്തനും അവനവന്റെ വിതാനത്തിൽ നിന്നും മനസിലാക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാത്തവനോ ദൈവം? 

ഒരേയൊരു അല്ലാഹു എന്ന പേരിനും സങ്കൽപത്തിനും വേണ്ടി ബാക്കിയെല്ലാ സങ്കല്പങ്ങളും പേരുകളും ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ? അങ്ങനെ എല്ലാറ്റിനെയും തച്ചുടക്കുന്നതാണ് പ്രശ്നം. തീവ്രത. 

ഒരു ദൈവത്തെ കുറിച്ച് പോലും ഒരേറെ സങ്കൽപ്പങ്ങൾ ഉണ്ടാകാവുന്നതിന്റെ സര്ഗാല്മക സ്വാതന്ത്ര്യം  നിഷേധിക്കുന്ന കോലത്തിൽ ആണോ വിശ്വാസം അടിച്ചേല്പിക്കേണ്ടത്? 

ആത്മീയം എന്നാൽ നിങ്ങൾക്കു നിങ്ങളുടെ ദൈവവുമായി സ്വതന്ത്രമായി ബന്ധപ്പെടാൻ കഴിയുന്നതിൽ അല്ലെ? സര്ഗാത്മകമായും അല്ലാതെയും?


********

Question:
ദൈവം എന്തു ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കാൻ സ്വതന്ത്രവും അധികാരവും ദൈവത്തിനില്ലേ ? നിങ്ങളിടെ വീട്ടിൽ ഉറങ്ങാനും ഉണ്ണാനും നിങ്ങൾക്കു സ്വാതന്ദ്രം ഉണ്ടെങ്കിൽ ദൈവത്തിന്റെ ഭൂമികയിൽ അവന്ടെ അധികാരം നടപ്പിലാക്കാൻ ചുമ്മാ അവനെ അനുവദിച്ചേക്കുക. UDABBIRUL AMRA MINA SSAMAI. ദൈവത്തിന്റെ ആജ്ഞ സ്വീകരിക്കാനും നിരാകരിക്കാനും ദൈവം നമുക്ക് സ്വാതന്ദ്രം തന്നത് അവന്ടെ ഔദാര്യം മാത്രം.


Answer: 
എല്ലാം ദൈവികവും ദൈവിക പദ്ധതിയും തന്നെ. അല്ലാതെ തരമില്ല. അതിനു ദൈവത്തിന് സ്വാതന്ത്ര്യവും ഉണ്ട്. നമ്മൾ ഇല്ലെന്നു പറഞ്ഞാലും ഉണ്ടെന്നു പറഞ്ഞാലും അങ്ങനെ തന്നെ. പകുതി അങ്ങനെയും പകുതി ഇങ്ങനെയും ആവുക തരമില്ല. 

പക്ഷെ ഏതെങ്കിലും ചിലതു മാത്രം ദൈവികം എന്ന് പറയുന്നിടത്താണ് പ്രശ്നം. അത് ദൈവത്തെ ചുരുക്കൽ ആണ്. അതുകൊണ്ടാണ് അസഹിഷ്ണുതയും തീവ്രതയും. 

ഇബ്രാഹിം മാത്രവും ഇബ്രാഹിമിന്റെ ഈ നടപടി മാത്രവും ദൈവികമാകാൻ മാത്രം എന്താണ് അതിലുള്ളത്? ബാക്കിയൊന്നും ആവാതിരിക്കാൻ അവയിൽ എന്താണ് നിസ്സാരതയും ഉള്ളത്? ഏതെങ്കിലും ചിലത് മാത്രം ദൈവത്തിന്റെ പദ്ധതി എന്ന് പറയുമ്പോൾ ചോദ്യം ഉണ്ടാവും. സാധാരണം. എല്ലാം ആണെങ്കിൽ പിന്നെ അതിനെ മാത്രം മഹത്വപ്പെടുത്തി കാണിക്കേണ്ടതില്ലല്ലോ? 

ഇബ്രാഹിം മാത്രവും ഇബ്രാഹിമിന്റെ ഈ നടപടി മാത്രവും ദൈവികമാകാൻ എന്ത് മഹത്വവും ത്യാഗവും ആണ് അതിലുള്ളത്? അടിമയെ കാട്ടിലും വെളിമ്പുറത്തും ഉപേക്ഷിക്കുക എന്നതോ? പൂച്ചയെ നാടുകടത്തും പോലെ. എക്കാലവും (ഇയ്യടുത്ത കാലം വരെ) വളരെ ലളിതമായി നടന്ന വെറും ക്രൂരമായ സാധാകാര്യം അത്. പക്ഷെ അതാവരുതല്ലോ ഇബ്രാഹിമിന്റെ വലിയ ത്യാഗം. ദൈവം നടത്തുന്ന വലിയ പരീക്ഷണം, നീതി?

വേലക്കാരിയിലും മറ്റിതര സ്ത്രീയിലും ഗര്ഭമുണ്ടായാൽ അത് മാനുഷികം. വലിയ തെറ്റ് പറയാനില്ല. അതും ദൈവിക നീതിയും പ്ലാനും തന്നെ. ശരിയാണ്. പക്ഷെ അത് ഇബ്രാഹിമിന്റേത് മാത്രം ആവേണ്ടതില്ലല്ലോ? അതാവരുതല്ലോ ഇബ്രാഹിമിന്റെ മഹത്വം, ദൈവം ചെയ്യുന്ന വലിയ പ്ലാൻ? അത് മാത്രം ആവരുതല്ലോ ദൈവത്തിന്റെ മഹത്തായാ പ്ലാൻ. അതാവരുതല്ലോ  മൂന്നു മതങ്ങളും ഒരുപോലെ നേതാവാക്കി മാറ്റാനുള്ള ഒരാളുടെ മഹത്വം. ഇബ്രാഹിമിന്റെ പരമ്പര എന്നതല്ല മനുഷ്യ പരമ്പര എന്നതല്ലേ കൂടുതൽ പ്രധാനം? ദൈവത്തിന്റെ സൃഷ്ടി എന്നത്? ദൈവത്തിന്റെ പരമ്പര എന്നത്?

ഇബ്രാഹിമിനെ കുറിച്ചറിയാൻ പ്രത്യേക ഗ്രന്ഥങ്ങൾ ഇല്ല. ജീവചാരിത്രം അയാൾ ജീവിച്ചിട്ട് നൂറും ആയിരവും വർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല. ഇപ്പോഹും ഇല്ല. ഉള്ളത് ഖുർആനും ബൈബിളും മാത്രം. ഇങ്ങെത്രയോ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായത്. അത് വെച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിൽ പറയാനാവുന്നതേ ഉള്ളു. അത് തന്നെയാണ് ഇപ്പറയുന്നതിന് ആധാരവും. അപരയുന്നതു വെച്ച് പറയാവുന്ന മഹത്വം തന്നെയാണ് പറയുന്നത്. 

പക്ഷെ,  ഇബ്രാഹിം ഇത് വരെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. കാരണം. ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും അതിൽ താല്പര്യം ഇല്ല. അവരുടെ കൂടി തലതൊട്ടപ്പൻ ആണ്. ഹിന്ദുക്കൾക്കും ബുദ്ധന്മാർക്കും കാര്യം പ്ടിടികിട്ടിയിട്ടും ഇല്ല. എല്ലാം ശരിയെന്നു മനസിലാക്കുന്ന വിശാല സഹിഷ്ണുത പക്ഷകാറായ ഹിന്ദുക്കൾക്കും ബുദ്ധന്മാർക്കും അതിൽ താല്പര്യവും ഇല്ല. 

പക്ഷെ ഏകദൈവ സങ്കല്പമെന്ന അസഹിഷ്ണുതയുടെയും തീവ്രതയുടെയും ഉറവിടം ഇവിടെ നിന്നാണെങ്കിൽ , യഥാർത്ഥത്തിൽ കൈകാര്യം ചെയ്യേണ്ടത് ഇബ്രാഹിമിൽ തൊട്ടുകൊണ്ട് തന്നെയാണ്. ഒന്നിന് വേണ്ടി എല്ലാ സങ്കല്പങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുന്നത് ഈ ഏകത്വം വെച്ച് തന്നെയാണ്. അതുണ്ടാക്കുന്ന അസഹിഷ്ണുതയും തീവ്രതയും വെച്ച്. പ്രത്യേകിച്ചും പരലോകത്തെ സ്വർഗ്ഗ നരകങ്ങൾ വെച്ച് നീട്ടിയാവുമ്പോൾ പ്രത്യേകിച്ചും. 

*********
Question:
ഇബ്രാഹിം നബി ഇങ്ങനെയൊക്കെ ചെയ്തു എന്നു പറഞ്ഞത് ആരാണ്?
വിശുദ്ധ ഗ്രന്ഥം ആണെങ്കിൽ അതിനുള്ള കാരണവും അതിൽ പറഞ്ഞിട്ടില്ലേ.
അത് വിശ്വസിക്കണമോ?
അതോ ഭാഗികമായി വിശ്വസിക്കണോ? ഉപേക്ഷിച്ചു എന്നത് വിശ്വസിക്കാമെങ്കിൽ അതിലെ ന്യായം അവിശ്വസിക്കുന്നത് എന്തു കൊണ്ടാണ്? മൗലികമായ ഒരു ചിന്തയുടെ സാധ്യത,നൂറ്റാണ്ടുകൾക്ക് മുൻപ്‌ നടന്ന ഒരു സംഭവത്തെ കുറിച്ചാവുമ്പോൾ,അതിനു അവലംബിക്കേണ്ട ചരിത്ര പുസ്തകങ്ങളുടെ ആധികാരികത എങ്ങനെയാണു പരിശോധിക്കേണ്ടത്?

Answer:

ഇബ്രാഹിം അക്കാലത്തു ചെയ്തത് തെറ്റാണെന്നു പറയാനല്ല ശ്രമം. പകരം അത് ശരിയോ തെറ്റോ ആവാം, ആവട്ടെ. അങ്ങനെ കരുതുന്നതിൽ ഒരു തെറ്റും ഇല്ല. അവനവന്റെ ശാരിയെ ഉള്ളൂ. അവനവനു മനസിലാകുന്നത്ര. അന്നത്തെ ശരി ഇന്നത്തെ തെറ്റാവാം, ഇന്നത്തെ ശരി അന്നത്തെ തെറ്റുമാവാം. കാലവും സ്ഥാനവും നിശ്ചയിക്കുന്ന ശരി തെറ്റുകൾ. കുട്ടിക്ക് ബാധകമായത് വലിയവർക് ബാധകമാകാത്തതു പോലും, തിരിച്ചും മറിച്ചും, അതുകൊണ്ടാണല്ലോ? 

പക്ഷെ അതംഗീകരിക്കാത്തിടത്തും, പഴയതു തന്നെ, അത് മാത്രം, ഇക്കാലത്തും ശരിയെന്ന മട്ടിലും, അത് മാത്രമാണ് ശരിയെന്ന മട്ടിലും അവതരിപ്പിക്കുമ്പോൾ ആണ് തെറ്റ്. അതാണ് സെമിറ്റിക് മതങ്ങളുടെ ഒരു പ്രശ്നം. അതല്ലാത്തതില്ല, തെറ്റെന്ന വാദം. അതിനാൽ മാത്രം നടത്തുന്ന ചോദ്യം ചെയ്യൽ ആണ്. ശാരിയുടെ വ്യത്യസ്ത വൈവിധ്യ ഭാവത്തെ അംഗീകരിക്കാത്തത് കൊണ്ടുള്ള ചോദ്യം ചെയ്യൽ.

താങ്കൾ പറഞ്ഞത് പോലെ ഇബ്രാഹിമിന്റെ കഥ എവിടെയും ഇല്ല. എവിടെ നിന്നും കിട്ടാൻ സാധ്യതയും ഇല്ല. കൂടെ നടന്നവരോ ജീവിച്ചവരോ അക്കാലത്തുള്ളവരോ എഴുതിയ ഒന്നും ആധികാരികമായും അല്ലാതെയും ലഭ്യമല്ല, ലഭ്യമാകാൻ സാധ്യതയും ഇല്ല. എന്നിരിക്കെ ഇബ്രാഹിമിനെ ഇവിടെ ഇക്കാലത്തു വെച്ച് കൈകാര്യം ചെയ്‌താൽ അറ്റം കിട്ടില്ല. നമ്മൾക്ക് അങ്ങനെ മാറി നിൽക്കുകയും ആവാം. പക്ഷെ മറുഭാകത്ത് മത വിശ്വാസികൾ അങ്ങനെ മാറി നിൽക്കുന്നില്ല. അവർ ശക്തിയുക്തം കൈകാര്യം ചെയ്യുക തന്നെയാണ്. ആ മനുഷ്യന്റെ കഥ എഴുതി വായിക്കുന്നത് പോലെയും കൂടെകിടന്നു ജീവിച്ച പോലെയും പറഞ്ഞവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് ഇതൊക്കെയും ഇക്കോലത്തിൽ പറയേണ്ടി വരുന്നത്. 

അറിയാമല്ലോ ഹജ്ജ് എന്നത് ഇബ്രാഹിമിന്റെ വിളിക്കുള്ള ഉത്തരം. അതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. എങ്കിൽ, അങ്ങനെ ഒരു ഇബ്രാഹിമിനെ നമ്മൾ കൈകാര്യം ചെയ്യുന്നതിൽ തെറ്റില്ലല്ലോ? ഹജ്ജ്  ഇവിടെ സജീവമായ വിഷയമാകുന്ന കാരണത്താലും മറ്റും.

പോരാത്തതിന് ഇസ്ലാം പിന്തുടരുന്നത് ഇബ്രാഹിമിന്റെ വഴിയാണെന്ന് ആണയിട്ടു പറയുന്നു. എങ്കിൽ ഇബ്രാഹിമിന്റെ വഴി എന്താണ് എന്ന് മനസിലാക്കാനുള്ള വഴിയും നമുക്ക് കിട്ടേണ്ടേ? എന്താണോ അത് നമുക്ക് മനസിലാക്കാനാവേണ്ടേ? ആ നിലക്ക് ചോദ്യം ചെയ്യൽ നടക്കേണ്ടേ? 

മുഹമ്മതും അതാവകാശപ്പെടുന്നുണ്ട്. ഇബ്രാഹിമിന്റെ വഴിയും പരമ്പരയും. ആ സ്ഥിതിക്ക് ഇബ്രാഹിം എന്നത് സങ്കല്പത്തിനും ചരിത്രമാകുന്നതിനും അപ്പുറം വ്യക്തമായും വിഷയമാകേണ്ടത് തന്നെയാണ്. വെറും കഥയാവേണ്ടതല്ല. ഇബ്രാഹിമിനെ പിന്തുടരാൻ ഇബ്രാഹ്മിനെ അറിയേണം. അതിനു ഇബ്രാഹിമിന് മൂവായിരം വര്ഷങ്ങള്ക്കു ശേഷം ഉണ്ടായതെന്നു പറയപ്പെടുന്ന ഖുർആൻ പറഞ്ഞത് മാത്രം മതിയാവില്ല. 
  
ലോകത്തെ മൂന്നു പ്രധാന സെമിറ്റിക് മതങ്ങളും ചെന്ന് പെടുന്നത് ഈ ഇബ്രാഹിമിൽ ആണ്. അതാണവരുടെ അവകാശ വാദം. ഇബ്രാഹിം ഉയർത്തിയ ഏകദൈവ വിശ്വാസത്തിൽ എന്ന്. ഏകദൈവ വിശ്വാസ്സം അത് വരെ ഇല്ലാതിരുന്നതു പോലെയും ഇബ്രാഹിമിന്റെ ഒരു കണ്ട് പിടുത്തം പോലെയും. (ദൈവത്തിന്റെ മേലുള്ള ഒരാരോപണം പോലെ). പക്ഷെ ഇബ്രാഹിം എപ്പോൾ എന്ത് പറഞ്ഞു എന്ന് രേഖപെടുത്തപ്പെട്ടതു കാണുന്നതും ഇല്ല. ധമ്മപധയും തായോ തേച്ചിങ്ങു കൺഫ്യൂഷൻ ചിന്തകളും സൗരാഷ്ട ചിന്തകളും ഭാരതീയ വേദങ്ങളും ഉപനിഷത്തുകളും പോലെ. 

അയ്യോബിന്റെയും യൂനുസിന്റെയും അബ്രഹാമിന്റെയും ഒക്കെ കഥകൾ ഈ നിലക്ക് മാതാവേദികളിൽ കൂടെക്കിടന്നവർ പറയും പോലെ വളരെ സുന്ദരമായി അവതരിപ്പിച്ചു മതവിഭാഗം, ഒരു തെളിവും ഇല്ലാതെ ന്യായവും നീതികരണവുമില്ലാതെ, ആളെക്കൂട്ടുന്നു. ചോദ്യം ചെയ്യുമ്പോൾ മാത്രം സംഗതി മാറിപ്പറയരുതല്ലോ? പ്രത്യേകിച്ചും അവർ പറയുന്നതിലെ വൈരുധ്യം. അവർ നിലകൊള്ളുന്ന വിശ്വാസത്തിനെതിരെ അവർ പറയുന്ന കഥകൾ നിലകൊള്ളുന്നു എന്നറിയിക്കുമ്പോൾ.

********
Question: ഒരു ഭക്തൻ
അദ്ദേഹത്തിന്റെ മുമ്പിൽ സാക്ഷാൽ ദൈവം പ്രത്യക്ഷപ്പെട്ടു

പൊതുവെ സദാചാരവിരുദ്ധമെന്നും കുറ്റകരമെന്നും കരുതപ്പെടുന്ന കാര്യം ചെയ്യാൻ കല്പിക്കപ്പെട്ടു.

ഭക്തന്റെ choice എന്തായിരിക്കും?
അദ്ദേഹം എങ്ങനെ ആ പ്രതിസന്ധി മറികടക്കും?


Aswer: അങ്ങനെയൊന്നും ദൈവത്തിൽ നിന്നും ഉണ്ടാവില്ല. ഉണ്ടായതായി നേരിൽ ആര് പറഞ്ഞു? വെറുതെ അങ്ങനെ അങ്ങ് സങ്കല്പിച്ചു മനുഷ്യനെ കഷ്ടപ്പെടുത്തണോ? വെറുതെ കെട്ടുകഥകൾ ആയി പറഞത് കൊണ്ട് കാര്യമില്ല. ദൈവം കെട്ടുകഥകൾ ആശ്രയിക്കുന്നവൻ ആയിക്കൂടല്ലോ? ആ കെട്ടുകഥകളിൽ വിശ്വാസിക്കാത്തതിന്റെ പേരിൽ ശിക്ഷിക്കുന്നവൻ. ബുദ്ധി ഉപയോഗിക്കുന്നത് അപരാധം എന്ന് പറയുന്ന ദൈവം വിശ്വാസികളായ വിഡ്ഢികളെ കൊണ്ട് സ്വർഗം നിറക്കാൻ ഉദ്ദേശിക്കുമായിരിക്കും.

********
ഒരു മുല്ലാക്കഥയുണ്ട്. മുല്ല കപ്പിത്താനാവാനുള്ള ഇന്റർവ്യൂവിനു പോയി.
ചോദ്യം: തിരമാലയും കാറ്റും വന്നാൽ മുല്ല എന്ത് ചെയ്യും>
ഉത്തരം: നങ്കൂരം ഇടും.
ചോദ്യം: വലിയ തിരമാലയും കാറ്റും വന്നാൽ മുല്ല എന്ത് ചെയ്യും?
ഉത്തരം: വലിയ നങ്കൂരം ഇടും.
ചോദ്യം: അത്യധികം വലിയ കാറ്റും തിരമാലയും വന്നാലോ?
ഉത്തരം: അത്യധികം വലിയ നങ്കൂരം ഇടും.
ചോദ്യം: മുല്ല, താങ്കൾക്കു എവിടെ നിന്ന് കിട്ടുന്നു ഈ വലിയതും അത്യധികം വലിയതുമായ നങ്കൂരം.
ഉത്തരം: താങ്കൾക്കു എവിടെനിന്നാണോ അത്യധികം വലിയ കാറ്റും തിരമാലയും കിട്ടുന്നത് അവിടെ നിന്ന് തന്നെ. 


*********

Question: 
അങ്ങനെ ദൈവത്തിൽ നിന്നും ഉണ്ടാവില്ല എന്നുള്ളത് നിങ്ങളുടെ മുന്വിവിധിയും കേവല വിശാസവും മാത്രമല്ലെ

Answer: 

ഇവിടെ എന്റേത് മുൻവിധി. ശരി. വിശ്വാസങ്ങൾ മുൻവിധിയും അല്ല. ശരി. നല്ല വ്യാഖ്യാനം. കൊണ്ട് നടക്കാൻ സൗകര്യമുള്ളത്. കോടാനുകോടി ജനങ്ങൾ മുൻവിധിയിൽ അല്ല. ശക്തിയുക്തം തെളിവിന്റെ അടിസ്ഥാനത്തിൽ പറയുന്നവൻ മുൻവിധിക്കാരൻ. എന്തൊരു സുഖം?

സുഹൃത്തേ, ദൈവം എല്ലാവർക്കും ഒരു പോലെയാവേണ്ടേ? ആർകെങ്കിലും മാത്രം പ്രത്യേകമായല്ലാതെ. അതല്ലേ ദൈവിക നീതി? ഇനി ആർകെങ്കിലും മാത്രം പ്രത്യേകമാകുന്നുവെങ്കിൽ അത് ദൈവം ചെയ്യുന്ന തെറ്റാവും. അങ്ങനെ പ്രത്യകമായാൽ അതവർക്ക് മാത്രം ബാധകമാവുന്ന ആത്മനിഷ്ഠമായ, വസ്തു നിഷ്ഠമല്ലാത്ത, കാര്യം. മറ്റാർക്കും അത് വിശ്വസിക്കലും പിന്തുടരലും നിര്ബന്ധമല്ലാതെ. അല്ലാതെ ആർകെങ്കിലും പ്രത്യേകമാവുന്ന തെറ്റ് ദൈവം ചെയ്തിട്ട്, ആ  പ്രത്യേകമായതിനെയും ആയവനെയും കാണാതെ അറിയാതെ, കെട്ടുകഥ പോലെ ആയിട്ടും, നിർബന്ധമായും വിശ്വസിക്കണം എന്ന് പറയുന്നതിൽ ഒരുതരം അസാംഗത്യവും താങ്കൾ കാണുന്നില്ല അല്ലെ? എന്നിട്ടോ? അങ്ങനെ  വിശ്വസിചില്ലേൽ ശിക്ഷയെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിലും വിശ്വാസത്തെ മാർക്കറ്റ് ചെയ്യുന്നതിലും ദൈവത്തിൽ  അപരാധം കെട്ടിച്ചമക്കുകയല്ലേ താങ്കൾ ചെയ്യുന്നത്?

ഇനി എന്റേത് മുൻവിധി ആണെന്ന് തന്നെ താങ്കൾക്കു പറയാം. അത് സമ്മതിക്കാൻ ഞാൻ തയ്യാറുമാണ്. ആണെന്നു വന്നാൽ തിരുത്തുകയും ചെയ്യും. താങ്കളോട് നന്ദി പറഞ്ഞു കൊണ്ട്. 

പക്ഷെ, ആർക്കോ ദൈവം അങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന, താങ്കളുടെ ഈ വിശ്വാസം ഒരു മുൻവിധി അല്ലെ? താങ്കൾക്കു ദൈവത്തിൽനിന്നും അങ്ങനെ ഒരനുഭവം നേരിട്ട് ഉണ്ടായോ? എനിക്ക് ഉണ്ടായിട്ടില്ല എന്ന ഉണ്ടായ കാര്യം വെച്ചാണ് ഞാൻ പറയുന്നതും പറഞ്ഞതും. താങ്കളും അങ്ങനെ തന്നെ താങ്കളുടെ മനസ്സാക്ഷിയോട് സത്യസന്ധത പുലർത്തി ആവും എന്ന് കരുതുന്നു. മനസ്സാക്ഷിയിൽ സത്യസന്ധനായാൽ താങ്കൾ ആരെയും ഭയപ്പെടേണ്ടതില്ല. ആത്മനിഷ്ഠമായ കാര്യമായത് കൊണ്ട് താങ്കൾ ഉണ്ടെന്നു പറഞ്ഞാൽ ഞാൻ അത് വിശ്വസിച്ചു അങ്ങനെ ഒരു വിശ്വാസം മുൻവിധിയല്ലെന്നു കരുതാനും ഈയുള്ളവൻ തയ്യാർ ആണ്. 

ഇനി അതല്ലെങ്കിൽ താങ്കളുമായി ബന്ധപ്പെട്ട ആര്കെങ്കിലും ഉണ്ടായെന്നു അവർ പറഞ്ഞത് താങ്കൾ കേട്ടോ? അല്ലാതെ നാലായിരം കൊല്ലം മുൻപ് ഒരു രേഖയും തെളിവും എഴുതപ്പെട്ട ചരിത്രവും ഇല്ലാതെ അങ്ങനെ ഒരാൾക്ക് ഉണ്ടായി എന്ന് പറയുന്നതും വിശ്വസിക്കുന്നതുമല്ലേ  മുൻവിധി?  അത് മാത്രം എന്ന് പറയുന്നതല്ലേ മുൻവിധി? മുൻപേ ഉണ്ടാക്കുന്ന വിധിയെ കുറിച്ച് തന്നെ അല്ലെ താങ്കൾ മുൻവിധി എന്ന് പറയുന്നത്? താങ്കൾ അങ്ങനെ വിശ്വസിക്കുന്നത്  മാത്രം എന്ന് വിശ്വാസികൾ പറഞ്ഞല്ലെങ്കിൽ അതൊരു വ്യക്തിപരമായ കാര്യമായി കരുതി ഒഴിവാക്കാം ആയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി. 

പക്ഷെ അങ്ങനെയുള്ള മുൻവിധികൾ കാണാതെ എന്നിലെ മുൻവിധി കണ്ട താങ്കളെ എന്തായാലും മാനിച്ചിരിക്കുന്നു. 


**********

മനുഷ്യനും ജീവിതവും സ്വയം പരിഷ്കരിക്കുന്ന വളരുന്ന രൂപത്തിൽ  ആണ്. എല്ലാവരുടെയും കൂട്ടായ ജീവിത പരിശ്രമത്തിലൂടെ. 

ഉപദേശകൻ വേണ്ടെന്നും ഉണ്ടാവില്ലെന്നും അല്ല. വേണ്ടവർ എവിടെനിന്നും സ്വീകരിക്കട്ടെ എന്നാണു പറഞ്ഞത്. ഒരാൾ മറ്റൊരാൾക്കു തടസ്സമാവാതെ. അവസാന വാദം ആരും പുപലർത്താതെ. 

എല്ലാവരും വ്യത്യസ്തമായ രൂപത്തിൽ സമയത്തിൽ പരസ്പരം ഉപദേശകരാവുന്നു. എല്ലാവരിലും ഉപദേശകനെ ദർശിക്കാൻ പറയുന്നവൻ എങ്ങിനെ ഉപദേശകൻ വേണ്ട എന്ന് പറഞ്ഞവനാകും? ഒരാൾ മാത്രം എക്കാലത്തേക്കും എന്ന് പറയുന്നവൻ അല്ലെ ഉപദേശകൻ വേണ്ട എന്ന് പറയുന്ന, മറ്റെല്ലാവരെയും നിഷേധിക്കുന്ന അസഹിഷ്ണുവും തീവ്രവാദിയും ആകുന്നത്? 

ചുരുക്കിപ്പറയാം: 
എല്ലാവരിലൂടെയും ഉപദേശകന്മാർ പല രൂപത്തിൽ പല വഴിയിൽ ഉണ്ടാവുമെന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. 
ഏതെങ്കിലും ഒരു ഉപദേക്ഷകൻ മാത്രമല്ലെന്ന്. 
ഏതെങ്കിലും ഒരു ഗ്രന്ഥത്തിലൂടെ മാത്രമല്ലെന്ന്. 
അങ്ങനെ എല്ലാ കാലത്തേക്കും എല്ലാവർക്കും ആവാൻ മാത്രം ഒരു ഉപദേശകനും ഗ്രന്ഥവും ഇല്ലെന്നു.
ഉപദേശകൻ സഹസ്രാബ്ദങ്ങൾക്കു മുൻപ് ആരും കാണാത്ത മൂലയിൽ വന്നു അസ്തമിക്കില്ലെന്നും അവസാനിക്കില്ലെന്നും പറയാൻ. 
ദൈവം തുടർച്ചയും തുടർച്ചയിലൂടെയും ആണെന്ന്.


*********

ഇന്നിലൂടെയും ഉപദേശങ്ങളും മനുഷ്യനും വളർന്നു കൊണ്ടിരിക്കുന്നു. മനുഷ്യൻ ഇങ്ങനെയൊക്കെ വളർന്നു വലുതായത് മനുഷ്യൻ മനുഷ്യന് പോന്നവനായത് കൊണ്ട് തന്നെ. ദൈവത്തിന് ദൈവം പോന്നവനായത് കൊണ്ട്. മനുഷ്യനിലൂടെ തന്നെ മനുഷ്യന് വേണ്ടതൊക്കെയും സംഭവിക്കുന്നു, സംഭവിപ്പിക്കുന്നു. പ്രകൃതിയുടെ പ്രകൃതിക്കു വേണ്ടതും. അതിനു മുഹമ്മതിലും അബ്രഹാമിലും അവസാനം വാക്കു കാണേണ്ട എന്ന് പറയാനേ ഉദ്ദേശിച്ചുള്ളൂ. 

ദൈവം എല്ലാവരിലൂടെയും പ്രവർത്തിച്ചും ഇടപെട്ടും കൊണ്ടിരിക്കുന്നു എന്ന് പറയുന്നതിൽ എന്താണ്  തെറ്റുണ്ടാവുക? ദൈവത്തെ ആരിലെങ്കിലും അവസാനിപ്പിക്കുന്നതിലും ചുരുക്കുന്നതിലുമല്ലേ തെറ്റ് കാണേണ്ടത്?

******


******

ഒന്നു മാത്രം ശരി; ബാക്കിയെല്ലാം തെറ്റ് എന്ന് പറയുന്നത് കൊണ്ട് പറയേണ്ടി വരുന്നതാണ്. 
ആ ഒന്ന് പണ്ടെന്നോ പറയപ്പെട്ടതാണെന്നും, ആ പണ്ടെന്നോ ഏതോ ഭാഷയിൽ വന്ന ഗ്രന്ഥവും  വ്യക്തിയും പറഞ്ഞത് പോലെയെ ഇനിയെല്ലാം എന്ന് പറയുന്നത് കൊണ്ടും പറഞ്ഞു പോകുന്നതാണ്. 

ദൈവത്തെ ഇങ്ങനെ ചുരുങ്ങിയവനും വഷളനും ക്രൂരനും ആക്കരുതല്ലോ എന്ന് കരുതിക്കൊണ്ട്. 

ദൈവം അങ്ങനെയൊന്നും അല്ലല്ലോ എന്നറിയുന്നതിനാലും. 
എല്ലാവരോടുമൊത്തു എല്ലാവരിലൂടെയുമല്ലേ ദൈവം എന്നുറപ്പുള്ളതിനാൽ.

********

ഒന്നു മാത്രം ശരി; ബാക്കിയെല്ലാം തെറ്റ് എന്ന് പറയുന്നത് കൊണ്ട് പറയേണ്ടി വരുന്നതാണ്
ഒന്ന് പണ്ടെന്നോ പറയപ്പെട്ടതാണെന്നും, പണ്ടെന്നോ ഏതോ ഭാഷയിൽ വന്ന ഗ്രന്ഥവും  വ്യക്തിയും പറഞ്ഞത് പോലെയെ ഇനിയെല്ലാം എന്ന് പറയുന്നത് കൊണ്ടും പറഞ്ഞു പോകുന്നതാണ്

ദൈവത്തെ ഇങ്ങനെ ചുരുങ്ങിയവനും വഷളനും ക്രൂരനും ആക്കരുതല്ലോ എന്ന് കരുതിക്കൊണ്ട്

ദൈവം അങ്ങനെയൊന്നും അല്ലല്ലോ എന്നറിയുന്നതിനാലും
എല്ലാവരോടുമൊത്തു എല്ലാവരിലൂടെയുമല്ലേ ദൈവം എന്നുറപ്പുള്ളതിനാൽ


*********

സുഹൃത്തേ, ജനാധിപത്യമെന്നാൽ ജനാധിപത്യ ഭരണം എന്നഭിപ്രായമില്ല. ജനങ്ങളുടെ ഹിതത്തിന്റെ ആധിപത്യം എന്നെ അർത്ഥമേ ഉള്ളൂഭരണം വേറെയാണ്. ജനാധിപത്യം എന്നാൽ എല്ലാ ഓരോരുത്തരുടെയും ആധിപത്യമാണ്. ഓരോരുത്തനും വില കിട്ടുന്ന പരിഗണന കിട്ടുന്ന പ്രക്രിയ. ഇബ്രാഹിമും എല്ലാ ഓരോരുത്തനും ദൈവം തന്നെ കൊടുത്ത പരിഗണനയും സ്വാതന്ത്ര്യവും കൊടുക്കേണ്ടതായിരുന്നു. അല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തകർക്കുകയാണ് വേണ്ടത്. അതും ഒരു കള്ളനെ പോലെ ആരോരും ഇല്ലാത്ത സമയം നോക്കി

ഇനി ജനാധിപത്യ ഭരണക്രമത്തിന്റെ പ്രശനം തന്നെ എടുക്കാം. . അതിലും ഭൂരിപക്ഷം ഭരണകർത്താക്കളെ  തെരഞ്ഞെടുക്കുമെന്നെ ഉള്ളൂ. തെരഞ്ഞെടുക്കുന്നിടത്തെ ഉള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കൾ നടപ്പാക്കുന്നത് ജനങളുടെ മൊത്തം ഹിതം ആണ്. ജനങ്ങൾക് മൊത്തം ക്ഷേമകരമായതും ഹിതകരമായതും ആണ്. ജനങ്ങൾക് മൊത്തം വേണ്ടതാണ്. ഒരുവന്റെയും അവകാശം ഹനിക്കാതെയാണ്. ഭൂരിപക്ഷത്തിന്റെ മാത്രം അവകാശം സംരക്ഷിക്കാനല്ല. അല്ലാതെ ഭരിക്കുന്ന പ്രക്രിയയിൽ അമ്പത്തൊന്നും നാല്പത്തിയൊൻപതും ഇല്ല.

ഇനി സുഹൃത്തേ, ഇബ്രാഹിം നടപ്പാക്കിയത് വെറും കഥയല്ല. എഐതിഹ്യമല്ല. അങ്ങനെയാണെങ്കിൽ പോട്ടെയെന്നു വെക്കാമായിരുന്നു. ഖുർആനിൽ പറഞ്ഞ കാര്യമാണ്. ഖുർആൻ എന്നാൽ ഇപ്പോൾ പ്രാബല്യത്തിലുള്ളതെന്നു വിശ്വസിക്കപ്പെടുന്ന ഇനി അവസാന കാലം വരെ പ്രാബല്യത്തിൽ വേണ്ട ഒരേയൊരു ഗ്രന്ഥത്തിൽ പറഞ്ഞ കാര്യമാണ്. അങ്ങനെയാണെങ്കിൽ മുസ്ലിംകൾ മാതൃകയാക്കേണ്ട നടപ്പാക്കേണ്ട കാര്യം ഇതൊക്കെയെന്നു അർഥം വരും. ഒരർത്ഥത്തിൽ താലിബാനികൾ നടപ്പാക്കിയത് ഇത് തന്നെ. മക്കാ വിജയഘട്ടത്തിൽ മുസ്ലിംകൾ കാബയിൽ നടപ്പാക്കിയത് ഇത് തന്നെയാണ് താനും.

ഇങ്ങനെ ഓരോരുത്തരും ദൈവവാഹിതമെന്നു കണക്കാക്കി തന്നിഷ്ടപ്രകാരം നടപ്പാക്കുന്നതിനെയാണ് തീവ്രവാദവും ഭീകരവാദവും എന്നൊക്കെ പറയുന്നത്. അങ്ങനെ വന്നാൽ നാടിന്റെ അവസ്ഥ എന്തായിരിക്കും? ഭൂരിപക്ഷം അല്ലാത്തത് കൊണ്ടും, ഭരണം ഇല്ലാത്തതു കൊണ്ടും, അവസരം ഇല്ലാത്തതു കൊണ്ടും ചെയ്യാത്തതല്ലല്ലോ കാര്യമാക്കേണ്ടത്? അവസരം കിട്ടിയാൽ നടപ്പാക്കുന്നത് ഇതൊക്കെയായിരിക്കുമല്ലോ?  

ഇബ്രാഹിം നംറൂദിനോട് പോരടിച്ചതും ബിംബങ്ങൾ തകർത്തതും തമ്മിൽ ഒരു ബന്ധവും ഇല്ല. ജനങ്ങൾ മുഴുവൻ വേറെ എന്തിലോ മുഴുകിയിരിക്കുന്ന തക്കം നോക്കി ചെയ്തത് ആർക്കും ആർക്കെതിരെയും കള്ളനെ പോലെ ചെയ്യാൻ പറ്റുന്ന ഒരു നീചമായ കാര്യം മാത്രം. വലിയ ബിംബത്തോടു ചോദിക്കുക എന്നത് എല്ലാ ദൈവങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഒരു ദൈവവും ഇന്നിത് വരെ നേരിട്ട് ജനങ്ങളോട് സംസാരിക്കുകയൂം ജനങ്ങളുടെ കാര്യത്തിൽ അവർക്കു കണ്ട് ബോധ്യപ്പെടുന്ന രൂപത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തിട്ടില്ല

അബ്രഹാമിന്റെ ദൈവവും അപ്പടി തന്നെ. അബ്രഹാമും ജനങ്ങളോട് സംസാരിക്കുന്ന ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ദൈവത്തെ അക്കാലത്തെയോ മറ്റേതെങ്കിലും കാലത്തെയോ ജനങ്ങൾക്കു സംഭാവന ചെയ്തതായി ഒരറിവും ഈയുള്ളവനും ആർക്കും ഇന്നിതുവരെ ഇല്ല

*******

എബ്രഹാം എന്ന ഇബ്രാഹിം വെറും സാധാ കഥാപാത്രവും കഥയും ആയിരുന്നെങ്കിൽ നിങ്ങൾക്കു അങ്ങിനെ പറയാമായിരുന്നു. പക്ഷെ അദ്ദേഹം ആണ് ഇസ്ലാമിന് ആധാരം, ഹജ്ജിനു ആധാരം. അദ്ദേഹത്തിന്റെ വഴി ആണ് ഇസ്ലാമിന്റെയും മുഹമ്മദിന്റെയും. അദ്ദേഹമാണ് കഅബ പണിതത്. അദ്ദേഹത്തിന് ശേഷം വന്നുവെന്നു കണക്കാക്കപ്പെടുന്ന മുഴുവൻ എണ്ണപ്പെട്ട പ്രവാചകന്മാരും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിൽ മാത്രം വന്നവരാണ്. ഹജ്ജിലെ പല അനുഷ്ഠാനങ്ങളൂം അദ്ദേഹത്തെക്കുറിച്ചു, മേൽ പറഞ്ഞ കാര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതു മാത്രമാണ്. പിന്നെ എന്ത് ചെയ്യാം?

പോരാത്തതിന് മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഖുർആനിൽ, അതല്ലെങ്കിൽ ബൈബിളിൽ, പറഞ്ഞത് പോലെ മാത്രം പറഞ്ഞത്. ഇനി പറയാനിരിക്കുന്നതും ഖുർആനിൽ, അതല്ലെങ്കിൽ ബൈബിളിൽ, പറഞ്ഞത് പോലെയേ ആവൂ. കാല്പനികതക്ക് വേണ്ടി പറയുന്നതൊന്നും ഇതിൽ ഇല്ല. നെല്ലും പതിരും അറിയാതെ നമ്മൾ വിശ്വസിച്ചു എന്ന് മാത്രം. വിശ്വസിച്ചാൽ പ്രശനമില്ല. വിശ്വാസം എതും സ്വീകരിക്കാം. അറിയാതെ കിട്ടുന്നതും നിസ്സഹായത കൊണ്ടും അറിവില്ലായ്മ കൊണ്ടും ഉണ്ടാവുന്നതുമാണല്ലോ വിശ്വാസം? മിക്കവാറും തെരഞ്ഞെടുക്കുന്നതല്ലാത്തത്. ജന്മം കൊണ്ട് വീണു കിട്ടുന്നിടത്തു കിടന്നുരുളകയാണല്ലോ ഓരോ വിശ്വാസിയും ചെയ്യുന്നത്

പക്ഷെ വിശ്വാസത്തിലെ പ്രശ്നം പലതിൽ ചിലതാണ്, വീണു കിട്ടിയത് പോലെ വിശ്വസിക്കുന്നു, എന്നതിന്റെതല്ല. പകരം ഇത് മാത്രം, ഇതല്ലാത്തതെല്ലാം തെറ്റ് എന്ന് കൂടി വിശ്വാസിക്കുന്നതിന്റേതാണ്. ആയതുകൊണ്ടാണ് ഇങ്ങനെ ചോദ്യം ചെയ്യേണ്ടി വരുന്നത്. വിശ്വാസം അത് ശരിയാണ് പറയാൻ വേണ്ടി ബാക്കിയുള്ളതിനെയെല്ലാം ശരിയാവുന്നതിൽ നിന്നും നിഷേധിക്കുന്നതിനാൽ


നൂറു വിശ്വാസങ്ങളിൽ ഒരു വിശ്വാസം, നൂറു സാധ്യതകളിൽ ഒരു സാധ്യത, നൂറു കഥകളിൽ ഒരു കഥ എന്ന നിലക്കാണെങ്കിൽ ഇങ്ങനെയൊന്നും ചോദ്യം ചെയ്യേണ്ടി വരില്ലായിരുന്നു.

No comments: