Tuesday, July 24, 2018

പായസമുണ്ടാക്കാൻ പഞ്ചസാരയുമായി ചെന്നു. പക്ഷെ വരട്ടിയ മീൻ.

വിശ്വാസ കാര്യത്തിൽ 
വിശ്വാസ കാര്യത്തിൽ 
മാതാപിതാക്കളെ മാനിക്കേണ്ടതില്ല.  
ഉണ്ടായിരുന്നെങ്കിൽ മുഹമ്മതും യേശുവും 
ബുദ്ധനും മാർക്സും ഉണ്ടാവുമായിരുന്നില്ല.  

*********

വായുവും വെള്ളവും വെളിച്ചവും പോലെ സത്യം.  
ഏവർക്കും ഒരു പോലെ
കെട്ടിക്കുടുക്കും വ്യാഖ്യാനവും വേണ്ട
സാമാന്യ യുക്തിക്കു ദഹിക്കും.

**********

കുട്ടികൾക്ക് വരെ അത്ഭുതം.
ഇയാളെന്തേ ഇങ്ങനെ കളിച്ചും ചിരിച്ചും?
പക്ഷെ ഇയാൾക്ക് ഭൂമിയും പ്രപഞ്ചവും 
നിറയെ തമാശ.

********

പായസമുണ്ടാക്കാൻ പഞ്ചസാരയുമായി ചെന്നു.
പക്ഷെ വരട്ടിയ മീൻ.
വരട്ടിയ മീനുണ്ടാക്കാൻ മുളകുമായി ചെന്നു.
പക്ഷെ പായസംഎന്തൊരു തമാശ?

*********

നായയുടെ വാൽ പോലെ ഉപബോധ മനസ്
ബോധ മനസു നേരെയാക്കുന്ന കുഴലും
കുഴൽ എടുത്തു കഴിഞ്ഞാൽ, വാൽ
പൂർവ സ്ഥിതിയിലേക്ക് വളഞ്ഞു പോകും



*******


No comments: