Sunday, July 15, 2018

ഒരാളിലൂടെ, ഒരു ഗ്രന്ഥത്തിലൂടെ മാത്രം എന്നത് ദൈവത്തെ ചുരുക്കലാണ്. മതം ദൈവത്തെ നിഷേധിക്കുകയാണ്

ആരെയും അന്ധമായി അനുധാവനം ചെയ്യാതെആശ്രയിക്കാതെ നന്നായി  ചിന്തിക്കുന്ന ആൾസന്തോഷം തോന്നും അങ്ങനെ ഒരാളെ കാണുമ്പോൾമനസ്സാക്ഷിയിൽ ദൈവത്തെ കയറ്റി ഇരുത്തുന്നു അയാൾ ദൈവത്തിന് ദൈവം എന്ന പേരില്ലെങ്കിലും

മനസ്സാക്ഷിയിൽ സത്യസന്ധനായ ഒരാൾ എന്ത് വിശ്വസിച്ചാലും അയാൾക്കും ദൈവത്തിന് മുന്നിലും അതാണ് ശരി

ദൈവം ഇല്ലെന്നല്ലദൈവമേ ഉള്ളൂ. ദൈവം ഉണ്ടാവാൻ പക്ഷെ പിശാച് എന്തിനു?  പിശാചിനെ വെച്ച് ദൈവത്തെ ചുരുക്കരുതല്ലോ? 

പിശാചുണ്ടെങ്കിൽ അല്ലേ ദൈവത്തിന് കല്പനകൾ ഇറക്കേണ്ടി വരൂഅല്ലെങ്കിൽ ദൈവം ഇച്ചിക്കുന്നതു പോലെ മാത്രം നടക്കുന്ന ലോകം അല്ലെ ഉണ്ടാവൂഅതല്ലേ അതിന്റെ ശരിയുംദൈവത്തിന് വിലങ്ങും വിലക്കും ഇല്ലെന്നത്ദൈവത്തിന് ദൈവത്തെ സ്ഥാപിച്ചും പ്രചരിപ്പിച്ചും എടുക്കാനില്ലെന്ന്.

ദൈവത്തെ ആര് നിഷേധിക്കുന്നുനിഷേധിക്കുന്നത് മതത്തെയാണ്നിഷേധിച്ചാൽ ഇല്ലാതാവുന്നതോ വിശ്വസിച്ചത് കൊണ്ട് കൂടുതൽ ഉണ്ടാവുന്നവനോ അല്ല ദൈവം

***********
ദൈവത്തെ മനുഷ്യന് അന്വേഷിക്കണംകണ്ടെത്തണം
അന്വേഷിക്കട്ടെ,  കണ്ടെത്തട്ടെ
ആര് തടസ്സം പറയുന്നു

ഓരോരുത്തനും അവനവന്റെ വിതാനത്തിനും കഴിവിനും അനുസരിച്ചു അന്വേഷിക്കട്ടെകണ്ടെത്തട്ടെആന ആനയുടെയും ഉറുമ്പ് ഉറുമ്പിന്റെയും രീതിയിലും കഴിവിനും അനുസരിച്ചു അന്വേഷിക്കട്ടെ കാണട്ടെകണ്ടെത്തട്ടെപക്ഷെ ആന ഉറുമ്പു മനസിലാക്കിയത് പോലെയും ഉറുമ്പ് ആന മനസിലാക്കിയത് പോലെയും തന്നെ മനസിലാക്കണം എന്ന് വാശി പിടിക്കരുത്നിർബന്ധിക്കരുത്.  അവരോടൊക്കെയും മുഹമ്മദും യേശുവും ബുദ്ധനും കണ്ടതും മനസ്സിലാക്കിയതും പോലെ തന്നെ കാണേണംമനസിലാക്കണം എന്ന് വാശി പിടിക്കരുത്

മുഹമ്മതും യേശുവും ഇല്ലെങ്കിലും എല്ലാവരും ദൈവത്തിന് വഴങ്ങിയും വണങ്ങിയും തന്നെയാണ്അങ്ങനെയല്ലാതെ ആവാൻ ഒന്നിനും ആർക്കും പറ്റില്ലദൈവം നൽകിയ പരിധിക്കുള്ളിൽവൃത്തത്തിനുള്ളിൽ തന്നെ എല്ലാംപിന്നെ അതിനിടയിൽ പരീക്ഷയും നരകവും സ്വർഗ്ഗവും ഒക്കെ കൊണ്ടുവന്നിട്ട് പേടിപ്പിക്കരുത്ഭീഷണിപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യരുത്

********** 

ദൈവം ഉദ്ദേശിച്ചതേ നടക്കൂനടക്കുന്നുള്ളൂഉദ്ദേശം തന്നെ കല്പനകൾഉദ്ദേശം എന്ന് പറയാനില്ലാത്ത ഉദ്ദേശങ്ങൾകല്പനകൾ എന്ന് പറയാനില്ലാത്ത കല്പനകൾദൈവത്തിന്റെ കാര്യത്തിൽ അങ്ങനെ പറയുന്നതാണ് ഏറെ ശരി

അല്ലാതെ ദൈവത്തിന് എപ്പോഴെങ്കിലും ഏതെങ്കിലും ആളിലൂടെയും ഗ്രന്ഥത്തിലൂടെയും മാത്രം കല്പനകൾ പുറപ്പെടുവിക്കേണ്ടതില്ലഅല്ലാതെ തന്നെ എല്ലാം നടപ്പാവുംദൈവം കല്പിക്കുന്നുണ്ടെങ്കിൽ എപ്പോഴും എവിടെയും കല്പിച്ചു കൊണ്ടിരിക്കുന്നു.  സ്ഥലകാലഗണന ഇല്ലാതെസ്ഥലകാലഗണനക്കു അതീതനായവനെ സ്ഥലകാലഗണനയിൽ പെടുത്തുന്നതും ശരിയല്ല.

ഏതെങ്കിലും കാലത്തു മാത്രം വന്ന ഒരാളിലൂടെയും ഒരു ഗ്രന്ഥത്തിലൂടെയും മാത്രം എന്നത് ദൈവത്തെ ചുരുക്കലാണ്ഒരാളിലൂടെ എല്ലാം പറഞ്ഞവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ അത് പിന്നെയും ചുരുക്കലാണ്.  മാത്രമല്ല അങ്ങിനെ കരുതുന്നത് സാമാന്യ മനുഷ്യനെ കഷ്ടപ്പെടുത്തലാണ് ഒരു പ്രത്യേക കാലത്തേക്കും ഭാഷയിലേക്കും വ്യക്തിയിലേക്കും പോയി മനസ്സിലാക്കാൻ  മഹാഭൂരിപക്ഷവും തയാറാവില്ലഅങ്ങനെ തയാറാവാത്തവരെ പരീക്ഷയിൽ തോറ്റവരെന്നു പറഞ്ഞു നരകത്തിൽ ഇടുമെന്നു പറഞ്ഞു കൂടാ

പകരം എല്ലാ കാലത്തും എപ്പോഴും ദൈവം എല്ലാവരിലൂടെയും സംസാരിക്കുന്നുപ്രവർത്തിക്കുന്നു എന്ന് പറയുഎത്ര ലളിതമാണ് അത്എത്ര സുഖം ഉണ്ട് അത് കേൾക്കാൻആരെയും കുറ്റക്കാരാക്കാതെ.  ഒരു തരം കെട്ടിക്കടുക്കും അതിൽ ഇല്ലആരും ഒരു തരം കുറ്റബോധത്തിനും അടിപ്പെടേണ്ടി വരില്ല അത് കൊണ്ട്. 

എവിടെയോ വെച്ച് നിർത്തി എല്ലാവരോടും അവിടെ എത്തിയില്ലെങ്കിൽഅപ്പോൾ പറഞ്ഞത് പോലെ മനസിലാക്കിയില്ലെങ്കിൽഒരുപ്രത്യേക വ്യക്തിയെ അനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ ശിക്ഷിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തേണ്ടി വരുമോ ദൈവത്തിന്അത്രയ്ക്ക് വിഡ്ഡിവേഷം കെട്ടിക്കേണ്ടതുണ്ടോ ദൈവത്തെ
മാർക്കറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നമാർക്കറ്റ് ചെയ്യുന്നവന് കമ്മിഷൻ കൊടുക്കുന്നചില മാസങ്ങളിൽ ഓഫറുകൾ കൊടുക്കുന്ന ദൈവം  പരിഹാസ്സ്യനാവുകയല്ലേ ചെയ്യുന്നത്

*********** 

എല്ലാം ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ദൈവംഎല്ലാം പറയുന്നതും പറയിപ്പിക്കുന്നതും ദൈവംഅല്ലെന്നുണ്ടോ?  അല്ലെന്നുണ്ടെങ്കിൽ ദൈവത്തെ നിങ്ങൾ ചുരുക്കുന്നു
അങ്ങിനെ എല്ലാം ചെയ്യുന്നചെയ്യിപ്പിക്കുന്ന ദൈവം മനുഷ്യനിലൂടെ തന്നെ മനുഷ്യന് വേണ്ട നന്മയും തിന്മയും ഉണ്ടാക്കുന്നു. (മറ്റേതൊരു ജീവിക്കും അവരിലൂടെ എന്ന പോലെഒപ്പം അതിലൂടെ മനുഷ്യനെയും മറ്റുള്ളവരെയും പരസ്പര പൂരകങ്ങളും ആക്കുന്നു.) അതിനു വേണ്ട നിയമങ്ങളും വ്യവസ്ഥിതിയും മനുഷ്യനെ കൊണ്ട് സ്വാഭാവികമായി തന്നെ ഉണ്ടാക്കിക്കുന്നുഅങ്ങിനെയുള്ള മനുഷ്യലോകത്തെമതം ആവശ്യമില്ലാതെനമ്മൾ കണ്ണ് നിറച്ചു കാണുന്നു. അങ്ങിനെ സമൂഹവും സംസ്കാരങ്ങളും രാജ്യങ്ങളും നിയമങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള നന്മ തിന്മകളും ഉണ്ടായതും നമ്മൾ കാണുന്നു

***********

ദൈവം മാത്രമുള്ള ലോകത്തു ദൈവം ഉള്ളതും ഇല്ലാത്തതും ഒരുപോലെശരിയാണ്.  നീ ഇല്ലാതെ ഞാൻ ഉണ്ടാവാത്തത് പോലെ
ദൈവം അല്ലാത്ത ശക്തി ഇല്ലാത്തിടത്തു ദൈവത്തിനു ദൈവം എന്ന് പറഞ്ഞു സമർത്ഥിച്ചു സ്ഥാപിക്കാൻ ഇല്ല. അതാരുടെയും കുറ്റം അല്ലഅല്ലാതെ അതിനുവേണ്ടി ദൈവം ഉണ്ടെന്നു പറയാൻ വേണ്ടിഇല്ലാത്ത പിശാചിനെ ഉണ്ടാക്കിയെടുത്തു കെട്ടിയെഴുന്നള്ളിപ്പിച്ചു കൂട.

********** 

ദൈവം മതത്തിന്റെ കുത്തകയല്ലമതം യഥാർത്ഥ ദൈവത്തെ നിഷേധിക്കുകയാണ്മതം മനുഷ്യന്റെ കാഴ്ച മുട്ടിക്കുന്നുആകാശം പോലെയാണ് മത വിശ്വാസംമേല്കൂരയാണെന്നു തോന്നുംപക്ഷെ കാഴ്ച മുട്ടുന്നതാണ്മുട്ടിക്കുന്നതാണ്.  യഥാർത്ഥത്തിൽ ഇല്ലമതവും മേൽക്കൂരയായ ആകാശവും.

മതം സ്വതന്ത്രമായി ചിന്തിക്കേണ്ടെന്നു പറയുന്നു. ചിന്തിക്കാൻ ഗ്രന്ഥത്തിൽ ആവശ്യപെടുന്നുണ്ടല്ലോ എന്നത്  ഒരു ന്യായമാകും.  പക്ഷെ സംഗതി അങ്ങനെയല്ല സ്ഥാപിത മതത്തിൽഎല്ലാറ്റിനും അവസാന വാക്കു മുഹമ്മദ് ആണെന്ന് പറഞ്ഞാൽ എങ്ങനെ ചന്തിക്കാനാവുംഏറിയാൽ അയാളെ വ്യാഖ്യാനിച്ചു വലുതാക്കാൻ മാത്രമല്ലാതെ

മതത്തിനു ദൈവത്തെ പ്രാപിക്കാൻ പ്രത്യേക ഭാഷയും സമയവും രീതിയും വേണംആർക്കും എങ്ങിനെയും പ്രാപിക്കാൻ മാത്രം എവിടെയും എപ്പോഴും ഉള്ളവൻ ആണെന്ന് മതത്തിനു ദൈവത്തെ കുറിച്ച പറയാനാവില്ലഅങ്ങനെ പറഞ്ഞാൽ മതം അപ്രസക്തമാകും.

**********

മുഹമ്മദിലൂടെയും കൃഷ്ണനിലൂടെയും ബുദ്ധനിലൂടെയും സംസാരിച്ചപ്രവർത്തിച്ച ദൈവംഅവരിലൂടെ മാത്രമല്ല എല്ലാവരിലൂടെയും ഓരോ പരമാണുവിലൂടെയും സംസാരിച്ചു,  സംസാരിക്കുന്നുപ്രവർത്തിച്ചു, പ്രവർത്തിക്കുന്നുഎന്ന് പറയൽ തന്നെയാണ് ദൈവത്തെ സർവശക്തനായും സർവവ്യാപിയായും കാണൽഅല്ലാതെ ദൈവത്തെ ചുരുക്കി പിശാചിന് മേൽകൈ നേടിക്കൊടുക്കൽ അല്ലദൈവത്തെ ഏതെങ്കിലും കാലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കൽ അല്ല

******** 

പിന്നെ നന്മയും തിന്മയും മൂല്യവുംമനുഷ്യന് വേണ്ട നന്മയും തിന്മയും മൂല്യവും മൂല്യ ബോധവും മനുഷ്യരിലൂടെ തന്നെ ദൈവം ഉരുത്തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്അതിന് ഒരേയൊരു  ഗ്രന്ഥമല്ല ആധാരംഎല്ലാ  ഗ്രന്ഥവും എല്ലാ മനുഷ്യരും തന്നെ ആധാരംഅങ്ങനെയാണ് മനുഷ്യൻ സമൂഹവും രാജ്യവും ഒക്കെയായി നന്മ തിന്മ നിശ്ചയിച്ചു ശിക്ഷിക്കുകയും രക്ഷിക്കുകയും ഒക്കെ ചെയ്യുന്നത്അങ്ങനെ തന്നെയാണ്  മനുഷ്യ ലോകം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുംഒരു പ്രത്യേക മതവും  ഗ്രന്ഥവും മാത്രം ആവശ്യമാക്കാതെ

*********** 

പിശാചിന്റെ  ആവശ്യം ഇല്ല.  പിശാചിന് മേൽകൈ കിട്ടുന്നതായാണ് മതം സൂചിപ്പിക്കുന്നത്മഹാ ഭൂരിപക്ഷവും മതം പറയുന്ന ദൈവത്തെ അനുസരിക്കാതെമതം പറയുന്ന കോലത്തിൽ മനുഷ്യൻ നടക്കാതെ വരുമ്പോൾ പിന്നെ എന്താണ് പറയുകലോകത്തെ എണ്ണൂറു കോടിയിൽ മുസ്ലിംകളായവർ എത്രഅതിൽ യഥാര്ഥത്തിൽ അറിഞ്ഞു പിന്തുടരുന്ന മുസ്ലികൾ എത്ര?

ഇത്രയെല്ലാം പ്രവാചകന്മാരെയും പ്രബോധകരെയും അയച്ചിട്ടും ഓഫറുകൾ നൽകിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും ദൈവത്തെ പരാചയപ്പെട്ടവനായല്ലേ മതം ചിത്രീകരിക്കുന്നത്ഇവിടെ പറയാൻ ശ്രമിച്ചത് ദൈവം പരാചയപ്പെടുന്നില്ല എന്ന് പറയാനാണ്മതമാണ് ദൈവത്തെ പരാചയപ്പെടുത്തുന്നത്അഥവാമതം ചിത്രീകരിക്കുന്ന ഇല്ലാത്ത ദൈവം ആണ് പരാചയപ്പെട്ടവനാകുന്നത്പകരം ഇവിടെ  പറയാൻ ശ്രമിക്കുന്നത് എല്ലാവരിലൂടെയും ദൈവം തന്നെയാണ് പ്രവർത്തിക്കുന്നതും സംസാരിക്കുന്നതും എന്നാണ്

********* 

കൃഷ്ണനും ബുദ്ധനും ജൈനനും ഒക്കെ പ്രവാചകന്മാർ ആണെന്ന് പറയുന്നെങ്കിൽ പിന്നെ സർവ മതങ്ങളും സത്യം ആണെന്ന് പറഞ്ഞു കൂടെയഥാര്ഥത്തില് അങ്ങിനെ പറയുന്നത്  ഒരു സ്വീകാര്യത കിട്ടാൻ വേണ്ടി മാത്രം അടുത്ത കാലത്തു മാത്രം ഉണ്ടാക്കിയെടുത്ത ഒരു വ്യാഖാനം മാത്രമായ

അങ്ങനെ പറയാൻ കാരണവും ഉണ്ട്കാലാകാലങ്ങളിലായി വന്ന ഒരു ഖുർആൻ തഫ്സീറിലും ഒരു മഹാപണ്ഢിതന്മാരും ഒന്നും കൃഷ്ണനെ കുറിച്ചും ബുദ്ധനെ കുറിച്ചും പറയാതെ പോയത് എന്തെഇന്ത്യയും ചൈനയും അത്രയ്ക്ക് ചെറുതാണോഖുർആനിൽ വരാതിരിക്കാൻ മാത്രംമോസസിനെയും യേശുവിനെയും അബ്രഹാമിനെയും ജോസഫ്‌നെയും മറിയത്തെyum കുറിച്ച് ആവർത്തിച്ചു സംസാരിക്കുന്ന ഖുർആൻ എന്തെ യുറോപിനെയും ഇന്ത്യയെയും ചൈനയെയും അമേരിക്കയെയും അതിൽ വ്യക്തമായും ഉൾക്കൊള്ളിക്കാൻ വിട്ടു പോയി

മുഹമ്മദന് മുൻപ് വന്നവരെ നിങ്ങൾ ചരിത്രത്തിലെ പ്രവാചകന്മാരായി മാത്രം അംഗീകരിക്കുംപക്ഷെ അനുസരിക്കേണ്ടതും പിന്തുടരേണ്ടതും നടപ്പാക്കേണ്ടതും മുഹമ്മദിനെ മാത്രം.  മുഹമ്മദ് അവസാനത്തെ പ്രവാചകൻ.  ഖുർആൻ അവസാനത്തെ ഗ്രൻഥം.  ഇസ്ലാം അവസാനത്തെ അനുസരിക്കപ്പെടേണ്ട നടപ്പാക്കപെടേണ്ട മതംഅല്ലാത്തതൊന്നും അനുസരിക്കപ്പെട്ടു കൂട.  ഇതാണ് തീവ്രവാദവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന ന്യായങ്ങൾ.  ഇത് തന്നെയാണ് ദൈവത്തിനു ഫുൾ സ്റ്റോപ്പ് ഇടുന്നചുരുക്കുന്ന, പരാചയപ്പെട്ടവനാക്കുന്ന ന്യായങ്ങൾ.

മഹുമ്മത് നബിക്കു ശേഷം വന്ന നാരായണ ഗുരുവിനെ കുറിച്ചും രമണ മഹർഷിയെ കുറിച്ചും കരുണാകര ഗുരുവിനെ കുറിച്ചും മാർക്സിനെ കുറിച്ചും എയ്ൻസ്റ്റീന്നെ  കുറിച്ചും ഓഷോയെ കുറിച്ചും ജിദ്ദുവിനെ കുറിച്ചും മഹാത്‌മാഗാന്ധിയെ കുറിച്ചും അവരെ പിന്തുടരുന്നവരെ കുറിച്ചും എന്ത് പറയുന്നുഅവരൊക്കെ പ്രവാചകന്മാർ ആണോസത്യം പറയുന്നവർ ആണോഅവരും അവരെ പിന്തുടരുന്നവരും നരകാവകാശികൾ ആണോഇസ്ലാം പിന്തുടരാതെ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ലല്ലോ

No comments: