Wednesday, July 11, 2018

എന്താണ് ജനാധിപത്യം? ഇടിമുഴക്കമായ് ജുഡീഷ്യറി, മിന്നേറായ് ലെജിസ്ലേറ്റീവ്, മഴയായ് എക്സിക്യൂട്ടീവ്.

എന്താണ് ജനാധിപത്യം?
ജനങ്ങളുടെ വിചാരവും നികുതിയും 
ആവിയായി പൊങ്ങി, മേഘമായി തങ്ങി
മിന്നേറായ് ഇടിയായ് ക്ഷേമ മഴയായ് വർഷിക്കേണ്ട പ്രക്രിയ.
*********

ജനാധിപത്യം
മേഘം മൂന്നു സ്തംഭങ്ങളെ ഉൾകൊള്ളുന്നു.
മിന്നേറായ് ലെജിസ്ലേറ്റീവ്
ഇടിമുഴക്കമായ് ജുഡീഷ്യറി
മഴയായ് എക്സിക്യൂട്ടീവ്.

********

ജനാധിപത്യം
മിന്നേറ് വെളിച്ചമാണ്, വഴിയാണ്, നിയമമാണ്.
ഇടിമുഴക്കം വഴിയിലെ വിശദീകരണമാണ്‌, തിരുത്താണ്
മഴ അനുഭവമാണ് , ആശ്വാസമാണ്, ജീവിതമാണ്.
  
********

ജനാധിപത്യം. അനുഭവത്തിൽ കൂടുതൽ മഴ.
എക്സിക്യൂട്ടീവ്. എപ്പോഴും പെയ്തില്ലെങ്കിലും 
എപ്പോഴും വെള്ളം നൽകണം. അതിനുള്ള മഴ.

*********

മഴ മേഘത്തിലെ മൂന്നു കാര്യങ്ങളും അങ്ങനെ
അങ്ങിനെയാവണം ജനാധിപത്യത്തിന്റെ 
മൂന്നു സ്തംഭങ്ങളും പ്രവൃത്തിക്കേണ്ടത്.
ക്ഷമമഴയെ മാത്രം വർഷിപ്പിക്കാൻ

**********

ജനാധിപത്യം. ലക്‌ഷ്യം രാജ്യമല്ല; വ്യക്തി.
ഭരണമല്ല; ഭരിക്കാനില്ലാത്തത്ര ജനങ്ങളെ
വളർത്തൽ. മനുഷ്യന്റെ വികാസം.
രാഷ്ട്രീയ ആത്മീയത.

******** 

ജനാധിപത്യം
പൂർണതയെ അന്വേഷിക്കുന്ന പ്രക്രിയ
മാറും, പരിണമിക്കും 
ഓരോരുവനും സ്വാതന്ത്ര്യവും വളർച്ചയും  
ഉറപ്പു വരുത്തുന്നത് വരെ.


************

ജനാധിപത്യംഅധികാരം എന്നതില്ല
അധികാരം ഇല്ലായ്മയും 
അധികാരം എത്രയും കുറയലും 
കുറക്കലും ആണത്.

**********

ജനാധിപത്യം. അധികാരം ജനങ്ങളിലായതിനാൽ 
വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു. അതിനാൽ ഒട്ടും ഭാരമില്ലാതെ.
ഭാരമില്ലാത്ത ഭാരമല്ലാത്ത അധികാരം

*********

ജനാധിപത്യത്തിൽ
പാർട്ടികളെയും നേതാക്കളെയും
രക്ഷപ്പെടുത്താനുള്ള രാജ്യമില്ല.
ജനങ്ങൾക് വേണ്ടിയുള്ള രാജ്യമേ ഉണ്ടാവൂ


**********

നോക്കൂ, ജനാധിപത്യത്തിലെ ജൈവികത.
വേര് കൊടുക്കുന്നത് വെളിച്ചവുമായി കൂട്ടിക്കുഴച്ചു 
ക്ഷേമഭോജനമാക്കേണ്ടത് കൊമ്പത്തെ
അധികാരികളുടെ ബാധ്യത.


**********

ജനാധിപത്യം ജൈവികം.
നൽകും, തിരിച്ചു നൽകണം.
ഉച്ഛസിക്കും, തിരിച്ചു ശ്വസിക്കണം.
അതല്ലേൽ, ജനാധിപത്യം മരിക്കും. നീയും.

**********

ജനാധിപത്യം ജൈവികം.
അധികാരം പ്രകാശ സംശ്ലേഷണം നടത്തും.
ജനങ്ങൾ നൽകുന്നതിൽ വെളിച്ചം ചേർത്ത്
പഴവും പൂവും തണലും ശുദ്ധ വായുവും നൽകും.

*************

ജനാധിപത്യം. ആവിയായിപ്പോങ്ങിയത്  
മേഘമായ് നില്ക്കാൻ മാത്രമാവരുത്.
ഇരുട്ട് മാത്രം സംഭാവനയാക്കാൻ.
ബാധ്യതകളുടെ മാത്രം ഇരുട്ട്.

*********  

ജനാധിപത്യം. എവിടെനിന്ന് ആവി പൊങ്ങിയോ 
അവിടെ തന്നെ മഴയായ് വർഷിക്കേണം
അതിന് രാജ്യം ചെറുതാവുന്നത് ഉത്തമം.
സംഘം ശരണം ഗച്ഛാമി.

******** 

ജനാധിപത്യം. പാർട്ടികളുടെ 
ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല.
പ്രതിനിധികൾ ഉദ്ധ്യോഗസ്ഥന്മാരുടെ 
സ്റ്റാമ്പ് ആവുന്ന പ്രക്രിയയും അല്ല.

********

ജനാധിപത്യം
ഭരണവും ഭരണവിരുദ്ധ തരംഗവുമല്ലാത്ത 
ഒരു പ്രത്യേയശാസ്ത്രവും ദർശനവും ഇല്ലാത്ത
കുറെ പാർട്ടികൾ ഉണ്ടാവാനുള്ള ന്യായമല്ല.

*********


ജനാധിപത്യം.
മുൻ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും 
മന്ത്രിമാരെയും, എം പി, എം മാരെയും 
സ്ഥിരം പോറ്റുന്ന പരിപാടിയല്ല.

***********

ജനാധിപത്യം. സാധിക്കാൻ
ഏറ്റവും വിദൂര സാധ്യതയുള്ള നാട് ഇന്ത്യ.
നാടിന്റെ വലുപ്പവും ജനങളുടെ പെരുപ്പവും
വിവരക്കേടിന്റെ ആധിക്യവും തന്നെ കാരണം.

*********

ഏറ്റം മോശമായവരെ ജനം തിരഞ്ഞെടുത്താൽ
അതിൽ ഏറ്റം മോശമായവനെ 
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാക്കിയാൽ 

എങ്ങിനെ ജനാധിപത്യമാകും?

No comments: