ഇസ്ലാം വെറുമൊരു ദാർശനിക മതമല്ല.
വെറുമൊരു ദാർശനിക മതമല്ല എന്നത് ഇസ്ലാമിന്റെ അയോഗ്യതയല്ല; യോഗ്യതയും കരുത്തുമാണ്.
ഇസ്ലാം നൽകുന്ന വിശ്വാസദാർഢ്യതയാണ് അതിനെ വെറുമൊരു ദാർശനിക മതമല്ല എന്നാക്കുന്നത്.
വസ്തുതാപരതയും വ്യക്തതയും ഇല്ലാതാവുമ്പോൾ ഉടലെടുക്കുന്ന ഊഹങ്ങളാണ് മിക്കവാറും ദാർശനികത.
ഇസ്ലാം വ്യക്തതയുടെയും വസ്തുതാപരതയുടെയും വഴിയാണ് എന്നത് അതിനെ വെറും ദാർശനികപരതയിൽ നിന്നും അകറ്റിനിർത്തുന്നു.
ഇസ്ലാം ഊഹങ്ങളുടെ പിന്നാലെ പോകാതെ ആവശ്യമുള്ളതും ഉപകാരമുള്ളതും കൃത്യമായതും മാത്രം പറയുന്നു, ചെയ്യാൻ ആവശ്യപ്പെടുന്നു.
ഇസ്ലാം ആ നിലക്ക് വെറും കാല്പനിക, ചാരുകസേര ദർശനം (ഫിലോസഫി) പറയുന്നില്ല.
വെറും ദാർശനികത വേണ്ടവർക്ക്, ദാർശനികതക്ക് വേണ്ടി ദാർശനികത വേണ്ടവർക്ക് പറഞ്ഞതല്ല ഇസ്ലാം.
ദാർശനിക പലപ്പോഴും ജിവിതം നിഷേധിക്കുന്ന വഴിയാണ്, ജിവിതം നിഷേധിക്കപ്പെട്ടവരുടെ ആകുലതകളാണ്.
ഇസ്ലാം ആകുലതകൾ ഒഴിവാക്കുന്ന ജീവിതവഴിയും പദ്ധതിയും ആണ്.
വെറും കാല്പനിക ദാർശനികതയെ ഇസ്ലാം അപ്പടി തള്ളുന്നു.
കാല്പനികതയുടെ സൗന്ദര്യമല്ല ഇസ്ലാമിന്റെ പ്രത്യേകത.
യാഥാർത്ഥ്യവുമായും പ്രായോഗികതയുമായും ഒട്ടിനിൽക്കുക എന്നതാണ് ഇസ്ലാമിന് മുഖ്യമായത്.
നോക്കൂ പലിശയും പന്നിയിറച്ചിയും രക്തവും നിഷിദ്ധമാക്കുന്ന ഖുർആനിലെ ഏറ്റവും ദൈർഘ്യമുള്ള സൂക്തം സാമ്പത്തിക ഇടപാടുകൾ, അത് യാത്രയിലാണെങ്കിൽ പോലും എങ്ങിനെ നടത്തണം എന്നതിനെ കുറിച്ചാണ്.
സാമ്പത്തിക അച്ചടക്കവും ബാങ്കിങ് വ്യവസ്ഥയും ഓരോ വിശ്വാസിയും സ്വയം നടപ്പാക്കാൻ ആവശ്യപ്പെടുന്നത് പോലെ.
ഏത് പ്രത്യേശാസ്ത്ര -മതഗ്രന്ഥം ഉണ്ട് ഇങ്ങനെ സൂക്ഷമമായി നിത്യജീവിതത്തിലെ സൂക്ഷ്മതലങ്ങളിൽ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിട്ട്?
കൃത്യമായി മാർഗ്ഗദർശനം നൽകാത്ത, മാർഗ്ഗനിർദേശങ്ങൾ നൽകാത്ത കാൽപനിക ദർശനങ്ങളെ ഇസ്ലാം തള്ളുന്നു, വഴിപിഴപ്പിക്കുന്നതായും ചൂഷണത്തിന് കാരണമാകുന്നതായും ഖുർആൻ അവയെ കാണുന്നു, വ്യക്തമാക്കുന്നു. ആ നിലക്ക് കൂടിയാണ് പൗരോഹിത്യവും ബിബാരാധനകളും ഒക്കെ ഇസ്ലാം പാടെ ഒഴിവാക്കിയത്.
“കവികൾ, അവരെ (കവികളെ) വഴിപിഴച്ചവർ മാത്രം പിന്തുടരുന്നു. നീ കണ്ടില്ലേ അവർ (കവികൾ) സ്വയം തന്നെ (ഒരു പിടുത്തവും കിട്ടാതെ) താഴ്വാരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. എന്നിട്ടോ, അവർ പ്രവർത്തിക്കാത്തത് (പ്രായോഗികമല്ലാത്തത്) പറയുന്നു.” (ഖുർആൻ).
*******
എന്തുകൊണ്ട് ഇസ്ലാം വെറുമൊരു ദാർശനിക മതമല്ല എന്ന ചോദ്യം ഉയരും
ദാർശനികത മനുഷ്യന്റെ അറിയാനുള്ള ശ്രമങ്ങൾ മാത്രമാണ്.
കൃത്യമായ അറിവ് തന്നെയല്ല ദർശനവും ദാർശനികതയും.
പക്ഷേ ഇസ്ലാമിന്റെ കാര്യവും ഇസ്ലാം ഉറച്ചുനിൽക്കുന്ന അവകാശവാദവും മറ്റൊന്നാണ്.
ഇസ്ലാമും ഖുർആനും സർവ്വലോകവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മതമാണ് വഴിയാണ് എന്നതാണത്.
ഇസ്ലാം വെറുമൊരു ശ്രമ മതമോ പാഴ്ശ്രമ മതമോ അല്ല, പകരം ശ്രമിച്ചറിയാൻ ഇല്ലാത്തത്ര വ്യക്തത നൽകുന്ന കൃത്യത പറയുന്ന, പ്രവർത്തിപ്പിക്കുന്ന വഴിയാണ്.
എല്ലാം അറിയുന്ന, നിശ്ചയിക്കുന്ന സർവ്വലോകവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനെന്ത് അന്വേഷണാത്മകവും ശ്രമവും മാത്രമായ ദർശനങ്ങൾ?
ദൈവത്തിന് എല്ലാം ഉറപ്പ് തന്നെയായ അറിവ് തന്നെ, കാഴ്ച തന്നെ.
അതുകൊണ്ട് തന്നെ ഇസ്ലാം ഒരു കാര്യവും സംസാരിക്കുന്നത് സംശയം ബാക്കി വെച്ചുകൊണ്ടോ, സംശയത്തിന്റെ നിഴലിൽ നിന്നോ അല്ല.
“നിന്നെ സംശയിപ്പിക്കുന്നത് വെടിയുക, നിന്നെ സംശയിപ്പിക്കാത്തതിൽ എത്താൻ” (ഹദീസ്)
“ഹലാൽ വ്യക്തമാണ്, ഹറാം വ്യക്തമാണ്, രണ്ടിനുമിടയിൽ സംശയമുള്ള, അവ്യക്തമായ കാര്യങ്ങളുണ്ട്. ജനങ്ങളിൽ മഹാഭൂരിഭാഗത്തിനും അവ (സംശയമുള്ള കാര്യങ്ങളെന്ന് പോലും ) അറിയില്ല. ആര് സംശയമുള്ളവയെ (അവ്യക്തതകളെ) മാറ്റിനിർത്തിയോ അവൻ അവന്റെ അഭിമാനത്തെയും സംസ്കാരത്തെയും സംരക്ഷിച്ചു. ആര് സംശയമുള്ളതിൽ (അവ്യക്തതകളിൽ) വീണോ അവൻ ഹറാമിൽ വീണു”(ഹദീസ്)
ഇസ്ലാം സംസാരിക്കുന്നത് സംശയം ബാക്കിവെച്ചുകൊണ്ടല്ല.
ഇസ്ലാമും ഖുർആനും സംസാരിക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും ഉറപ്പായാണ്, ഉറപ്പ് തന്നുകൊണ്ടാണ്, ഉറപ്പിലേക്ക് നയിക്കാനും എത്തിക്കാനുമാണ്
*******
വേദിക് ദർശനം, ഭാരതീയ ദർശനം, ഉപനിഷദ് ദർശനം എന്നൊക്കെയാണ് അപ്പറയുന്നവർ തന്നെ പറയുന്നത്. കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ നൽകാതെ, നൽകാനില്ലാതെ.
ഇസ്ലാം ഒരിക്കലും ദർശനത്തിന് വേണ്ടി ദർശനം പറയുന്നില്ല.
ഇസ്ലാം ഒരു ദാർശനിക മതമല്ല. അവ്യക്തമായത് പറയുന്നതും അവ്യക്തതയിലേക്ക് നയിക്കുന്നതുമല്ല.
ഇസ്ലാമിന്റെ ഈ വ്യക്തതയും കൃത്യതയും ആണ് അവ്യക്തമായ ലോകത്ത് അവരുടെ അവ്യക്തത കാരണമായി എല്ലാം ശരി എന്തുകൊണ്ടെന്നാൽ എല്ലാം തെറ്റെന്ന് കരുതുന്നവർക്കും പറയുന്നവർക്കും തീവ്രവാദമായി തോന്നുന്നത്.
ഇസ്ലാം അവ്യക്തമായത് പറയുന്നില്ല, അവ്യക്തതയിലേക്ക് നയിക്കുന്നുമില്ല.
ഇസ്ലാം ഉള്ളത് ഉറപ്പിച്ച് പറയുന്നു.
ഇസ്ലാം വ്യക്തതയുള്ളത് വ്യക്തമായി പറയുന്നു.
ഇസ്ലാം കൃത്യതയുള്ളത് കൃത്യമായി പറയുന്നു.
ഇസ്ലാമും ഖുർആനും പറയുന്നതും നിർദ്ദേശിക്കുന്നതും കൃത്യമായി സംശയങ്ങൾക്ക് വകകൊടുക്കാതെ നിർദ്ദേശിക്കുന്നു, പറയുന്നു.
അത് ഭൗതികകാര്യങ്ങളിലുള്ള നിർദേശങ്ങളായാലും പാരത്രിക സ്വർഗ്ഗനരക വിഷയങ്ങളായാലും.
ദൈവത്തെ കുറിച്ചായാലും ആരാധനകളെ കുറിച്ചായാലും
*******
ഒരു നിർവ്വചനവും ഇല്ലാത്ത, ഒന്നും കൃത്യമായും വ്യക്തമായും പറയാനില്ലാത്ത, കൃത്യമായ മാതൃകയും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനില്ലാത്ത സനാതന ധർമ്മം എവിടെ കിടക്കുന്നു, കൃത്യമായ നിർവ്വചനമുള്ള, എല്ലാം കൃത്യമായും വ്യക്തമായും പറയുന്ന, പറയാനുള്ള, കൃത്യമായ മാതൃകയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന, നൽകാനുള്ള ഇസ്ലാം എവിടെ കിടക്കുന്നു?
ഇസ്ലാമുമായി തട്ടിച്ചു പറഞ്ഞാൽ സനാതന ധർമ്മത്തിന്റെ പേരിൽ നടക്കുന്ന വാദങ്ങൾ വ്യക്തതയും കൃത്യതയും നൽകാത്ത വെറുമൊരു എട്ടുകാൽ മമ്മൂഞ്ഞ് അവകാശവാദം മാത്രം.
No comments:
Post a Comment