ഇറാനാണോ അമേരിക്കയോ ഇസ്രായേലോ ആണോ തെമ്മാടി രാഷ്ട്രം?
എവിടെയാണ്, എപ്പോഴാണ് ഇറാൻ തെമ്മാടിത്തം കാണിച്ചത്?
ഇറാൻ എവിടെയെങ്കിക്കും എപ്പോഴെങ്കിക്കും ആരോടെങ്കിലും തെമ്മാടിത്തം കാണിച്ചതിന് ഒരു തെളിവ് കാണിക്കാൻ പറ്റുമോ ?
ഇസ്ലാമിക വിപ്ലവം നടന്ന ഇറാനെ മുതലാളിത്ത സാമ്രാജ്യത്വ ലോകത്തിന് സഹിക്കാൻ സാധിക്കാത്ത തെറ്റ് മാത്രമാണ് ഇറാൻ ചെയ്തത് .
ഇറാൻ ആരെയും ഒരിക്കലും ഏകപക്ഷീയമായി ആക്രമിച്ച രാജ്യമല്ല.
അതേസമയം അമേരിക്കയും ഇസ്രായേലും ചെയ്ത തെമ്മാടിത്തരം നൂറെണ്ണം കാണിച്ചുതരാം.
ഹിരോഷിമ നാഗാസക്കെ മുതൽ വിയറ്റ്നാമും ഫിലിപ്പീൻസും വിട്ട് ഇറാഖും അഫ്ഗാനിസ്ഥാനും കഴിഞ്ഞ് ഇങ്ങ് ഗസ്സയിലും ഇറാനിലും വരെ അമേരിക്ക നേരിട്ടും അല്ലാതെയും കിരാത ആക്രമണം അഴിച്ചുവിട്ടു.
കമ്യൂണിസം വരെ അമേരിക്കൻ മുതലാളിത്ത സാമ്രാജ്യത്തിന് മുമ്പിൽ ബദൽ സംവിധാനമെന്ന നിലക്ക് പരാജയപ്പെട്ടു നിലംപരിശായപ്പോൾ ഇറാൻ ഒരു ബദൽസംവിധാനം എന്ന നിലക്ക് അവർക്ക് ആകാവുന്ന ഇസ്ലാമിനെ കൊണ്ടുനടക്കുന്നു, അമേരിക്കയെയും സാമ്രാജ്യത്വശക്തികളെയും ആശ്രയിക്കാതെ ഒറ്റക്ക് മുന്നേറി കാണിച്ചുകൊടുക്കുന്നു എന്നുള്ളതാണ് ഇറാൻ ചെയ്യുന്ന ഏക തെറ്റ്.
മറ്റ് മുസ്ലിം രാജ്യങ്ങളിലെന്ന പോലെ ജനാധിപത്യം നിഷേധിച്ച് അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും പാവസർക്കാരിനെ ഇറാനിൽ പ്രതിഷ്ഠിക്കാൻ സാധിക്കുന്നില്ല എന്നതാണ് അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ഇസ്രായേലിനെയും വല്ലാതെ ചൊടിപ്പിക്കുന്നത് പേടിപ്പിക്കുന്നത്
യഥാർത്ഥ തെമ്മാടിയായ അമേരിക്കയും ഇസ്രായേലും പറയുന്ന വാക്ക് കേട്ട് ആരെയെങ്കിലും ഇറാനെ തെമ്മാടി എന്ന് വിളിക്കുന്നത്ര തരംതാഴരുത്.
******
ഇറാൻ ഒറ്റക്ക് വളർന്നതും ഒറ്റക്ക് തന്നെ എല്ലാം വികസിപ്പിച്ച് നിലകൊള്ളുന്നതുമാണ്.
കൃത്യമായ നേതൃത്വമുള്ള ഇറാൻ നേതൃത്വമില്ലാത്ത സുഖിയൻ പാവകൾ മാത്രം ഭരിക്കുന്ന അറബ് രാജ്യങ്ങൾ പോലെയല്ല.
ഇറാഖിലൂടെ ഇറാനെ നശിപ്പിക്കാൻ ശ്രമിച്ച അമേരിക്കക്ക് കണക്കിന് കിട്ടിയതാണ്.
ആ ഇറാഖും ഇപ്പോൾ ഇറാന്റെ കൈകളിലാണ്.
ഇപ്പോഴും പിന്നാമ്പുറത്ത് നിന്ന് കളിക്കേണ്ടിവരുന്ന ഉളുപ്പിലായ്മ മാത്രമേ അമേരിക്കക്ക് സാധിക്കുന്നുള്ളൂ.
ഇസ്രായേൽ ഇറാനെ ആക്രമിച്ചതോടെ ലോകത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ മാറുന്ന വലിയ ചുവടുവെപ്പാണ് നടക്കാൻ പോകുന്നത്.
അളമുട്ടിയാൽ ചേരയും കടിക്കും.
No comments:
Post a Comment