Sunday, June 15, 2025

ഫലസ്തീൻ, ഇറാൻ, അമേരിക്ക, ഇസ്രായേൽ: സ്വാതന്ത്ര്യ സമരത്തെയും മനുഷ്യാവകാശത്തെയും മനുഷ്യത്വം വെച്ച് ആരും സഹായിക്കണം.

സ്വാതന്ത്ര്യ സമരത്തെയും മനുഷ്യാവകാശത്തെയും മനുഷ്യത്വം വെച്ച് ആരും സഹായിക്കണം. 

അങ്ങനെ സഹായിക്കുന്നത് പ്രോക്സി യുദ്ധമല്ല.

അല്ലാതെ എവിടെ എന്ത് യുദ്ധം, തീവ്രവാദം?

സ്വാതന്ത്ര്യ സമരം തീവ്രവാദമാണോ?

സ്വാതന്ത്ര്യത്തെ പേടിക്കുന്നവർക്കും നിഷേധിക്കുന്നവർക്കും, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർക്കും സ്വാതന്ത്ര്യവും സ്വാതന്ത്ര്യസമരവും തീവ്രവാദമാണ്, ഭീകരതയാണ്.

ശരിയാണ്. 

കാലാകാലങ്ങളായി ജാതീയത വെച്ച് മനുഷ്യരെ അടിമകളാക്കിയവർക്ക്, മനുഷ്യരോട് പരസ്പരം അസൂയയും പുച്ഛവും കൊണ്ടുനടന്നവർക്ക് സ്വാതന്ത്ര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും മനുഷ്യനെന്ന നിലക്കുള്ള അഭിമാനത്തിന്റെയും വില മനസ്സിലാവില്ല.

അങ്ങനെയല്ലാത്തവർ സ്വാതന്ത്ര്യം വേണമെന്ന കാര്യത്തിൽ തീവ്രവാദികൾ തന്നെയായിരിക്കും. 

അടിമകൾക്കും അടിമമത്തം ആദർശമാക്കിയവർക്കും അടിമനസ്സുള്ളവർക്കും അത് മനസ്സിലാവില്ല. 

ദൈവത്തിനല്ലാതെ വണങ്ങില്ല എന്ന് കരുത്തോടെ കരുതുമ്പവർക്ക് മനുഷ്യൻമാരുടെ അടിമകളാവുക വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ്.

പിന്നെ കുട്ടികളെയും സ്ത്രീകളെയും ഷീൽഡാക്കുന്നു എന്ന വാദം.

കുഞ്ഞുങ്ങളും കുട്ടികളും ഷീൽഡാവാൻ കോരിത്തരിച്ചു കാത്തുനിൽക്കുകയല്ലേ?

എന്തൊക്കെയാണ് വെളിവില്ലാതെ ആളുകൾ കിട്ടിയത് പോലെ അനുകരിച്ച് വാ തൊടാതെ വിഷയം അറിയാതെ പറയുന്നത്?

ആര് പറഞ്ഞു കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഷീൽഡാക്കുന്നു എന്ന്?

കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിഷ്ഠൂരമായി കൊല്ലുന്നവർ തന്നെ അവർക്ക് ന്യായമാക്കാൻ പറയുന്നതല്ലേ അതൊക്കെയും?

കള്ളന്മാരും കൊലപാതകികളും അവരുടെ ആയുധബലവും വാർത്താവിനിമയ ശക്തിയും വെച്ച് പറയുന്നത് തന്നെ ഏറ്റുപറയുന്ന നിങ്ങൾ അങ്ങനെ ഏറ്റുപറയുന്നതിന് മുൻപ് സാമാന്യ യുക്തി ഉപയോഗിക്കേണ്ടതില്ലേ??

ഒന്ന് സാമാന്യയുക്തി വെച്ച് ഫിൽറ്റർ ചെയ്യേണ്ടതില്ലേ ?

********

ഇസ്ലാമിക വിപ്ലവാനന്തര ഇറാനെ ഇപ്പോൾ ആക്രമിക്കുന്നതിനും ഇതുവരെയും ബഹിഷ്കരിച്ചതിനും പിന്നിൽ ഒരേയൊരു കാരണം മാത്രം : 

ജനാധിപത്യത്തേക്കാളും മുതലാളിത്തത്തേക്കാളും പതിന്മടങ്ങ് നല്ല ബദൽ സംവിധാനമാണ് ഇസ്ലാം എന്ന് ഇറാൻ കൃത്യമായും തെളിയിക്കുന്നത് അമേരിക്കയ്ക്കും പാശ്ചാത്യശക്തികൾക്കും ഫാസിസ്റ്റുകൾക്കും സഹിക്കുന്നില്ല. 

കാരണം ഇസ്ലാം ശക്തമായ ബദൽ സംവിധാനമാണെന്ന് വന്നാൽ ജനാധിപത്യം പോലും നിഷേധിക്കപ്പെട്ട മറ്റ് അറബ് മുസ്ലിം രാജ്യങ്ങളിലേക്കും അത് പടരും. 

അങ്ങനെ പടർന്നാൽ അത് അമേരിക്കയുടെയും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടേയും ഭൂമിശാസ്ത്ര സാമ്പത്തിക താല്പര്യങ്ങളെയും അജണ്ടകളെയും അപ്പടി ബാധിക്കും 

അതിനാൽ ആക്രമണങ്ങൾ മാത്രമല്ല ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ കല്ലുവെച്ച നുണകളും കാലാകാലമായി സത്യമെന്ന പോലെ പ്രചരിച്ചു കൊണ്ടേയിരുന്നു. ഇയ്യിടെയായി ഇന്ത്യയിൽ പതിവുകാഴ്ചയായി നടക്കുന്നത് പോലെ.

********

വെറുതെ വാക്കുകൾ ഉപയോഗിച്ചാൽ പോര.

അല്ലാതെ വെറുതേ തീവ്രവാദവും ഭീകരവാദവും ആരോപിച്ചാൽ പോര. 

ആരോ പറഞ്ഞുതരുന്ന ആരോപണങ്ങൾ അപ്പടി ഉരുവിട്ട് പറഞ്ഞ് സ്വീകാര്യത നേടിയാൽ മതിയോ?

പറയുന്നത് വസ്തുതാപരവും വാസ്തവികവുമായി പറയേണ്ടതില്ല?

അമേരിക്കയേക്കാൾ വലിയ പാശ്ചാത്യ രാജ്യങ്ങളേക്കാൾ വലിയ തെമ്മാടി രാജ്യങ്ങളെ നിങ്ങൾക്ക് ഭൂമുഖത്ത് കാണിച്ചുതരാൻ സാധിക്കുമോ?

ചരിതത്തിലങ്ങോളമിങ്ങോളം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചെയ്ത തെമ്മാടിത്തത്തിന്റെയും അനീതികളുടെയും നൂറിലൊന്നെങ്കിലും ചെയ്ത വേറൊരു രാജ്യത്തെ ഭൂമുഖത്ത് കാണിച്ചുതരാൻ സാധിക്കുമോ?

അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തെമ്മാടിത്തം മാത്രം ചെയ്ത് ഒരു തെമ്മാടിത്തവും ചരിത്രത്തിൽ ഇതുവരെ ചെയ്യാത്ത രാജ്യങ്ങളെ തെമ്മാടി രാജ്യങ്ങൾ എന്ന് വിളിക്കുമ്പോൾ അത് ഏറ്റുപറയുകയല്ല വേണ്ടത്.

പകരം രാജാവ് നഗ്നനാണ് എന്ന് പറയുന്ന കുട്ടി ആവുകയെങ്കിലുമാണ് മനസ്സാക്ഷിയിൽ സത്യസന്ധത കൊണ്ടുനടക്കുന്നുണ്ടെങ്കിൽ ചെയ്യേണ്ടത്.

No comments: