ശരിയാണ്.
വെറും ലഹരി പോലുള്ള മതങ്ങളുണ്ട്.
ഒന്നിനും കൊള്ളാത്ത മതങ്ങൾ.
എന്തെന്നില്ലാത്ത മതങ്ങൾ.
പിതൃത്വവും മാതൃത്വവും നൽകാനില്ലാത്ത, പിതൃത്വവും മാതൃത്വവും അവകാശപ്പെടാനില്ലാത്ത മതങ്ങൾ.
വെറും കഥകളും കാല്പനികതയും മാത്രം പറയുന്ന, നൽകുന്ന മതങ്ങൾ.
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിൽ കൃത്യവും വ്യക്തവുമായ ഒരുതരം മാർഗ്ഗനിദേശങ്ങളും നൽകാനില്ലാത്ത മതങ്ങൾ.
വിശ്വാസികളെ ജീവിതത്തിന്റെ പെരുവഴിയിൽ ഒരു തീർപ്പും വ്യക്തതയും നൽകാതെ ഉപേക്ഷിച്ചിട്ടു പോകുന്ന മതങ്ങൾ.
അങ്ങനെയുള്ള മതങ്ങൾ ഒരു കുറെയുണ്ട്.
നൂറായിരം എന്തൊക്കെയോ ആയ വിശ്വാസങ്ങൾ തന്ന്, ഒന്നും വ്യക്തമാക്കാതെ, ഏതൊക്കെയോ അവകാശവാദങ്ങളുടെ അവ്യക്തതലങ്ങളിൽ ലഹരിക്കടിപ്പെട്ടെന്ന പോലെ വിശ്വാസികളെ സഞ്ചരിപ്പിക്കുന്ന മതങ്ങൾ.
അന്ധവിശ്വാസങ്ങൾക്കും പൗരോഹിത്യത്തിനും, വ്യതിചലനങ്ങളുടെ ആ നൂറായിരം വഴിയിൽ നൂറായിരം ചൂഷണങ്ങൾക്കും മാത്രം വഴിയൊരുക്കുന്ന മതങ്ങൾ.
പക്ഷേ, ആര് എങ്ങനെ നോക്കിയാലും വിലയിരുത്തിയാലും ഇസ്ലാം അതുപോലെയാണ് എന്ന് തോന്നില്ല.
ആർക്കും ഇസ്ലാമിനെ കുറിച്ച് അങ്ങനെ തോന്നുകയില്ല.
ഇസ്ലാമിനെ കുറിച്ച് ആർക്കും അങ്ങനെ തോന്നാത്തതും ഇസ്ലാം എല്ലാറ്റിൽ നിന്നും മുഴച്ചുനിൽക്കുന്നതുമാണ് ഇന്ന് ലോകത്ത് ഇസ്ലാം മാത്രം ഒരു വലിയ വിഷയമായി, ഇസ്ലാം എല്ലാവർക്കും ഭീഷണിയായി ഭവിക്കാൻ കാരണം.
അന്ധവിശ്വാസങ്ങൾക്കും മതപൗരോഹിത്യത്തിനും മതചൂഷണത്തിനും മാത്രമല്ല ഇസ്ലാം എതിര് നിൽക്കുന്നത് എന്നത് കോണ്ടുകൂടിയാണ് അങ്ങനെ സംഭവിക്കുന്നത്.
ഇസ്ലാം രാഷ്ട്രീയ,സാമ്പത്തിക പൗരോഹിത്യത്തിനും അവയുണ്ടാക്കുന്ന നൂറുതരം ചൂഷണങ്ങൾക്കും കൂടി എതിരാണ്, പരിഹാര മാർഗ്ഗം നിർദേശിക്കുന്നതാണ് എന്നത് കൊണ്ടുകൂടിയാണ് ഇസ്ലാം എല്ലാവരുടെയും പൊതുശത്രുസ്ഥാനത്ത് വരുന്നത്.
എല്ലാതരം വിഭാഗങ്ങൾക്കും ഇസ്ലാം ഭീഷണിയെന്ന് വരുന്നത് കൊണ്ടുതന്നെ എല്ലാതരം വിഭാഗങ്ങളും അവർക്കിടയിലെ എല്ലാതരം വ്യത്യാസങ്ങളും മറന്ന് ഇസ്ലാമിനെതിരെ മാത്രം ഒത്തുകൂടി കൈകോർക്കുകയാണ്.
എല്ലാവർക്കും ഇസ്ലാം കാണിക്കുന്ന സംശുദ്ധതയെയും വ്യക്തതയെയും ഒരുപോലെ പേടിയാണ്.
എല്ലാ കാര്യങ്ങളിലും വ്യക്തതയും കൃത്യതയും നൽകുന്നു എന്നത് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നു, തീവ്രമായതെന്ന് തോന്നിപ്പിക്കുന്നു, ഇസ്ലാം തീവ്രവാദമാണെന്ന് അവരെക്കൊണ്ട് പറയിപ്പിക്കുന്നു.
വ്യക്തതയും കൃത്യതയും തന്നെ ഒരുതരം തീവ്രതയും തീവ്രവാദവുമാണല്ലോ?
വ്യക്തതയും കൃത്യതയും സ്വയം തീവ്രതയും തീവ്രതയെ ഗർഭംധരിക്കുന്നതുമാണല്ലോ?
ഇസ്ലാം എന്നത് അവ്വിധത്തിൽ ഒരു വ്യക്തതയും തീവ്രതയും ഉള്ള സമ്പൂർണ ജീവിത പദ്ധതിയാണ് എന്നത് കൊണ്ട് മാത്രം.
ഇസ്ലാം എന്നത് അവ്വിധത്തിൽ വ്യക്തതയും തീവ്രതയും ഉള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക കുടുംബ ജീവിത പ്രത്യേശാസ്ത്രമാണ് എന്നത് കൊണ്ട് മാത്രം.
No comments:
Post a Comment