എന്തുകൊണ്ട് ഒട്ടും കൂടുതൽ അപകടകാരിയല്ലാത്ത കഞ്ചാവ് നിരോധിക്കുന്നു?
ഒരൊറ്റ കാരണം മാത്രം. മറ്റോരു കാരണവും ഇല്ല.
സർക്കാരിന് കഞ്ചാവിലൂടെ ഗുണ്ടാപിരിവ് നടക്കില്ല, ഗുണ്ടൊപിരിവ് എന്ന നികുതി കിട്ടില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്.
അതുകൊണ്ട് തന്നെ കഞ്ചാവിനേക്കാൾ എത്രയോ അപകടകാരിയായ സിഗരറ്റും മദ്യവും ഗാംബ്ലിങ്ങും സർക്കാർ നിരോധിക്കുന്നില്ല.
ഫാക്ടറികളിലൂടെ ഉണ്ടായി പാക്ക് ചെയ്തുപോകുന്ന സിഗരറ്റിലൂടെയും മദ്യത്തിലൂടെയും നികുതി കിട്ടും എന്ന ഒരൊറ്റക്കാരണം കൊണ്ട്.
ഫാക്ടറികളിലൂടെ ഉണ്ടാവാത്ത പാക്ക് ചെയ്തുപോകാത്ത കഞ്ചാവിലൂടെ നികുതി കിട്ടില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്.
സർക്കാർ എന്നത് വാടകക്ക് വേണ്ടി മാത്രം വീട് വിട്ടുതരുന്ന വീട്ടുടമസ്ഥനെ പോലെ മാത്രം.
സ്വന്തം നാടിനെ സർക്കാർ എന്ന വീട്ടുടമസ്ഥൻ വെറും വാടകവീട് പോലെ ആക്കുന്നു.
നികുതിയെന്ന വൻവീട്ടുവാടക കൊടുക്കുമെങ്കിൽ മാത്രം വീട്ടിൽ താമസിക്കാമെന്ന, വീട്ടിൽ നിന്ന് എന്തും ചെയ്യാമെന്ന മട്ടിൽ സർക്കാർ നാടിനെ മാറ്റുന്നു.
എന്ത് അനുവദിക്കുമ്പോഴും നിരോധിക്കുമ്പോഴും സർക്കാർ അവർക്ക് കിട്ടുന്ന ലാഭം മാത്രം നോക്കുന്നു, നികുതി മാത്രം കണക്ക് കൂട്ടുന്നു, മാനദണ്ഡമാക്കുന്നു.
അല്ലാത്തൊരു ക്ഷേമമോ നന്മയോ തിന്മയോ ഉദ്ദേശിച്ചല്ല സർക്കാർ ഒന്നും നിരോധിക്കുന്നതും അനുവദിക്കുന്നതും.
അങ്ങനെയുള്ള ക്ഷേമവും നന്മയും തിന്മയും നിശ്ചയിക്കാനുള്ള ധാർമ്മികതയോ അളവുകോലോ സർക്കാറിൻ്റെ കൈവശം ഇല്ല.
സർക്കാർ നിരോധിക്കുന്നത് കൊണ്ട് മാത്രം മോശവും അധാർമ്മികവും തിന്മയും ആകുന്നു എന്നതല്ലാതെത്ത ശരിയും തെറ്റും തിന്മയും അധാർമ്മികതയും സർക്കാ ർ നിരോധിക്കുന്ന കാര്യങ്ങളിൽ ഇല്ല.
സർക്കാർ നിരോധിച്ചു എന്നതല്ലാത്തൊരു വലിയ തെറ്റും അധാർമ്മികതയും സർക്കാരിനെ സംബന്ധിച്ചേടത്തോളം സർക്കാർ കഞ്ചാവിൽ കണ്ടിട്ടില്ല.
സർക്കാർ അനുവദിച്ചു എന്നതല്ലാത്തൊരു വലിയ ശരിയും ധാർമ്മികതയും സർക്കാരിനെ സംബന്ധിച്ചേടത്തോളം സർക്കാർ സിഗരറ്റിലും മദ്യത്തിലും കണ്ടെത്തിയിട്ടില്ല.
കഞ്ചാവ് അനുവദിച്ചാൽ സർക്കാരിന് ഗുണ്ടാവിഹിതമെന്ന ലാഭം ഇല്ല, കിട്ടില്ല, ഒരുനിലക്കും പിരിച്ചെടുക്കാൻ സാധിക്കില്ല എന്നത് കൊണ്ട് മാത്രം നിരോധിക്കുന്ന വെറും കച്ചവട മനസ്സ് മാത്രം കഞ്ചാവ് നിരോധിക്കുന്നതിന് പിന്നിലെ സർക്കാരിനുള്ള ഏക കാരണം, എക ന്യായം.
വെറുമൊരു സാധാരണ സസ്യം മാത്രമായ കഞ്ചാവ്, അനുവദനീയമായാൽ അത് ഓരോരുത്തരും വീട്ടുമുറ്റത്ത് വളർത്തും, കൃഷി ചെയ്യും.
വീട്ടുമുറ്റത്ത് കൃഷി ചെയ്യാവുന്ന വെറുമൊരു സസ്യത്തിന് എങ്ങിനെ നികുതി ഏർപ്പെടുത്താൻ സർക്കാരിന് സാധിക്കും?
അതുകൊണ്ട് തന്നെ തങ്ങൾക്ക് ഗുണ്ടാവിഹിതവും ലാഭവും കിട്ടുന്നു എന്നത് കൊണ്ട് മാത്രം ചികിത്സയും മരുന്നും ആശുപത്രിയും ഭക്ഷണ സാധനങ്ങളുടെ വിൽപനയും അനുവദിക്കുന്ന സര്ക്കാർ തങ്ങൾക്ക് ഒരുനിലക്കും ഗുണ്ടാവിഹിതവും ലാഭവുമായ നികുതി നൽകാനിടയില്ലാത്ത കഞ്ചാവ് അനുവദിക്കുന്നില്ല.
അത്രയേ ഉള്ളൂ...
No comments:
Post a Comment