സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യസമരം സംഘടിപ്പിക്കാൻ ശ്രമിച്ചത് വിദേശരാജ്യങ്ങളിൽ വെച്ചും വിദേശരാജ്യങ്ങളുടെ പിന്തുണ തേടിയും നേടിയും ആണ്.
എങ്കിൽ അതേ രീതി ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വിദേശ അധിനിവേശത്തിനെതിരെ ഹമാസും ഹിസ്ബുള്ളയും ഇറാനും നടത്തുമ്പോൾ മാത്രം എങ്ങിനെയാണ് പ്രോക്സി യുദ്ധമാകുന്നത്?
മുസ്ലീംകളും ഇസ്ലാമും ആണെങ്കിൽ വേറെ ന്യായം എന്നാണോ?
മുസ്ലിംകൾക്കും ഇസ്ലാമിനും എതിരാണെങ്കിൽ ഏത് അന്യായവും ന്യായമാണെന്നും ഏതക്രമവും ക്രമമാണെന്നും വരുത്തുന്ന യുക്തിയും നിയമവും എവിടെനിന്ന് വരുന്നു?
മുസ്ലീം ഇസ്ലാം വിരോധം മാത്രം മതിയോ ശരിയെ തെറ്റാക്കാനും തെറ്റിനെ ശരിയാക്കാനും.
സ്വന്തം ജനതയായ മുസ്ലിംകളോടുള്ള വിരോധം വെച്ച് മാത്രമാണോ അന്താരാഷ്ട്ര നയം വരെ ഉണ്ടാക്കേണ്ടത്?
No comments:
Post a Comment