Thursday, June 12, 2025

മതം മാത്രമല്ല രാഷ്ട്രീയ പാർട്ടിയും മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെ.

മതം മാത്രമല്ല രാഷ്ട്രീയ പാർട്ടിയും മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെ.

ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യക്കാരും അതിന് വലിയ തെളിവ്.


മനുഷ്യന് (പ്രത്യേകിച്ചും ഇന്ത്യക്കാരന് ) ഏതെങ്കിലും കോലത്തിലുള്ള ലഹരി വേണം എന്നതാണ്അടിസ്ഥാനം


മനുഷ്യന് ഏതെങ്കിലും വിധത്തിൽ ഒളിച്ചോടണം


ആ ഒളിച്ചോട്ടം ഭക്തിയുടെ ലഹരിയിലായാലും സാമൂഹ്യ പ്രവർത്തനത്തിന്റെ ലഹരിയിലായാലുംജോലിയുടെ ലഹരിയിലായാലും അവൻ കണ്ടെത്തുന്ന എല്ലാം അവനെ മയക്കുന്ന കറുപ്പ് തന്നെ.


മതവും രാഷ്ട്രീയവും ബാധകമല്ലാത്ത, എന്തെന്നും ഏതെന്നും അറിയാത്ത സനാതനധർമ്മം വരെ ലഹരിയാവുന്നു. 


സനാതനധർമ്മം പറഞ്ഞ് വരെ, സനാതനത്തിന്റെ പേരിൽ വെറും കളവ് മാത്രം പ്രചരിപ്പിക്കുന്നതും കലാപങ്ങൾ മാത്രം അഴിച്ചുവിടുന്നതും വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കുന്നതും പള്ളികൾപൊളിക്കുന്നതും  ലിംഗം തപ്പി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും വരെ മനുഷ്യന് ലഹരിപിടിക്കുന്നത്. 


രാഷ്ട്രീയ പാർട്ടി വരെ അവരെ അന്ധരാക്കുന്ന ലഹരി ആവും എന്നത് കൊണ്ടും ആയത് കൊണ്ടും തന്നെയാണ് ഇന്ത്യ ഇന്നിങ്ങനെ. വാസ്തവവും സത്യവും 

യാഥാർത്ഥ്യവും ബാധകമാകാതെ. 


വെറുപ്പും കളവും വരെ ലഹരിയായിക്കൊണ്ട്.


സനാതന ധർമ്മത്തിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്നതും തീവ്രതയും ഭീകരതയുംഭീകരതാണ്ഡവവും തന്നെ 


ഒന്നും കുളിർമഴ പ്രവാഹമല്ല.


*******


സനാതനം ഇന്ത്യയിൽ നടക്കുന്നതൊന്നുമല്ലെങ്കിൽഇന്ത്യൻ ഭരണകൂടപാർട്ടി പ്രതിനിധീകരിക്കുന്നതല്ലെങ്കിൽഇവിടെ ഇന്ത്യയിൽ സനാതനത്തിന്റെ വാക്താക്കളെന്ന് അവകാവാദം ഉന്നയിച്ച് കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്നവരെ സനാതന വിശ്വാസികൾ തന്നെ കൈകാര്യംചെയ്യണംഎതിർക്കണം.


സനാതനത്തിന്റെ പേരിൽ തന്നെ അവരെ ചോദ്യം ചെയ്ത് എതിർക്കണം.


കാരണം വർത്തമാനകാല ഇന്ത്യക്ക് ബാധിച്ച അർബുദം അവരാണ്


അല്ലാതെ ഇസ്ലാമും മുസ്ലിംകളും കമ്യൂണിസവും ഒന്നുമല്ല


അതുകൊണ്ടാണ് അർബുദം പോലെ അവർ പെട്ടെന്ന് പടർന്നുപിടിച്ച് വളരുന്നത്


പെരുംനുണകളുടെ അകമ്പടിയോടെയുള്ള  അർബുദത്തിന്റെ വളർച്ച


സംരക്ഷിക്കുന്നുവെന്ന് തോന്നിപ്പിച്ചുകൊണ്ടുള്ള ചിതലിന്റെ പൊതിഞ്ഞപിടുത്തം പോലെ.


ആ ചിതലുകളെ ഉന്നംവെച്ച് എതിർത്ത് സംസാരിക്കണംപ്രവർത്തിക്കണം


അവർക്കെതിരെ സൗകര്യപൂർച്ചം മൗനംദീക്ഷിക്കരുത്


ആ നിസ്സംഗ, നിർവ്വികാര മൗനം ഒരു വലിയ ദേശത്തിന്റെ ആത്മനാശത്തിലേക്കുള്ള കുതിപ്പാണ്.


********


ഇന്ത്യയിൽ ഭീകരതയുടെയും ക്രൂരതയുടെയും തീവ്രതയുടെയും മൊത്തക്കച്ചവടം തന്നെനടത്തുന്നവർ സനാതനക്കാരാണ്. അവർ ഭീകരതയും ക്രൂരതയും വെച്ചുകൊണ്ട് തന്നെയാണ് അധികാരം നേടിയത്രാജ്യം ഭരിക്കുന്നത്.


********


അല്ലാതെഎവിടെ ഇസ്ലാമും മുസ്ലീംകളും നടത്തിയ ഭീകരത


ഒന്നെങ്കിലും കാണിക്കൂ


പശ്ചാത്യരും ഫാസിസ്റ്റുകളും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നെഞ്ചത്ത് കയറി ഭീകരനൃത്തംചവിട്ടുന്നു


അവരുടെ തന്നെ പെരുംനുണകളുടെ അകമ്പടിയോടെ  ഭീകരത ഇസ്ലാമിന്റെയുംമുസ്ലിംകളുടെയും മേൽ ആരോപിക്കുന്നു


മുസ്ലിംകളൊന്ന് കരഞ്ഞാൽ പോലും ഭീകരതയും തീവ്രവാദവും എന്ന് അവരുടെ തന്നെ മീഡിയകളെഉപയോഗിച്ച് ചിത്രീകരിക്കുന്നു.


അതാണ് വർത്തമാനകാല ഇന്ത്യൻ ചിത്രം.


*******


No comments: