Monday, June 16, 2025

ഇന്ത്യയിലെ ഭരണകൂടത്തെ മാറ്റുന്ന ഉത്തരവാദിത്തം അമേരിക്കക്കും പാകിസ്താനും ഇസ്രയേലിനും ആണോ?

ഇന്ത്യയിലെ ഭരണകൂടത്തെ മാറ്റുന്ന ഉത്തരവാദിത്തം അമേരിക്കക്കും പാകിസ്താനും ഇസ്രയേലിനും ആണോ? 

ഇന്ത്യയിലെ ജനങ്ങൾക്കല്ലേ? 

അതും ജനാധിപത്യപരമായല്ലേ മാറ്റേണ്ടത് ?

ഇന്ത്യയിൽ പാക്കിസ്ഥാനും അമേരിക്കയ്ക്കും ഇസ്രായേലിനും പറ്റിയ പാവ ഭരണകൂടമല്ലെന്ന ഒരൊറ്റ കാരണം വെച്ചാണോ ഇന്ത്യയിലെ ഭരണകൂടത്തെ അമേരിക്കയും ഇസ്രായേലും പാക്കിസ്ഥാനും മാറ്റേണ്ടത്?

പാവഭരണകൂടത്തെ ജനകീയ വിപ്ലവത്തിലൂടെ നാട് കടത്തിയ വിപ്ലവാനന്തര ഇറാനെ ഇവന്മാർ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചതെന്നും ആർക്കും എന്തുകൊണ്ട് വിഷയമല്ല?

വിപ്ലവാനന്തര ഇറാനെക്കൊണ്ട് പത്തുപതിനഞ്ച് വർഷങ്ങൾ യുദ്ധം ചെയ്യിപ്പിച്ചു ശ്വാസംമുട്ടിച്ചവരും ഇതുവരെയും അവരെ ഉപരോധിച്ച് ബുദ്ധിമുട്ടിച്ചവരും എങ്ങിനെ പുണ്യാളന്മാരാവുന്നു?

മുസ്ലീം ഇസ്ലാം വിരോധം ഒന്നുകൊണ്ട് മാത്രമല്ലേ അവർ പുണ്യാളന്മാരാവുന്നത് ?

ഇറാനെയും മുസ്ലീം, ഇസ്ലാം ഭീകരതയെയും സംബന്ധിച്ച് നമുക്ക് കിട്ടുന്ന വാർത്തകൾ പോലും മുസ്ലീം ഇസ്ലാം വിരോധം മാത്രം മുഖമുദ്രയാക്കിയവരുടെ മീഡിയകളിൽ നിന്നാണെന്ന് ഓർത്താൽ നന്ന്. 

പ്രത്യേകിച്ചും അത് ഇന്ത്യയിൽ നിന്ന് കൂടിയാവുമ്പോൾ പറയേണ്ടതില്ലല്ലോ?

No comments: