Tuesday, March 24, 2026

ഇസ്ലാം ജാതിക്ക് വിപരീതമാണ്. ഇസ്ലാം ജാതിയെ ഇല്ലാതാക്കുന്ന ഒന്നാണ്. ഇസ്ലാം: തെരഞ്ഞെടുത്ത് നടക്കുന്ന സമർപ്പണമാണ്.

 ഇസ്ലാം എന്നതും മുസ്ലീം എന്നതും ജാതിയല്ലജാതിപ്പേരല്ല


ജാതിയിലേക്ക് ആർക്കും ജന്മം കൊണ്ടല്ലാതെ കയറാൻ പറ്റില്ല


ജാതിയിൽ നിന്ന് ആർക്കും എന്തെല്ലാം ചെയ്താലും ശ്രമിച്ചാലും പുറത്ത് പോകാനും സാധിക്കില്ല.


ഇസ്ലാം ജാതിക്ക് വിപരീതമാണ്. 

ഇസ്ലാം ജാതിയെ ഇല്ലാതാക്കുന്ന ഒന്നാണ്.

ഇസ്ലാം മനുഷ്യരെ മുഴുവൻ ഒന്നായി ഒരേ ദൈവ സൃഷ്ടിയായി കാണുന്ന ഒന്നാണ്.


ഇസ്ലാം എന്നാൽ തെരഞ്ഞെടുത്ത് നടക്കുന്ന സമർപ്പണമാണ്. 


ഇസ്ലാം എന്നാൽ സമഗ്രമായും സമർപ്പിക്കാനുള്ള ജീവിതപാദ്ധതിയാണ്.


ഇസ്ലാമിലേക്ക് കയറുന്നതും മുസ്ലിം ആകുന്നതും ജന്മം കൊണ്ടല്ല


ഇസ്ലാമിലേക്ക് ആർക്കും എപ്പോഴും കയറാം.


ഇസ്ലാമിൽ നിന്ന് ആർക്കും എപ്പോഴും പുറത്തുപോകുകയും ആവാം


ഇസ്ലാം എന്നത് വെറും തെരഞ്ഞെടുപ്പ് മാത്രം


ഇസ്ലാം തെരഞ്ഞെടുത്ത് കൊണ്ടുള്ള സമർപ്പണം.


അങ്ങനെ തെരഞ്ഞെടുത്ത് കൊണ്ട് ഏക പ്രാപഞ്ചിക ബോധത്തിനും ശക്തിക്കും ജീവിതം മുഴുവൻ സമർപ്പിക്കുന്നുവെന്ന് കരുതുന്ന ആരും മുസ്ലിം


ഓരോരുത്തരും അവരറിയാതെയും മുസ്ലിം ആകുന്ന അവസ്ഥയും ഉണ്ട്


എങ്ങനെ


തെരഞ്ഞെടുക്കാതെതെരഞ്ഞെടുപ്പ് സാധ്യമല്ലാതെതീർത്തും നിസ്സഹായരായി തന്നെ ഏകപ്രാപഞ്ചിക ബോധത്തിനും ശക്തിക്കും സമർപ്പിച്ചു കീഴടങ്ങിയവരാണ് എല്ലാം എന്ന നിലക്ക്


അതാതിന്റെയും അവരവരുടെയും മാനത്തിനുള്ളിൽ  മാനം നിശ്ചയിച്ചഅളവുകോലുകൾക്കുള്ളിൽ  അളവുകോലുകൾ ഉപയോഗിച്ച് മാത്രം ജീവിക്കുന്നജീവിക്കാൻവിധിക്കപ്പെട്ടനിലനിൽക്കുന്നനിലനിൽക്കാൻ വിധിക്കപ്പെട്ട നിലക്ക് സമർപ്പിതരായസമർപ്പിതരാവാൻ നിർബന്ധിതരായ മുസ്ലിം ആണ് പ്രാപഞ്ചികതയിലെ എല്ലാ ചരാചരങ്ങളും 

No comments: