വിഷയത്തിൽ തോറ്റവൻ കാഷ്ടിച്ചും കാർക്കിച്ച് തുപ്പിയും തോൽപ്പിക്കും പോലെ വലതുപക്ഷഫാസിസ്റ്റുകൾ.
ഏതൊരു വിഷയം വിഷയം പറഞ്ഞാലും, ഏതൊരു വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചാലുംഎല്ലാറ്റിനും മറുപടി സന്ദർഭത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റിക്കൊണ്ടുള്ളമുഹമ്മദ് നബിയെ കുറിച്ചുള്ള, നെഹ്റുവെ കുറിച്ചുള്ള ആരോപണങ്ങൾ.
ഒപ്പം സൗദിയും സുഡാനും അഫ്ഗാനിസ്ഥാനും ഒക്കെ.
പോസ്റ്റിലെ വിഷയത്തിൽ നിന്നും മാറി വേറെ എന്തോ ചോദിക്കും.
അതിനുത്തരം നൽകിയാൽ
വീണ്ടും പരസ്പരബന്ധമില്ലാത്ത എന്തോ വിഷയം ഉന്നയിക്കും.
മാറി മാറി പറയും.
അരിയെത്ര പയറഞ്ഞാഴി എന്നതാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ സംസാര/ മറുപടി രീതി.
*******
ചരിത്രത്തിൽ ഏറ്റവും വലിയ മഹാൻ ആരാണെന്ന് ഏത് ചരിത്രകാരനോടും ചോദിച്ചുനോക്കൂ.
മുഹമ്മദ് നബിയെന്ന് ഉത്തരം പറയും.
എന്തുകൊണ്ട് ?
മുഹമ്മദ് നബിയെന്നത് വെറും സങ്കല്പിക കഥാപാത്രമല്ല എന്നതിനപ്പുറം എല്ലാ മേഖലയിലും ജീവിച്ച്, മാതൃക കാണിച്ച്, പറഞ്ഞത് പ്രവർത്തിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഭരിച്ചു പോയ ഒരാളാണ്എന്നതിനാൽ.
അങ്ങനെ ഒരാൾ ചരിത്രത്തിൽ ഇല്ല.
ഒന്നുകിൽ വെറും സാങ്കല്പിക കഥാപാത്രങ്ങളായി മാത്രം.
അല്ലെങ്കിൽ ഭാഗികമായി ജീവിച്ചു മരിച്ചവർ.
അതുമല്ലെങ്കിൽ ജീവിതത്തിന്റെ പാതിവഴിയെ തോറ്റുപോയവർ.
ഒരുമേഖലയിലും പ്രവർത്തിച്ച് മാതൃക കാണിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കാതെ രംഗംവിട്ടവർ.
മുഹമ്മദ് നബി ഇതൊക്കെയായിട്ടും കൃത്യമായ നിർദ്ദേശങ്ങൾ നൽകി ഏകദൈവ വിശ്വാസം മാത്രംനിർബന്ധമാക്കി സ്വയം ബിംബവൽക്കരണത്തിന് നിന്നുകൊടുക്കാതിരുന്ന ആൾ കൂടിയാണ്

.jpg)
No comments:
Post a Comment