വിവരമില്ലാത്ത ജനങ്ങളുടെ ആദ്യത്തെ പണിയാണ് : വീരാരാധന, ബിംബവൽക്കരണം, അവതാരവൽക്കരണം, ദിവ്യവൽക്കരണം.
അങ്ങനെ കണ്ടതും കേട്ടതും പടയിൽ ചത്തതുമൊക്കെ ബിംബവും അവതാരവും വീരന്മാരും ദിവ്യരുമായി.
വിവരമില്ലാത്ത ജനങ്ങളുള്ള നാടിന്റെ പ്രധാന ലക്ഷണമാണ് : ചൂഷണം മാത്രം ജീവിത വഴിയാക്കുന്ന അലസരും കപടന്മാരുമായ പുരോഹിതന്മാരും തന്ത്രിമാരും ഗുരുക്കന്മാരും സന്യാസികളും കൂണുകൾ പോലെ, കൊതുകും ഈച്ചയും ചിതലും പോലെ തഴച്ചുവളരുക എന്നത്.
ഇന്ത്യയിൽ ആകെമൊത്തം സംഭവിച്ചതും ഇന്ത്യക്കാർ ആകെമൊത്തം ചെയ്തതും : ഈ വീരാരാധന, ബിംബവൽക്കരണം, അവതാരവൽക്കരണം, ദിവ്യവൽക്കരണം.
ഒപ്പം ഇന്ത്യക്കാർക്ക് ചുറ്റിലും അവരെ കുടിച്ച് വറ്റിച്ചുകളയുന്ന അലസരും കപടന്മാരുമായ പുരോഹിതന്മാരും തന്ത്രിമാരും ഗുരുക്കന്മാരും സന്യാസികളും തഴച്ചുവളരുക എന്നത് യഥേഷ്ടം സംഭവിച്ചു.
ഇപ്പോഴും ഇന്ത്യയും ഇന്ത്യക്കാരും ആകെമൊത്തം സംഭവിപ്പിക്കുന്നതും ചെയ്യുന്നതും ഈവീരാരാധന, ബിംബവൽക്കരണം, അവതാരവൽക്കരണം, ദിവ്യവൽക്കരണം.
ഒന്നിനും കൊള്ളാത്ത, വെറും ബലൂൺ പോലെ ആരൊക്കെയോ ഊതിവീർപ്പിച്ച് വലുതായി പ്രധാനമന്ത്രിയായ ആൾ വരെ അവകാശപ്പെട്ടു: താൻ ശാരീരികജന്മമല്ല, പരമാത്മാവിന്റെ നേരിടുള്ള ജന്മമാണെന്ന്.
അത്രക്ക് ആർക്കും ആരെയും പറഞ്ഞുപറ്റിക്കാവുന്ന നിലയിലാണ് ഇവിടത്തെ കാര്യങ്ങൾ.
അലസരും കപടന്മാരുമായ പുരോഹിതന്മാരെയും തന്ത്രിമാരെയും ഗുരുക്കന്മാരെയും സന്യാസികളെയും പോറ്റിവളർത്തുക എന്നതാണ് ഇന്ത്യയും ഇന്ത്യക്കാരും കാര്യമായും എക്കാലത്തും ചെയ്തത്, ഇപ്പോഴും ചെയ്യുന്നത്.
ഇസ്ലാം ഈ വീരാരാധന, ബിംബവൽക്കരണം, അവതാരവൽക്കരണം, ദിവ്യവൽക്കരണംഎന്നിവയെയൊക്കെ അപ്പടി നിരാകരിക്കുന്നു, നിഷേധിക്കുന്നു, നിരോധിക്കുന്നു.
അലസരും കപടന്മാരുമായ പുരോഹിതന്മാരെയും തന്ത്രിമാരെയും ഗുരുക്കന്മാരെയും സന്യാസികളെയും ഇസ്ലാം കണിശമായും നിഷേധിക്കുന്നു, ഇല്ലായ്മ ചെയ്യുന്നു.
പ്രാപഞ്ചികബോധം തന്നെയായ ഏകദൈവവുമായി മനുഷ്യന് ഒരുതരം മധ്യവർത്തിയും ഇടയാളനും തന്ത്രിയും പുരോഹിതനും അർച്ചനയും പൂജയും അഞ്ജലികളും ഭണ്ഡാരപ്പെട്ടികളും ആവശ്യമില്ലെന്ന് ഇസ്ലാം ഉറച്ചുപറയുന്നു.
യേശുവും കൃഷ്ണനും മുഹമ്മദും പിന്നെ ആരും തന്നെ ദൈവത്തിന്റെ മകനാണെന്നോഅവതാരമാണെന്നോ പ്രത്യേക ഫ്രാഞ്ചൈസിയാണെന്നോ ഏജൻസിയാണെന്നോ ഇസ്ലാംസമ്മതിക്കുന്നില്ല, കരുതുന്നില്ല.
ഇസ്ലാമികമായി പറഞ്ഞാൽ ദൈവം അവതാരമെടുക്കുന്നില്ല, ആരും ദൈവത്തിന്റെ അവതാരവുമല്ല.
ഇസ്ലാമികമായി ദൈവം ദൈവമായി മാത്രം നിലകൊള്ളുന്നു.
യേശുവും കൃഷ്ണനും മുഹമ്മദും പിന്നെ ആരും ദൈവത്തിന്റെ വെറും സൃഷ്ടി മാത്രമായ സാധാരണ മനുഷ്യർ മാത്രമല്ലാതെ മറ്റൊന്നുമല്ല. മറ്റാരുമല്ല.
ഇസ്ലാമികമായി പറഞ്ഞാൽ എല്ലാവരും വെറും സൃഷ്ടി മാത്രം, വെറും മനുഷ്യർ മാത്രം.
ശ്രീ കൃഷ്ണന്റെ കാര്യത്തിൽ ചരിത്രപരമായി തന്നെ അങ്ങനെ ഒരാളുണ്ടായിരുന്നോ, മനുഷ്യനായിരുന്നോ, മനുഷ്യന്റെ ഭാവനാസൃഷ്ടിയായിരുന്നോ എന്ന സംശയത്തിനും എല്ലാ അർത്ഥത്തിലും അടിസ്ഥാനമുണ്ടെന്ന് മാത്രം.
ഇസ്ലാമിലെ ദൈവം ഏകമാണ്.
ഇസ്ലാമിലെ ദൈവം ജനിച്ചിട്ടുമില്ല, ജനിപ്പിച്ചിട്ടുമില്ല.
ഇസ്ലാമിലെ ദൈവം ആർക്കും പിതാവല്ല.
ഇസ്ലാമിലെ ദൈവം ആരുടെയും മകനല്ല.
ഇസ്ലാം അവതരിപ്പിക്കുന്ന ദൈവം തുല്യതയും തുലനവും സാധിക്കാത്തവിധമുള്ളത്.
ഇസ്ലാം അവതരിപ്പിക്കുന്ന ദൈവം സൃഷ്ടിയുടെ മാനത്തിനുള്ളിലും മാനം നൽകുന്ന അളവുകോലുകളിലും ഉപമയിലും വരാത്തത്.
********
മുഹമ്മദിൻ്റെ ബാപ്പ മുസ്ലിം ആയിരുന്നില്ല.
മുഹമ്മദിൻ്റെ ബാപ്പ മുസ്ലിം ആയിരുന്നില്ലെന്ന് സമ്മതിക്കാത്ത ഒരൊറ്റ മുസ്ലിമും ലോകത്തുണ്ടാവില്ല.
പക്ഷേ, ശ്രീകൃഷ്ണൻ്റെ കാര്യത്തിൽ അച്ഛൻ്റെ കാര്യമല്ല പറഞ്ഞത്.
ശ്രീകൃഷ്ണൻ തന്നെ ഹിന്ദുമതം എന്നൊരു മതത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നും,
ശ്രീ കൃഷ്ണൻ തന്നെ ഹിന്ദുമതം എന്നൊരു മതത്തെ കുറിച്ച് പറഞ്ഞിരുന്നില്ല എന്നും,
ശ്രീ കൃഷ്ണൻ സ്വയം തന്നെ ഒരു ഹിന്ദുവാണെന്ന് അറിഞ്ഞിരുന്നില്ല എന്നും,
ശ്രീ കൃഷ്ണൻ സ്വയം തന്നെ ഹിന്ദുവായിരുന്നില്ല എന്നുമാണ് സംശയലേശമന്യേ പറഞ്ഞത്.
********
ഒരു തെളിവും രേഖയും ഇല്ലാത്ത വെറും വിടുവായത്തം.
സനാതനധർമ്മ വിടുവായത്തം.
ആർക്കും നടത്താവുന്നത്.
സനാതനധർമ്മം എന്നൊക്കെ എല്ലാവർക്കും അവരവരുടേതിനെ കുറിച്ച് അവകാശപ്പെടാം.
ഒന്നും പ്രത്യേകിച്ച് പറയാനില്ലാത്തവർക്കും സനാതനധർമ്മം അവകാശപ്പെടാം.
ഒരൊറ്റ വേദവും അതങ്ങനെ തന്നെ സനാതനധർമ്മം എന്ന പേരെടുത്ത് പറഞ്ഞതായി, നിർവ്വചിച്ച്പരിചയപ്പെടുത്തിയതായി കാണിക്കാൻ സാധിക്കില്ല.
ഒരു കൃഷ്ണനും രാമനും സനാതനധർമ്മം എന്ന പേര് പറഞ്ഞിട്ടും അറിഞ്ഞിട്ടുമില്ല.
പിന്നെ, എന്ത് മാതൃകയും മാർഗ്ഗരേഖയും വെച്ചാണ് കാറ്റിൽ പൊടിപാറ്റുന്നത് പോലെ സനാതനധർമ്മഅവകാശവാദം നടത്തുന്നത്?

.jpg)
No comments:
Post a Comment