ഖുർആനിലെ ഒരു സൂക്തം.
ആ സൂക്തത്തെ ആയത്തുൽ കുർസി (സിംഹാസന സൂക്തം) എന്ന് പേര് വിളിക്കുന്നു.
(ഖുർആൻ വിളിച്ചതല്ല ആ പേര്.)
ആയത്തുൽ കുർസി സ്വയം ഒരു അധ്യായമല്ല.
ഖുർആനിലെ 285 സൂക്തങ്ങളുള്ള ഏറ്റവും വലിയ അദ്ധ്യായത്തിലെ (“അൽ ബഖറ”യിലെ (“പശു”വിലെ)) ഒരേയൊരു സൂക്തം മാത്രം ആയത്തുൽ കുർസി.
255 ആമത് സൂക്തം.
ആയത്തുൽ കുർസി എന്നതിന്റെ അർത്ഥം (ആകാശങ്ങളും ഭൂമിയും ചൂഴ്ന്നുനിൽക്കുന്ന)
സിംഹാസന സൂക്തം എന്ന് തന്നെ.
ആയത്തുൽ കുർസിയുടെ മൊത്തം അർത്ഥം താഴെ പറയും പോലെ:
“അല്ലാഹു: അവനല്ലാതെ ആരാധ്യനില്ല. അവൻ നിലനിൽക്കുന്നവനും നിലനിൽപ്പിക്കുന്നവനും.
അവനെ ഉറക്കമോ മറവിയോ ബാധിക്കുന്നില്ല.
അവനുള്ളതാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളതൊക്കെയും.
അവന്റെയടുക്കൽ ശുപാർശ ചെയ്യാൻ (അധികാരമുള്ളവർ) ആരുണ്ട്, അവന്റെ തന്നെ അനുവാദംകൂടാതെ.
അവർക്ക് മുമ്പുള്ളതും പിമ്പുള്ളതും അവനറിയുന്നു.
അവന്റെ അറിവിൽ നിന്ന് ഒന്നും വിട്ടുപോകുന്നില്ല, അവനുദ്ദേശിക്കുന്നതൊഴികെ.
അവന്റെ സിംഹാസനം ആകാശങ്ങളിലും ഭൂമിയിലും നിറഞ്ഞിരിക്കുന്നു (വ്യാപിച്ചുനിൽക്കുന്നു, ചൂഴ്ന്നുനിൽക്കുന്നു).
അവയെ (ആകാശങ്ങളെയും ഭൂമിയെയും) സംരക്ഷിക്കുക എന്നത് അവനെ ബുദ്ധിമുട്ടിക്കുന്നില്ല.
അവൻ അത്യുന്നതനും അതിമഹാനുമാണ്.”
ഇതൊക്കെയും ഒരൊറ്റ സൂക്തമാണ്.
വ്യക്തതക്ക് വേണ്ടി മുറിച്ചുമുറിച്ച് എഴുതി എന്ന് മാത്രം.
അർത്ഥ-ആശയ വ്യത്യാസം വരുത്താതെ.

.jpg)
No comments:
Post a Comment