Monday, March 9, 2026

ഇറാൻ കാണിച്ചുകൊടുക്കുന്നു: പള്ളിയിൽ നിസ്കരിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതല്ല ആത്മീയത

ഇറാൻ കാണിച്ചുകൊടുക്കുന്നു: 

ആത്മീയത എന്താണെന്നും, 

ആത്മീയ നേതാവ് എങ്ങിനെ ആയിരിക്കുമെന്നും.


വെറും വെറുതെ പള്ളിയിൽ നിസ്കരിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതല്ല ആത്മീയത 


ജനങ്ങളുടെ ഭക്ഷണം തിന്നുന്നത് ആഡംബരമാക്കി അലസനായിരിക്കുന്നവനല്ല ആത്മീയനേതാവ്.


നാട്ടുപ്രമാണികളെ സുഖിപ്പിക്കാൻ ഉള്ളുപൊള്ളയായ വാക്കുകൾ ഉരുവിട്ടു കൊടുക്കുന്നതല്ല ആത്മീയത.


ഉള്ളുപൊള്ളയായ വാക്കുകൾ ഉരുവിട്ടു കൊടുക്കുന്നവനല്ല ആത്മീയനേതാവ്.


അലസതയും ഉള്ളുപൊള്ളത്തരവും ഭീരിത്വവും കൊണ്ട് ചടഞ്ഞിരിപ്പല്ല ആത്മീയത.


ഇസ്ലാമിലെ, അഥവാ ഇറാനിലെ ആത്മീയനേതാവ് രാഷ്ട്രീയനേതാവ് കൂടിയാണ്.


എന്താണതിൻ്റെ അർത്ഥം


ഇസ്ലാമെന്നാൽ ആത്മീയതയും ഭൗതികതയും ഒന്നാക്കിക്കാണുന്ന സമഗ്രജീവിത പദ്ധതിയാണെന്ന്.


ഇസ്ലാമിലെ ആത്മീയതയിൽ രാഷ്ട്രവും രാഷ്ട്രീയവും സാമ്പത്തികവും വിദേശകാര്യവും യുദ്ധവും സമാധാനവും ഒക്കെയുണ്ട്.


അല്ലാതെ ഇസ്ലാമിലെ ആത്മീയത വെറും വെറുതെയിടുന്ന ശുഭ്രവസ്ത്രധാരണവും നെറ്റിയിലെ നിസ്കാരത്തഴമ്പും അല്ല.


ഇസ്ലാമിലെ ആത്മീയത വെറും ആചാരാനുഷ്ഠാനങ്ങളുടെ ആത്മീയതയല്ല.


 ഇസ്ലാമിലെ ആത്മീയത ഭണ്ഡാരപ്പെട്ടികൾ നിരക്കാനുള്ളതോ പുരോഹിതന്മാർക്ക് കുമ്പസാരവും പൂജയും അർച്ചനയും മെഴുകുതിരി തെളിയിക്കലും നടത്തിപ്പിച്ച് ജനങ്ങളെ പറഞ്ഞുപറ്റിക്കാനുള്ളതോ അല്ല.


ഇല്ലാത്ത പൗരിഹിത്യം ഉണ്ടെന്ന് വരുത്തലും ഇല്ലാത്ത അനാചാരങ്ങളുടെ പേരിൽ സമൂഹത്തെ ചൂഷണം ചെയ്യലും അല്ല. ഇസ്ലാമിലെ ആത്മീയത

No comments: