Monday, March 30, 2026

ശ്രീലങ്ക കാണിക്കുന്ന തന്റേടവും നിലപാടും പോലും കാണിക്കാൻ സാധിക്കാതെ ഇന്ത്യ.

ശ്രീലങ്ക കാണിക്കുന്ന തന്റേടവും നിലപാടും പോലും കാണിക്കാൻ സാധിക്കാതെ ഇന്ത്യ. 

അധിനിവേശ ശക്തികളുടെ ഷൂ നക്കുന്ന ശീലമുള്ളത് കൊണ്ട് മാത്രമല്ല, എപ്സ്റ്റീൻ അദാനി സമ്മർദ്ദം കൂടിയുള്ളത് കൊണ്ടാണത്.

മടിയിൽ കനമുള്ളവന് വഴിയിൽ പേടിക്കണമല്ലോ?

ഇന്ത്യയിൽ പെട്രോളിന് ആദ്യമേ ഇരട്ടിയും അതിലധികവും വില ഈടാക്കിയിരുന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോൾ വില കുറയുമ്പോഴും ഇവിടെ കൂടുക മാത്രമായിരുന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോളിന് ഇപ്പോഴുള്ള വിലയേക്കാൾ കൂടുതലുള്ള കാലത്തായിരുന്നു കോൺഗ്രസ്സ് ഗവൺമെന്റ് 60 രൂപക്കും അതിന് താഴെയും പെട്രോൾ കൊടുത്തത്. 

ആ അറുപത് രൂപ കുറച്ച് അമ്പതാക്കും എന്ന് പറഞ്ഞവരാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞപ്പോഴും വില 110 ആക്കി മാറ്റിയത്. 

പക്ഷേ ഒരുപകാരം ഈ സർക്കാർ ചെയ്തിട്ടുണ്ട്. 

മുസ്ലിം വിരോധം കൊണ്ട് സമൂഹത്തിന്റെ വയറുനിറച്ചു കൊടുത്തിട്ടുണ്ട്, വയറുനിറച്ച് കൊടുത്തുകൊണ്ടിക്കുന്നുണ്ട്. 

ആ വഴിയിൽ പ്രധാന വിഷയങ്ങളിൽ നിന്ന് വിവരം കെട്ട ജനതയുടെ ശ്രദ്ധ മാറ്റുന്നുമുണ്ട് 

No comments: