ഇന്ത്യയുടെ കപ്പലുകൾ ഹോർമുസിലൂടെ വിട്ടുകിട്ടണം. .
ശരിയാണ്. നമ്മുടെയെല്ലാം ആഗ്രഹം അതുതന്നെയാണ്.
പക്ഷേ ഇന്ത്യയുടെ കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോകാൻ അനുവദിച്ചു എന്ന വാർത്ത തെറ്റാണ്.
വെറും രണ്ട് ദിവസം ഹോർമോസ് അടക്കുമ്പോഴേക്കും നമുക്ക് പ്രയാസങ്ങൾ, വിലക്കയറ്റം, ഗ്യാസ് കിട്ടയ്ക
എങ്കിൽ ഒന്നോർത്തുനോക്കൂ:
47 വർഷങ്ങളായി, അമേരിക്കക്ക് അടിമപ്പണി ചെയ്യുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഉപരോധം നേരിടുന്ന ഇറാൻ്റെ പ്രയാസങ്ങൾ എത്രയായിരിക്കും?
എന്നിട്ടും ഇറാൻ കാണിക്കുന്ന ധൈര്യവും തൻ്റേടവും നോക്കൂ.
എന്നിട്ട് ഒരുതരം നീതിബോധവും ഇല്ലാതെ നമ്മൾ ഇറാനെതിരെ സംസാരിക്കുന്നു. കളവ് മാത്രം പറയുന്ന അമേരിക്കൻ വാക്കുകൾ കേട്ടിട്ട്.
ഒരുപരോധവും നേരിടാത്ത ഇന്ത്യൻ നാണയം മൂല്യത്തകർച്ച നേരിട്ടുകൊണ്ടിരിക്കുമ്പോഴും വീണ്ടും നമ്മൾ വലിയ കുറ്റമായി എടുത്തുപറയുന്നു:
ഇറാൻ സാമ്പത്തികമായി ക്ഷീണിച്ചു, ഇറാൻ്റെ നാണയത്തിൻ്റെ മൂല്യം കുറഞ്ഞു എന്നൊക്കെ.
47 വർഷങ്ങളായി ഇറാൻ പൂർണാർഥത്തിൽ ഉപരോധം നേരിടുന്നു എന്നത് സൗകര്യപൂർവം മറച്ചുവെച്ചുകൊണ്ട്.

.jpg)
No comments:
Post a Comment