ഖാംനയിയെ കൊന്നാൽ ഇറാന്റെ ഭരണകൂടം തകരുമെന്ന ധാരണ എത്ര അസ്ഥാനത്താണ്, അബദ്ധജടിലമാണ്.
ഭൗതികമായി മാത്രം, ഭൗതിക നേട്ടത്തിന് മാത്രം ജീവിക്കുന്നവന്റെ, ജീവിതത്തിന് മറ്റൊരർത്ഥവുംലക്ഷ്യവും കാണാത്തവന്റെ അബദ്ധജഡില ധാരണയാണത്.
ഖാംനയി ഇസ്ലാമെന്ന, ഇസ്ലാമിക് ഇറാനെന്ന മഹത്തായ ഐസ്ബാർഗിന്റെ അറ്റം മാത്രമാണ്.
വൻവൃക്ഷത്തിലെ നൂറായിരം കൊമ്പുകളിൽ ഒരു കൊമ്പിലുണ്ടാവുന്ന ഇലയും പൂവും പോലെ മാത്രംഖാംനയി.
ഇസ്ലാമെന്ന വൃക്ഷത്തിന് കൊമ്പും ഇലയും പൂവും മാത്രമല്ല ഉള്ളത്.
കരുത്തുറ്റ തടിയും, ആ തടിക്ക് കരുത്ത് നൽകാൻ വേണ്ട താഴ്ന്ന് പിടിച്ച ശക്തമായ വേരുകളും ഉണ്ട്.
ഖാംനയിയോ മറ്റാരെങ്കിലോ പോയാൽ ഇല്ലാതാവുന്ന വെറും ഭൗതികപ്രധാനം മാത്രമായ, ബാഹ്യമാത്രമായി മാത്രം കരുത്തുള്ളതായി കാണപ്പെടുന്ന, വേരും ശിഖരവും പൂവും പഴവുംഇല്ലാത്ത ഇലക്ട്രിക് പോസ്റ്റല്ല ഇസ്ലാം.
പാശ്ചാത്യരും ഭൗതികഅധികാരമോഹികളും മനസ്സിലാക്കുന്നത് പോലെയല്ല ഇസ്ലാമും ഇസ്ലാമിലെഅധികാരവും നേതൃത്വവും.
വ്യക്തിക്കും വ്യക്തികേന്ദ്രീകരണത്തിനും ഇറാൻ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിലെ അധികാരത്തിന്സ്ഥാനമില്ല.
നേതൃത്വം കൊടുക്കാൻ ഏൽപിക്കപ്പെടുന്ന ആൾ മാത്രമാണ് അധികാരി, അഥവാ ഇമാം എന്നഅമീറുൽ മുമിനീൻ.
മുസ്ലിംകൾ ദിവസവും അഞ്ച് പ്രാവശ്യം നിർബന്ധമായി നിർവ്വഹിക്കുന്ന നിസ്കാരത്തിനുമുണ്ട്ഇങ്ങനെ നേതൃത്വം നൽകാൻ ഏല്പിക്കപ്പെടുന്ന നേതാവ്, ഇമാം.
ഒരു ഇമാം.
അങ്ങനെ തന്നെ ഒരു ഇമാമാണ് രാജ്യത്തേയും നയിക്കുക.
അത്രമാത്രം.
ദിവസവും നിസ്കരിക്കുമ്പോൾ അവർ പിന്തുടർന്ന് പരിശീലിച്ച് വന്നതാണ് ഇമാം എന്തെന്നതും, ഇമാംആരെന്നതും, ഇമാമിനെ എങ്ങിനെ പിന്തുടരണം എന്നതും.
ഇമാം ഒരു പുരോഹിതനല്ല.
ഇമാം ഏതെങ്കിലും പ്രത്യേക വിഭാഗമല്ല.
ഇമാം ആവുക ഏതെങ്കിലും വിഭാഗത്തിനു കുത്തകയല്ല.
അങ്ങനെയൊരു പ്രത്യേക വിഭാഗം, ജാതി പോലെ, മനുഷ്യന്മാർക്കിടയിൽ ഉളളതായി ഇസ്ലാംകണക്കാക്കുന്നില്ല.
അതുകൊണ്ടു തന്നെ ഇമാം ആരുമാവും.
ആർക്കുമാവാം ഇമാം അഥവാ അമീർ.
അമീറുൽ മൂമിനീൻ.
മുന്നിൽ നിൽക്കുന്നവനായ ഇമാമായ അമീറുൽ മൂമിനീനെ, അയാൾ ആരായാലും, അയാൾഇസ്ലാമികമായി ശരിയായിരിക്കുന്നിടത്തോളം അനുസരിക്കുക, പിന്തുടരുക നിർബന്ധം.
ഇസ്ലാമിൽ വ്യക്തികൾ അധികാരം ആഗ്രഹിക്കുന്നില്ല.
അധികാരം ആഗ്രഹിക്കുന്നവന്, അവൻ ആഗ്രഹിക്കുന്നത് കൊണ്ടും അവകാശപ്പെടുന്നത് കൊണ്ടുംകൊടുക്കുന്നതുമല്ല ഇസ്ലാമിൽ അധികാരം.
ഏല്പിക്കപ്പെടുന്ന അധികാരം ഏൽപിക്കുന്നത് കൊണ്ട് മാത്രം വലിയ ഭാരിച്ച ഉത്തരവാദിത്തമായിഏറ്റെടുക്കുക്കുന്നത് മാത്രമാണ് ഇസ്ലാമിലെ അധികാരം.
ആ അധികാരം ഏറ്റെടുക്കുന്നതോ?
പേടിച്ചുകൊണ്ട്, വിനയത്തോടെ.
ചോദ്യം ചെയ്യപ്പെടുമെന്ന പേടിയോടെ. ഉത്തരവാദിത്തബോധത്തോടെ. ഒരു വലിയ അമാനത്തായി.
പ്രചകളാലും ദൈവത്താലും ചോദ്യംചെയ്യപ്പെടുന്ന, ചോദ്യംചെയ്യപ്പെടുമെന്ന പേടിയോടെ.
ഇസ്ലാമിലെ അധികാരം അധികാരിക്ക്
ആർഭാടത്തിനും അഹങ്കാരത്തിനും വേണ്ടിയല്ല.

.jpg)
No comments:
Post a Comment