Saturday, March 7, 2026

ഇറാനിലെ ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം ഇറാനിൽ കിട്ടുന്നുണ്ട്. മറ്റ് മിഡ്ലീസ്റ്റ് രാജ്യങ്ങളിൽ കിട്ടുന്നില്ല.

 ഇറാനിലെ ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം ഇറാനിൽ കിട്ടുന്നുണ്ട്.


ഇലക്ഷൻ കമ്മീഷൻ കളവ് പോയ ഇന്ത്യയിൽകലാപങ്ങളും കളവുകളും ജനങ്ങളുടെഅഭിപ്രായത്തെ റാഞ്ചുന്ന ഇന്ത്യയിൽജനങ്ങൾ ആഗ്രഹിക്കുന്നജനങ്ങൾ യഥാർത്ഥത്തിൽഅർഹിക്കുന്ന ഭരണം കിട്ടുന്നുണ്ടോ എന്നറിയില്ല.


ജനാധിപത്യമെന്നാൽ അമേരിക്കയും പാശ്ചാത്യശക്തികളും ആഗ്രഹിക്കുന്ന ഭരണം എന്നഅർത്ഥമുണ്ടോ?


ജനാധിപത്യമെന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം കിട്ടുക എന്ന് തന്നെയല്ലേ അർത്ഥം?


എങ്കിൽ അത് ഇറാനിലുണ്ട്.


നാലും മൂന്നും ഏഴ് എന്ന ഉത്തരം കിട്ടുമ്പോൾഅമേരിക്കയും പാശ്ചാത്യശക്തികളുംവിചാരിക്കുന്നത് പോലെ നാലും മൂന്നും അഞ്ച് എന്നും പത്ത് എന്നും ഉത്തരം കിട്ടിയില്ലെങ്കിൽജനാധിപത്യം ഇല്ലെന്ന വാദം ശരിയാണോ?


പിന്നെ പ്രതിഷേധങ്ങളുടെ കാര്യം.


ജനാധിപത്യത്തിൽ പ്രതിഷേധവും പ്രതിപക്ഷവും ഉണ്ടാവുമല്ലോഉണ്ടാവണമല്ലോ?


അമേരിക്കയിലും ഇലക്ഷൻ കമ്മീഷൻ തന്നെ മോഷണം പോയ ഇന്ത്യയിലും പ്രതിഷേധവുംപ്രതിപക്ഷവും ഇല്ലേ?


ഇലക്ഷൻ കമ്മീഷൻ തന്നെ മോഷണം പോയിട്ടും ഇന്ത്യയിൽ മോദിക്ക് വെറും 34 ശതമാനത്തിന്റെപിന്തുണയേ ഉള്ളൂ എന്നാണ് വന്നത്


അതിനർത്ഥം ബാക്കി 66 ശതമാനം പ്രതിഷേധിക്കുന്നവരാണ് എന്നല്ലേ ?


66 ശതമാനം ഇന്ത്യയിൽ പ്രതിഷേധിക്കാനുണ്ട് എന്ന ന്യായം പറഞ്ഞ് ഇവിടെ ജനാധിപത്യം ഇല്ലെന്ന്പറയാമോ?


അങ്ങനെ 66 ശതമാനം ഇന്ത്യയിൽ പ്രതിഷേധിക്കുന്നുണ്ട് എന്ന ന്യായം പറഞ്ഞ് ഇവിടെ ജനാധിപത്യംസ്ഥാപിക്കാൻ വിദേശശക്തികൾ ആക്രമിക്കണമെന്നും അവരുദ്ദേശിക്കുന്ന ഭരണകൂടത്തെജനാധിപത്യം എന്ന പേരിട്ട് നിർത്തണം എന്നുമാണോ പറയുന്നത്?


നിങ്ങൾക്ക് നിങ്ങൾ പറയുന്നതിലെ ഇരട്ടത്താപ്പ് മനസ്സിലാവുന്നില്ല.


ജനാധിപത്യമാണ് വിഷയമെങ്കിൽ അതുള്ള ഏക മിഡിൽ ഈസ്റ്റ് രാജ്യം ഇറാൻ മാത്രമാണ്


ബാക്കി ഒരു മിഡിൽ ഈസ്റ്റ് രാജ്യത്തും ജനാധിപത്യം ഇല്ല.


പക്ഷേ നിങ്ങൾക്കത് വിഷയമല്ല.


മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യാങ്ങളൊക്കെയും അമേരിക്കൻ തിട്ടൂരത്തിന് കീഴിൽ പാവകളായിനിൽക്കുന്ന രാജ്യങ്ങളായത് കൊണ്ടാണോ നിങ്ങൾക്ക് വിഷയമല്ലാത്തത്?


മിഡിൽ ഈസ്റ്റിൽ ജനാധിപത്യവും ജനാധിപത്യ ഫലവും ഉണ്ടായാൽ അതിനെ ഇൻഫാനെയെങ്കിലുംഅമേരിക്കയും പാശ്ചാത്യരും അട്ടിമറിക്കും


ഏറ്റവും അവസാനം ഈജിപ്തിൽ ചെയ്തത് പോലെ.


എന്നിട്ട് അമേരിക്കയും പാശ്ചാത്യരും ഉദ്ദേശിച്ച പാവസർക്കാരിനെ പ്രതിഷ്ഠിക്കും


മിഡിൽ ഈസ്റ്റിൽ ജനാധിപത്യം ഇല്ലാത്തത് ജനാധിപത്യത്തിന്റെ അപ്പോസ്തലൻമാരെന്ന് സ്വയംവിശേഷിപ്പിക്കുന്ന അമേരിക്കക്കും പാശ്ചാത്യ ശക്തികൾക്കും നിങ്ങൾക്കും വിഷയമേയല്ല.


കാരണംമിഡിൽ ഈസ്റ്റിൽ ജനാധിപത്യം നടപ്പായാൽ അമേരിക്കയുടെയുംപാശ്ചാത്യശക്തികളുടെയും താല്പര്യങ്ങൾ നടക്കില്ല


ഇസ്കാമികശക്തി അധികാരത്തിൽ വരും.


ഏറ്റവും അവസാനം ഈജിപ്തിൽ സംഭവിച്ചത് പോലെഅതുകൊണ്ട് തന്നെ അമേരിക്കയുംപാശ്ചാത്യരും അട്ടിമറിക്കും.


എന്തേ മിഡ്ലീസ്റ്റിലെ സൗദിയും ജോർദാനും മറ്റ് ഗൾഫ് രാജ്യങ്ങളും അടക്കമുള്ള ഇടങ്ങളിൽജനാധിപത്യം ഇല്ലാത്തത് നിങ്ങളെ അസ്വസ്ഥപ്പെടുത്താത്തത്?


കാരണം മറ്റൊന്നുമല്ലഇസ്ലാംവിരുദ്ധ കാപട്യവും ഇരടത്താപ്പുമാണത്.


ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ശുദ്ധ ക്രിസ്തീയ ഫാസിസ്റ്റ് വിരോധം.


ജനാധിപത്യം എന്നാൽ ഇസ്ലാം എന്ന ഫലം കൊണ്ടുവരരുത് എന്ന ഇരട്ടത്താപ്പ്.


ഇസ്ലാം ഒരു സമ്പൂർണ സാമ്പത്തിക രാഷ്ട്രീയ പ്രത്യേശാസ്ത്രം കൂടിയാണെന്ന് മനസ്സിലാക്കാതെഇസ്ലാം വെറും മതമാണെന്ന് തെറ്റിദ്ധരിക്കുന്നതിൽ നിർബന്ധമുള്ളത് കൊണ്ടുള്ള ഇരട്ടത്താപ്പ്.


സത്യസന്ധതയും ആത്മാർത്ഥതയും തീണ്ടാത്ത ഇരട്ടത്താപ്പ്.


No comments: