ഇറാൻ തെളിയിക്കുന്നു:
നേർക്കുനേർ മുട്ടുമ്പോൾ അമേരിക്ക ഒരു കുന്തവുമല്ല.
അമേരിക്ക ഇതുവരെയും ആരുമായും നേർക്കുനേർ മുട്ടിയിട്ടില്ല.
ഇപ്പോൾ ഇറാനുമായി നേരിട്ട് മുട്ടുമ്പോഴറിയുന്നു അമേരിക്കയുടെ മുട്ടുവിറക്കുന്നത്.
വെറുതെ ലോകശക്തി എന്ന് പെരുമ്പറകൊട്ടുന്ന അമേരിക്ക യഥാർത്ഥത്തിൽ ലോകശക്തിയൊന്നുമല്ല.
നശീകരണ ആയുധക്കരുത്തുണ്ടെന്ന അഹങ്കാരം മാത്രമേ ഏറിയാൽ അമേരിക്കക്ക് കൈമുതലായുള്ളൂ.
പിന്നെ, സംസ്കാരവും നീതിബോധവും വിവേകവും തൊട്ടുതീണ്ടാത്ത വലതുപക്ഷ ഫാസിസ്റ്റ്കളോട് കിടപിടിക്കാൻ സാധിക്കുന്ന കള്ളന്മാരായ ട്രമ്പും ഹെഗ്സെത്തും റുബിയോയും പോലുള്ള കുറെവെറും തെമ്മാടി നേതാക്കളും.
അമേരിക്ക ഇതുവരെയും ആരോടും നേർക്കുനേർ മുട്ടി ജയിച്ചിട്ടില്ല.
നേർക്കുനേർ മുട്ടാൻ സാധിക്കാതെ പരാജയപ്പെട്ടപ്പോൾ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗം നടത്തി ലോകത്തോട് ഇളിച്ചത് മാത്രമാണ്, ക്രൂരമായി ഇളിച്ചു വിജയിച്ചത് മാത്രമാണ് അമേരിക്കയുടെ വിജയം.
ബോംബിട്ട് നശിപ്പിക്കാൻ സാധിക്കുന്ന കരുത്ത് മാത്രമേ അമേരിക്കയ്ക്കുള്ളൂ. ന്യായത്തിന്റെയും ശരിയുടെയും കരുത്ത് അശേഷമില്ല.
അതും അപ്പുറത്തുള്ളവർക്ക് ഒരായുധവും ഇല്ലെന്നുറപ്പിച്ചതിന് ശേഷം ബോംബിട്ട് നശിപ്പിക്കാൻ സാധിക്കുന്ന കരുത്ത്.
ബോംബിട്ട് നശിപ്പിച്ചിട്ടും നേർക്കുനേർ മുട്ടേണ്ടി വന്നപ്പോഴൊക്കെ അമേരിക്ക ജയിച്ചിട്ടില്ല, എന്നുമാത്രമല്ല, അമ്പേ പരാജയപ്പെടുക മാത്രമായിരുന്നു.
അഫ്ഗാനും വിയറ്റ്നാമും ഇറാഖും മികച്ച തെളിവുകൾ.
പിന്നെ അമേരിക്ക കളിച്ചതും ജയിച്ചതും കളവും കുത്തിത്തിരിപ്പും കളിച്ച് മാത്രം.
ആ കളിയുടെ ചതിയുടെയും കളവിന്റെയും ഭാഗവും മുഖവുമാണ് ഇസ്രായേൽ.
അങ്ങനെ കളവും കുത്തിത്തിരിപ്പും കളിച്ച് മാത്രം അമേരിക്ക ഇറാനെതിരെ യുദ്ധം തുടങ്ങി.
പക്ഷേ അതേ കളവും കുത്തിത്തിരിപ്പും കളിച്ച് മാത്രം കളിച്ച് ഇറാനെതിരെ യുദ്ധം വിജയിക്കുന്നില്ല, വിജയിക്കാനാവുന്നില്ല.
അമേരിക്ക കളിക്കുന്ന അതേ കളവിലും കുത്തിത്തിരിപ്പിലും നിലവിൽ ഇതുവരെ അറബ് രാജ്യങ്ങളൊന്നും മുഴുവൻ വീണുമില്ല.
അറബികളെയും ഇറാനെയും തമ്മിലടിപ്പിക്കാൻ ഉദ്ദേശിച്ച, ഷിയാ സുന്നി പറഞ്ഞ് തമ്മിലടിപ്പിക്കാൻ ഉദ്ദേശിച്ച അതേ കളവിലും കുത്തിത്തിരിപ്പിലും നിലവിൽ ഇതുവരെ അറബ് രാജ്യങ്ങളൊന്നും വീണില്ല.
അറബ് രാജ്യങ്ങൾ മുഴുവൻ അമേരിക്കക്ക് വേണ്ടി ഇറാനാൽ ആക്രമിക്കപ്പെട്ടിട്ടും അമേരിക്ക കളിച്ചകളവിലും കുത്തിത്തിരിപ്പിലും നിലവിൽ അറബ് രാജ്യങ്ങളൊന്നും വീണില്ല.
യഥാർത്ഥത്തിൽ ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക് പകരം ഇറാനെയായിരുന്നു, ഇറാനെ പോലുള്ളഒരു രാജ്യത്തെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കിൽ:
ഗൾഫ് രാജ്യങ്ങളും ഇറാനും ഒരുമിച്ച് വൻശക്തിയായേനെ.
അറബ് പണവും പെട്രോളും എടുത്ത് അറബികളെ തമ്മിലടിപ്പിച്ച്, അറബികളെ ഇസ്രായേലിന് പരിരക്ഷയാക്കി ഉപയോഗിച്ച് ഞെളിയുന്ന അമേരിക്ക ഒരു കുന്തവും ആകാതിരുന്നേനെ.

.jpg)
No comments:
Post a Comment