യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യം:
അമേരിക്ക നടത്തുന്ന യുദ്ധം തന്നെ പച്ചക്കളവിനെ ന്യായമാക്കിയാണെന്നതിനാൽ പറയുകയും വേണ്ട:
സത്യം തന്നെയായിരിക്കും ആദ്യത്തെ രക്തസാക്ഷി.
ഖാംനയി പോലും തെമ്മാടി അമേരിക്കയുടെ ക്രൂരതക്കും കളവിനും മുന്നിൽ സത്യം രക്തസാക്ഷിയാവുന്നതിന്റെ വലിയ ഉദാഹരണം.
ഇപ്പോൾ ഇറാൻ പറയുന്നതായി അങ്ങിങ് കേൾക്കുന്നു:
അമേരിക്കയുടെ രണ്ട് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയെന്ന്.
അറിയില്ല.
ഇറാൻ ചെയ്തതിന്റെ വാർത്തകാൾ എന്തായാലും അധികമൊന്നും പുറത്ത് വരികയുമില്ല.
അതുകൊണ്ട് തന്നെ എത്രത്തോളം ശരി എത്രത്തോളം തെറ്റ് എന്നത് ഇവിടെ വിഷയമാക്കി ചർച്ച ചെയ്യുക സാധ്യമല്ല.
എന്നാൽ, അതേസമയം തന്നെ തൂക്കം ഒപ്പിക്കാനെന്ന പോലെ അമേരിക്കയും ചെയ്യുന്നു, ചെയ്തത് അവകാശപ്പെടുന്നു:
ശ്രീലങ്കക്കടുത്ത് ഇന്ത്യയുടെ സമുദ്രാതിർത്തിക്കടുത്ത് വെച്ച് (അഥവാ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് തന്നെയോ???) ഇന്ത്യയിലെ വിശാഖ പട്ടണത്ത് സംഘടിപ്പിച്ച മിലാൻ ഫ്ലീറ്റ് ഷോയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന ഇറാന്റെ കപ്പൽ മുക്കിയെന്ന്.
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഫ്ലീറ്റ് ഷോയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന, യുദ്ധമുഖത്തില്ലാത്ത, ലോകത്തിന്റെ വേറെ ഏതോ മൂലയിലുള്ള കപ്പലിനെ മുക്കേണ്ടിവരുന്നത്ര പരാജയവും നിരാശയും അമേരിക്കാക്ക് ബാധിച്ചുവെന്നർത്ഥം.
എന്തും എവിടെയും അമേരിക്ക ആക്രമിക്കും, അമേരിക്കക്ക് അങ്ങനെ ആരെയും ആക്രമിക്കാൻഅധികാരമുണ്ട്, ശക്തിയുണ്ട് എന്നതാണോ ലോകം ആവശ്യപ്പെടുന്ന നീതി, ശരി, നിയമവ്യവസ്ഥ?
മറിച്ചുപറഞ്ഞാൽ: എവിടെയുമുള്ള ഏത് അമേരിക്കക്കാനെയും ജൂതനെയും ആർക്കും തിരിച്ചുംവകവരുത്താം എന്ന നീതിയും ശരിയും കൂടിയല്ലേ അങ്ങനെ പറയുന്ന അമേരിക്ക പറഞ്ഞുവെക്കുന്നത്?
ഇറാൻ തന്നെ സമ്മതിച്ച
അമേരിക്കയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് കുറെ സംശയങ്ങളും ചോദ്യങ്ങളും സ്വാഭാവികമായും ഉയരുന്നു
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വന്ന കപ്പലിനെ അതിഥി ദേവോ ഭവയൊക്കെ മറന്ന്, മൊസാദുമായി ഒത്തുചേർന്ന്, അധിനിവേശക്കാരന്റെ ഷൂ നക്കി, സനാതനധർമ്മത്തിന് “വഞ്ചന, ഒറ്റുകൊടുപ്പ്” എന്നൊക്കെ പുതിയ വിർവ്വചനങ്ങൾ നൽകി, മുക്കാൻ വലതുപക്ഷ ഫാസിസ്റ്റുകൾ തന്നെ അമേരിക്കയെ വല്ലവിധേനയും സഹായിച്ചോ?
ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ, അല്ലെങ്കിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് (എവിടെയാണെന്ന നിചസ്ഥിതി വിവരം ഇല്ല) അമേരിക്കൻ സബ്മാരൈനുകൾ എങ്ങനെ വരും?
അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരില്ലല്ലോ, വരേണ്ടതില്ലല്ലോ, സാധാരണഗതിയിൽ?
അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരാൻ പാടില്ലല്ലോ സാധാരണഗതിയിൽ?
ഇന്ത്യയെ പോലുള്ള ഒരു രാജ്യവും ഏതുനിലയ്ക്കും അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരാൻ അനുവദിക്കില്ലല്ലോ, അനുവദിക്കാൻ പാടില്ലല്ലോ?
ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിന്മേലുള്ള അമേരിക്കൻ കൈവെപ്പോ അല്ലെങ്കിൽ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തെ അമേരിക്കക്ക് പണയം വെക്കലോ അല്ലേ അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വന്നാൽ, വരാൻ അനുവദിച്ചാൽ സംഭവിക്കുന്നത്?
മുസ്ലിം വെറുപ്പിലധിഷ്ടിത സഹകരണം മാനിച്ച് വലതുപക്ഷ ഫാസിസ്റ്റ് ഷൂ നക്കികളുടെ തനത് നക്കൽ സ്വഭാവത്തെ അമേരിക്ക സഹായമാക്കി വാങ്ങിച്ചുവോ?
വലതുപക്ഷ ഫാസിസ്റ്റ്കൾ പരോക്ഷമായി ഇറാനെതിരെയുള്ള ഈ യുദ്ധത്തിൽ അമേരിക്കക്കും ഇസ്രായേലിനും ഒപ്പം കൂടിയോ?
കപടൻമാർക്കും കള്ളന്മാർക്കും ഭീരുക്കൾക്കും പ്രത്യക്ഷവഴികളില്ലല്ലോ?
കപടൻമാർക്കും കള്ളന്മാർക്കും ഒളിഞ്ഞും മറഞ്ഞും മാത്രമുള്ള വഴികളല്ലേ ഉള്ളൂ, പറ്റുള്ളൂ, പാടുള്ളൂ?
എന്തായാലും മറുഭാഗത്ത് അമേരിക്കയുടെ പലതും മുക്കിയതിന് പകരമായി ചെയ്യാവുന്നത്ഏറിയാൽ അമേരിക്ക ചെയ്തു.
അമേരിക്കക്കും ഇസ്രയേലിനും വരുന്ന നാശനഷ്ടങ്ങൾ കൃത്യമായി പറയാനുള്ളവാർത്താമാധ്യമങ്ങൾ ഇല്ലല്ലോ?
ഇസ്രയേലാണെങ്കിൽ നോർത്ത് കൊറിയയെക്കാൾ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അടിച്ചമർത്തിയിരിക്കുന്നു.
ഇറാന്റെ കപ്പലിനെ അമേരിക്ക മുക്കിയതാണെങ്കിൽ ശ്രീലങ്ക അതിലെ ആളുകളെ എങ്ങനെ, എന്തിന് രക്ഷപ്പെടുത്തും?
അപകടമാണെങ്കിൽ, പെട്ടതാണെങ്കിൽ ആരായാലും രക്ഷിക്കും.
പക്ഷേ മറിച്ചാണെങ്കിൽ, അമേരിക്ക പോലുള്ള ആഗോള അധിനിവേശ തെമ്മാടി മുക്കിയതാണെങ്കിൽശ്രീലങ്ക അതിലെ ആളുകളെ എങ്ങനെ രക്ഷപ്പെടുത്തും, എങ്ങനെ അതിനുള്ള ധൈര്യം കാണിക്കും?
ഇവിടെ അധികവും അമേരിക്കക്ക് അനുകൂല വാർത്തകൾ മാത്രം, അതിൽ ഏറെ കളവും, ഏറെകളവ് ചേർത്തതും.
മറിച്ചുള്ള വാർത്തകൾ തീരേ കുറവ്.
ഇസ്രായേലിൽ സംഭവിക്കുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നില്ല, പുറത്ത് വിടുന്നില്ല.
നോർത്ത് കൊറിയ തോറ്റുപോകുന്ന വല്ലാത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ആണല്ലോഇസ്രായേലിൽ?
സ്വാതന്ത്ര്യവും ജനാധിപത്യവും ഇസ്രായേലും അമേരിക്കയും തീരുമാനിക്കുന്നത് പോലെയാണല്ലോ?
ഏത് രാജ്യത്ത് ആര് എങ്ങിനെ ഭരിക്കണമെന്നത് ഇസ്രായേലും അമേരിക്കയുംതീരുമാനിക്കുന്നതിന്റെ പേരാണ് ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം. ലോക-കുരു തെളിവ്.

.jpg)
No comments:
Post a Comment