Saturday, March 14, 2026

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യമില്ല.

ഇന്ത്യയുമായി ഇറാന് ഇതുവരെ ഒരു ശത്രുതയും ഇല്ല.

ഇന്ത്യയുമായി ഇറാന് ശത്രുത ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യവും ഇല്ല.

അമേരിക്കയുമായും ഇസ്രയേലുമായുമല്ലേ ഇറാൻ യുദ്ധം ചെയ്യുന്നത്? 

അഥവാ ഇറാനുമായല്ലേ അമേരിക്കയും ഇസ്രയേലും യുദ്ധം ചെയ്യുന്നത്?

അക്കാര്യത്തിൽ നീതിയുടെയും നേരിന്റെയും പക്ഷത്ത് നിന്ന് തെമ്മാടികൾക്കെതിരെ ന്യായം പറഞ്ഞ് സംസാരിക്കുമ്പോൾ അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും ഇല്ല, അതിൽ ഒരുതരം ഇന്ത്യാവിരുദ്ധതയും കാണേണ്ടതും ഇല്ല.

രാജ്യസ്നേഹി ആവാൻ കളവ് പറയുകയും കളവിന് കൂട്ടുനിൽക്കുകയും കളവിനെ കളവ് കൊണ്ട് ശക്തിപ്പെടുത്തുകയും വേണമെന്നുണ്ടോ?

അമേരിക്കക്ക് വേണ്ടി ഏകപക്ഷീയമായി ഇറാനെ ശത്രുരാജ്യം ആക്കേണ്ട കാര്യവും, ഇന്ത്യ ഇറാന്റെ ശത്രുരാജ്യം ആവേണ്ട കാര്യവുമില്ല.

No comments: