Monday, March 23, 2026

ഗുരുവായൂരപ്പൻ ഹിന്ദുവാണെന്ന് ആര് പറഞ്ഞു? ഹിന്ദുമതം എന്നൊരു മതമുണ്ടെന്ന് ഗുരവായൂരപ്പൻ എവിടെ എപ്പോൾ പറഞ്ഞു?

ഗുരുവായൂരപ്പൻ ഹിന്ദുവാണെന്ന് ആര് പറഞ്ഞു?

ഹിന്ദുമതം എന്നൊരു മതമുണ്ടെന്ന് ഗുരവായൂരപ്പൻ എവിടെ എപ്പോൾ പറഞ്ഞു?

തന്റെ വിഗ്രഹം പൂജിക്കുന്നവർ ഹിന്ദുക്കളാണെന്നും ഗുരവായൂരപ്പൻ എവിടെ എപ്പോൾ പറഞ്ഞു? 

ശ്രീകൃഷ്ണനല്ലേ ഗുരുവായൂരപ്പൻ?

ശ്രീ കൃഷ്ണൻ ഒരു ഹിന്ദു വായിരുന്നോ?

ഹിന്ദു മതം എന്നൊരു മതമുണ്ടെങ്കിൽ (അങ്ങനെ ഉള്ളതിനും തെളിവില്ല) ആ ഹിന്ദുമത വിശ്വാസിയായിരുന്നോ ശ്രീ കൃഷ്ണൻ?

കഥാപാത്രമായിട്ടായാലും വിഷ്ണു അവതാരമായിട്ടായാലും ശ്രീകൃഷ്ണൻ എന്ന (ശ്രീക്രിഷ്ണന്റെ ശൈശവ ഭാവമായ ഗുരുവായൂരപ്പൻ) ബിംബവൽക്കരണത്തെയും ബിംബാരാധനയേയും ഉപദേശിച്ചിട്ടില്ലല്ലോ?

മഹാഭാരതത്തിലും ഗീതയിലും ഹിന്ദു എന്നൊരു മതത്തെ കുറിച്ച് ശ്രീകൃഷ്ണനോ മറ്റാരെങ്കിലുമോ (വെറും സാങ്കല്പിക കഥാപാത്രം തന്നെയായിട്ട് പോലും) എന്തെങ്കിലും പറഞ്ഞതായി കാണുന്നില്ലല്ലോ?

പിന്നെ എന്തും പറഞ്ഞാണ് ഗുരുവായൂരപ്പന് മതമുണ്ടേന്നും ആ മതം യഥാർത്ഥത്തിൽ ഇല്ലാത്ത ഹിന്ദുമതമാണെന്നും പറയുന്നത്?

പിന്നെ എന്തും പറഞ്ഞാണ് ഗുറവായൂരപ്പന്റെ മേൽ ഹിന്ദുമതം ചാർത്തിക്കൊടുക്കുന്നതും?

തന്റെ വിഗ്രഹം ഇങ്ങനെ ഉണ്ടാക്കി വെക്കുന്ന കാര്യം, ശ്രീകൃഷ്ണൻ എന്ന ഗുരുവായൂരപ്പൻ മുൻകൂട്ടി പറഞ്ഞിരുന്നോ, അറിഞ്ഞിരുന്നോ, ഉപദേധിച്ചിരുന്നോ? 

തന്റെ വിഗ്രഹം പൂജിക്കുന്ന കാര്യം, തന്റെ വിഗ്രത്തിന്റെ പേരും പൂജയും പറഞ്ഞ് മനുഷ്യരിൽ ചിലരെ ഹിന്ദുവെന്ന് പേര് വിളിക്കണമെന്ന കാര്യം, അങ്ങനെ ഹിന്ദുവെന്ന പേരും പറഞ്ഞ് പലരെയും ആ ബിംബം ഉള്ളിടത്ത് പ്രവേശിപ്പിക്കാത്ത, പ്രവേശിപ്പിക്കരുതെന്ന കാര്യം ശ്രീകൃഷ്ണൻ എവിടെയെങ്കിലും പറഞ്ഞിരുന്നോ, സ്വയം അറിഞ്ഞിരുന്നോ?

എന്നിട്ട് പോരെ….,

ഗുരുവായൂർ ഹിന്ദുവായ ഗുരുവായൂരപ്പന്റെ നാടാണ് എന്ന് പറഞ്ഞ്, 

ശ്രീ കൃഷ്ണനായ ഗുരുവായൂരപ്പൻ ഹിന്ദുവാണെന്ന് പറഞ്ഞ്, 

ഹിന്ദുവായ ഗുരുവായൂരപ്പന്റെ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ഹിന്ദുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കാൻ ഹിന്ദുസ്ഥാനാർത്ഥി തന്നെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടണം എന്ന് 

പറയുന്നതൊക്കെ..

No comments: