അമേരിക്കക്കാർ മിഡ്ലീസ്റ്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നു.
ഭീരുക്കൾ , കപടന്മാർ….
വിതച്ചത് കൊയ്യാൻ ധൈര്യമില്ലാത്തവർ പിന്നെന്തിന് വിതച്ചു?
പിന്നിൽ നിന്നും ദൂരെ നിന്നും ആക്രമിക്കാനേ ധൈര്യമുള്ളൂ, അല്ലേ ?
ആയുധക്കരുത്ത് മാത്രമേയുള്ളൂ അല്ലേ , വിശ്വാസക്കരുത്തും സത്യം നൽകുന്ന ധൈര്യവും ഇല്ല, അല്ലേ ?
നേരിൽ, കണ്ണിൽ നോക്കി സംസാരിക്കാൻ ധൈര്യം കള്ളന്മാർക്കും കപടൻമാർക്കും ഉണ്ടാവില്ല. നമുക്കറിയാം.
സ്വാഭാവികം.
എല്ലാം നശിപ്പിച്ച് കുളമാക്കി ഇപ്പോൾ തടിയും തപ്പി ഓടിരക്ഷപ്പെടാൻ നിർദ്ദേശം നൽകുന്നുഅമേരിക്ക അവരുടെ മിഡ്ക്കീസ്റ്റിലെ ഉദ്യോഗസ്ഥൻമാർക്കും പൗരന്മാർക്കും.
ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ അതേ ഒരാവേശം കൊണ്ട് കിണറ്റിൽ നിന്നും കയറിരക്ഷപ്പെടാൻ സാധിക്കില്ലെന്ന് അറിയില്ലായിരുന്നു, അല്ലേ ?
അതറിയണമെങ്കിൽ ആയുധ്യക്കരുത്തും ക്രൂര സ്വാർത്ഥ മനസ്സും മാത്രം പോര.
വിവേകം വേണം.
അല്പമെങ്കിലും സത്യസന്ധത വേണം.
വിവേകവും സത്യസന്ധതയും അശേഷം ഇല്ലാത്ത സാമ്രാജ്യത്വ അധിനിവേശക്കാരും ഫാസിസ്റ്റുകളുംമുഴുവൻ ലോകത്തിന്റെയും രാജ്യങ്ങളുടെയും രക്ഷകരായി വരുന്നതിന്റെ ദുരന്തമാണ് ഇതൊക്കെ.
ചോദിക്കാനും പറയാനും ആരും ധൈര്യപ്പെടുന്നില്ലെന്ന ന്യായം വെച്ച് എന്ത് തെണ്ടിത്തവുംതെമ്മാടിത്തവും കാണിക്കുകയായിരുന്നില്ലേ നിങ്ങൾ?
അതിന്റെയൊക്കെ പ്രയാസങ്ങളും നഷ്ടങ്ങളും ജനങ്ങൾ സഹിച്ചുകൊള്ളുക എന്ന ക്രൂരമനസ്സോടെ.
ഇങ്ങനെ പേടിച്ചോടാനാണെങ്കിൽ പിന്നെന്തിനായിരുന്നു ഒരാവശ്യവുമില്ലാത്ത യുദ്ധത്തിലേക്ക്പോയിച്ചാടിയത് ?
നിങ്ങൾ സ്വയം ഭീകരതകൾ മാത്രം ഉടനീളം ചെയ്ത, ചെയ്യുന്ന ഭീകരരായിരിക്കെ നിങ്ങളുടെ ഭീകരതകൊണ്ട് ആക്രമിക്കപ്പെട്ടവരെ നിങ്ങൾ ഭീകരരെന്ന് വിളിച്ച് മുഖം മറക്കുകയാണോ.

.jpg)
No comments:
Post a Comment