കേരളത്തിൽ ഇടത് വലത് പരീക്ഷണങ്ങളിൽ മാറ്റം വേണം,
അതിനാൽ ബിജെപി വരണം
എന്ന് പറയുന്നവരോട്
ഒരു ചോദ്യം.
ഭക്ഷണം മടുത്തത് കൊണ്ട്
പകരം വിഷം തെരഞ്ഞെടുക്കുമോ ?
ഭക്ഷണങ്ങൾക്കിടയിൽ വ്യത്യസ്തമായത്
മാറ്റി മാറ്റി തെരഞ്ഞെടുക്കും.
എൽഡിഎഫും യുഡിഎഫുമായി.
പക്ഷേ മടുത്തെന്ന് പറഞ്ഞ്
ഭക്ഷണത്തെ മാറ്റി
പകരം വിഷം കഴിക്കുമോ?
ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമായ,
ലോകത്തിന് തന്നെയും മാതൃകയായ
കേരളത്തിൽ തന്നെ വേണോ
ഈ മാറ്റം?
കേരളത്തിൽ തന്നെ വേണോ
വെറും നാറ്റമുണ്ടാക്കാനുള്ള
ഈ മാറ്റം?
അതും,
വർഗ്ഗീയവിഭജനവും വെറുപ്പും അല്ലാത്ത
ഒരു രാഷ്ട്രീയ ആദർശവും പറയാനില്ലാത്ത
ബിജെപി എന്ന പാർട്ടിയെ ഏല്പിച്ചുകൊണ്ട് തന്നെ വേണോ
കേരളത്തിൽ ഈ മാറ്റം?
ബിജെപി തുടർച്ചയായി ഭരിക്കുന്ന,
പിന്നാക്കം മാത്രം നിൽക്കുന്ന
ഗുജറാത്ത്, യുപി, ബീഹാർ മധ്യപ്രദേശ് അടക്കമുള്ള,
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അല്ലേ
ശരിക്കും മാറ്റം വരേണ്ടത്?
കേരള മോഡൽ
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന്
അവിടങ്ങളിൽ നിന്ന്
ബിജെപിയെ കെട്ടുകെട്ടിച്ച് വേണ്ടേ,
അങ്ങനെ വർഗ്ഗീയവിഭജനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിൽ നിന്നും
ആ സംസ്ഥാനങ്ങളെ മോചിപ്പിക്കും വിധമുള്ള
മാറ്റമല്ലേ കൊണ്ടുവരേണ്ടത്?

.jpg)
No comments:
Post a Comment