അമേരിക്കയുടെ തലയൂരാനുള്ള ശ്രമമല്ല പ്രശ്നങ്ങളുടെ പരിഹാരം.
അമേരിക്ക ഇനിയൊരിക്കലും മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക എന്നതാണ് പ്രശ്നങ്ങളുടെ പരിഹാരം. എന്നെന്നേക്കുമായുള്ള പരിഹാരം.
ഇപ്പോൾ അമേരിക്ക എങ്ങനെയെങ്കിലും ഇറാൻ യുദ്ധത്തിൽ നിന്നും തലയൂരുമ്പോൾ, വെറും വെറുതേ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാൻ മാത്രമായി ദാദാഗിരി ചമഞ്ഞ് തലയിട്ടത് കൊണ്ടുണ്ടായ പ്രശ്നങ്ങളും നഷ്ടങ്ങളും പരിഹരിക്കണം.
അല്ലാതെ മാലപ്പടക്കത്തിന് തീ കൊളുത്തി എല്ലാം നശിപ്പിച്ചതിനും ആയിരങ്ങളെ കൊന്നുതള്ളിയതിനും ശേഷം വെറും വെറുതെ ഒരു സോറി പറഞ്ഞു തലയൂരുകയല്ല വേണ്ടത്.
അല്ലാതെ, അമേരിക്കയെ ഇറാൻ എന്നല്ല മറ്റേത് രാജ്യവും എന്തിന് അനുസരിക്കണം?
അമേരിക്കയെ ഇറാൻ എന്നല്ല മറ്റേത് രാജ്യവും എന്തിന് പേടിക്കണം?
എല്ലാ രാജ്യങ്ങളും പോലെ ഒരു രാജ്യം മാത്രം അമേരിക്ക.
അമേരിക്കക്ക് ഒരു കൊമ്പും ഇല്ല.
അതിനപ്പുറം പ്രത്യേകിച്ച് എന്തെങ്കിലും ആണ് അമേരിക്കയെന്ന് വരുത്താൻ ശ്രമിക്കുന്നതാണ് ലോകത്ത് പ്രശ്നങ്ങളും നാശങ്ങളും ഉണ്ടാക്കുന്നത്.
വഞ്ചിച്ചവരുടെ വഞ്ചനയെ പേടിക്കണം. ശരിയാണ്.
കാരണം, വഞ്ചിച്ചവർ പിന്നെയും പിന്നെയും വഞ്ചിക്കും.
പക്ഷേ, ആ പേടി വഞ്ചിച്ചവർക്കുള്ള അംഗീകാരമോ വഞ്ചിച്ചവർ പറഞ്ഞത് അംഗീകരിക്കലോഅനുസരിക്കാലോ ആയിക്കൂടാ, അല്ല, ആവില്ല.
ചർച്ചക്കിടയിൽ വഞ്ചിച്ച് എന്തിനെന്നില്ലാതെ യുദ്ധം ചെയ്തവർ വീണ്ടും എന്തിനെന്നില്ലാതെ ചർച്ചആവശ്യപ്പെടുന്നത് തന്നെ ഒരു മര്യാദയല്ല.
ചർച്ചയിൽ വിശ്വാസമുണ്ടെങ്കിൽ ആ ചർച്ച തീരും വരെ ചർച്ചയിൽ അവർ ആദ്യമേ തുടരണമായിരുന്നു.
പക്ഷേ അമേരിക്ക വിശ്വസിച്ചത് ചർച്ചയിൽ അല്ല. ആയുധക്കരുത്തിലാണ്.
ചർച്ചയെ ആയുധക്കരുത്ത് കാണിച്ച് പേടിപ്പിക്കാം ഭീഷണിപ്പെടുത്താം എന്നുവെച്ചാണ്.
പക്ഷേ ഇറാൻ പേടിച്ചില്ല, ഭീഷണിക്ക് വഴങ്ങിയില്ല.
ചർച്ചയെ വഞ്ചനക്കുള്ള മറയും മുഖവുമായി വെക്കുന്നവരുമായി ചർച്ച ചെയ്യുന്നതിൽഅർത്ഥമുണ്ടെന്ന് ഇറാൻ എന്നല്ല ആരും ഇപ്പോൾ മനസ്സിലാക്കില്ല.
എന്നാലും ഇറാൻ അവരുടെ സംസ്കാരവും മര്യാദയും എന്നുമെന്ന പോലെ ഇപ്പോഴും കാണിക്കുന്നു.
ഒരു കാര്യവുമുണ്ടാകില്ലെന്നറിയാമെങ്കിലും ചർച്ചക്ക് തയ്യാറാവുന്നു.
ഇറാന്റെ പത്തിന നിബന്ധനകൾ മുന്നോട്ട് വെച്ച് കൊണ്ടുള്ള ചർച്ചക്ക്.
എന്നിട്ടും, അമേരിക്ക ഏകപക്ഷീയമായി യുദ്ധം തുടങ്ങുന്നതിന് ഉന്നയിച്ച അതേ ആവശ്യങ്ങൾ വെച്ച്ചർച്ച ആവശ്യപ്പെടുന്നതിൽ എന്ത് യുക്തി?
അങ്ങനെ ചർച്ച ചെയ്യാനാണെങ്കിൽ പിന്നെന്തിനാണ് അമേരിക്ക യുദ്ധം ഏകപക്ഷീയമായിതുടങ്ങിയത്?
യുദ്ധത്തിന് മുൻപ് തീരുമാനമാകാത്ത എന്ത് കാര്യമാണ് വെറുതെ വഞ്ചിച്ച് യുദ്ധം ചെയ്തവർപറയും പോലെ യുദ്ധത്തിന് ശേഷം ഇറാൻ സമ്മതിച്ചുകൊടുക്കുക?
ഇറാന് വ്യക്തമായ സത്യസന്ധമായ നിലപാടുകളുണ്ട്.
ആ വ്യക്തമായ സത്യസന്ധമായ നിലപാടുകൾ ഉള്ള ഇറാൻ ഒന്നും സമ്മതിച്ചുകൊടുക്കില്ല എന്നത്കൊണ്ടല്ലേ അമേരിക്ക യുദ്ധം ചെയ്തത്?
പിന്നെന്തിനാണ് യുദ്ധം കൊണ്ട് ജയിക്കാൻ പറ്റില്ലെന്ന് തോന്നിയ അമേരിക്ക യുദ്ധത്തിന് മുൻപ് പറഞ്ഞ് പരാജയപ്പെട്ട അതേ കാര്യങ്ങൾ പറഞ്ഞ് ചർച്ച ചെയ്ത് ജയിക്കാമെന്ന് കരുതുന്നത്.
അമേരിക്കയുടെ ന്യായക്കേടിന് ഇറാന്റെ ന്യായത്തെ കുരുതി കൊടുക്കണമോ?
അമേരിക്കയുടെ കളവിന് ഇറാന്റെ സത്യത്തെ അടിയറവ് വെക്കണമോ?
അമേരിക്കക്കും ഇസ്രായേലിനും വേണ്ടി കരുത്തും ആയുധവും വേണ്ടെന്ന് വെച്ച്, എല്ലാം ഒഴിവാക്കി വെപ്പാട്ടിയെ പോലെ വാതിൽതുറന്ന് കൊടുക്കണമോ ഇറാൻ?
പഞ്ചപുച്ചമടക്കി ഇറാൻ നിന്നുകൊടുക്കണം എന്നതാണോ ഇറാൻ അംഗീകരിക്കേണ്ട ചർച്ചയിലെഅമേരിക്കയുടെ മുഖ്യ കാര്യം?
വാൾ കാണിച്ച് പേടിപ്പിച്ച് ചർച്ച അംഗീകരിക്കപ്പിക്കാലാണോ അമേരിക്ക ഉദ്ദേശിച്ച ചർച്ചയുടെ രീതി?

.jpg)