ആർഎസ്എസ്സിനും ബിജെപിക്കും പ്രത്യേകിച്ചൊരു ആദർശവും ആശയവും വിശ്വാസവും പറയാനും നൽകാനും ഇല്ല.
അവ്യക്തതയും അവ്യക്തയിൽ ഉണ്ടാക്കാവുന്ന പേടിയും വെറുപ്പും അസൂയയും ശത്രുതയും മാത്രം ആർഎസ്എസ്സിനും ബിജെപിക്കും ആദർശം, ആശയം.
അതുകൊണ്ട് തന്നെ പ്രത്യേകിച്ചൊരു ആദർശവും ആശയവും വിശ്വാസവും ഇല്ലാത്ത തെരുവ്ഗുണ്ടകളെ പോലെ തന്നെയാണ് ബിജെപിയും ആർഎസ്എസ്സും ധരിക്കുന്നത്, പെരുമാറുന്നത്.
അധികാരവും ആയുധയും വെച്ച് ഇസ്ലാമിനെയും കമ്യൂണിസത്തെയും മുസ്ലിംകളെയുംകമ്യൂണിസ്റ്റുകളെയും ലിബറലുകളെയും പേടിപ്പിക്കാമെന്ന്, ഒതുക്കാമെന്ന്.
വിശ്വാസപരമായും ആദർശപരമായും ഇസ്ലാമുമായും കമ്യൂണിസവുമായും നാലയൽപക്കത്ത് നിൽക്കാനും ഏറ്റുമുട്ടാനും സാധിക്കാതെ.
പക്ഷേ, ദൈവമല്ലാത്ത ഒന്നിനെയും പേടിക്കാത്ത, ദൈവമല്ലാത്ത ഒന്നിന് മുന്നിലും തലകുനിക്കാത്ത, കൃത്യമായ വ്യക്തമായ ആദർശവും ആശയവും വിശ്വാസവും ഉള്ള ഇസ്ലാമും മുസ്ലിംകളും പേടിക്കില്ല, തലകുനിക്കില്ല. ലോകത്തെവിടെയും.
മറ്റൊരർത്ഥത്തിൽ യഥാർത്ഥ കമ്യൂണിസ്റ്റുകൾക്കും ആരെയും പേടിക്കാനില്ല, സ്വയം അൽപ്പ-സ്വാർത്ഥ—നിക്ഷിപ്ത-അധികാര താല്പര്യങ്ങളിൽ കുടുങ്ങിപ്പോയാൽ അല്ലാതെ. അങ്ങനെ കുടുങ്ങിപ്പോകുന്നത് കൊണ്ട് കമ്യൂണിസ്റ്റുകളില്ലാതായിപ്പോകുന്നത് മാറ്റിവെച്ചാൽ.
ഇസ്ലാമും മുസ്ലിംകളും, മറ്റൊരർത്ഥത്തിൽ കമ്യൂണിസ്റ്റുകളും കൊണ്ടുനടക്കുന്ന സത്യവുംആദർശവും അത്രക്കുള്ളതാണ്, അത്രക്ക് തെളിച്ചവും വെളിച്ചവും ഉള്ളതാണ്, അത് നൽകിയ വിമോചന മുദ്രാവാക്യത്തിന്റെ ധൈര്യവും മനസ്സുറപ്പും അത്രക്കാണ്.
പകരം, സംവിക്കുന്നത് മറിച്ചാണ് : വ്യക്തതയും കൃത്യതയും കൊണ്ട് ഇസ്ലാം ബിജെപിയേയും ആർഎസ്എസ്സിനേയും ലോകത്തെ എല്ലാ അധിനിവേശ - സാമ്രാജ്യത്വ ശക്തികളെയും പേടിപ്പിക്കുന്നു എന്നതാണത്.
വെളിച്ചം ഇരുട്ടിനെ പേടിപ്പിക്കുന്നത് പോലെ.
അതുകൊണ്ട് തന്നെ ബിജെപിയും ആർഎസ്എസ്സും അധിനിവേശ - സാമ്രാജ്യത്വ ശക്തികളും ഒരുപോലെ പ്രയോഗിക്കുന്ന കുതന്ത്രം ഒന്ന് തന്നെ. അവരെല്ലാവരും ഇസ്ലാമിനും മുസ്ലിംകൾക്കും ഒപ്പം കമ്യൂണിസ്റ്റുകൾക്കും എതിരെ പ്രയോഗിക്കുന്നത് ഒരേ ആയുധം, ഒരേ ആദർശം.
കളവ്.
കളവുകൾ കൊണ്ട് ആരോപണങ്ങൾ ഉണ്ടാക്കുക.
ആരോപണങ്ങൾ ഉണ്ടാക്കി മുസ്ലിംകൾക്കും ഇസ്ലാമിനും ഒപ്പം കമ്യൂണിസ്റ്റുകൾക്കും എതിരെ വെറുപ്പും ശത്രുതയും ഉണ്ടാക്കുക, ഭീതി പടർത്തുക.
നന്മയേയും നീതിബോധത്തെയും ലോകത്തിനും രാജ്യത്തിനും ഭീഷണിയായി കാണിക്കുക. തിന്മയേയും അനീതിയെയും ലോകത്തിനും രാജ്യത്തിനും സംരക്ഷണമായി പറഞ്ഞുഫലിപ്പിക്കുക.
യഥാർത്ഥ തെമ്മാടികളെ പുണ്യാളന്മാരാക്കി കാണിക്കുക. വിഷത്തെ മരുന്നാക്കി കാണിക്കുക.
മനുഷ്യസ്നേഹികളെയും നല്ലവരെയും ഭീകരരും തെമ്മാടികളുമായി കാണിക്കുക. മരുന്നിനെ വിഷമാക്കി കാണിക്കുക.
ഇപ്പോഴും എപ്പോഴും ഇസ്ലാം (ഒപ്പം യഥാർത്ഥ കമ്യൂണിസവും) ഉയർത്തിപ്പിടിക്കുന്ന വിമോചനത്തിന്റെ വഴിയും സത്യവും ആദർശവും ആത്മാർത്ഥതയും സത്യസന്ധതയും ബിജെപിയേയും ആർഎസ്എസ്സിനേയും പേടിപ്പിച്ചുകൊണ്ടേയിരിക്കും. അസ്വസ്ഥപ്പെടുത്തുക തന്നെ ചെയ്യും.
ദ്വൈതമാണോ അദ്വൈതമാണോ, നിഷേധമാണോ വിശ്വാസമാണോ എന്ന് തീർത്തുപറയാൻപോലും വ്യക്തത ഇല്ലാതെ, അവ്യക്തതയിലും നൂറായിരം അന്ധവിശ്വാസങ്ങളിലും കൊടുംവഞ്ചനയുടെ ചൂഷണവഴികളിലും ജനങ്ങളെ തള്ളിവിടുന്നു ബിജെപിയും ആർഎസ്എസ്സും.
ധർമ്മാധർമ്മ യുദ്ധം എന്നത് ബിജെപിക്കും ആർഎസ്എസ്സിനും രാഷ്ട്രീയമായിദുരുപയോഗിക്കണം. അതിന് വേണ്ട ദ്വൈതം അവർക്ക് വേണം.
ധർമ്മാധർമ്മം പറയുമ്പോൾ ധർമ്മം വേറെ അധർമ്മം വേറെ എന്ന ദ്വൈതത്തെ ബിജെപിയുംആർഎസ്എസ്സും തന്നെ അവരുടെ രാഷ്ട്രീയ ദുരുദ്ദേശത്തിന് വേണ്ടി ഉണ്ടാക്കുന്നു, ഉപയോഗിക്കുന്നു.
ദീപാവാലി ആഘോഷിക്കാൻ വേണ്ടി വെളിച്ചം വേറെ ഇരുട്ട് വേറെ എന്ന വിരുദ്ധ ദ്വൈതത്തെസൃഷ്ടിക്കുകയും ഇരുട്ടിന്റെ മുകളിലുള്ള വെളിച്ചത്തിന്റെ വിജയം എന്ന് സ്ഥാപിക്കുകയും ചെയ്യുന്നുബിജെപിയും ആർഎസ്എസ്സും.
രാമനും രാവണനും, നന്മയും തിന്മയും, സുരനും അസുരനും എന്നിങ്ങനെയുള്ള വേറെ വേറെ ശക്തികളെ ശത്രുതയുടെ ദ്വൈതത്തെ ബിജെപിയും ആർഎസ്എസ്സും ഉണ്ടാക്കുന്നു.
ധർമ്മത്തിന് ച്യുതി വരുമ്പോൾ ധർമ്മം സ്ഥാപിക്കാൻ, അധർമ്മത്തെ ഇല്ലായ്മ ചെയ്യാൻ ദൈവംതന്നെ അവതരിക്കും എന്ന് പറയുന്നിടത്ത് ദൈവം വേറെ നമ്മൾ വേറെ, ധർമ്മം വേറെ അധർമ്മംവേറെ എന്ന ദ്വൈതത്തെ ബിജെപിയും ആർഎസ്എസ്സും ഉണ്ടാക്കുന്നു.

.jpg)
No comments:
Post a Comment