Saturday, November 7, 2026

സ്ത്രീകളുടെ ജോലി, സ്വാതന്ത്ര്യം, വിവാഹം നീളുന്നത്: അക്കരപ്പച്ചയിൽ ഇക്കരെയും അക്കരെയും നഷ്ടപ്പെടുന്നുവോ?

സ്ത്രീകളുടെ ജോലി, സ്വാതന്ത്ര്യം, വിവാഹം നീളുന്നത്:

ഏതൊരു നിലപാടും തീരുമാനവും എടുക്കപ്പെടേണ്ടതും സ്വീകരിക്കപ്പെടേണ്ടതും ജീവിതത്തിന്റെ സുഗമമായ പോക്കിന്, പൊരുത്തത്തിന് എത്രമാത്രം അനുഗുണം എന്ന് നോക്കിയാണ്. 


വെറും വെറുതെ പുരോഗമനം എന്ന് പേരും പാക്കറ്റും നൽകിയത് കൊണ്ട് ഒന്നും പുരോഗമനമാവില്ല, ശരിയാവില്ല. 


വെറും വെറുതെ യഥാസ്ഥിതികം എന്ന് പേര് വിളിച്ചത്കൊണ്ട് ഒന്നും തെറ്റാവില്ല, നിശ്ചലതയാവില്ല, അധോഗമനമാവില്ല.


സ്വാതന്ത്ര്യം, സ്വസ്ഥത എന്ന പേരുകളും അത്തരം പാക്കറ്റുകളും നൽകിയത് കൊണ്ട് ഉള്ളിൽ അനുഭവിക്കുന്നത് സ്വാതന്ത്ര്യമാവില്ല, സ്വസ്ഥതയാവില്ല. 


സ്വാതന്ത്ര്യവും സ്വസ്ഥതയും അനുഭവമാണെങ്കിൽ മാത്രമേ, ഉള്ളിലറിയുന്നുണ്ടെങ്കിൽ മാത്രമേ സ്വാതന്ത്ര്യവും സ്വസ്ഥതയും ആവൂ. 


കാല്പനികതയും കാല്പനികത നൽകുന്ന സൗന്ദര്യവും ഒന്നിനെയും ശരിയായതാക്കില്ല, പ്രായോഗികമാക്കില്ല. 


ചിത്രത്തിലെ മുന്തിരി ചിത്രത്തിൽ മാത്രം നല്ലത്; വിശപ്പും ദാഹവും മാറ്റാൻ ചിത്രത്തിലെ മുന്തിരി നല്ലതല്ല, മതിയാവുന്നതല്ല.


ശരി ശരിയാവുന്നത് അത് ശരിയാവുന്നത് കൊണ്ട് മാത്രം, ജീവിതത്തിന് അനുഗുണവും ഉപകാരപ്രദവും ആകുന്നത് കൊണ്ട് മാത്രം. 


ജീവിതത്തിന് അനുഗുണമായതും ഉപകാരപ്രദമായതും മാത്രം കാലങ്ങളിൽ അവശേഷിക്കും, നിലനിൽക്കും.


കുട്ടികളെ വളർത്തുക എന്നതിനേക്കാൾ മഹത്തരമായ ഒരു ജോലിയും ഏതൊരു ലോകത്തും വലിയതെന്ന് കണക്കാക്കപ്പെടുന്ന ജോലിയിലും സംഭവിക്കുന്നില്ല.  


ജീവിത്തെത്തെ, തളിർപ്പിക്കുന്ന, വളർത്തുന്ന, സംരക്ഷിക്കുന്ന ജോലിയേക്കാൾ വലുതല്ല ബാക്കിയെന്നും. 


ബാക്കിയെല്ലാ ജോലികളും ജീവിത്തെത്തെ, തളിർപ്പിക്കുന്ന, വളർത്തുന്ന, സംരക്ഷിക്കുന്ന ജോലിയെ എളുപ്പമാക്കാനുള്ളത് മാത്രം.


ഉപജീവനം തടസ്സപ്പെടുന്നില്ലെങ്കിൽ ഒരു സ്ത്രീയും പുറത്ത് പോയി ജോലി ചെയ്യേണ്ടതില്ല. ഒരുവേള പുരുഷൻ പോലും അങ്ങനെ പുറത്ത് പോയി ജോലി ചെയ്യേണ്ടതില്ല. 


കുട്ടികളെ വളർത്തേണ്ട സ്ത്രീക്ക് പുറത്ത് പോയി ജോലി ചെയ്യേണ്ടി വരിക എന്നത് സ്ത്രീയോട് തന്നെ ചെയ്യുന്ന വലിയ പീഡനവും ശിക്ഷയും ആണ്. എത്രയെല്ലാം അലങ്കാരമായി തോന്നിയാലും 


വിവാഹ കാര്യത്തിൽ സമുദായത്തിൽ ഇപ്പോൾ സംഭവിക്കുന്നത്: 


ഇന്ത്യയിൽ ഫാസിസ്റ്റുകൾപല സമുദായങ്ങളിലും സംഭവിക്കാൻ ആഗ്രഹിക്കുന്നത് അവ്യക്ത കാല്പനികതയിലും കാല്പനികത നൽകിയ നിലനിൽക്കാത്ത പ്രതീക്ഷകളിലും പെട്ട പെൺകുട്ടികൾനടത്തിക്കൊടുക്കുന്നു (ഒരളവോളം ആൺകുട്ടികളും) എന്ന് തന്നെ വേണം പറയാൻ. 


വിവാഹം വൈകിപ്പിക്കുക, ജനസംഖ്യാ വളർച്ചയെ മരവിപ്പിക്കുക.


ഫാസിസ്റ്റുകൾ ആഗ്രഹിച്ചത് തന്നെ വിവാഹകാര്യത്തിൽ ഇപ്പോൾ നടക്കുന്നത്: രോഗി ഇച്ഛിക്കുന്നതുംവൈദ്യൻ കൽപ്പിച്ചതും ഒന്ന് തന്നെ.


വണ്ടി വലിച്ചു പോകുന്ന കാളയുടെ മുമ്പിൽ 

പുല്ല് വെച്ചു കെട്ടിക്കൊടുക്കുന്നത് പോലെ തന്നെ ജോലി, സമപ്രായം, സ്ത്രീ സ്വാന്തന്ത്ര്യം എന്നീ മിഥ്യാധാരണകൾ വെച്ചുകൊണ്ട്, മറ്റ് സമുദായങ്ങൾ മുൻപേ അനുഭവിച്ചു കൊണ്ടിരുന്ന ദുരന്തം തന്നെ മുസ്ലിംകളിൽ ഫാസിസ്റ്റുകൾ സാധിച്ചു.


കാള നടന്നും ഓടിയും ക്ഷീണിക്കുക മാത്രം ഫലം. 


ആ പുല്ല് ഇല്ലാത്തതും കിട്ടാത്തതും കിട്ടേണ്ടാത്തതും എന്നത് മനസ്സിലാക്കാതെ പോകുന്ന കാളകളായി പെൺകുട്ടികൾ മാറി. 


ഫലത്തിൽ വിവാഹത്തിന് പുരുഷന് സ്ത്രീയെയും സ്ത്രീക്ക് പുരുഷനെയും കിട്ടാത്തത് പോലെയാവുന്നു.


ഒരിക്കൽ നന്നായി കിട്ടിക്കൊണ്ടിരുന്ന ജീവിതം, സ്വാതന്ത്ര്യം , സുരക്ഷിതത്വം, സ്വസ്ഥത ഒന്നിനുമല്ലാതെ കളഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന കാളകൾ മാത്രമാവുന്നു പുരുഷനെ അനുകരിച്ച് പുരുഷനെ പോലെയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ. 


കാളകളുടെ കാര്യത്തിൽ കുറച്ചെങ്കിലും ന്യായമുണ്ട്. അവർ കാളകൾ മാത്രമാണ്.


ജോലി എന്ന സ്വപ്നവും കൊണ്ട് നടക്കുന്ന പെൺകുട്ടികൾ മിക്കതും മരീചികക്ക് പിന്നാലെ എന്നപോലെ കാളകളെ പോലെ ഓടുകയാണ്. 


ഇന്ത്യയിൽ എവിടെ ജോലി? 


ആണല്ലെങ്കിൽ പെണ്ണ്: ഒരാൾക്കെങ്കിലും ജോലി എന്ന നിലക്ക് കിട്ടാൻ പോലുമുള്ള ജോലി സാദ്ധ്യത ഇന്ത്യയിൽ ഇല്ല. 


ഒരാൾക്കെങ്കിലും ജോലി ഉണ്ടെങ്കിൽ രണ്ടാൾക്കും അവരുടെ കുടുംബത്തിനും ജീവിക്കാമല്ലോ എന്ന നിലക്ക് ആവാൻ പോലും ഇവിടെ ഇന്ത്യയിൽ രണ്ടിലൊരാൾക്ക് നിർബന്ധമായും ജോലി കിട്ടാൻ മാത്രം ജോലി സാധ്യത ഇല്ല. 


ഇന്ത്യൻ വിദ്യാഭാസം ജോലിയിലേക്ക് വഴിതെളിയിക്കുന്നില്ല. 


വിദ്യാഭാസം ജോലിയിലേക്ക് വഴിതെളിയിക്കാൻ മാത്രം ജോലികൾ ഇന്ത്യയിൽ ഇല്ല. 


വിദ്യാർത്ഥികളെ ജോലിക്ക് യോഗ്യരാക്കും വിധമുള്ള അർത്ഥഗർഭ വിദ്യാഭ്യാസവും അങ്ങനെ പഠിപ്പിക്കാൻ മാത്രം യോഗ്യരായ അധ്യാപകരും ഇന്ത്യയിൽ പൊതുവേ ഇല്ല.


അപ്പോഴാണ് ജോലി കിട്ടിയേ തീരൂ എന്ന നിലയിൽ വാശിപിടിച്ച്, ജോലി കിട്ടാതെ, ജോലി കിട്ടാത്തത് കൊണ്ട് വിവാഹം നടത്താതെ, വിവാഹം നടക്കാതെ പെൺകുട്ടികൾ.


അക്കരപ്പച്ച കണ്ട് ഇക്കരെ നിന്ന് വിട്ടു, എന്നാൽ അക്കരെ എത്താതെ, അക്കരെയും ഇക്കരെയും അല്ലാതെ, പച്ചപ്പ് നേടാതെ പെൺകുട്ടികൾ ജീവിതത്തെ ത്രിശങ്കു നിരാശയിൽ കൊണ്ടുചെന്നെത്തിക്കുന്ന, ഉണങ്ങിയുണങ്ങി പോകുന്ന അവസ്ഥ. 


ഒരുഭാഗത്ത് ചില കുടുംബങ്ങളിൽ എല്ലാവർക്കും ജോലി. ആണിനും പെണ്ണിനും മക്കൾക്കും ഒക്കെ ജോലി. അതും സർക്കാർ ജോലി, അല്ലെങ്കിൽ ഉയർന്ന സ്വകാര്യ ജോലി. 


കുടുംബത്തിലെ എല്ലാവർക്കും സർക്കാർ- ഉയർന്ന സ്വകാര്യ ജോലി എന്നത് നടക്കുന്നുണ്ടെങ്കിൽ മിക്കവാറും നടക്കുന്നത് സവർണ്ണ വിഭാഗത്തിൽ മാത്രം. 


മറുഭാഗത്ത് കുടുംബത്തിലെ ആർക്കും ജോലി ഇല്ല. 


ജോലിയും കൂലിയും ഇല്ലാത്ത കഥയും ഗതിയും മാത്രം ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ കഥയും ഗതിയും.


പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളിലെ ആണുങ്ങൾക്ക് തന്നെയും ജോലി ഇല്ല. 


അപ്പോഴാണ് പെണ്ണുങ്ങളും കൂടി ജോലി നിർബന്ധം എന്ന മാനസികാവസ്ഥയും കൊണ്ട് വരുന്നത്.


മുൻപ് കിട്ടുന്ന എന്തെങ്കിലും പണിയെടുത്ത് ആണുങ്ങൾ സ്ത്രീയെയും കുടുംബത്തെയുംപോറ്റിയിരുന്നു. 


ഇപ്പോൾ, ആണുങ്ങൾ തങ്ങളെ സംരക്ഷിക്കേണ്ടതും പോറ്റേണ്ടതുമില്ലെന്ന് പുതിയ തലമുറയിലെ പെണ്ണുങ്ങൾ തന്നെ തീരുമാനിച്ചു കൊടുത്തിരിക്കുന്നു.


ഒരു ഭാഗത്ത് ആണിനും പെണ്ണിനും ജോലിയില്ല. 


എന്തുകൊണ്ടെന്നാൽ ജോലി എന്നാൽ സർക്കാർ ജോലി എന്നോ, വൈറ്റ് കോളർ ജോലി എന്നോമാത്രം അർത്ഥം വന്നിരിക്കുന്നു. 


സർക്കാർ- വൈറ്റ് കോളർ ജോലി ആണെങ്കിൽ ഇന്ത്യയിൽ ആയിരം പേരിൽ ഒരാൾക്ക് പോലുംകിട്ടാനും ഇല്ല. ഉള്ള ജോലികൾ മുഴുവൻ മഹാഭൂരിപക്ഷവും സവർണ്ണർ കയ്യടക്കി വെച്ചിരിക്കുന്നു, സവർണ്ണർ ഉദ്ദേശിക്കുന്ന ദിശയിലേക്ക് മാത്രം തന്ത്രപൂർവ്വം ജോലികൾ നൽകപ്പെടുന്നു.


വെറും മരീചിക പോലെ ദൂരെ നിന്ന് ഉണ്ടെന്ന് തോന്നിപ്പിക്കുക മാത്രമല്ലാതെ

ആർക്കും (പ്രത്യേകിച്ചും പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട ആർക്കും) ഈ നാട്ടിൽ സർക്കാർ- വൈറ്റ് കോളർ ജോലി കാര്യമായും കിട്ടാനില്ല. സംവരണം എന്നതൊക്കെ എന്തോ അവിഹിതമായി ആർക്കൊക്കെയോ നൽകുന്നു എന്ന തോന്നലുണ്ടാക്കാനും ആ വഴിയിൽ വെറുപ്പും വിഭജനവും ഉണ്ടാക്കാനും മാത്രം.


വിദ്യാഭ്യാസം എന്നതൊക്കെ ഏറെയും, പിന്നാക്ക ന്യൂനപക്ഷ മഹാഭൂരിപക്ഷത്തിന്റെ കാര്യത്തിലും, വെറും വെറുതേ സമയം കൊല്ലൽ, പൈസ കളയൽ, നിരാശയെ സമ്പാദ്യമാക്കൽ. 


പഠിക്കുന്ന കുട്ടികളിൽ ഒരു ശതമാനത്തെ പോലും ജോലി കൊടുത്ത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ഇന്ത്യാരാജ്യത്തിന്.


അതേസമയം, പുരുഷൻ ജോലി തേടി നേടി സമ്പാദിച്ചു കൊണ്ടുവന്നാൽ പോരാ, ആ ജോലി തങ്ങൾക്ക് തന്നെ കിട്ടലും തങ്ങൾ തന്നെ ചെയ്യലും എന്തോ വലിയ കാര്യമാണെന്ന് സ്ത്രീ വിഭാഗം തെറ്റിദ്ധരിച്ചിരിക്കുന്നു. 


അതുവെച്ച് സ്ത്രീകൾ സാമൂഹ്യ-കുടുംബ വ്യവസ്ഥയിലെ അവരുടെ സുരക്ഷിത ന്യൂക്ലിയസ് വിട്ട് പുറത്ത് വന്നിരിക്കുന്നു. ഇനിയൊരു തിരിച്ചുപോക്ക് സുരക്ഷിത ന്യുക്ലിയസിലേക്ക് സാധ്യമല്ലെന്ന മട്ടിൽ.


ജോലിക്ക് വേണ്ടിയാണ് ജീവിതം എന്ന പുതിയ പറച്ചിലും തത്വശാസ്ത്രവും രൂപപ്പെടുന്നത് പോലെ. 


ജീവിക്കാൻ വേണ്ടിയാണ് ജോലി എന്നത് (അതും വേണമെങ്കിൽ മാത്രം) മറന്നുവെച്ചെന്ന പോലെ.


ജീവിക്കാൻ വേണ്ടി, ഉപജീവനം നേടാൻ മാത്രം, ചെയ്യേണ്ടിവരുന്നത് കൊണ്ട് മാത്രം, ചെയ്യുന്നതും ചെയ്യേണ്ടിവരുന്നതുമാണ് ജോലി എന്ന് മനസ്സിലാക്കാതെ.


ആരുടെയൊക്കെ മുൻപിൽ അവരുടെ കല്പനകൾക്ക് വിധേയമായി കഷ്ടപ്പെട്ട് അഭിനയിച്ച് ചെയ്യേണ്ടിവരുന്ന ജോലി ചെയ്യാതെ ഒക്കുമെങ്കിൽ, അങ്ങനെ ചെയ്യേണ്ടിവരാതിരിക്കുന്നതാണ് സ്വാതന്ത്ര്യം, സ്വസ്ഥത എന്നത് സ്ത്രീ മനസ്സിലാക്കാതെ പോകുന്നു. പുരുഷൻ അത് ഒരളവോളം മനസ്സിലാക്കുന്നുണ്ട്.


ചെയ്യേണ്ടി വരുന്നത് കൊണ്ട് മാത്രം, കുടുംബത്തെ പോറ്റേണ്ടിവരുന്നത് കൊണ്ട് മാത്രം ജോലി ചെയ്യുന്നതാണ്, ജോലി ചെയ്യേണ്ടി വരുന്നതാണ് പുരുഷൻ പോലും.


സാധിക്കുമെങ്കിൽ ജോലി എടുക്കാതിരിക്കുക തന്നെയാണ് പുരുഷന് പോലും ഇഷ്ടം.


ഈ കാര്യം, പക്ഷേ ഇതുപോലെ ജോലി കിട്ടുകയും ചെയ്യുകയും എന്തോ വലിയ കാര്യമാണെന്ന്തെറ്റായി ധരിക്കുന്ന സ്ത്രീ മനസ്സിലാക്കുന്നില്ല. 


എന്നിരിക്കെയും, അവളുടെ തന്നെ ശാരീരിക- മാനസിക പ്രകൃതത്തെ അവഗണിച്ച് അവൾപുറംജോലി ആഗ്രഹിക്കുന്നു. 


ഫലത്തിൽ, അവൾക്ക് ഒന്നുകിൽ ജോലി കിട്ടാതെ, വിവാഹം നടക്കാതെ നിരാശപൂണ്ട്കഴിയേണ്ടിവരുന്നു. 


അല്ലെങ്കിൽ, എന്തെങ്കിലും അല്ലറചില്ലറ ജോലി കിട്ടുന്നു. പക്ഷേ വിവാഹം നടക്കാതിരിക്കുന്നു. 


ഇനി അഥവാ വിവാഹം നടന്നാലോ? 


നിർബന്ധമായും വന്നുപെടുന്ന, അവളുടെ ശാരീരിക മാനസിക പ്രകൃതം കൊണ്ട് ഒഴിവാക്കാൻ സാധിക്കാതെ ചെയ്യേണ്ടിവരുന്ന വീട്ട് ജോലിയും ഒപ്പം പുറമേ എടുക്കേണ്ട പുറംജോലിയും ആയിഅവൾ നട്ടംതിരിയുന്നു. 


ഇതിനിടയിലാണ് ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ, അവൾക്ക് മാത്രം വല്ലാതെ നടക്കുന്ന ഹോർമോൺ മാറ്റങ്ങൾ, മൂഡ് സ്വിങ്സ്.


ഫലത്തിൽ, എപ്പോഴെങ്കിലും മാത്രം ഉണ്ടാവുമെങ്കിൽ ഉണ്ടായേക്കാവുന്ന ഭർത്താവിന്റെ കല്പനക്ക് പുറമേ (അതും വളരെ കുറവ് മാത്രം) ജോലി സ്ഥലത്തെ 12 മണിക്കൂർ കല്പനകളും കൂടിഅനുസരിക്കേണ്ട ഗതികേടിലേക്ക് സ്ത്രീ വന്നുപെടുന്നു. 


വീട്ടിൽ കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യവും സ്വസ്ഥതയും അവൾക്ക് നഷ്ടമായി. 


വീട്ടിൽ സ്വസ്ഥമായി കഴിയുന്ന മാനസികാവസ്ഥ കൈമോശം വന്നു, അങ്ങാടിപ്പശുവിനെ പോലെയായി.


കുടുംബ- സാമൂഹ്യജീവിതത്തിന്റെ ന്യൂക്ലിയസ് കാലിയായി.


അസ്വസ്ഥതകൾക്ക് സ്വസ്ഥത എന്ന പേര് വന്നു. 


കുടുംബ കലഹങ്ങൾക്ക് കുടുംബജീവിതം എന്ന അർത്ഥം വന്നു.


ജോലി എന്ന പേരും പറഞ്ഞ് പുരുഷനെ തന്റെ ഭാരത്തിൽ നിന്നും ബാധ്യതകളിൽ നിന്നുംഒഴിവാക്കിക്കൊടുത്ത് അലസനാക്കുന്ന ജോലി സ്ത്രീ ഏറ്റെടുത്തു, പുറത്തുള്ള ജോലി എന്ന പേരിൽസ്ത്രീ പുരുഷനെ നിരുത്തരവാദി ആക്കുന്ന ജോലി നടപ്പാക്കി.


സ്ത്രീയുടെ പുറംജോലി സമ്മർദ്ദമുണ്ടാക്കുന്നത് കാരണം, ന്യൂക്ലിയസ് കാലിയായത് കാരണം, കുടുംബജീവിതം താറുമാറിലായി, കലഹത്തിലായി, അസംതുലിതമായി.


സ്വാതന്ത്ര്യം എന്നാൽ ജോലി എടുക്കേണ്ടിവരുന്ന അവസ്ഥയാണെന്ന തെറ്റിദ്ധാരണയിൽ കുടുങ്ങി.


മഴപ്പാറ്റകൾ തീയിനെ കുറിച്ച് ധരിക്കും പോലെ ജോലി എന്നാൽ എന്തോ സുന്ദരമായ സംഗതിയാണെന്ന് ധരിച്ച് സ്ത്രീ കൂടുതൽ കൂടുതൽ അസ്വാതന്ത്ര്യവും അസ്വസ്ഥയും നാശവും ചോദിച്ചുവാങ്ങി.


സ്വസ്ഥമായ കുടുംബജീവിതം എന്നതിന് പകരം ഒന്നുകിൽ കുടുംബജീവിതമേ ഇല്ല, അല്ലെങ്കിൽ പൂർണമായും അസ്വസ്ഥപൂർണമായ കുടുംബജീവിതം എന്നതാക്കി.


ഫലത്തിൽ ജോലി എന്ന പേരിൽ കൂടുതൽ ബാധ്യതകളും ഭാരങ്ങളും തലയിലേറ്റി അസ്വസ്ഥത ചോദിച്ച് വാങ്ങലായി സ്ത്രീ ചെയ്യുന്നത്. 


കടിക്കുന്ന പട്ടിയെ പൈസ കൊടുത്ത് വാങ്ങുന്ന അതേ കോലത്തിൽ സ്ത്രീയുടെ സ്വാതന്ത്ര്യ ചിന്ത, ജോലി സ്വപ്നം.


വീട്ടിൽ വെറുതെ ഇരിക്കുന്നതിലെ സ്വാതന്ത്രത്തിന്റെ മൂല്യം മനസ്സിലാക്കാതെ പോയ അതേ സ്ത്രീ, ജോലി കിട്ടിക്കഴിയുമ്പോഴാൾ ഞായറാഴ്ചകളിലാണ്, അവധി ദിവസങ്ങളിലാണ്, പിന്നീട് അപൂർവ്വമായി വെറുതെ ഇരിക്കാൻ സാധിക്കുന്നതിന്റെ സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന്റെമൂല്യവും മനസ്സിലാക്കിത്തുടങ്ങുന്നത്. 


അപ്പോഴും ഒരാഴ്ചയിലേക്ക് മുഴുവൻ ചെയ്തുതീർക്കേണ്ട ജോലികളുടെ തിരക്കിലാവുന്നു അവൾ. സ്വാതന്ത്ര്യവും സ്വസ്ഥതയും അനുഭവിക്കാൻ സാധിക്കാതെ.


ഇതിനെല്ലാം പുറമെ, കിട്ടാത്ത, കിട്ടിയാൽ കെണിയായി മാറുന്ന ജോലി-സ്വപ്നം കാരണം വൈകിനടക്കുന്ന വിവാഹങ്ങൾ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങൾ. 


വൈകിയ ഗർഭധാരണങ്ങളും പ്രസവങ്ങളും സങ്കീർണമാകുന്നു. 


വിവാഹത്തിലെ സ്ത്രീ പുരുഷ പ്രായ വ്യത്യാസം ഉണ്ടാക്കിക്കൊടുത്ത ഗുണങ്ങൾ നഷ്ടപ്പെടുന്നു. 


അതുണ്ടാക്കുന്ന ജീവിതത്തിലെ അസംതുലനം കുടുംബ ജീവിതത്തെ കൂടുതൽ പ്രതിസന്ധികളിലേക്കും കലഹങ്ങളിലേക്കും നയിക്കുന്നു. 


പുരുഷൻ സ്ത്രീയേക്കാൾ ചുരുങ്ങിയത് അഞ്ചോ എട്ടോ വയസ്സ് മുതിർന്നതാണ് എന്നത് ഏറെക്കുറെ പ്രകൃതിപരം തന്നെ ആയിരുന്നു. 


അത് നഷ്ടപ്പെട്ടത് കാരണം താത്ക്കാലികമായി അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ പോകുന്ന കുടുംബജീവിതം പിന്നെപ്പിന്നെ അതിന്റെ ദുരന്തം അനുഭവിക്കുന്നു. 


നാല്പതോടെ സ്ത്രീക്ക് നടക്കുന്ന ആർത്തവവിരാമവും ആർത്തവവിരാമ സൂചനകളും നടക്കുമ്പോൾ പുരുഷൻ അന്താളിച്ചു നിൽക്കുന്നു. 


അന്താളിച്ചു നിൽക്കുന്ന പുരുഷനെ സ്ത്രീ സംശയിക്കുന്ന, പുരുഷന് നേരെ അസ്വസ്ഥപ്പെടുന്ന, അങ്ങനെയും കലഹിക്കുന്ന പുതിയ ലോകവും സൃഷ്ടിക്കപ്പെടുന്നു.


ലൈംഗികമായി മറ്റു പരിഹാരങ്ങൾ ഇല്ലാതെ, പലപ്പോഴും നാൽപതുകളോടെ സ്ത്രീ കടന്നുപോകുന്ന ശാരീരിക-മാനസിക അവസ്ഥകൾ മനസ്സിലാക്കി അതനുസരിച്ച് പൊരുത്തപ്പെട്ട് പോകാൻ സാധിക്കാതെ ജീവിതം രണ്ടായി പിളരുന്ന ദുരവസ്ഥയും സംജാതമാകുന്നു.


വിവാഹത്തിലെ സ്ത്രീ-പുരുഷ പ്രായ വ്യത്യാസം (പുരുഷൻ ചുരുങ്ങിയത് എട്ട് വയസ്സിനെങ്കിലും മുതിർന്നാവുക എന്നത്) ഈയൊരു പ്രശ്നത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പരിഹാരം തന്നെ ആയിരുന്നു.


19 വയസുള്ള പെൺകുട്ടിയുടെ പക്വത പുരുഷന് കൈവരുന്നത് 27 അല്ലെങ്കിൽ 28 വയസ്സിലാണെന്ന് മനസ്സിലാക്കാതെ പോയ തെറ്റും പുതിയ തലമുറയിൽ ഉണ്ടായി. ആ തെറ്റ് മനസ്സിലാകാൻ ജീവിതത്തിന്റെ ഒരു വലിയ ഘട്ടം കഴിയേണ്ടി വരുന്നു എന്ന വ്യത്യാസത്തോടെ. 


വിഹാഹത്തിന് മുൻപും കുടുംബ ജീവിതം തുടങ്ങുന്നതിന് മുൻപും ധരിച്ച സ്ത്രീയും പുരുഷനും ജീവിതവും അല്ല വിവാഹം കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ എന്ന് മനസ്സിലാക്കിതുടങ്ങുമ്പോഴേക്കും ഒരു തിരിച്ചുവരവും തിരുത്തും സാധിക്കാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോകുന്നു, വൈകിപ്പോയിരിക്കുന്നു.


19 വയസ്സുകാരിയെ 28 വയസ്സുകാരൻ വിവാഹം ചെയ്യുമ്പോൾ ചേരുംപടി ചേർന്നതായി തോന്നിയത് 19 വയസുള്ള പെൺകുട്ടിയുടെ പക്വത പുരുഷന് കൈവരുന്നത് 27 വയസ്സാകുമ്പോഴാണ് എന്നതുകൊണ്ടാണ്. 


സമപ്രായക്കാർ വിവാഹം ചെയ്തുകഴിഞ്ഞാൽ, താൽക്കാലിക ആകർഷണത്തിനും ആഘോഷത്തിനും അപ്പുറം, കുറച്ചു കഴിയുമ്പോഴേക്കും ചേരുംപടി ചേരായ്ക രൂപപ്പെടുന്നതും അതുകൊണ്ടാണ്.


സമപ്രായം പറഞ്ഞും നടപ്പാക്കിയും വൈകി കല്യാണം ചെയ്യുന്ന സ്ത്രീ അവളിലെ ശാരീരികമായ-ലൈംഗികമായ നല്ല കാലം കളഞ്ഞുകുളിക്കുന്നു എന്ന് മാത്രമല്ല, ഗർഭധാരണം വൈകിപ്പിച്ച് പ്രയാസങ്ങൾ കൂട്ടുന്നു, കുട്ടികളെ വളർത്താൻ സമയവും ശാരീരിക മാനസിക ആരോഗ്യവും പോരെന്നാക്കുന്നു.


അവളുടെ തന്നെ ശാരീരിക പ്രകൃതം അനുസരിച്ച് ആദ്യ ഗർഭധാരണം എന്തുകൊണ്ടും ഇരുപത്തി അഞ്ച് വയസ്സിന് മുൻപ് നടക്കണം എന്ന തീർത്തും സ്ത്രീ ശരീരശാസ്ത്രപരമായ സംഗതി പോലും നടക്കാതെ പോകുന്നു.


എന്തിന് വേണ്ടി?


ജോലി, ജോലി എന്ന മരീചികക്ക് പിന്നാലെ ഓടിയത് കൊണ്ട്. 


ജോലി ജീവിക്കാൻ വേണ്ടിയാണ്, ജീവിതം ജോലി ചെയ്യാൻ വേണ്ടിയല്ല എന്ന് മനസ്സിലാക്കാതെ പോയതുകൊണ്ട്.


അങ്ങനെ ജോലി ചെയ്യാതെ സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നതിനെ അടിമത്തം എന്ന് തെറ്റിദ്ധരിച്ചു വ്യാഖ്യാനിച്ചതും കൊണ്ട്.


സ്വാതന്ത്ര്യം എന്ന പേരിൽ അസ്വാതന്ത്ര്യം വിലക്ക് വാങ്ങിയത് കൊണ്ട്. 


സ്വന്തം കാലിൽ നിൽക്കണം എന്ന മൂഡധാരണയിൽ അസ്വസ്ഥതകൾ വിലക്ക് വാങ്ങി, സ്വന്തം കാലിൽ എന്നല്ല ആരുടെ കാലിലും നിൽക്കാൻ കഴിയാതെ വന്നത് കൊണ്ട്. 


കുളിപ്പിച്ച് കുളിപ്പിച്ച് വിവാഹ ജീവിതമെന്ന കുട്ടിയെയും കുടുംബജീവിതത്തെയും കൊല്ലുന്ന കോലത്തിൽ ആയത് കൊണ്ട്. 


ജീവിക്കാൻ രണ്ടിലൊരാൾ (ഭാര്യ ഭർത്താക്കൻമാരിൽ ഒരാൾ) ജോലി ചെയ്താൽ മതി, 


അത് ശാരീരിക മാനസിക പ്രകൃതം വെച്ച് പുരുഷൻ ചെയ്താൽ മതി, 


സ്വന്തം ശാരീരിക മാനസിക പ്രകൃതം വെച്ച് സ്ത്രീ വീട്ടുകാര്യങ്ങൾ മാത്രം നോക്കി സ്വസ്ഥതയും സ്വാതന്ത്ര്യവും അനുഭവിച്ചാൽ മതി, 


അങ്ങനെ ജീവിതത്തിലെ പൊരുത്തം നേടിയാൽ മതി


എന്ന് മനസ്സിലാക്കാതെ പോയത് കൊണ്ട്.


1 comment:

Anonymous said...

I think this article is based on a very narrow understanding of women's lives. It makes claims about what women should want, what makes them happy and what freedom means to them without actually trying to understand women themselves.

First, a woman's thoughts, experiences and struggles are best expressed by a woman herself, not by a man assuming he knows what is best for an entire gender.Marriage and having children are not the sole purpose of a woman's life. There is absolutely nothing wrong with a woman who wants to get married and have children and dedicate her life to her family. But not every woman has the same priorities. Some want career , some would want families, some wants financial independence, and some want all of these. Financial independence gives women the freedom to experience life beyond familial boundaries, something that was once accessible to them largely through marriage or the promise of it. One woman's idea of a content life cannot be the same for everyone.

The article also assumes that women seeking financial freedom lose their freedom and peace. But for many women, financial independence means confidence, financial security and an identity of their own. The real problem isn't women working; it's the unwanted expectation that they must manage both professional and household responsibilities without enough support.

Also, before making such statements about Muslim women's choices, why not first speak to Muslim women, particularly those in the age group being discussed? Understand why they want financial independence, why they delay marriage and what independence means to them. Listen to their experiences instead of deciding their priorities and needs for them.Age gaps, maturity, pregnancy and marriage can't be reduced to a set of common rules either. Every individual and their relationship with their partners are very very different different.

Progress should not mean forcing every woman to seek financial freedom, just as tradition and culture should not mean forcing every woman to stay at home.If you genuinely believe in choice, u should respect a woman's choices even when they don't align with your personal beliefs.A woman's life should be defined by what she wants it to be, not by what society or someone else thinks it should be.