Monday, November 23, 2026

ഇസ്ലാമിലെ വിവാഹം പെണ്ണിനെ കെട്ടുന്നതും കെട്ടിയിടുന്നതുമല്ല. നാലാൾ സാക്ഷിയാക്കി ബാധ്യത നൽകി പുരുഷനെ കെട്ടുന്നതും കെട്ടിയിടുന്നതുമാണ്.

വിവാഹം ഇസ്ലാമിൽ പുരുഷന് ബാധ്യത നൽകി കെട്ടിയിടുന്ന പരിപാടിയാണ്. 

ഇസ്ലാമിലെ വിവാഹം പെണ്ണിനെ കെട്ടുന്നതും കെട്ടിയിടുന്നതുമല്ല.

നാലാൾ സാക്ഷിയാക്കി പുരുഷനെ കെട്ടുന്നതും കെട്ടിയിടുന്നതുമാണ് ഇസ്ലാമിലെ വിവാഹം. 

വിവാഹം ചെയ്യപ്പെടുന്ന സ്ത്രീ ഇസ്ലാമികമായി ഭരിക്കപ്പെടുന്ന ഭാര്യയല്ല. ഇസ്ലാമിൽ ഭരിക്കുന്നവൻ ഭർത്താവ് എന്ന നിലക്കുള്ള ഭാര്യ-ഭർത്താക്കന്മാരല്ല. 

പകരം, ഇസ്ലാമിലെ സ്ത്രീ-പുരുഷന്മാർ തുല്യസ്വഭാവത്തിലുള്ള ഇണകളാണ്.

“നാം നിങ്ങളെ ഇണകളായി സൃഷ്ടിച്ചു” (ഖുർആൻ)

ഒന്ന് മറ്റൊന്നിന് പൂർത്തീകരണം നൽകും വിധം, എന്നാൽ വിരുദ്ധ സ്വഭാവത്തിലുള്ളത് ഇണകൾ. 

വിരുദ്ധസ്വഭാവം സംഘട്ടനത്തിനല്ല; പകരം പരസ്പര പൂർത്തീകരണം നൽകും വിധം സഹകരണത്തിനെന്ന് വരുത്തുംവിധമുള്ള ഇണകൾ.

“അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു എന്നത്. (എന്തിനുവേണ്ടി?) നിങ്ങൾ (പുരുഷന്മാർ) അവളിലേക്ക് ചെന്ന് ശാന്തി (സ്വസ്ഥത) നേടാൻ” (ഖുർആൻ)

വിരുദ്ധസ്വഭാവത്തിലുള്ള ഇണകളാക്കിയത് സംഘർഷപ്പെടാനല്ല, സ്വസ്ഥത നേടാനെന്ന് വ്യക്തം.

ഇസ്ലാമികമായും ഖുറാനികമായും മനുഷ്യരിലെ സ്ത്രീ-പുരുഷന്മാർ മാത്രമല്ല പ്രപഞ്ചത്തിലെ ഓരോ കണികയും തന്മാത്രയും വിരുദ്ധസ്വഭാവത്തിൽ എന്ന് തോന്നിപ്പോകുംവിധം, എന്നാൽ സഹകരിച്ച് പരസ്പര പൂർത്തീകരണം നടത്തി ഒത്തുപോയി പ്രവർത്തിക്കേണ്ട ഇണകളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“എല്ലാ വസ്തുക്കളെയും നാം ഇണകളായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ ചിന്തിച്ചറിയുന്നതിനായി” (സൂറ: അദ്ധാരിയാത്ത് : ഖുർആൻ)

“ഭൂമി മുളപ്പിക്കുന്നവയിലും, അവരുടെ സ്വന്തം വർഗങ്ങളിലും, അവർക്ക് അറിയാത്തവയിലും ഉള്ള എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ!" (സൂറ യാസീൻ: ഖുർആൻ)

“നിങ്ങളിൽ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചതും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. നിങ്ങൾക്ക് അവയിൽ ആശ്വാസം കണ്ടെത്താൻ” (സൂറ: അൽ റൂം: ഖുർആൻ)

ഇസ്ലാമികമായി സ്ത്രീ പുരുഷനിലേക്കും പുരുഷൻ ഉള്ളിടത്തേക്കും പറിച്ചുനടപ്പെടേണ്ടവളല്ല. 

പുരുഷനാണ് സ്ത്രീയിലേക്കും സ്ത്രീ ഉള്ളിടത്തേക്കും പറിച്ചുനടപ്പെടേണ്ടവൻ.

എന്നുവരെ “നിങ്ങൾ (പുരുഷന്മാർ) അവളിലേക്ക് ചെന്ന് ശാന്തി (സ്വസ്ഥത) നേടാൻ” എന്ന് പറഞ്ഞുകൊണ്ട് ഖുർആൻ സൂചിപ്പിച്ചു. 

പുരിഷനിലേക്ക് പറിച്ചുനടപ്പെട്ടു ഒറ്റപ്പെട്ടു വന്ന് പീഡിപ്പിക്കപ്പെടേണ്ടവളല്ല, അരക്ഷിതയാവേണ്ടവളല്ല, ഭരിക്കപ്പെടേണ്ടവളല്ല ഇസ്ലാമികമായി സ്ത്രീ എന്നുതന്നെ അർത്ഥം. 

ആ നിലക്കാണ്: സ്ത്രീ നിശ്ചലസ്ഥായിയാണ്, നിശ്ചലസ്ഥയിയായ കൃഷിയിടമാണ് എന്ന് ഖുർആൻ പറഞ്ഞുവന്നത്. 

സ്ത്രീയുള്ള ഇടത്ത് ജീവിതം കൃഷിയായും വിളയായും കൊരുക്കും, വളരും, തളിർക്കും എന്ന അർത്ഥത്തിൽ തന്നെ സ്ത്രീ കൃഷിയിടം.

ആ നിലക്കാണ്: പുരുഷനാണ്, കർഷകനാണ്, അധ്വാനിക്കേണ്ടവനും അദ്ധ്വാനിക്കേണ്ട വഴിയിൽ യാത്ര ചെയ്യേണ്ടവനുമായ കർഷകനായി സ്ത്രീയിലേക്ക് ചലിക്കേണ്ടത് എന്ന് ഖുർആൻ സൂചിപ്പിച്ചത്.

No comments: