അഭിപ്രായ വ്യത്യാസങ്ങൾ മൂലമുള്ള വിഭാഗങ്ങൾ ജാതികളല്ല.
ബിജെപിയും മാർക്സിസ്റ്റും കോൺഗ്രസ്സും വ്യത്യസ്ത ജാതികൾ അല്ല.
അഭിപ്രായ വ്യത്യാസങ്ങൾ മൂലമുള്ള വിഭാഗങ്ങൾ ജാതി പോലെ ജന്മം കൊണ്ട് കിട്ടുന്ന സ്ഥിരംചാപ്പയല്ല.
അഭിപ്രായ വ്യത്യാസങ്ങൾ മൂലമുള്ള വിഭാഗങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
ഇസ്ലാമിലെയും മുസ്ലിംകൾക്കിടയിലേയും വിഭാഗങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ മൂലമുള്ളവിഭാഗങ്ങൾ മാത്രം . ബിജെപിയും കോൺഗ്രസ്സും ഒക്കെ പോലെ. മാറാവുന്നത്, തെരഞ്ഞെടുക്കാവുന്നത്.
*******
ഉത്തരേന്ത്യയിൽ മുസ്ലിംകൾക്കിടയിൽ ജാതികൾ ഉണ്ടെന്ന് ആരെങ്കിലും പറയുന്നത് ശരിയെന്ന്വെച്ചാൽ തന്നെയും അത് ഉത്തരേന്ത്യയിലെ വിവരക്കേടിന്റെ കഥയാണ്. ഇസ്ലാമിന്റെയുംമുസ്ലിംകളുടെയും കഥയല്ല.
അതൊക്കെ ഇന്ത്യയിൽ വിവരക്കേട് മൂലമുണ്ടായതും ഇന്ത്യൻ ജാതിസമ്പ്രദായം അപ്പടികടന്നുവന്നതും അല്ലേ?
ഇസ്ലാമിൽ ജാതിയും ജാതീയതയും ഇല്ല, ഇസ്ലാം പിന്തുടരുന്ന മുസ്ലിംകളിലും ജാതിയും ജാതീയതയുംഇല്ല എന്നാണ് ഈയുള്ളവൻ കൃത്യമായും പറഞ്ഞത്.
ആ നിലക്ക് ഇസ്ലാമിലും മുസ്ലിംകളിലും ജാതിയും ജാതീയതയും ഇല്ല എന്നത് ആർക്കും വ്യക്തമായിഅറിയുന്ന, അറിയാവുന്ന കാര്യമാണ്.

.jpg)
No comments:
Post a Comment