തീ, വെളിച്ചം, ചൂട്, മാലാഖ, ജിന്ന്………
ജിന്ന് എന്ന വാക്കിന്റെ അർത്ഥം തന്നെ അഗോചരമായത്. നമുക്ക് കാണാനും അനുഭവിക്കാനും കഴിയാത്ത ലോകത്ത് നമുക്ക് കാണാനും അനുഭവിക്കാനും കഴിയാത്ത ജീവജാലങ്ങൾ എന്നതാണ് ജിന്ന്.
അതുകൊണ്ട് തന്നെ വെള്ളം കൊണ്ടും വായു കൊണ്ടും മണ്ണ് കൊണ്ടും മാത്രമല്ല; തീ കൊണ്ടുംവെളിച്ചം കൊണ്ടും ചൂട് കൊണ്ടും സൃഷ്ടിക്കപ്പെട്ട ജീവികളും , ജീവിതങ്ങളും ഉണ്ടെന്ന് ഖുർആൻ.
മനുഷ്യമാനത്തിൽ നിന്ന് അഗോചരമായ ലോകത്ത് അഗോചരമായ ജീവികളും ജീവിതങ്ങളും ഉണ്ടെന്ന് തന്നെ ഖുർആൻ വ്യക്തമാക്കുന്നു.
നിന്റെയും ഭൂമിയിലെയും ജീവിതത്തിന് ആധാരമായ വായുവും വെള്ളവും മണ്ണും മാത്രമല്ല ജീവനും ജീവിതത്തിനും ആധാരം എന്ന കൃത്യമായ പറച്ചിൽ ഖുർആന്റേത്.
മറ്റെന്തും കൂടിയാണ് ജീവനും ജീവിതത്തിനും ആധാരം എന്ന കൃത്യമായ പറച്ചിൽ.
ജിവിതവും ജീവനും നാം നമ്മുടെ മാത്രം മാനത്തിനുള്ളിൽ നിന്നുള്ള നമ്മുടെ മാത്രം മാനദണ്ഡങ്ങൾ വെച്ചും കണക്കാക്കുന്നത് പോലെയും മാത്രമല്ലെന്ന് സാരം.
മനുഷ്യരും ഭൂമിയിലുള്ളതും മാത്രമല്ല ജീവനുള്ളവരും ജീവിക്കുന്നവരും.
ഭൂമിയിൽ മാത്രമല്ല ജീവനുള്ളവരും ജീവിക്കുന്നവരും.
മനുഷ്യരല്ലാത്തവർ എന്ന് മാത്രമല്ല, ഭൂമിയിലുള്ള ജീവജാലങ്ങൾ എന്ന് മാത്രമല്ല, പ്രപഞ്ചത്തിൽ എല്ലായിടത്തും എല്ലാ വ്യത്യസ്ത മാനത്തിലും വിതാനത്തിലും നിലകൊള്ളുന്ന ജീവികളും ജീവിതങ്ങളും ഉണ്ടെന്ന വ്യക്തമായ ഉറച്ചസ്വരം ഖുർആനിന്റേത്, ഇസ്ലാമിന്റേത്.
ജീവനും ജീവിതത്തിനും ആധാരം വായു, വെള്ളം, മണ്ണ് എന്നിവ മാത്രം എന്നതൊക്കെ അപ്പടി തിരുത്തുകയാണ്, തലകുത്തിമറിക്കുകയാണ് ഖുർആൻ.
ജിന്ന് എന്ന സങ്കല്പം തന്നതോടെ.
മാലാഖകൾ എന്ന് പറഞ്ഞതോടെ.
അറിവ് മാത്രം അടിസ്ഥാനമാക്കി
ജിന്നുകളും മാലാഖകളും മനുഷ്യന് സാഷ്ടാംഗം പ്രണമിച്ചു എന്ന് പറഞ്ഞതോടെ.
തീയിൽ നിന്നും വെളിച്ചത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ജീവനുള്ള സൃഷ്ടികൾ ഉണ്ട് എന്ന് വ്യക്തമായുംപറഞ്ഞതോടെ.
എന്നുവെച്ചാൽ ജീവനെയും ജീവിതത്തെയും അന്വേഷിക്കേണ്ടത് വായു ഉണ്ടോ, വെള്ളം ഉണ്ടോ, മണ്ണുണ്ടോ എന്നന്വേഷിച്ച് കൊണ്ട് മാത്രമല്ല എന്നർത്ഥം.
നക്ഷത്രങ്ങളിലും സൂര്യനിലും ഗാലക്സികളിലും എല്ലാം നമ്മുടെ മാനത്തിനും വിതാനത്തിനുംഅപ്പുറത്തുള്ള, നമ്മുടെ അളവുകോലുകളിൽ തെളിയാത്ത, തീയും ചൂടും വെളിച്ചവും തങ്ങളുടെ ഭക്ഷണമോ പാനീയമോ ശ്വാസവായുവോ ആക്കുന്ന ജീവികളും ജീവിതവും ഉണ്ട് എന്ന് തന്നെ ഖുറാനികമായ, ഇസ്ലാമികമായ അർത്ഥം.

.jpg)
No comments:
Post a Comment