ജോലി അല്ലേ ജാതി?
ജോലിയിൽ ഉയർച്ച-താഴ്ച ഇല്ലേ?
ജോലിയിൽ ഉയർന്നവരും താഴ്ന്നവരും ഇല്ലേ?
ജോലിയിലെ ആ ഉയർച്ച താഴ്ച തന്നെയല്ലേ ജാതി സമ്പ്രദായത്തിലും ഉള്ളത്?
ചോദ്യം വളരെ നിഷ്കളങ്കമാണെന്ന് തോന്നും. ശരിയാണെന്നും തോന്നും.
സംഘപരിവാറുകാർ ഒന്നും മനസ്സിലാകാത്ത പാവം ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന വേറൊരു രീതിയും ചോദ്യവുമാണ് ഇത്.
ഉത്തരം ലളിതമാണ്.
ജോലി എന്നത് ലോകത്ത് എല്ലായിടത്തും ഉണ്ട്.
ജോലി തെരഞ്ഞെടുപ്പാണ്.
ജോലി യോഗ്യതക്കനുസരിച്ചും യോഗ്യതയും അനുഭവവും കൂട്ടുന്നതിനനുസരിച്ചും മാറും, ഉയരും.
ജോലി സൗകര്യവും ആവശ്യവും പോലെ പഠിച്ചും സിദ്ധിച്ചും ചെയ്യാവുന്നതും, മാറാവുന്നതുംമാറ്റാവുന്നതും ആണ്.
പക്ഷേ ജാതി ജന്മനാ കിട്ടുന്നത് മാത്രം.
ജാതി മാറാനും ഉയർത്താനും പറ്റാത്തത്.
ജാതി തെരഞ്ഞെടുപ്പല്ലാത്തത്.
ജാതി സൗകര്യവും ആവശ്യവും പോലെ പഠിച്ചും സിദ്ധിച്ചും മാറാൻ പറ്റാത്തത്, മാറ്റാൻ പറ്റാത്തത്.
അധിനിവേശശക്തികൾ അവരുടെ ആവശ്യങ്ങൾക്ക് ഒരു ജനതയെ അടിമകളാക്കി വെക്കാൻഉണ്ടാക്കിയതാണ് ജാതീയത.
അധിനിവേശം സൃഷ്ടിച്ച ജാതീയതയുടെ ഭാഗമായി ഉണ്ടായ വിശ്വാസമാണ്, നടപടിക്രമമാണ് ജന്മംകൊണ്ട് കിട്ടുന്ന ജോലിപരമായ ഐഡന്റിറ്റി മാത്രം ജാതി എന്നത്.

.jpg)
No comments:
Post a Comment